ഉംബ്ളാച്ചേരി പശു
Other names | ഉംബ്ളാച്ചേരി പശു |
---|---|
Country of origin | ഇന്ത്യ |
Distribution | നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ |
Use | Dairy |
Traits | |
Coat | ചാരം, തവിട്ട് |
Notes | |
Used for dairy. | |
|
തമിഴ്‌നാട്ടിലെ നാഗപട്ടണം, തിരുവാരൂർ, തഞ്ചാവൂർ ജില്ലകളിൽ വ്യാപകമായി കണ്ട് വന്നിരുന്ന ഒരു തരം നാടൻ കുള്ളൻ പശു വിഭാഗമാണ് ഉംബ്ളാച്ചേരി പശു. (ഉപ്പലച്ചേരി, ഉമ്പലച്ചേരി) English : Umblachery. Tamil : உம்பளச்சேரி
ജാതിമാട്, മൊട്ടൈമാട്, മൊലൈമാട്, സതേൺമാട്, തഞ്ചാവൂർ മാട്, തെർകുത്തി മാട് എന്നിങ്ങനെയുള്ള പേരുകളിലും ഇത് അറിയപ്പെടുന്നു. ഹരിയാനയിലെ കർണാൽ ആസ്ഥാനമായുള്ള നാഷണൽ ബ്യൂറോ ഓഫ് അനിമൽ ജെനിറ്റിക് റിസോഴ്‌സസ് (National Bureau of Animal Genetic Resources) Archived 2019-05-20 at the Wayback Machine. ബ്രീഡ് രജിസ്ട്രേഷൻ കമ്മിറ്റി, ഇന്ത്യയിലെ തനി നാടൻപശുക്കളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തി രജിസ്റ്റർ ചെയ്തിട്ടുള്ള 43 ഇനം പശുക്കളിൽ ഒന്നാണ് ഈ വിഭാഗം.[1]
]]
പേരിനു പിന്നിൽ
[തിരുത്തുക]നാഗപട്ടണം ജില്ലയിലെ തലൈനായർ യൂണിയനിലെ ഒരു ചെറിയ ഗ്രാമമായ ഉമ്പലച്ചേരിയിൽ നിന്നാണ് ഇതിന് ഈ പേര് ലഭിച്ചത്.
നാഗപട്ടണം, തിരുവാരൂർ ജില്ലകളിലെ ചതുപ്പ് പ്രദേശത്ത് ഉപ്പൻ അരുക്കു എന്നറിയപ്പെടുന്ന ഉപ്പ് സമ്പുഷ്ടമായ പുല്ലുകൾ തിന്ന് വളരുന്നതിനാലാണ് 'ഉപ്പലച്ചേരി' എന്നറിയപ്പെട്ടത് എന്ന് പറയപ്പെടുന്നു പിന്നീട് ഉപ്പലച്ചേരി, ഉമ്പലച്ചേരി, ഉംബ്ളാച്ചേരി എന്നീ പ്രാദേശിക പേരുകളിൽ അറിയപ്പെട്ടു.[2]
പ്രത്യേകത
[തിരുത്തുക]പശു ജനിക്കുമ്പോൾ ചുവപ്പ് കലർന്ന തവിട്ടുനിറമാണ്. ആറുമാസത്തെ വളർച്ചയ്ക്ക് ശേഷം അവ ചാരനിറമാകും. മുഖം, കാൽ, വാൽ ഭാഗങ്ങൾ എന്നിവ വെളുത്തതാണ്. ആദികാലത്ത് കങ്കയം കാളകളെ പ്രാദേശിക കുള്ളൻ പശുക്കളുമായി സങ്കര പ്രജനനം നടത്തിയാണ് ഉമ്പ്ലാച്ചേരി വർഗ്ഗം രൂപപ്പെട്ടത് എന്ന് കരുതുന്നു.[3] കങ്കയം പശുവിന്റെ തല ഘടന ഒഴികെ മറ്റ് ശരീരഘടന സവിശേഷതകൾ ഉമ്പലചേരി പശുവിൽ കാണാം.[4] ഇന്ത്യയിലെ മറ്റ് കുള്ളൻ ഇനത്തിൽപ്പെട്ട നാടൻ പശുക്കളെപ്പോലെത്തന്നെ കുറച്ച് പാൽ മാത്രമേ ലഭിയ്ക്കൂ എങ്കിലും പോഷക സമ്പുഷ്ടവും ആരോഗ്യപ്രദവുമാണ് ഇതിന്റെ പാൽ എന്ന് പഠനങ്ങൾ തെളിയിക്കുന്നു. ആചാരപരമായ ആവശ്യങ്ങൾക്കും ആയുർവേദ ഉപയോഗത്തിനും പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കുന്നു.[5]
കാവേരി തീര മേഖലയിൽ ഈ പശുക്കൾ ധാരാളമുണ്ട്. ചതുപ്പ് മേഖലകളിലെ കാർഷിക വ്യാവസായിക ആവശ്യങ്ങൾക്കും മറ്റും ഇതിനെ വ്യാപകമായി ഉപയോഗിക്കുന്നു.
ജനിക്കുമ്പോൾ ചുവപ്പ് നിറമാണ് , വളർച്ച സമയത്ത് ചാരനിറമാകും. കാളകൾ കറുത്ത ചാരനിറമാണ്, അതേസമയം മുഖം, കഴുത്ത്, ഇടുപ്പ് പ്രദേശങ്ങളിൽ ഇളം ഇരുണ്ട ചാരനിറമാണ്. മുഖം, കൈകാലുകൾ, വാൽ എന്നിവയിൽ വെളുത്ത അടയാളങ്ങളുണ്ട്, കാലിൽ സോക്സിനോട് സാമ്യമുള്ള അടയാളങ്ങൾ കാണാം . ഇടത്തരം വലിപ്പമുള്ളതിനാൽ ചതുപ്പുനിലമുള്ള നെൽവയലുകളിൽ ഉഴുന്നതിനും വണ്ടി കയറ്റുന്നതിനും മെതിക്കുന്നതിനും ഈ ഇനം അനുയോജ്യമാണ്. മുലയൂട്ടുന്ന സമയത്ത് ശരാശരി രേഖപ്പെടുത്തിയ പാൽ വിളവ് 494 കിലോഗ്രാം ആണ്, ശരാശരി പാൽ കൊഴുപ്പ് 4.94%.
2013 ലെ ഭാരത സർക്കാരിന്റെ കന്നുകാലി സെൻസസ് പ്രകാരം 39050 കന്നുകാലികൾ മാത്രമേ നിലവിലുള്ളൂ[6]. ഇതിന്റെ വംശ സംരക്ഷണക്കായ് തമിഴ്നാട് സർക്കാർ നിരവധി ക്ഷേമ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്.
ചിത്രശാല
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2019-05-20. Retrieved 2020-04-26.
- ↑ https://www.hindutamil.in/news/supplements/uyir-moochi/119573-04.html
- ↑ https://tiruvarur.nic.in/video/umbalacheri-cattle/
- ↑ http://www.lrrd.org/lrrd19/5/raje19071.htm
- ↑ https://www.dairyknowledge.in/article/umblachery
- ↑ Source: Estimated Livestock Population Breed Wise Based on Breed Survey 2013. Department of Animal Husbandry, Dairying & Fisheries, Government of India, New Delhi
പുറത്തേയ്ക്കുള്ള കണ്ണികൾ
[തിരുത്തുക]http://14.139.252.116/agris/bridDescription.aspx[പ്രവർത്തിക്കാത്ത കണ്ണി] http://www.lrrd.org/lrrd19/5/raje19071.htm