ഉള്ളടക്കത്തിലേക്ക് പോവുക

ഉത്സവം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഹൈന്ദവ ദേവാലയങ്ങളുമായി (ക്ഷേത്രം) ബന്ധപ്പെട്ട് നടത്തുന്ന ചില ആഘോഷങ്ങളെയും ചടങ്ങുകളെയും പൊതുവായി ഉത്സവം എന്നു വിശേഷിപ്പിക്കുന്നു. പതഞ്ഞു പൊങ്ങുന്നത് എന്നാണ് ഉത്സവത്തിന്റെ വാച്യാർത്ഥം. ക്ഷേത്രത്തിലെ ചൈതന്യം ഉത്സവസമയത്തു നടക്കുന്ന ചടങ്ങുകളുടേയും വിശേഷാൽ പൂജകളുടെയും, ശുദ്ധികർമ്മങ്ങളുടേയും ഫലമായി വർദ്ധിച്ചു പതഞ്ഞുപൊങ്ങി പ്രതിഷ്ഠയിൽ നിന്നു ശ്രീകോവിലിലേക്കും, ചുറ്റമ്പലങ്ങളിലേക്കും മതിൽകെട്ടിനകത്തേക്കും വ്യാപിച്ച് അവിടെനിന്ന് വീണ്ടും ഉയർന്ന് ക്ഷേത്രം നിൽക്കുന്ന ഗ്രാമത്തിന്റെ തട്ടകത്തിനകത്തേക്കു മുഴുവൻ ഒഴുകി പരക്കുന്നു എന്നാണ്‌ വിശ്വാസം.

ഉത്സവങ്ങൾ മൂന്നുതരത്തിലുണ്ട്. മുളയിട്ട് കൊടികയറുന്ന അങ്കുരാദി, മുളയിടാതെ കൊടികയറുന്ന ധ്വജാദി, മുളടലും കൊടികയറ്റവുമില്ലാതെ കൊട്ടിപ്പുറപ്പെടുന്ന പടഹാദി എന്നിവയാണവ. വേല, പൊങ്കാല, പടയണി, കെട്ടുകാഴ്ച, പൂരം, സംഗീതം, നൃത്തം, മറ്റു കലാപരിപാടികൾ, രഥോത്സവം തുടങ്ങിയവ ഇതുമായി ബന്ധപെട്ടു നടക്കുന്നു. ഇവ നാടിന്റെ സംസ്കാരവുമായി വളരെയേറെ ബന്ധപെട്ടു കിടക്കുന്നു. ഇവയിൽ പലതും വാർഷിക ഉത്സവങ്ങൾ ആണ്. കാർഷിക സംസ്കൃതിയുമായും ഇവ ബന്ധപെട്ടു കിടക്കുന്നു. കൂടാതെ നവരാത്രി, തൃക്കാർത്തിക, തിരുവാതിര, ദീപാവലി, ശ്രീകൃഷ്ണജയന്തി, ഏകാദശി, മഹാശിവരാത്രി, തൈപ്പൂയം, മകരഭരണി, കുംഭഭരണി, മീനഭരണി, പത്താമുദയം, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളിലും ഉത്സവങ്ങൾ നടക്കാറുണ്ട്. പല ഉത്സവങ്ങളും വളരെയേറെ പ്രസിദ്ധി നേടിയിട്ടുണ്ട്. വിശ്വാസം കൊണ്ടും ജനബാഹുല്യം കൊണ്ടും അറിയപ്പെടുന്ന ഉത്സവങ്ങളും ധാരാളം.[1]

പ്രസിദ്ധമായ ഉത്സവങ്ങൾ

[തിരുത്തുക]

കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവങ്ങൾ

[തിരുത്തുക]

ഇടത്തരം ഉത്സവങ്ങൾ

[തിരുത്തുക]

ചെറിയ ഉത്സവങ്ങൾ

[തിരുത്തുക]

നടത്തിപ്പ്

[തിരുത്തുക]

സാധാരണയയായി എല്ലാ വർഷവും ക്ഷേത്രങ്ങളിൽ ഉത്സവങ്ങൾ നടത്തപ്പെടുന്നു.

അവലംബങ്ങൾ

[തിരുത്തുക]
  1. ഡോ. കെ. ബാലകൃഷ്ണവാര്യർ (17 സെപ്റ്റംബർ 2014). "ഉത്സവങ്ങൾ". ജന്മഭൂമി. Archived from the original (പത്രലേഖനം) on 2014-09-18. Retrieved 18 സെപ്റ്റംബർ 2014.

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉത്സവം&oldid=4501164" എന്ന താളിൽനിന്ന് ശേഖരിച്ചത്