Jump to content

മണത്തല ചന്ദനക്കുടം നേർച്ച

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മണത്തല ചന്ദനക്കുടം നേർച്ച
ആചരിക്കുന്നത്മലയാളികൾ
തരംചാവക്കാട് നഗരത്തിൻറെ ഉത്സവം
പ്രാധാന്യംമുസ്ലിം
തിയ്യതിമകരമാസത്തിൽ

കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ചാവക്കാട് മണത്തലയിൽ സ്ഥിതിചെയ്യുന്ന മണത്തല ജുമാമസ്ജിദിൽ നടക്കുന്ന ഒരു ആണ്ടുനേർച്ചയാണ് മണത്തല ചന്ദനക്കുടം നേർച്ച[1][2].

ചരിത്രം

[തിരുത്തുക]

ചാവക്കാടിൻറെ ചരിത്രപുരുഷനായി അറിയപ്പെടുന്ന ഹൈദ്രോസുകുട്ടി മൂപ്പർ വീരമൃത്യ വരിച്ചതിൻറെ സ്മരണാർത്ഥമാണ് ഈ നേർച്ച നടത്തപ്പെടുന്നത്[1][2]. എല്ലാ വർഷവും മകരമാസത്തിൽ ഇവിടെ ചന്ദനക്കുടം എഴുന്നെള്ളിപ്പും താബൂത്ത് കാഴ്ചയും നടത്തിവരുന്നു[1][2].

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "മണത്തലയുടെ വലിയ പടത്തലവൻ". deshabhimani. 2022-09-11.
  2. 2.0 2.1 2.2 "ചാവക്കാടിന് അഴകായി മണത്തല ചന്ദനക്കുടം നേർച്ച". keralakaumudi. 2021-01-29.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]