ഉപയോക്താവിന്റെ സംവാദം:Drkanam
സ്വാഗതം! നമസ്കാരം, വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ സേവനങ്ങൾക്കു നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. പുതിയ ആളുകൾക്കു വളരെ പ്രയോജനപ്പെടുന്ന കുറച്ചു ലിങ്കുകൾ താഴെ കൊടുക്കുന്നു
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ താങ്കൾക്ക് ഉപയോക്താവിനുള്ള പേജിൽ നൽകാവുന്നതാണ്. സംവാദ താളുകളിലും മറ്റും സ്വന്തം പേരും തീയതിയും സമയവും വരുത്താനായി നാലു "ടിൽദെ' (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. ഒരിക്കൽ കൂടി താങ്കളെ വിക്കിപീഡിയയിലേക്കു സ്വാഗതം ചെയ്യുന്നു.
ദീപു [Deepu] 05:12, 22 ഒക്ടോബർ 2006 (UTC)
ഈ പേരിൽ ലേഖനം നിലവിലുണ്ട്. ചേർക്കാനുള്ളത് അതിൽ ചേർക്കൂ. --ജ്യോതിസ് 14:02, 13 ഓഗസ്റ്റ് 2008 (UTC)
ഡോ. കാനം ശങ്കരപ്പിള്ള കാനം, കാനം ഈ. ജെ ,വെള്ളാളർ,അയ്യാ സ്വാമികൽ തുടങ്ങിയ വിഷയങ്ങൾ എഴുതി. സർജനും ഗൈനക്കോളജിസ്റ്റും ലേഖകനും കോളമിസ്റ്റും ഗ്രന്ഥകാരനും ബ്ളോഗറും മറ്റുമാണ്
പരിചയപ്പെട്ടതിൽ സന്തോഷം! വിക്കിയിലേക്ക് സ്വാഗതം! :) --ജ്യോതിസ് 14:30, 13 ഓഗസ്റ്റ് 2008 (UTC)
വിക്കിപ്പീഡിയ ശൈലി
[തിരുത്തുക]മാഷെ, ലേഖനങ്ങൾ എഴുതുന്നതിനും തലക്കെട്ടുകൾ തിരഞ്ഞെടുക്കുന്നതിനും വിക്കിപ്പീഡിയയിൽ പൊതുവേ ശൈലികൾ ഉണ്ട്. ദയവായി വിക്കിപീഡിയ:വിക്കിപീഡിയ എന്തൊക്കെയല്ല, വിക്കിപീഡിയ:വിക്കിവിന്യാസം, വിക്കിപീഡിയ:സന്തുലിതമായ കാഴ്ചപ്പാട് തുടങ്ങിയവ വായിക്കുവാൻ താൽപ്പര്യപ്പെടുന്നു. വിക്കിയിൽ ലേഖനങ്ങളെഴുതുന്നതിനു നന്ദി! സസ്നേഹം, --ജ്യോതിസ് 15:24, 14 ഓഗസ്റ്റ് 2008 (UTC)
മാഷേ, വിക്കിയിൽ അവനവനെ കുറിച്ച് ലേഖനങ്ങളെഴുതുന്നതിനു കർശന നിയന്ത്രണങ്ങളുണ്ട്. സസ്നേഹം.--ജ്യോതിസ് 10:37, 15 ഓഗസ്റ്റ് 2008 (UTC)
ആധുനിക വൈദ്യശാസ്ത്രം
[തിരുത്തുക]താങ്കൾ തുടങ്ങുന്ന ലേഖനങ്ങൾ മലയാളം വിക്കിപീഡിയക്ക് പുതിയ മാനങ്ങൾ നൽകുന്നു. അഭിനന്ദനങ്ങൾ.!
താങ്കളിൽ നിന്നും ആധുനിക വൈദ്യശാസ്ത്രവുമായി ബന്ധപ്പെട്ട വൈജ്ഞാനിക ലേഖനങ്ങൾ പ്രതീക്ഷിക്കുന്നു. ആധുനിക വൈദ്യശാസ്ത്ര മേഖലയിൽ മലയാളം വിക്കിപീഡിയയിൽ ലേഖനങ്ങൾ തുലോം കുറവാണ്. സ്നേഹത്തോടെ --Anoopan| അനൂപൻ 11:45, 17 ഓഗസ്റ്റ് 2008 (UTC)
വിക്കിപീഡിയയിലെ ലേഖനശൈലി
[തിരുത്തുക]പ്രിയ കാനം സാർ,
താങ്കൾ എഴുതുന്ന വിക്കിലേഖനങ്ങൾ എല്ലാം തന്നെ ഉയർന്ന നിലവാരം പുലർത്തുന്നു. ആരും എഴുതാൻ സാദ്ധ്യത ഇല്ലാത്തെ ഇത്തരം വിഷയ്ങ്ങൾ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക സന്തൊഷം അറിയിക്കട്ടെ.
പക്ഷെ ചില കാര്യങ്ങൾ ശ്രദ്ധിക്കുന്നത് കൂടുതൽ മെച്ചമായ രീതിയിൽ ലേഖനങ്ങൾ എഴുതുന്നതിനു സഹായകരമാകും. ഏതൊരു ലേഖനം തുടങ്ങുമ്പോഴും ആ ലേഖനത്തെക്കുറിച്ചുള്ള നിർവചനവും സംക്ഷിപ്ത രൂപമായിരിക്കണം ആദ്യത്തെ ഖണ്ഡികയിൽ. ഉദാഹരണത്തിനു താങ്കൾ തുടങ്ങിയ വിറമിണ്ട നായനാർ എന്ന ലേഖനം മൊത്തം വായിച്ചാൽ മാത്രമേ വിറമിണ്ട നായനാർ ആരാണെന്നു മനസ്സിലാവുകയുള്ളൂ. അതിനു പകരം ആദ്യത്തെ വാക്യങ്ങളിൽ തന്നെ വിറമിണ്ട നായനാർ ആരാണെന്നു മനസ്സിലാക്കാൻ വായനക്കാരനു കഴിയുന്ന വിധത്തിൽ വേണം ലേഖനം എഴുതാൻ. ഉദാഹരണത്തിനു ഗാന്ധിജി എന്ന ലേഖനം നോക്കുക.
താങ്കളുടെ ലേഖനങ്ങൾ മിക്കവാറും എല്ലാം തന്നെ ഞങ്ങൾക്കു അജ്ഞാതമായ മേഖലയിൽ നിന്നു ഉള്ളതാണു. അതിനാൽ ഞങ്ങൾ നിർവചനങ്ങൾ എഴുതിയാൽ തെറ്റി പോകുമോ എന്നൊരു ഭയവും ഉണ്ട്. അതിനാൽ താങ്കൾ തുടങ്ങിയ എല്ലാ ലേഖനങ്ങളിലും ഇത്തരം മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുമല്ലോ. താങ്കൾ ഇതു വരെ വിക്കിയിലെഴുതിയ ലേഖനങ്ങൾ ഇവിടെ കാണാം. http://ml.wikipedia.org/wiki/Special:Contributions/Drkanam
വേറൊരു പ്രധാന കാര്യം കാനം ശങ്കരപ്പിള്ള എന്ന ലേഖനത്തിൽ താങ്കൾ ഒരു കാരണവശാലും തിരുത്തലുകൾ വരുത്താൻ പാടില്ല. ആ താൾ താങ്കൾ തുടങ്ങിഅയ്തു തന്നെ വലിയ തെറ്റാണു. ഒരാൾ തന്നെക്കുറിച്ച് തന്നെ ലേഖനം എഴുതുന്നതു വിക്കിപീഡിയയുടെ അടിസ്ഥാനനയ്ങ്ങൾക്കു എതിരാണു. വിക്കിപീഡിയ:ആത്മകഥ എന്ന താളിൽ ഈ നയം വിശദമായി വിശദീകരിക്കുന്നുണ്ട്. താങ്കളെക്കുറിച്ചുള്ള വിവരങ്ങൾ മറ്റു വിക്കിപീഡിയരാണു എഴുതേണ്ടതു. പക്ഷെ താങ്കളെ പറ്റിയുള്ള വിവരങ്ങൾ User:Drkanam എന്ന താളിൽ എഴുതുന്നതിനു യാതൊരു തടസ്സവുമില്ലതാനും.
തുടർന്നും നല്ലനല്ല ലേഖനങ്ങളിലൂടെ മലയാളം വിക്കിപീഡിയയുടെ നിലവാരം ഉയർത്തുക. ആശംസകളോടെ. --Shiju Alex|ഷിജു അലക്സ് 05:19, 18 ഓഗസ്റ്റ് 2008 (UTC)
കോട്ട വെള്ളാളർ
[തിരുത്തുക]താങ്കൾ എഴുതിയ കോട്ട വെള്ളാളർ എന്ന ലേഖനം വെള്ളാളർ എന്ന താളിൽ ലയിപ്പിച്ചുകൂടേ? ആശംസകളോടെ --Vssun 23:40, 23 ഓഗസ്റ്റ് 2008 (UTC)
അധികവായനക്ക്
[തിരുത്തുക]അധികവായനക്ക് എന്ന തലക്കെട്ടിനു താഴെ എഴുതുന്നത് അവലംബമാണെങ്കിൽ അവലംബം എന്ന തലക്കെട്ട് ഉപയോഗിക്കുവാൻ താല്പര്യപ്പെടുന്നു. --Vssun 00:24, 24 ഓഗസ്റ്റ് 2008 (UTC)
ലേഖനത്തിലെ ശീർഷകങ്ങൾ
[തിരുത്തുക]ലേഖനത്തിനുള്ളിൽ പുതിയ തലക്കെട്ടുകൾ നൽകുന്നതിന് സമചിഹ്നങ്ങൾ (=) ഉപയോഗിക്കണം. ഉദാഹരണം താഴെക്കാണിക്കുന്നു.
==അവലംബം==
കൂടൂതൽ വിവരങ്ങൾക്ക് ഇവിടെ ഞെക്കുക. --Vssun 00:20, 26 ഓഗസ്റ്റ് 2008 (UTC)
ഉഴവരും വെള്ളാളരും
[തിരുത്തുക]ഉഴവരും വെള്ളാളരും ഒന്നാണോ?.. ദയവായി ഈ കുറിപ്പ് വായിക്കുക. ആശംസകളോടെ --Vssun 09:15, 26 ഓഗസ്റ്റ് 2008 (UTC)
- സംവാദങ്ങൾക്കു ശേഷം ഒപ്പു വക്കാൻ ശ്രദ്ധിക്കുക. ഒപ്പു വക്കാനായി നാലു ടൈൽഡെ ചിഹ്നങ്ങൾ (~~~~) ഉപയോഗിക്കാം. എഡിറ്റർ ബോക്സിനു മുകളിൽ വലത്തേ അറ്റത്തായി വരുന്ന ഒപ്പു വക്കാനുള്ള ടൂളും ഇതിനായി ഉപയോഗിക്കാം. ആശംസകളോടെ --Vssun 11:55, 28 ഓഗസ്റ്റ് 2008 (UTC)
ലേഖനങ്ങളിൽ അക്കങ്ങൾ ഉപയോഗിക്കുമ്പോൾ അറബിക് അക്കങ്ങൾ ഉപയോഗിക്കാൻ ശ്രമിക്കുക. അതാണ് വിക്കിയിൽ തുടരുന്ന കീഴ്വഴക്കം. മലയാളം അക്കങ്ങൾ മിക്കവർക്കും അറിയാനും ഇടയില്ല. --ചള്ളിയാൻ ♫ ♫ 05:41, 29 ഓഗസ്റ്റ് 2008 (UTC)
ഇതെല്ലാം വിക്കി സോഴ്സിലാണ് ചേരുക. ഇവിടെയല്ല. ദയവായി ശ്രദ്ധിക്കുമല്ലോ?. വിക്കിയിൽ തലക്കെട്ടുകൾക്കും ലേഖനങ്ങൾക്കും നിശ്ചിത ശൈലികൾ നിർവചിക്കപ്പെട്ടിട്ടുണ്ട്. ദയവായി അതു പിന്തുടരുവാൻ താല്പ്പര്യപ്പെടുന്നു. സംശയമുണ്ടെങ്കീൽ ചോദിക്കൂ. സഹായിക്കാം :)--ജ്യോതിസ് 03:57, 8 സെപ്റ്റംബർ 2008 (UTC)
എസ്.പി. പിള്ള അഥവാ പിള്ള എസ്.പി
[തിരുത്തുക]മാഷേ, ഈ തലക്കെട്ട് മാറ്റം ശ്രദ്ധിക്കൂ. വിക്കിയിലെ തലക്കെട്ട് ശൈലിയാണിത്. --ജ്യോതിസ് 00:42, 9 സെപ്റ്റംബർ 2008 (UTC)
താങ്കൾ തലക്കെട്ട് പഴപടി ആക്കിയത് എന്ത് കാരണത്താലാണ് എന്നറിഞ്ഞാൽ ഉപകാരമായിരുന്നു. വിക്കിയിൽ സ്ഥാനപ്പേർ/ജാതിപ്പേർ/ എന്നിവ ആദ്യം കൊടുക്കുന്ന കീഴ്വഴക്കമില്ല. അപവാദം ഉള്ളത് ഏറ്റവും കൂടുതൽ അറിയപ്പെടുന്ന പേരങ്ങനെയാണെങ്കിൽ മാത്രമാണ്. എസ്. എന്നത് വീട്ടുപേരാണെങ്കിൽ കൂടിയും എസ്.പി. പിള്ള എന്നാണ് അദ്ദേഹം കൂടുതൽ അറിയപ്പെടുന്നത്. അമേരിക്കയിലും മറ്റും മാത്രമായിരിക്കും (അല്ലെങ്കിൽ പാസ്പോർട്ടിൽ) പിള്ള എസ്.പി. എന്നുണ്ടാവുക. അതു തന്നെ പി കഴിഞ്ഞിട്ട് ഒരു കുത്തും വേണം. --ചള്ളിയാൻ ♫ ♫ 11:07, 9 സെപ്റ്റംബർ 2008 (UTC)
കല്ലൂർ നാരായണപിള്ള
[തിരുത്തുക]പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട കല്ലൂർ നാരായണപിള്ള എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, ആധാരസൂചിക, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- ജ്യോതിസ് 03:11, 10 സെപ്റ്റംബർ 2008 (UTC)
വിക്കിപീഡിയ ശൈലി
[തിരുത്തുക]പ്രിയ Drkanam,
മലയാളം വിക്കിയിൽ ചേർക്കുന്ന ലേഖനങ്ങൾക്ക് ഇവിടെ പിൻതുടർന്നു പോരുന്ന ചില ശൈലികൾ പാലിക്കേണ്ടതുണ്ട്. ഉദാഹരണത്തിന് ലേഖനം തുടങ്ങുന്നത് പ്രതിപാദ്യ വിഷയത്തിന്റെ ഒരു high-level overviewവിലാവണം. വിഷയത്തിന്റെ തലക്കെട്ട് ആദ്യ വാചകങ്ങളിൽ വരുന്ന രീതിയിൽ ലേഖനം എഴുതുകയും ആദ്യമായി വിഷയത്തിന്റെ തലക്കെട്ട് എഴുതുമ്പോൾ ബോൾഡാക്കിയുമാണ് എഴുതാറുള്ളത്. പത്രമാസികകളിലെ ലേഖനങ്ങളിൽ നിന്നും വളരെ വ്യത്യാസമുള്ള ശൈലിയാണ് ഇവിടെ അവലംബിച്ചു പോരുന്നത്. ഉദാഹരണത്തിനായി ഇമ്മാനുവേൽ കാന്റ്, മഹാത്മാ ഗാന്ധി, ചാലക്കുടി, മഹാഭാരതം എന്നീ ലേഖനങ്ങൾ ഒന്നു നോക്കുക.
താഴെ പറയുന്ന സഹായക താളുകളും സന്ദർശിക്കുക
- സഹായം:ഉള്ളടക്കം
- സഹായം:കീഴ്വഴക്കം
- വിക്കിപീഡിയ:ശൈലീ പുസ്തകം
- വിഭാഗം:വിക്കിപീഡിയയുടെ നയങ്ങളും മാർഗ്ഗരേഖകളും
ഇവിടെ ലേഖനമെഴുതുന്നത് താങ്കൾ ആസ്വദിക്കുന്നുവെന്നു കരുതട്ടെ. കൂടുതൽ സഹായം ആവശ്യമെങ്കിൽ ചോദിക്കാൻ മടിക്കേണ്ട. ഇനിയും എഴുതുക. നന്ദി --ടക്സ് എന്ന പെൻഗ്വിൻ 14:24, 16 സെപ്റ്റംബർ 2008 (UTC)
പ്രശസ്തരുടെ പട്ടിക
[തിരുത്തുക]വെള്ളാളരെ പറ്റിയുള്ള ലേഖനത്തിൽ ഇത്രയധികം വ്യക്തികളെ ലിസ്റ്റ് ചെയ്തതിൽ ഉള്ള അനൗചിത്യത്തെയാണ് ഞാൻ അവിടെ പ്രധാനമായും ചോദ്യം ചെയ്തിരിക്കുന്നത്. ഇന്ത്യ എന്ന് ഒരു ലേഖനമെഴുതിയിട്ട് പ്രശസ്തരായ ഇന്ത്യാക്കാരുടെ ഒരു പട്ടിക അതിലേയ്ക്ക് ചേർത്താൽ എങ്ങനെയിരിക്കും?? അതേ കോൺടെക്സ്റ്റിൽ ചിന്തിച്ചു നോക്കുക. പൊൻകുന്നത്തോ, പാമ്പാടിയിലോ, കൊടുങ്ങൂരോ മാത്രം ഒതുങ്ങുന്ന പ്രശസ്തി വിക്കിപീഡിയയിലേയ്ക്ക് വലിച്ചിഴക്കുന്നത് വിക്കിപീഡിയയുടെ Notability എന്ന നയവുമായി ചേർന്നു പോവില്ല. --ടക്സ് എന്ന പെൻഗ്വിൻ 15:11, 16 സെപ്റ്റംബർ 2008 (UTC)
- സംവാദങ്ങൾക്കുശേഷം ഒപ്പിടാൻ മറക്കരുത്. അതിനു ~~~~ ഇട്ടാലും മതി. ഒപ്പായി വന്നുകൊള്ളും --ചള്ളിയാൻ ♫ ♫ 15:17, 16 സെപ്റ്റംബർ 2008 (UTC)
പുതിയ ലേഖനങ്ങൾ
[തിരുത്തുക]പുതിയ പുതിയ മേഖലകളിൽ നിന്നുമുള്ള ലേഖനങ്ങൾ വിക്കിപീഡിയയിലേയ്ക്ക് ചേർക്കുന്നതിന് നന്ദി. ലേഖനങ്ങൾ എഴുതുമ്പോൾ ദയവായി വിക്കിപീഡിയയുടെ ശൈലിക്കനുസൃതമായി എഴുതുവാൻ ശ്രദ്ധിക്കുക. ഈ ശൈലി സ്വായത്തമാക്കാൻ വിക്കിപീഡിയയിലെ തിരഞ്ഞെടുത്ത ലേഖനങ്ങൾ റെഫർ ചെയ്യാവുന്നതാണ്. വിക്കിസിന്റാക്സിലോ മറ്റോ സഹായം ആവശ്യമെങ്കിൽ ചോദിക്കുക. താങ്കളുടെ സേവനങ്ങൾക്ക് ഒരിക്കൽ കൂടി നന്ദി --ടക്സ് എന്ന പെൻഗ്വിൻ 11:03, 20 സെപ്റ്റംബർ 2008 (UTC)
- ഇനിയും എഴുതുക. ആശംസകൾ. --ടക്സ് എന്ന പെൻഗ്വിൻ 03:30, 23 സെപ്റ്റംബർ 2008 (UTC)
കൗമാര കുതൂഹലം
[തിരുത്തുക]ജുവനൈൽ ഡിലിങ്ക്വിസിയുടെ മലയാളമായാണ് താങ്കൾ ഇതെഴുതിയത് എന്നു കരുതട്ടെ. കുതൂഹലം എന്ന വാക്കിന് കൗതുകം എന്നല്ലേ അർത്ഥം? അതു ശരിയാകുമോ?? ഒപ്പിടാൻ ~~~~ ചേർത്താൽ മതി. പ്രാഥമിക വിവരങ്ങൾ മാത്രമുള്ള ഒട്ടനവധി ലേഖനം തുടങ്ങുന്നതിലും നല്ലത് ഒരു ലേഖനം എഴുതിത്തുടങ്ങി സമഗ്രമാക്കുന്നതാണ് വിജ്ഞാനകോശം എന്ന നിലയ്ക്ക് വിക്കിപീഡിയയ്ക്ക് നല്ലത് എന്നെന്റെ അഭിപ്രായം.--പ്രവീൺ:സംവാദം 11:31, 23 സെപ്റ്റംബർ 2008 (UTC)
വെള്ളാളമിത്രം
[തിരുത്തുക]വെള്ളാളമിത്രം താൾ ശ്രദ്ധിക്കുക. ഇതിൽ അവലംബമായി ഭാഷാപോഷിണി നൽകിയിരിക്കുന്നു. ഭാഷാപോഷിണിയുടെ ഏതു ലക്കം, ഏതു താൾ തുടങ്ങിയവിവരങ്ങൾ കൂടി അതോടൊപ്പം നൽകുന്നതു നന്നായിരിക്കും. ആശംസകളോടെ --Vssun 11:16, 29 സെപ്റ്റംബർ 2008 (UTC)
സംവാദം:കാനം
[തിരുത്തുക]സംവാദം:കാനം കാണുക. --Vssun (സംവാദം) 02:31, 9 ഡിസംബർ 2011 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Drkanam,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 01:41, 29 മാർച്ച് 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Drkanam
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 02:31, 16 നവംബർ 2013 (UTC)