Jump to content

ഉപയോക്താവ്:Drkanam

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഡോ. കാനം ശങ്കരപ്പിള്ള ജീവിതരേഖ ഡോ. കാനം ശങ്കരപ്പിള്ള ജീവിതരേഖ കെ.എ (കൊച്ചുകാഞ്ഞിരപ്പാറ അയ്യപ്പൻ പിള്ള) ശങ്കരപ്പിള്ള എന്ന ഔദ്യോഗിക നാമമുള്ള ഡോ.കാനം 1944- ജൂലൈ 27ന്‌ കോട്ടയം ജില്ലയിലെ കാനം കരയിൽ ജനിച്ചു. അഛൻ:ചൊള്ളാത്ത്‌ ശങ്കുപ്പിള്ള അയ്യപ്പൻ പിള്ള .അമ്മ: ഇളമ്പള്ളി കല്ലൂര്‌ രാമൻപിള്ള മകൾ തങ്കമ്മ. കാനത്തിലും വാഴൂരിലും സ്കൂൾ വിദ്യാഭ്യാസം. കോട്ടയം സി.എം.എസ്‌,ചങ്ങനാശ്ശേരി എസ്‌.ബി എന്നിവിടങ്ങളിൽ കോളേജ്‌ പഠനം. കോട്ടയം മെഡിക്കൽ കോളെജിലെ രണ്ടാം ബാച്ചിൽ പ്രവേശനം കിട്ടി.1968 ൽ എം.ബി.ബി.എസ്സ്‌ ലഭിച്ചു. അവിടെ തന്നെ പഠിച്ച്‌ ഗൈനക്കോളജിയിൽ ഡിപ്ളോമ(DGO) എടുത്തു. 1968-ൽ കേരള ആരോഗ്യ വകുപ്പിൽ അസ്സിസ്റ്റന്റ്‍ സർജൻ ആയി. 1983 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും സർജറിയിൽ എം.എസ്സ്‌(Master of Surgery) ലഭിച്ചു. കോട്ടയം, എരുമേലി,വൈയ്ക്കം,തൈക്കാട്‌,ചേർത്തല,പത്തനംതിട്ട,കോഴഞ്ചേരി,മവേലിക്കര എന്നീ സർക്കാർ ആതുരാലയങ്ങളിൽ ജോലി നോക്കി .മാവേലിക്കര താലൂക്ക്‌ ആശുപത്രിയിൽ സൂപ്രണ്ട്‌ ആയിരുന്നു.ചുരുങ്ങിയ സമയത്തിനുള്ളിൽ "മഹാരാജാസ്‌ വാർഡ്‌" പുതുക്കി പണിയിച്ചു റിക്കാർഡ്‌ സൃഷ്ടിച്ചു. 1999-ൽ ഡപ്യൂട്ടി ഡയറക്റ്റർ ആയി റിട്ടയർ ചെയ്തു. പന്തളം അർച്ചന, സി.എം എന്നീ ആശുപതരികളിലും പൊൻകുന്നം കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലെ വിവിധ ആശുപത്രി കളിലും ജോലി ചയ്തു .റിട്ടയർമെന്റിനു ശേഷം കുറേക്കാലം കാഞ്ഞിരപ്പള്ളി ജനറൽ ഹോസ്പിറ്റലിലും സേവനം അനുഷ്ടിച്ചിരുന്നു മൂന്നു തവനകളിലായി എട്ടുമാസക്കാലം യൂക്കെയിൽ ചെലവഴിച്ചിരുന്നു യൂക്കെയിലെ വിവിധ ഭാഗങ്ങളിൽ പഠന പര്യടനം നടത്തിയിട്ടുണ്ട്‌.ജനയുഗം,മലയാളനാട്‌,ഗൃഹലക്ഷ്മി,കന്യക,സാഹിത്യപോഷിണി എന്നിവയിൽ കോളമിസ്റ്റ്‌ ആയിരുന്നു. സർവ്വവിജ്ഞാനകോശത്തിൽ ഗർഭധാരണത്തെക്കുറിച്ചു ലേഖനം എഴുതി."നാടും നാട്ടാരും" എന്ന പേരിൽ തെക്കുംകൂര്‌പ്രദേശത്തിന്റേ പ്രാദേശിക ചരിത്രം "പൌരപ്രഭ" വാരികയിൽ 35ലക്കം വന്നു. ആകാശവാണിയിൽ 25 വർഷക്കാലം ആരോഗ്യവിഷയങ്ങളിൽ സ്ഥിരം പ്രഭാഷകനായിരുന്നു. ബ്ളോഗറും വ്ളോഗറും ആണ്‌. സോഷ്യൽ മീഡിയ കളിൽ വിവിധ വിഷയങ്ങളെ കുറിച്ച് നിരവധി പോസ്റ്റുകൾ എഴുതി .

2015 നവംബർ 27 കോട്ടയം സി.എം.എസ് കോളേജ് ശതാബ്ദി ആഘോഷഭാഗം ആയി സംഘടിക്കപ്പെട്ട മൂന്നാമത് അന്തർ ദേശീയ ചരിത്ര കൊണ്ഫ്രന്സിൽ തരിസാപ്പള്ളി പട്ടയത്തിലെ ഒളിച്ചു വയ്ക്കപ്പെട്ട പതിനേഴു നാടൻ സാക്ഷികളുടെ ആയ് ആനമുദ്രയുള്ള പട്ടിക കണ്ടെടുത്തവതരിപ്പിച്ചു ശദ്ധ നേടി .1771- ൽ പാരീസിൽ പ്രസിദ്ധീകരിച്ച സെന്റ്‌ അവസ്ഥയിലെ(Zend Avesta by Anquitel Du Peron) സാക്ഷിപ്പട്ടിക കണ്ടെത്തിയാണ് ഈ നേട്ടം കൈവരിച്ചത് പൊൻകുന്നം പുന്നാംപറമ്പിൽ രാമകൃഷ്ണപിള്ളയുടെ മകൾ ശാന്തയാണു ഭാര്യ. ഇംഗ്ലണ്ടിൽ ഡോക്റ്റരായ അജേഷ് ശങ്കർ,എം.ആർ.സി.ഓ ജി, ഫിസിഷനായ ഡോ.അൻജു ദേവിശങ്കർ എം.ആർ.സി.പി എന്നിവർ മക്കൾ. പൊൻകുന്നം കെ.വി.എം.എസ്സ്‌ റോഡിൽ നീലകണ്ഠനിലയത്തിൽ താമസം. ഫോൺ:9447035416 ഈ-മെയിൽ:drkanam@gmail.com കൃതികൾ • എരുമേലി പേട്ടതുള്ളലും ക്ഷേത്രപുരാവൃത്തങ്ങളും, 1978 • മങ്കമാരുടെ പ്രശ്നങ്ങൾ,എൻ.ബി. എസ്സ്‌, 1988 • പെണ്ണായി പിറന്നാൽ,പ്രഭാത്‌,1984 • രോഗങ്ങൾ-രോഗികൾ, പ്രഭാത്‌,1988 • കൌമാരപ്രശങ്ങൾ, പ്രഭാറ്റ്‌, 1990 • രോഗികൾ ശ്രദ്ധിക്കുക,പ്രഭാത്‌,1991 • എയിഡ്‌സ്‌ കേരളത്തിൽ, കറൻറ്‍, 1998 • ശീലങ്ങൾ -രോഗങ്ങൾ,നവീക ബുക്സ്‌ ,2005 • അമ്മയാകാനോരുങ്ങുമ്പോൾ എസ.പി.സി.എസ് 2011


കൃതികൾ

[തിരുത്തുക]
  • എരുമേലി പേട്ടതുള്ളലും ക്ഷേത്രപുരാവൃത്തങ്ങളും, 1978
  • മങ്കമാരുടെ പ്രശ്നങ്ങൾ,എൻ.ബി. എസ്സ്‌, 1988
  • പെണ്ണായി പിറന്നാൽ,പ്രഭാത്‌,1984
  • രോഗങ്ങൾ-രോഗികൾ, പ്രഭാത്‌,1988
  • കൌമാരപ്രശങ്ങൾ, പ്രഭാറ്റ്‌, 1990
  • രോഗികൾ ശ്രദ്ധിക്കുക,പ്രഭാത്‌,1991
  • എയിഡ്‌സ്‌ കേരളത്തിൽ, കറൻറ്‍, 1998
  • ശീലങ്ങൾ -രോഗങ്ങൾ,നവീക ബുക്സ്‌ ,2005

ഡോ. കാനം ശങ്കരപ്പിള്ള ജീവിതരേഖ കെ.എ (കൊച്ചുകാഞ്ഞിരപ്പാറ അയ്യപ്പൻ പിള്ള) ശങ്കരപ്പിള്ള എന്ന ഔദ്യോഗിക നാമമുള്ള ഡോ.കാനം 1944- ജൂലൈ 27ന്‌ കോട്ടയം ജില്ലയിലെ കാനം കരയിൽ ജനിച്ചു. അഛൻ:ചൊള്ളാത്ത്‌ ശങ്കുപ്പിള്ള അയ്യപ്പൻ പിള്ള .അമ്മ: ഇളമ്പള്ളി കല്ലൂര്‌ രാമൻപിള്ള മകൾ തങ്കമ്മ. കാനത്തിലും വാഴൂരിലും സ്കൂൾ വിദ്യാഭ്യാസം. കോട്ടയം സി.എം.എസ്‌,ചങ്ങനാശ്ശേരി എസ്‌.ബി എന്നിവിടങ്ങളിൽ കോളേജ്‌ പഠനം. കോട്ടയം മെഡിക്കൽ കോളെജിലെ രണ്ടാം ബാച്ചിൽ പ്രവേശനം കിട്ടി.1968 ൽ എം.ബി.ബി.എസ്സ്‌ ലഭിച്ചു. അവിടെ തന്നെ പഠിച്ച്‌ ഗൈനക്കോളജിയിൽ ഡിപ്ളോമ(DGO) എടുത്തു. 1968-ൽ കേരള ആരോഗ്യ വകുപ്പിൽ അസ്സിസ്റ്റന്റ്‍ സർജൻ ആയി. 1983 ൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും സർജറിയിൽ എം.എസ്സ്‌(Master of Surgery) ലഭിച്ചു. കോട്ടയം, എരുമേലി,വൈയ്ക്കം,തൈക്കാട്‌,ചേർത്തല,പത്തനംതിട്ട,കോഴഞ്ചേരി,മവേലിക്കര എന്നീ സർക്കാർ ആതുരാലയങ്ങളിൽ ജോലി നോക്കി .മാവേലിക്കര താലൂക്ക്‌ ആശുപത്രിയിൽ സൂപ്രണ്ട്‌ ആയിരുന്നു.ചുരുങ്ങിയ സമയത്തിനുള്ളിൽ "മഹാരാജാസ്‌ വാർഡ്‌" പുതുക്കി പണിയിച്ചു റിക്കാർഡ്‌ സൃഷ്ടിച്ചു. 1999-ൽ ഡപ്യൂട്ടി ഡയറക്റ്റർ ആയി റിട്ടയർ ചെയ്തു. പന്തളം അർച്ചന, സി.എം എന്നീ ആശുപതരികളിലും പൊൻകുന്നം കാഞ്ഞിരപ്പള്ളി പ്രദേശങ്ങളിലെ വിവിധ ആശുപത്രി കളിലും ജോലി ചയ്തു .റിട്ടയർമെന്റിനു ശേഷം കുറേക്കാലം കാഞ്ഞിരപ്പള്ളി ജനറൽ ഹോസ്പിറ്റലിലും സേവനം അനുഷ്ടിച്ചിരുന്നു മൂന്നു തവനകളിലായി എട്ടുമാസക്കാലം യൂക്കെയിൽ ചെലവഴിച്ചിരുന്നു യൂക്കെയിലെ വിവിധ ഭാഗങ്ങളിൽ പഠന പര്യടനം നടത്തിയിട്ടുണ്ട്‌.ജനയുഗം,മലയാളനാട്‌,ഗൃഹലക്ഷ്മി,കന്യക,സാഹിത്യപോഷിണി എന്നിവയിൽ കോളമിസ്റ്റ്‌ ആയിരുന്നു. സർവ്വവിജ്ഞാനകോശത്തിൽ ഗർഭധാരണത്തെക്കുറിച്ചു ലേഖനം എഴുതി."നാടും നാട്ടാരും" എന്ന പേരിൽ തെക്കുംകൂര്‌പ്രദേശത്തിന്റേ പ്രാദേശിക ചരിത്രം "പൌരപ്രഭ" വാരികയിൽ 35ലക്കം വന്നു. ആകാശവാണിയിൽ 25 വർഷക്കാലം ആരോഗ്യവിഷയങ്ങളിൽ സ്ഥിരം പ്രഭാഷകനായിരുന്നു. ബ്ളോഗറും വ്ളോഗറും ആണ്‌. ആയിരത്തിലധികം ഓർക്കുട്‌ കമ്മ്യൂണിറ്റികളിൽ അംഗം. സ്വന്തമായി 150-ൽ`പ്പരം കമ്മ്യൂണിറ്റികൾ സൃഷ്ടിച്ചു. പൊൻകുന്നം പുന്നാംപറമ്പിൽ രാമകൃഷ്ണപിള്ളയുടെ മകൾ ശാന്തയാണു ഭാര്യ. ഇംഗ്ലണ്ടിൽ ഡോക്റ്റരായ അജേഷ് ശങ്കർ,എം.ആർ.സി.ഓ ജി, ഫിസിഷനായ ഡോ.അൻജു ദേവിശങ്കർ എം.ആർ.സി.പി എന്നിവർ മക്കൾ. പൊൻകുന്നം കെ.വി.എം.എസ്സ്‌ റോഡിൽ നീലകണ്ഠനിലയത്തിൽ താമസം. ഫോൺ:9447035416 ഈ-മെയിൽ:drkanam@gmail.com



ബാഹ്യലിങ്കുകൾ

[തിരുത്തുക]

വിക്കി പുരസ്കാരങ്ങൾ

[തിരുത്തുക]
A Barnstar!
മികച്ച നവാഗതവിക്കിപീഡിയൻ

കേരളസംസ്കാരത്തെക്കുറിച്ചുള്ള ലേഖനങ്ങൾ മികച്ച നവാഗതവിക്കിപീഡിയനുള്ള ഈ പുരസ്കാരത്തിനു് താങ്കൾ അർഹനാണെന്നു തെളിയിക്കുന്നു. അഭിനന്ദനങ്ങൾ!

ഈ നക്ഷത്ര ബഹുമതി നൽകിയത്:  മംഗലാട്ട്  ►സന്ദേശങ്ങൾ 

"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Drkanam&oldid=3713556" എന്ന താളിൽനിന്ന് ശേഖരിച്ചത്