Jump to content

ഉപയോക്താവിന്റെ സംവാദം:Junaidpv/പഴയവ 2

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ മാസത്തെ ആകാശത്തിന്റെ ചിത്രം ഞാൻ പുതിയ കോപ്പി അപ്‌ലോഡിയിട്ടുണ്ട്. പക്ഷെ എവിടെയും മാറിയിട്ടില്ല. വീണ്ടും അപ്‌ലോഡ് ചെയ്യാൻ നോക്കുമ്പോൾ ഡ്യൂപ്ലിക്കേറ്റാണെന്നു പറയുന്നു. തമ്പ്നെയിലിൽ പുതിയ ചിത്രം കാണുന്നുമുണ്ട്. എന്നാൽ ക്ലിക്ക് ചെയ്യുമ്പോൾ പഴയ സാധനമാണ്‌ വീണ്ടും കിട്ടുന്നത് -- റസിമാൻ ടി വി 07:43, 1 ഓഗസ്റ്റ്‌ 2009 (UTC)

This file is a duplicate of the following file: എന്നാണ്‌ അപ്‌ലോഡാൻ നോക്കുമ്പോൾ വരുന്നത്. വേറെ ഏതെങ്കിലും ചിത്രം വയ്ക്കുമ്പോൾ ഇത് സംഭവിക്കുന്നില്ല. കാണിക്കുന്ന തമ്പ്നെയിൽ പുതിയ ചിത്രത്തിന്റേതാണെന്ന് വ്യക്തവുമാണ്‌ -- റസിമാൻ ടി വി 07:55, 1 ഓഗസ്റ്റ്‌ 2009 (UTC)

പേര്‌ qwerty എന്നാക്കി. ഫലം തഥൈവാ :( -- റസിമാൻ ടി വി 08:04, 1 ഓഗസ്റ്റ്‌ 2009 (UTC)

ഇപ്പം ശരിയായി :). താങ്ക്യൂ. കവാടത്തിന്റെ സംവാദം:ജ്യോതിശാസ്ത്രം/കേരളത്തിലെ ആകാശം നോക്കിയിരുന്നോ? അതിൽ ഞാൻ പറഞ്ഞ സൈറ്റിൽ ഉയർന്ന റെസല്യൂഷനുള്ള മാപ്പുകൾ ഉണ്ടാക്കാനാവും. ഷിജു പറഞ്ഞപോലെ public domain ആണെങ്കിൽ ഇവിടെ ഉപയോഗിക്കാം. മലയാളം പേരുകളൊക്കെ ചേർക്കാനും എളുപ്പമുണ്ട്. ഒന്ന് നോക്കാമോ? കോപ്പിറൈറ്റ് പ്രശ്നങ്ങളൊന്നുമില്ലെങ്കിൽ ഞാൻ ചെയ്യാം -- റസിമാൻ ടി വി 08:18, 1 ഓഗസ്റ്റ്‌ 2009 (UTC)

സ്റ്റെല്ലാറിയം

[തിരുത്തുക]

തീർച്ചയായും സ്റ്റെല്ലാറിയത്തിനാണ്‌ ഭംഗി. പക്ഷെ സ്ക്രീൻഷോട്ടായതിനാൽ റെസല്യൂഷന്‌ പരിമിതിയുണ്ട്. ആ സൈറ്റുപയോഗിച്ചാൽ ഉയർന്ന റെസല്യൂഷൻ മാപ്പുകൾ ഉണ്ടാക്കാം. ലേബലുകൾ സ്വയം ചേർക്കാമല്ലോ -- റസിമാൻ ടി വി 08:30, 1 ഓഗസ്റ്റ്‌ 2009 (UTC)

അങ്ങനെ പറ്റിയാൽ വളരെ നന്ന്. ഞാൻ മലയാളം ലേബലുകൾ സ്വയം ചേർക്കാനാ ചിന്തിച്ചിരുന്നത് -- റസിമാൻ ടി വി 08:41, 1 ഓഗസ്റ്റ്‌ 2009 (UTC)

ഓഗസ്റ്റ്

[തിരുത്തുക]

ഓഗസ്റ്റ് ശരിയാക്കിയിട്ടുണ്ടെന്നു വിശ്വസിക്കുന്നു. ട്രാൻസ്ലേറ്റ് വിക്കിയിലും ഇവിടെ നിന്നിമ്പോർട്ട് ചെയ്തതായിരുന്നതിനാൽ ഇതു പോലെയായിരുന്നു. അത് അപ്ലേ ആയിക്കഴിയുമ്പോൾ ഇവിടുള്ളത് വേണമെങ്കിൽ മായ്ക്കാം--പ്രവീൺ:സംവാദം 05:48, 2 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഫലകം:Convert/yr, ഫലകം:Rnd/c8dec0 ഇംഗ്ലീഷ് വിക്കിയിൽ നിന്ന് ഇമ്പോർട്ട് ചെയ്യാമോ? -- റസിമാൻ ടി വി 10:44, 3 ഓഗസ്റ്റ് 2009 (UTC)[മറുപടി]

നന്ദി. ഇപ്പോൾ ഫലകം:Rnd/e+ ചോദിക്കുന്നു -- റസിമാൻ ടി വി 10:51, 3 ഓഗസ്റ്റ് 2009 (UTC)[മറുപടി]

:-) പണ്ട് ഞാൻ തന്നെ ചെയ്യാറുണ്ടായിരുന്നു. പക്ഷെ അപ്പോൾ ഫലകത്തിന്റെ നാൾവഴി മുഴുവൻ കിട്ടില്ലല്ലോ. വല്ല ആവശ്യത്തിനും പഴയ പതിപ്പിലേക്ക് റിവർട്ട് ചെയ്യണ്ടി വന്നാൽ എളുപ്പമാകുമല്ലോ എന്ന് കരുതിയാണ്‌ ജുനൈദിനോട് ചോദിച്ചത്. Ida പേജുണ്ടാക്കാൻ നോക്കുകയാ -- റസിമാൻ ടി വി 10:58, 3 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പകർപ്പാവകാശ ലംഘനം

[തിരുത്തുക]

ഭായ്ക്ക് ഭയങ്കര സ്പീഡാന്നല്ലോ. എന്നെ തോല്പിച്ചു കളഞ്ഞു. ഞാൻ കഷ്ടപ്പെട്ട് ടൈപ്പീതാ. ഇവിടെ കിടക്കട്ടേ.

"താങ്കൾ എഴുതിയ അരണാട്ടുകര എന്ന ലേഖനം പകർപ്പാവകാശമുള്ള ഒരു വെബ്സൈറ്റിൽ നിന്നുള്ളതാണെന്നതിനാൽ മായ്ക്കപ്പെട്ടിരിക്കുന്നു. പകർപ്പാവകാശം സംരക്ഷിതമായ വിവരങ്ങൾ വിക്കിപീഡിയയിൽ ചേർക്കാതിരിക്കാൻ ശ്രദ്ധിക്കുക. ആശംസകൾ." ;)--അഭി 11:49, 5 ഓഗസ്റ്റ് 2009 (UTC)[മറുപടി]

സ്പീഡി ഡിലീഷന്റെ ക്രൈറ്റീരിയകളിലൊന്നാണ് പകർപ്പാവകാശ ലംഘനം. പിന്നെ കണ്ടന്റ് കളഞ്ഞ് ഒറ്റവരി ഫലകം ഇട്ടുവക്കുന്നത്.. ARS-സുകാർ രക്ഷിക്കുമായിരിക്കും. പക്ഷെ വ്യക്തിപരമായി എനിക്കതിനോട് യോജിപ്പില്ല. ഒറ്റവരി എഴുതിവിട്ടാൽ ലേഖനം നിലനിൽക്കുമെന്ന് പുതിയ ഉപയോക്താക്കളിൽ തോന്നലുണ്ടാക്കിയേക്കാം :)--അഭി 12:07, 5 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഇന്ന് ഇട്ടിട്ടേ ഉള്ളൂ. ടി വി ബോൾഡായല്ലേ കാണുന്നത്? പെട്ടെന്ന് ശ്രദ്ധിക്കാത്തവർ യൂസർ പേജ് വഴി വന്ന് സം‌വദിച്ചോട്ടേ :-) -- റസിമാൻ ടി വി 08:17, 9 ഓഗസ്റ്റ് 2009 (UTC)[മറുപടി]

സംവാദം:അബ്ദുൽ കലാം ആസാദ് കണ്ടില്ലെ? -- റസിമാൻ ടി വി 08:26, 9 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പുതിയ ഉപയോക്താവിന്റെ പരീക്ഷണമായിക്കണ്ട് മായ്ക്കുന്നതല്ലേ നല്ലത്? ഞാൻ രഞ്ജന്റെ സമ്വാദം താളിൽ ഏതായാലും ഒരു കുറിപ്പിട്ടിട്ടുണ്ട് -- റസിമാൻ ടി വി 08:37, 9 ഓഗസ്റ്റ് 2009 (UTC)[മറുപടി]

വളരെ വളരെ നന്നി

[തിരുത്തുക]

ജുനൈദ്ജി എന്ടെ തെറ്റുകൾ തിരുത്തി എനിക്കു നേർ വഴി കാണിച്ചു തരുന്ന എല്ലാവർക്കും നന്നി.എന്ടെ തെറ്റുകൾ എനിക്കു അറിയാതെ പറ്റുന്നതാണ് അതിനാൽ എല്ലാവരും എന്നോട് ക്ഷമിക്കണമെന്നു അഭ്യർത്ഥിക്കുന്നു.--രന്ജൻ 17:06, 9 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഉപയോക്താവ്:Razimantv/താരകങ്ങൾ എന്ന താളിൽ താരകങ്ങളുടെ പൂർണ്ണരൂപങ്ങളുണ്ട്. പ്രധാന ഉപയോക്തൃതാളിൽ അതിന്റെ summary മാത്രമേ ഇടുന്നുള്ളൂ. അതുകൊണ്ട് താരകങ്ങളും സന്ദേശങ്ങളുമൊക്കെ ആ പേജിൽ ഇട്ടോളൂ (ടെസ്റ്റ് ചെയ്യാനായി ഒരു താരകം കൂടി പോന്നോട്ടെ :-)). പിന്നെ ജന്മദിനത്തിന്‌ യൂസർ പേജിൽ IP തെളിവ് ചോദിച്ചു :-). ഈ സ്ഥലം നല്ല രസം തന്നെ -- റസിമാൻ ടി വി 14:45, 10 ഓഗസ്റ്റ് 2009 (UTC)[മറുപടി]

:) --Anoopan| അനൂപൻ 09:43, 11 ഓഗസ്റ്റ് 2009 (UTC)[മറുപടി]

# Numbered list item ആണോ? അത് രഞ്ജന്‌ പറ്റിയ ഒരബദ്ധമാണ്‌. ഡിഫ് എന്റേതെന്ന് കാട്ടുന്നുവെങ്കിലും -- റസിമാൻ ടി വി 06:18, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഇപ്പം മനസ്സിലായി. തെറ്റ് എന്റേതു തന്നെ. NFS ഫയൽ മൗണ്ടിങ്ങ് സിസ്റ്റത്തിലെ എന്തോ പ്രശ്നം കാരണം രാത്രിസമയത്ത് ലാബിലെ കമ്പ്യൂട്ടറുകളൊക്കെ ഹാങ്ങാവാറുണ്ട്. അപ്പോൾ സ്ക്രോൾ, ക്ലിക്ക് എന്നിവയുടെ ഫലങ്ങൾ കുറെ കഴിഞ്ഞേ വരൂ. അപ്പോൾ അറിയാതെ numbered list നുള്ള ബട്ടൻ ഞെക്കിപ്പോയതാവണം. ലേഖനത്തിലെ ഒരു ഭാഗം നീക്കം ചെയ്യുക എന്ന് ഉദ്ദേശ്യമായിരുന്നതിനാൽ പ്രിവ്യൂ നോക്കിയുമില്ല. ഇതുപോലുള്ള ഒരു തെറ്റ് മുമ്പ് രഞ്ജന്‌ പറ്റിയിരുന്നതുകൊണ്ട് അതുതന്നെയാകുമെന്ന് വിചാരിച്ചുപോയതാണ്‌. ക്ഷമിക്കുക.

പിന്നെ ഇങ്ങനെയുള്ള തെറ്റുകണ്ടാൽ റിവർട്ട് ചെയ്താൽ പോരേ? -- റസിമാൻ ടി വി 11:53, 12 ഓഗസ്റ്റ് 2009 (UTC)[മറുപടി]

:-) കുറേ കാലമായി ഇങ്ങനെ ചിരിച്ചിട്ട്. ഷിജുവിന്റെ പട്ടികയിൽ 300 എത്തിച്ച ശേഷം കൈവക്കാം -- റസിമാൻ ടി വി 10:24, 15 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഐഡിയ ഇല്ലല്ലോ.. സാദിക്കിനോടു സൂചിപ്പിക്കൂ.. കക്ഷിക്ക് പിടിയുണ്ടാകും. --Vssun 11:28, 16 ഓഗസ്റ്റ് 2009 (UTC)[മറുപടി]

അൾട്രാബോട്ട്

[തിരുത്തുക]

പ്രെറ്റി യു.ആർ.എൽ. കൂട്ടിച്ചെർക്കുന്നതു കൊണ്ടു മാത്രമായില്ലല്ലോ... ആ ഇംഗ്ലീഷ് തലക്കെട്ടിൽ റീഡയറക്റ്റ് താൾ ഉണ്ടാക്കേണ്ടേ.. അതും കൂടീ ചെയ്യാൻ ബോട്ടിനാകുമോ? --Vssun 02:29, 17 ഓഗസ്റ്റ് 2009 (UTC)[മറുപടി]

സധൈര്യം മുന്നോട്ട് പോകൂ.. അപ്പോൾ എന്തായാലും തലക്കെട്ട് മാറ്റലും അതിനെക്കൊണ്ട് ചെയ്യാൻ സാധിക്കും എന്നു തന്നെ കരുതുന്നു. --Vssun 04:23, 17 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഫലകം ഉപയോഗിക്കാത്ത താളുകൾ കിട്ടാൻ

[തിരുത്തുക]

നിലവിൽ ഒപ്ഷൻ ഇല്ലെന്നാണ് തോന്നുന്നത്. --സാദിക്ക്‌ ഖാലിദ്‌ 08:56, 17 ഓഗസ്റ്റ് 2009 (UTC)[മറുപടി]

താരകത്തിന്

[തിരുത്തുക]

താരകത്തിന് നന്ദീണ്ട് ട്ടോ :)--Subeesh Talk‍ 13:22, 17 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ആണവചില്ലുകളാണ്‌ ഉപയോഗിക്കുന്നതെന്നോ? അതിന്‌ വഴിയില്ലല്ലോ. ഞാൻ ബിൽട്ട്-ഇൻ സാധനം തന്നെയാ ഉപയോഗിക്കുന്നത്. ടെക്സ്റ്റ് ബോക്സിൽ ആണവചില്ലുകൾ വട്ടത്തിലാറായാണ്‌ കാണുന്നതും -- റസിമാൻ ടി വി 16:06, 17 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ആ ഭാഗത്തെ ഉപരിതലവിസ്തീർണ്ണം എന്നാ ഉദ്ദേശിച്ചിരുന്നത്. ഉദ്ദേശിക്കുന്നത് മനസ്സിലാവുകേം വേണമല്ലോ:-) റിവർട്ടീട്ടുണ്ട്. പരഞ്ഞുതന്നതിന്‌ നന്ദി -- റസിമാൻ ടി വി 18:07, 17 ഓഗസ്റ്റ് 2009 (UTC)[മറുപടി]

നന്ദി ജുനൈദ്

[തിരുത്തുക]

നേരത്തെ ശ്രദ്ധിച്ചില്ലാട്ടോ. താരകത്തിന്‌ നന്ദി. --വിചാരം 18:41, 17 ഓഗസ്റ്റ് 2009 (UTC)[മറുപടി]

വർഗ്ഗം:കേരള എഴുത്തുകാർ - അ.ലേ.

[തിരുത്തുക]

ജുനൈദ്, 'കേരള എഴുത്തുകാർ - അ.ലേ.' എന്ന വർഗ്ഗത്തിന്റെ ആവശ്യമില്ലെന്നുതോന്നുന്നു. വർഗ്ഗം:മലയാള എഴുത്തുകാർ മതി. മലയാളത്തിലെഴുതാത്തവരെ ഇന്ത്യൻ എഴുത്തുകാരിലേക്കോ മറ്റോ മാറ്റാവുന്നതാണ്‌. അപൂർണ്ണലേഖനങ്ങളുടെ വർഗ്ഗവൃക്ഷം അധികം പന്തലിക്കേണ്ടതില്ല. മലയാളത്തിലെ എഴുത്തുകാരെക്കുറിച്ചുള്ള അപൂർണ്ണലേഖനങ്ങൾക്കെല്ലാം ഒറ്റ വർഗ്ഗം മതി. --തച്ചന്റെ മകൻ 04:24, 18 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ചന്ദ്രനിൽ ചേർത്ത ഭാഗത്തിന്റെ പ്ലേസ്മെന്റ് അല്പം മാറ്റിയിട്ടുണ്ട് -- റസിമാൻ ടി വി 15:59, 18 ഓഗസ്റ്റ് 2009 (UTC)[മറുപടി]

അൾട്രാബോട്ട് - പ്രെറ്റി യൂ ആർ എൽ

[തിരുത്തുക]

പ്രെറ്റി യൂ ആർ എല് വിവരണത്തിൽ ഇങ്ങനെ കണ്ടു.

അങ്ങനെ പെർറ്റി യൂ ആർഎൽ ചേർക്കരുത് . മിക്കാവാറും അതു് കൊണ്ടു് പ്രെറ്റി യൂ എലിന്റെ ഫലം കിട്ടില്ല.. നമ്മുടെ പ്രെറ്റി യൂആർല്ലെന്റെ ഹെൽപ്പ് വായിക്കുക ഇവിടെ. അതിൽ നിന്ന്

--Shiju Alex|ഷിജു അലക്സ് 05:16, 19 ഓഗസ്റ്റ് 2009 (UTC)[മറുപടി]

അങ്ങനെയല്ലാത്ത താളുകൾക്ക് മാത്രം തൽക്കാലം പ്രെറ്റി ചേർത്താൽ മതി ജുനൈദേ.. ഇപ്പറഞ്ഞ 26+10 ക്യാരകറ്ററുകൾ അല്ലാത്ത ഇംഗ്ലീഷ് താളാണെങ്കിൽ അതിനെ ബോധപൂർവ്വം സ്കിപ്പ് ചെയ്യാൻ ബോട്ടിനോട് ഉപദേശിച്ചേക്ക് --Vssun 11:30, 19 ഓഗസ്റ്റ് 2009 (UTC)[മറുപടി]

26+10 അല്ലാത്ത ഇംഗ്ലീഷ് താളാണെങ്കിൽ വല്ല ട്രാൻസ്‌ലിറ്ററേഷനും ഉപയോഗിക്കാമോ (അഭിജ്ഞാനശാകുന്തളം -> abhijnjanasakunthalam). കറസ്പോൻഡിങ്ങായ ഇംഗ്ലീഷു് വാക്കു് ഉപയോഗിക്കുക എന്നതല്ലല്ലോ ലക്ഷ്യം. വല്ല ചെറിയ വ്യത്യാസവുമുണ്ടെങ്കിൽ കുഴപ്പമില്ലല്ലോ. പിന്നെ, ഒരു യന്ത്രമുണ്ടാക്കണമെങ്കിൽ അതെങ്ങനെയാ കോഡുചെയ്യാ? പ്രോഗ്രാം ചെയ്യുന്നത് ഇഷ്ടമുള്ള പരിപാടിയായതുകൊണ്ട് ചോദിച്ചതാ -- റസിമാൻ ടി വി 11:54, 19 ഓഗസ്റ്റ് 2009 (UTC)[മറുപടി]

basic ASCII 48-നും 128 നും ഇടയിലുള്ളത് മുഴുവനും ഉപയോഗിക്കുന്നതിൽ കുഴപ്പമില്ല.. ഇതെല്ലാം കീബോർഡിൽ കാണുന്ന സാധനങ്ങളല്ലേ.. സ്കിപ്പ് ചെയ്യുന്ന താളുകൾക്ക് ഒരു ലോഗ് ഉണ്ടാക്ക് അതിൽ നോക്കി മറ്റു ക്യാരക്റ്ററുകൾ കണ്ടുപിടിക്കാമല്ലോ.. --Vssun 12:00, 19 ഓഗസ്റ്റ് 2009 (UTC)[മറുപടി]

അഞ്ജലി ഉപയോഗിച്ച് ശരിയാകുന്നില്ല. നോക്കിയതാ. (ഷിജുവുമായുള്ള സം‌വാദം നോക്കൂ) പിന്നെ ബോട്ടിന്റെ കാര്യം? -- റസിമാൻ ടി വി 12:03, 19 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഞാൻ ചോറു തിന്നുന്നതിലും കൂടുതൽ കോടു ചെയ്യുന്ന മനുഷ്യനാണ്‌. പൈത്തൺ അധികം ചെയ്തിട്ടില്ല. എന്നാലും അത്യാവശ്യം കോഡാൻ അറിയാം. സി++ പോലുള്ള ഭാഷകളുമായി കണ്ടിടത്തോളം വ്യത്യാസങ്ങളെക്കാൾ സാമ്യങ്ങളാണ്‌ മനസ്സിലാക്കാനായത്. ഒരു ദിവസം ബോട്ടുണ്ടാക്കണം. കൂടുതലായും കോഡിങ് exercise എന്ന നിലയിൽ. വല്ല നല്ല പണിക്കും ബോട്ടുണ്ടാക്കാനായാൽ നന്നാരുന്നു. യാന്ത്രികമായി ചെയ്യാൻ പറ്റിയാൽ നന്നാരുന്നു എന്ന് തോന്നുന്ന എന്ത് പണിയാ ഇപ്പം ഉള്ളത്? -- റസിമാൻ ടി വി 15:14, 19 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ജ്യോതിശാസ്ത്രത്തിൽ നല്ല ആനിമേഷനുകൾ വേറെയേതാ ഉള്ളത്? -- റസിമാൻ ടി വി 18:24, 19 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഏത് യന്ത്രവും എന്താവശ്യത്തിനും എന്റെ യൂസർ പേജിലും ഉപതാളുകളിലും പരീക്ഷിക്കാൻ ഇതിനാൽ അനുവാദം തന്നിരിക്കുന്നു. -- റസിമാൻ ടി വി 18:27, 19 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ചിത്രങ്ങൾ കൂടുതൽ നല്ലതുണ്ട്. പക്ഷെ വെറൈറ്റി ആകട്ടെ എന്നു കരുതിയാ. എല്ലാ ആഴ്ച്ചയും നെബുലകളും ഗാലക്സികളും ആകണ്ട എന്നു വിചാരിച്ചു. ആനിമേഷനുകൾ, ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട പ്രധാന ആരേഖങ്ങൾ (HR Diagram etc), പ്രാചീനകാലത്തെ നക്ഷത്രരാശികളുടെ ചിത്രങ്ങൾ (eg:Uranographia) ഒക്കെ വയ്ക്കുമ്പോൾ ആവർത്തനവും മാറും, കവാടത്തിന്‌ ഒരു holistic feel വരുകയും ചെയ്യും. ഇത്രയുമാണ്‌ ഐഡിയ. ഇനി മറ്റു ചിത്രങ്ങളെ അനുകൂലിച്ചോ ഇവയെ എതിർത്തോ വോട്ട് വരുകയാണെങ്കിൽ കൂടുതൽ വോട്ടുള്ളതേ കവാടത്തിൽ വരുകയുള്ളല്ലോ. ഇപ്പോൾ വോട്ടിങ്ങൊന്നും നടക്കാത്തതുകൊണ്ടാണ്‌ ഞാൻ തോന്നിയപോലെ ചിത്രം ഇടുന്നത്. ജുനൈദീന്‌ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങൾ അഭിപ്രായസമന്വയത്തിനുള്ള താളിൽ ഇട്ടാൽ നന്നായിരുന്നു -- റസിമാൻ ടി വി 18:34, 19 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ചിത്രം

[തിരുത്തുക]

എന്തേ ഒഴിവാക്കിയത്? -- റസിമാൻ ടി വി 15:56, 20 ഓഗസ്റ്റ് 2009 (UTC)[മറുപടി]

സെപ്റ്റംബറിലെ ലേഖനം പുതുക്കിക്കോട്ടെ ? -- റസിമാൻ ടി വി 16:43, 20 ഓഗസ്റ്റ് 2009 (UTC)[മറുപടി]

അവിടിവിടെനിന്നായി വാചകങ്ങൾ ചേർത്ത് ഇട്ടിട്ടുണ്ട്. ദയവായി ശരിയാക്കുക -- റസിമാൻ ടി വി 12:52, 21 ഓഗസ്റ്റ് 2009 (UTC)[മറുപടി]

അക്കീമെനിഡ് സാമ്രാജ്യം

[തിരുത്തുക]

അക്കീമെനിഡ് സാമ്രാജ്യം എന്ന താളിലെ പേർഷ്യൻ നോക്കി. അതിന്റെ സം‌വാദത്താളിൽ ഒരു മറുപടിയിടാമോ? --Vssun 14:49, 23 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഹക്കാമനേഷ്യൻ എന്നാക്കണമെന്ന് അഭിപ്രായമുണ്ടോ? --Vssun 04:41, 24 ഓഗസ്റ്റ് 2009 (UTC)[മറുപടി]

clarification on wiki style

[തിരുത്തുക]

1. If an article is in English wikipedia, can I just translate it into Malayalam (giving a link to the English version)or do I need to make a new write up? 2. If an article is in Malayalam, and no in-print references are available in Malayalam, can I use journal articles/books in English as references? — ഈ തിരുത്തൽ നടത്തിയത് Curious10 (സംവാദംസംഭാവനകൾ) 03:54, 26 ഓഗസ്റ്റ് 2009 (UTC)[മറുപടി]

നഗരങ്ങൾ

[തിരുത്തുക]

കോഴിക്കോട് മാറ്റിയപോലെ മറ്റു നഗരങ്ങളും മാറ്റേണ്ടതല്ലേ. --സിദ്ധാർത്ഥൻ 13:54, 27 ഓഗസ്റ്റ് 2009 (UTC)[മറുപടി]

അതേ ഈ അനാവശ്യവലയപ്രയോഗം കഴിവതും ഒഴിവാക്കണം. --Vssun 04:29, 28 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഫ്രാങ്ക്-ഹേർട്സ് പരീക്ഷണം

[തിരുത്തുക]

ഫ്രാങ്ക്-ഹേർട്സ് പരീക്ഷണം തിരഞ്ഞെടുത്ത ലേഖനമാക്കണമെന്ന് എനിക്കൊരാഗ്രഹം. ഞാനും Xqbot ഉം ചേർന്നാണ് മൊത്തം എഴുതിയത്. അതുകൊണ്ട് കുഴപ്പങ്ങളെന്തൊക്കെ എന്ന് എനിക്ക് അറിയാൻ വല്ല്യ വകുപ്പില്ല. ആരോടെങ്കിലും അഭിപ്രായം ചോദിച്ചിട്ടാകാം ഇടുന്നത് എന്നു കരുതി. സമഗ്രലേഖനമാക്കാൻ കഴിയുന്നതും പരിശ്രമിച്ചിട്ടുണ്ട്. ഇംഗ്ലീഷ് വിക്കിയിലും നെറ്റിൽ തിരഞ്ഞ സ്ഥലങ്ങളിലും ഒന്നും ഇത്രേം വിവരങ്ങളില്ല. ലേഖനം വായിച്ച് ഫീച്ചറബിൾ ആണോ എന്ന് സത്യസന്ധമായ അഭിപ്രായം പറയാമോ? അതുപോലെ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയാലാണ് കൂടുതൽ നന്നാക്കാനാവുക എന്നും? -- റസിമാൻ ടി വി 11:15, 28 ഓഗസ്റ്റ് 2009 (UTC)[മറുപടി]

കമന്റിന് നന്ദി. ലാബിൽ നിന്ന് കുറച്ച് ചിത്രങ്ങൾ ഒപ്പിക്കാനാണ് ഞാൻ ഇപ്പോൾ നോക്കുന്നത്. സത്യത്തിൽ ഇന്റർനെറ്റിൽ എവിടെയും ഗണിതപരമായ കുറേ ഡീറ്റെയ്ൽസും ഫിസിക്സ് ടെക്സ്റ്റുകൾക്കു മാത്രം ചേരുന്ന ഭീകരമായ കുറേ സാധനങ്ങളും മാത്രമേ ഉള്ളൂ. ലൈബ്രറിയിൽ നിന്നുകൂടി എന്തെങ്കിലും തപ്പിപ്പിടിക്കണം. കാര്യമായി എന്തൊക്കെ ഭാഗങ്ങളാണ് കൂട്ടിച്ചേർക്കേണ്ടത് എന്നുകൂടി പറഞ്ഞുതന്നാൽ നന്നായിരുന്നു.

പിന്നെ ഒരു കാര്യം : സെപ്റ്റംബറിലെ രണ്ടാമത്തെ ലേഖനം കൂടി ചേർത്തു കഴിഞ്ഞാൽ എന്തൊക്കെ വന്നാലും ഞാൻ ചന്ദ്രനെ ഫീച്ചേർഡ് ആക്കാൻ ഇടാൻ പോവുകയാണ്. അതുകൊണ്ട് നന്നാക്കലൊക്കെ വേം തൊടങ്ങണം. -- റസിമാൻ ടി വി 08:39, 29 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഇപ്പോൾ ഇടുന്നില്ല. ചന്ദ്രൻ സെപ്റ്റംബറിലെ രണ്ട് ലേഖനങ്ങളും തിരഞ്ഞെടുത്ത ശേഷം മാത്രമേ ഉള്ളൂ -- റസിമാൻ ടി വി 09:09, 29 ഓഗസ്റ്റ് 2009 (UTC)[മറുപടി]

നിങ്ങൾക്കറിയാമോ? സെപ്റ്റംബറിലേക്ക് ഒന്നും ആയിട്ടില്ല. ഒന്ന് നോക്കണേ, എനിക്കിപ്പോൾ ഇവിടെ കുറച്ച് പണിയുണ്ട് -- റസിമാൻ ടി വി 06:36, 30 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ചന്ദ്രൻ

[തിരുത്തുക]

ചന്ദ്രനെ ജേക്കബ് തിരഞ്ഞെടുക്കാൻ നിർദ്ദേശിച്ചത് കണ്ടിരുന്നോ? :-) -- റസിമാൻ ടി വി 07:39, 3 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഒക്ടോബർ മാസത്തേക്ക് തന്നെ വേണമെന്നാണ് എന്റെ അഭിപ്രായം. ഓരോ മാസത്തെയും ജ്യോതിശാസ്ത്രകവാടത്തിലെ തിരഞ്ഞെടുത്ത ലേഖനം അടുത്ത മാസം പ്രധാന താളിൽ വരാൻ മാത്രം മികച്ചതായിരിക്കണം എന്ന രീതിയിൽ മുന്നോട്ട് പോകുന്നത് കവാടത്തിന്റെ ക്വാളിറ്റി കൂട്ടാൻ സഹായിക്കും. പ്രശനം അതല്ല. ഒരു മാസത്തിൽ രണ്ട് തവണ തിരഞ്ഞെടുത്ത ലേഖനം പുതുക്കാറില്ലേ? സെപ്റ്റംബർ 15-ന് തന്നെ പ്രധാന താളിലേക്ക് തിരഞ്ഞെടുക്കാതെ നോക്കണം. പിന്നെ ഒക്ടോബറിലേക്ക് ജ്യോതിശാസ്ത്രകവാടത്തിൽ തിരഞ്ഞെടുക്കാൻ ഏത് ലേഖനമാ വികസിപ്പിക്കണ്ടത്? നവംബറിൽ പ്രധാന താളിൽ എത്തിക്കാനുള്ളതാ :-) -- റസിമാൻ ടി വി 08:14, 3 സെപ്റ്റംബർ 2009 (UTC)[മറുപടി]

നക്ഷത്രം

[തിരുത്തുക]

നക്ഷത്രം എനിക്ക് കാണാൻ പറ്റിയിരുന്നല്ലോ -- റസിമാൻ ടി വി 09:38, 5 സെപ്റ്റംബർ 2009 (UTC)[മറുപടി]

അതെ - ഞാൻ ബീറ്റയിലാണ്. കുറച്ചു മുമ്പ് വെള്ള പശ്ചാത്തലത്തിൽ ഒരു മഞ്ഞ നക്ഷത്രം ഫീച്ചേർഡ് ലിങ്കുകൾക്ക് ഇടതുവശത്തായി കണ്ടിരുന്നു -- റസിമാൻ ടി വി 09:44, 5 സെപ്റ്റംബർ 2009 (UTC)[മറുപടി]
അതെ -- റസിമാൻ ടി വി 09:56, 5 സെപ്റ്റംബർ 2009 (UTC)[മറുപടി]
ഇപ്പം കാണുന്നില്ല. സ്ക്രീൻഷോട്ട് തന്നാൽ ശരിയാവില്ല - എന്റെ vector.css ന്റെ മേൽ കളിമ്മക്കളി കളിച്ച് ഇപ്പം ഒക്കെ ഒരു വഴിക്കായിരിക്കുവാണ് :-) -- റസിമാൻ ടി വി 10:05, 5 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഈ മാറ്റം ഞാനൊന്നു തിരിച്ചുമറിച്ചിട്ടുണ്ട്. പിന്നെ നോക്കിയപ്പോഴാണ് ജുനൈദാണ് അത് ചെയ്തതെന്ന് മനസിലായത്. സംവാദിക്കാതെ മാറ്റിയതിൽ ക്ഷമിക്കുക. റെഫറൻസ് ടാഗ്, അവലംബത്തിന്റെ താഴെത്തന്നെയല്ലേ വരേണ്ടത്? കുറിപ്പുകൾ എന്ന ഹെഡിങിനു താഴെ, ഈ ലേഖനത്തിൽ കാണുന്നതുപോലെയുള്ള കുറിപ്പുകളല്ലേ വരേണ്ടത്. --Vssun 17:09, 5 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഇമ്പോർട്ട്

[തിരുത്തുക]

അടിച്ചുവിട്ട ഇമ്പോർട്ടാണല്ലോ :-) ജ്യോതിശാസ്ത്രലേഖനങ്ങൾക്ക് റേറ്റിങ്ങ് കൊടുക്കാനാണെന്നു തോന്നുന്നു? -- റസിമാൻ ടി വി 08:52, 6 സെപ്റ്റംബർ 2009 (UTC)[മറുപടി]

നല്ല കാര്യമാണ്. ഒരു ജ്യോതിശാസ്ത്രലേഖനത്തിന്റെ ഗുണമേന്മ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ് ഇപ്പോൾ :-) -- റസിമാൻ ടി വി 09:01, 6 സെപ്റ്റംബർ 2009 (UTC)[മറുപടി]
വിലയിരുത്തൽ? -- റസിമാൻ ടി വി 09:07, 6 സെപ്റ്റംബർ 2009 (UTC)[മറുപടി]
ഞാൻ ഒരു കൈ നോക്കാം. ആദ്യം താരാപഥം ഒന്നുകൂടി ക്ലീൻ ചെയ്യണം. ഒക്ടോബറിൽ ജ്യോതിശാസ്ത്രകവാടത്തിലേക്ക് ഒരു കാന്റിഡേറ്റ് ആക്കണം -- റസിമാൻ ടി വി 10:12, 6 സെപ്റ്റംബർ 2009 (UTC)[മറുപടി]
ഉപയോക്താവ്:Razimantv/MySandbox/WPBannerMeta ഒന്ന് നോക്കൂ. അൽപം ട്വീക്ക് ചെയ്താൽ വിക്കിപദ്ധതികൾക്കുള്ള രൂപത്തിലാക്കാമെന്ന് തോന്നുന്നു -- റസിമാൻ ടി വി 13:08, 6 സെപ്റ്റംബർ 2009 (UTC)[മറുപടി]
ഉപയോക്താവ്:Razimantv/MySandbox ഇതൊന്നു നോക്കൂ. ജ്യോതിശാസ്ത്രം വിക്കിപദ്ധതിയുടെ ആവശ്യത്തിനുള്ളതായി എന്ന് കരുതുന്നു -- റസിമാൻ ടി വി 09:16, 7 സെപ്റ്റംബർ 2009 (UTC)[മറുപടി]
ഇപ്പോഴെങ്ങനെ? ടെമ്പ്ലേറ്റുകളെപ്പറ്റി ഒന്നുമറിയാതെയാണ് ഇത്രേം ചെയ്തത്. ഇപ്പോൾ കുറേ സംശയങ്ങളുള്ളത് തീർക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നിട്ട് ഫൈനലൈസ് ചെയ്യാം എന്ന് വിചാരിക്കുന്നു -- റസിമാൻ ടി വി 11:57, 7 സെപ്റ്റംബർ 2009 (UTC)[മറുപടി]
ഗുണനിലവാരം, പ്രാധാന്യം എന്ന സാധനങ്ങളുടെ അളവുകൾ എന്ത്, എങ്ങനെ കൊടുക്കണം? ഇംഗ്ലീഷിൽ പ്രാധാന്യം Low, Mid, High എന്നിവയും ഗുണനിലവാരം Start, Stub, GA, FA ഇങ്ങനെ കുറേ സാധനങ്ങളുമാണ് -- റസിമാൻ ടി വി 17:52, 7 സെപ്റ്റംബർ 2009 (UTC)[മറുപടി]

അസെസ്മെന്റ്

[തിരുത്തുക]

ഞാനും കൂടാം. അതിനുമുമ്പ് WPGeneral, WPAstronomy എന്ന രണ്ട് ഫലകങ്ങൾ ഇപ്പോഴത്തെ മണൽപ്പെട്ടി അടിസ്ഥാനമാക്കി ഉണ്ടാക്കിക്കോട്ടെ? ലേഖനങ്ങളുടെ റേറ്റിങ്ങ് നിശ്ചയിച്ച ശേഷം ഇതും ചേർത്ത് WPAstronomy വികസിപ്പിക്കാം -- റസിമാൻ ടി വി 03:51, 8 സെപ്റ്റംബർ 2009 (UTC)[മറുപടി]

അതെ. WpBannerMeta എന്നത് വളരെ ജെനെറലായുള്ള സാധനമാണ്. ഏത് രീതിയിലുള്ള ബാനറുകളും പ്രദർശിപ്പിക്കാൻ ഉപയോഗിക്കാം. ഞാൻ ഉണ്ടാക്കിയ രീതി ലേഖനങ്ങൾ റേറ്റ് ചെയ്യുകയും പരിപാലിക്കുകയും ചെയ്യുന്ന വിക്കിപദ്ധതികൾക്ക് പ്രത്യേകമായുള്ളതാണ്. അതാണ് WpBannerMeta എന്ന പേര് ഉപയോഗിക്കണ്ട എന്ന് തീരുമാനിച്ചത് -- റസിമാൻ ടി വി 04:28, 8 സെപ്റ്റംബർ 2009 (UTC)[മറുപടി]
നോ പ്രോബ്ലംസ്. ഞാനും കൂടി പ്രശ്നമുണ്ടാക്കേണ്ട ആവശ്യമേ വിക്കിപീഡിയയിൽ ഇപ്പോഴുള്ളൂ :-) -- റസിമാൻ ടി വി 08:19, 9 സെപ്റ്റംബർ 2009 (UTC)[മറുപടി]

എനിക്ക് അറിയാവുന്നവ

  1. പന്തക്കൽ
  2. പള്ളൂർ
  3. മഞ്ചക്കൽ
  4. ചൂടിക്കോട്ട

Mundock മുണ്ടോക്ക് ആണെന്ന് തോന്നുന്നു http://www.mathrubhumi.com/php/newFrm.php?news_id=12941&n_type=RE&category_id=13&Farc=&previous=N

ഇവിടെ ചാലക്കര including ചെറുകല്ലായി എന്നാണ്‌ കാണുന്നത് --ഷാജി 19:32, 12 സെപ്റ്റംബർ 2009 (UTC)[മറുപടി]

മറുപടി ഇൻറഗ്രേറ്റഡ് സർക്യൂട്ട്

[തിരുത്തുക]

തിരയാൻ സാധ്യതയുള്ള എല്ലാ താളുകളിലേക്കും തിരിച്ചുവിടണം എന്നാണ് ഞാൻ കരുതിയത്. വിക്കിയിലെ ശൈലി ഇതല്ലെന്നറിയച്ചതിൽ സന്തോഷം. ഫലകങ്ങൾ ചേർക്കേണ്ട രീതി ശ്രദ്ധിച്ചുകൊള്ളാം. കൂടുതൽ തിരുത്തലുകൾ പ്രതീക്ഷിക്കാം. ‌എഴുത്തുകാരി 07:29, 16 സെപ്റ്റംബർ 2009 (UTC)[മറുപടി]

വളരെ നന്ദി. താങ്കളുടെ ഈ ഒപ്പ് തീർച്ഛയായും ഒരു പ്രജോതനമാകുന്നു. എഴുത്തുകാരി 09:03, 16 സെപ്റ്റംബർ 2009 (UTC)[മറുപടി]

jquery ക്ക് വിക്കിപീഡിയയിൽ എന്താ കാര്യം??? --Anoopan| അനൂപൻ 07:05, 17 സെപ്റ്റംബർ 2009 (UTC)[മറുപടി]

കുറച്ചു കൂടി വിവരങ്ങൾ തരാമോ? --Anoopan| അനൂപൻ 08:15, 17 സെപ്റ്റംബർ 2009 (UTC)[മറുപടി]
jQuery-യെക്കുറിച്ച് അറിയാം. ചൂടൻ പൂച്ചയെ ഒക്കെ jQuery വെച്ച് മാറ്റിയെഴുതാനുള്ള പരിപാടിയാണോ? --Anoopan| അനൂപൻ 08:45, 17 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഇതിൽ വർഗ്ഗം:ദിനപത്രം - അപൂർണ്ണലേഖനങ്ങൾ എവിടെയ്ങ്കിലും ചേർക്കാമോ? താഴെപ്പറയുന്നവയിൽ ഏതാണ്‌ അനുയോജ്യം?

  1. സാംസ്കാരികം \3 Broadcast media
  2. സാംസ്കാരികം \ഭാഷയും സാഹിത്യവും \മാധ്യമ പ്രസിദ്ധീകരണങ്ങള്

--ഷാജി 12:50, 17 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഉപയോക്താവിന് മറ്റൊരു താൾ ശ്രിഷ്ടിക്കുന്നതെങ്ങനെ ?

[തിരുത്തുക]

ഉപയോക്തതാളിന്റെ നേസ്പേസിൽ പരീക്ഷണങ്ങൾക്കായി മറ്റ് ഒരു താൾ സൃഷ്ടിക്കുന്നതെങ്ങനെയാണെന്ന് ദയവുചെയ്ത് പറഞ്ഞുതരുമല്ലോ... --എഴുത്തുകാരി സം‌വദിക്കൂ‍ 07:42, 19 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഈയൊരാഴ്ചത്തെ പ്രശ്നമേയുള്ളൂ. അടുത്തയാഴ്ച വെക്കേഷനാണ്. അപ്പോൾ വീട്ടിൽ ഇന്റർനെറ്റ് ശരിയാണെങ്കിൽ വീണ്ടും സജീവമാകാം -- റസിമാൻ ടി വി 04:53, 23 സെപ്റ്റംബർ 2009 (UTC)[മറുപടി]

ഭക്രാ അണക്കെട്ട്

[തിരുത്തുക]

ഇംഗ്ലീഷ് വിക്കിയെ അവലംബിച്ചപ്പോൾ സംഭവിച്ച അബദ്ധമാണ്.തെറ്റു ചൂൺടിക്കണിച്ചതിനു നന്ദി.പരാമർശം നീക്കിയിരിക്കുന്നു.നൗഫൽ12:52,സെപ്റ്റംബർ 2009(UTC)

പച്ചക്കള്ളം

[തിരുത്തുക]

പച്ചക്കള്ളമാണ് ഇനി പറയുന്നത്

എന്റെ കീ ബോർഡിൽ ][ വർക്കു ചെയ്യുന്നില്ല ഹിഹി

.ഇനി വിക്കിവൽക്കരണം കൂടെ ചെയ്യാട്ടോ! --എഴുത്തുകാരി സം‌വദിക്കൂ‍ 09:51, 23 സെപ്റ്റംബർ 2009 (UTC)[മറുപടി]

പി.ഡി. സെൽഫ്

[തിരുത്തുക]

http://ml.wikipedia.org/w/index.php?title=%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:Jumping_jaguar.png&diff=next&oldid=317930

ഈ മാറ്റം സാധ്യമല്ലെന്നു കരുതുന്നു. പൊതുസഞ്ചയത്തിലേക്കു വിടൽ ബ്രഹ്മാസ്ത്രം തൊടുക്കുന്ന പോലെയാണ് തിരിച്ചെടുക്കാൻ സാധ്യമല്ല. റിവർട്ട് ചെയ്യാൻ താല്പര്യപ്പെടുന്നു. --Vssun 15:31, 25 സെപ്റ്റംബർ 2009 (UTC)[മറുപടി]

നന്നായി ചിത്രമില്ലാതെ പ്രധാനതാൾ വല്ലാതെ തോന്നി --എഴുത്തുകാരി സം‌വദിക്കൂ‍ 06:51, 28 സെപ്റ്റംബർ 2009 (UTC)

സാങ്കേതികപദാവലി

[തിരുത്തുക]

വിക്കിയിലെ സാങ്കേതികപദങ്ങൾ ഏകീകരിക്കുന്നതിനുവേണ്ടി ആരംഭിച്ച സാങ്കേതികപദാവലി എന്ന പദ്ധതി താങ്കൾ കണ്ടിരിക്കുമല്ലോ. താങ്കളുടെ വിലപ്പെട്ട നിർദ്ദേശങ്ങളും ഇടപെടലും പ്രതീക്ഷിക്കുന്നു. ഇത്തരമൊരു പദ്ധതിയുടെ ആവശ്യത്തെക്കുറിച്ച് താങ്കളെ ബോധ്യപ്പെടുത്തേണ്ടതില്ലല്ലോ. ഇവിടെ താങ്കൾക്ക് സഹായിക്കാനാവുന്ന മേഖലകളിൽ ഒപ്പുവെക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ചർച്ചയിലും പദസൂചികളുടെ നിർമ്മാണത്തിലും താങ്കളുടെ സജീവസാന്നിധ്യം പ്രതീക്ഷിക്കുന്നു. -തച്ചന്റെ മകൻ 13:45, 28 സെപ്റ്റംബർ 2009 (UTC)[മറുപടി]

ജുനൈദ്, സാങ്കേതികപദാവലി തുടങ്ങിയത് ഇത്തരം പദസൂചികൾ തയ്യാറാക്കുന്നതിനാണ്‌. അവ ഏകീകരിക്കേണ്ടതുണ്ട്. വിക്കിപീഡിയയിൽ പ്രധാനനെയിംസ്പേസിൽ വരുന്ന എല്ലാ താളുകളും ലേഖനങ്ങളാകണമെന്നില്ല. w:Category:Contents കാണുക. ഉള്ളടക്കസൂചികളും സംജ്ഞാകോശങ്ങളും പട്ടികകളും ഒക്കെ അതിലുണ്ട്. ഈ മാതൃകയിലാണ്‌ ഉള്ളടക്കത്തിൽ പദസൂചികൾ എന്ന വർഗ്ഗം തുടങ്ങിയത്.
താങ്കളെ ഈ പദ്ധതിയിൽ അംഗമായി പ്രവർത്തിക്കാൻ ഒരിക്കൽകൂടി ക്ഷണിക്കുന്നു. ഇവിടെ ഒപ്പുവെച്ച് ചർച്ചയിൽ പങ്കെടുക്കുമല്ലോ--തച്ചന്റെ മകൻ 16:00, 29 സെപ്റ്റംബർ 2009 (UTC)[മറുപടി]

പദസൂചിനിർമാണത്തെ കരുതിയാണ്‌ വിഭാഗമാക്കിത്തിരിച്ചത്. അതതുവിഭാഗങ്ങൾ അതിലെ അംഗങ്ങളെ ഏല്പിക്കുന്നതല്ലേ ഉചിതം. താങ്കൾക്ക് പിടിപാടുള്ള വിഭാഗങ്ങളിൽ ഒപ്പുവെയ്ക്കാം. സാങ്കേതികപദാവലി താളിലെ ഉപശീർഷകങ്ങൾ ഒറ്റയ്ക്ക് തിരുത്താനാവുന്നില്ല. പരിഹരിക്കുമല്ലോ.--തച്ചന്റെ മകൻ 04:36, 30 സെപ്റ്റംബർ 2009 (UTC)[മറുപടി]

സ്വാഗതം

[തിരുത്തുക]
താങ്കൾക്ക് സാങ്കേതികപദാവലീപദ്ധതിയിലേക്ക് ലളിതവും ഹാർദ്ദവുമായ സ്വാഗതം. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഏതെങ്കിലും ചുമതലകൾ ഏറ്റെടുക്കാനാവുമെങ്കിൽ പദ്ധതിതാളിൽ അതിന്റെ വിവരവും പുരോഗതിയും രേഖപ്പെടുത്തണം.

പദ്ധതിയുടെ അടിയന്തര ആവശ്യങ്ങൾ സം‌വാദതാളിൽ ഉന്നയിച്ചിട്ടുണ്ട്. അഭിപ്രായം അറിയിക്കുമല്ലോ.--തച്ചന്റെ മകൻ 12:48, 30 സെപ്റ്റംബർ 2009 (UTC)[മറുപടി]

പട്ടികയുണ്ടാക്കൽ

[തിരുത്തുക]

പദസൂചികൾക്ക് ഒരു പട്ടികയുണ്ടാക്കാൻ പദ്ധതിയിൽ പുതിയ താൾ തുടങ്ങുന്നതെങ്ങനെയാണ്? riyazahamed 04:43, 1 ഒക്ടോബർ 2009 (UTC)[മറുപടി]

പക്ഷേ ഇത് ലേഖന താൾ അല്ലല്ലോ.

+ / + എന്നത് എന്താണ്? ഇത് ശരിയാവുന്നില്ലല്ലോ... riyazahamed 11:54, 1 ഒക്ടോബർ 2009 (UTC)[മറുപടി]

ചന്ദ്രൻ

[തിരുത്തുക]

തിരഞ്ഞെടുക്കുന്നതെന്തേ നിർത്തിക്കളഞ്ഞത്? -- റസിമാൻ ടി വി 07:16, 1 ഒക്ടോബർ 2009 (UTC)[മറുപടി]

താങ്ക്യൂ താങ്ക്യൂ...ഒന്നുരണ്ടു മാസമായി താരകമൊന്നും കിട്ടാതെ വിഷമിച്ചിരിക്കുകയായിരുന്നു :-). ആദ്യമായാണ്‌ കാര്യമായി എഡിറ്റു ചെയ്ത ഒരു ലേഖനം മെയിൻ പേജിലെത്തുന്നത്. -- റസിമാൻ ടി വി 07:57, 1 ഒക്ടോബർ 2009 (UTC)[മറുപടി]

എല്ലാ സൂചിയുംകൂടി ഒരു ഫലകത്തിലാക്കണോ? പ്രധാന താളിൽ മേഖലകളെക്കുറിച്ചും ഉപതാളുകളിലും പദസൂചികളുടെ താളുകളിലും ആ മേഖലയിലെ സൂചികളെക്കുറിച്ചും മാത്രം നൽകിയാൽ മതിയെന്ന ഐഡിയയോടെയാണ്‌ ഞാൻ ഫലകപ്പണി തുടങ്ങിയത്. ഇനി അതല്ല, എല്ലാം കൂടി ഒരു ഫലകം മതി എന്നാണെങ്കിൽ {{സാങ്കേതികപദങ്ങളുടെ വിക്കിപദ്ധതി‎}} മാത്രം നിലനിർത്തി ബാക്കിയൊക്കെ തട്ടിയേക്കൂ -- റസിമാൻ ടി വി 04:48, 3 ഒക്ടോബർ 2009 (UTC)[മറുപടി]

ലേഖനത്തിൽ ഒപ്പോ?

[തിരുത്തുക]

മാഷേ..നിർബന്ധിച്ച് ഒപ്പ് വെയ്പ്പിക്കുകയാണോ? :)— ഈ തിരുത്തൽ നടത്തിയത് Subeesh Balan (സംവാദംസംഭാവനകൾ)

ഹിഹി, അതെനിക്കിഷ്ടായി :D--അഭി 10:12, 7 ഒക്ടോബർ 2009 (UTC)[മറുപടി]

മരുഭൂമി

[തിരുത്തുക]

വിരലിലെണ്ണാവുന്ന മരുഭൂമികളേ ഇപ്പോഴുള്ളൂ എന്നതുകൊണ്ട് നിലവിലുള്ള ഒരു വർഗ്ഗത്തിലേക്ക് ചേർത്തെന്നോ ഉള്ളൂ. രാജ്യാടിസ്ഥാനത്തിൽ മരുഭൂമികളെ തിരിക്കേണ്ട കാര്യം ഇപ്പോഴില്ല എന്നും കരുതുന്നു. അഭിപ്രായം പറയുക ആവശ്യമെങ്കിൽ മാറ്റം റിവർട്ടു ചെയ്യാം.--Vssun 15:32, 11 ഒക്ടോബർ 2009 (UTC)[മറുപടി]

തമോദ്വാരം

[തിരുത്തുക]

ജ്യോതിശാസ്ത്രലേഖനങ്ങളെ ഓരോന്നോരോന്നായി വിഴുങ്ങാൻ ഉദ്ദേശിക്കുന്നു :-). മൊത്തം മലയാളമാക്കാമെന്ന് വിചാരിച്ചു. WP:TT തലയ്ക്കുപിടിച്ചതാണ്‌. കുഴപ്പമാണെന്നു തോന്നുന്നെങ്കിൽ മാറ്റിക്കൊള്ളൂ -- റസിമാൻ ടി വി 09:12, 17 ഒക്ടോബർ 2009 (UTC)[മറുപടി]

വോട്ടിനും ആശംസകൾക്കും നന്ദി. കാര്യനിർവ്വാഹകസംഘം എന്നതുകൊണ്ട് en:WP:CABAL ആണോ ഉദ്ദേശ്യം? :-) -- റസിമാൻ ടി വി 04:01, 18 ഒക്ടോബർ 2009 (UTC)[മറുപടി]

താരാപഥം ഫീച്ചേർഡാക്കാനിടാമോ? തമോദ്വാരം തർജ്ജമ ചെയ്യുമ്പോൾ ചില സ്ഥലത്ത് ഭയങ്കര കൺഫ്യൂഷൻ. ഒര്‌ കണ്ണു വച്ചാൽ നന്നായിരുന്നു -- റസിമാൻ ടി വി 05:53, 18 ഒക്ടോബർ 2009 (UTC)[മറുപടി]
GA->FA ചില ഐഡിയകളൊക്കെ നൽകി. ഏതായാലും ഇട്ടോളൂ -- റസിമാൻ ടി വി 05:58, 18 ഒക്ടോബർ 2009 (UTC)[മറുപടി]


തങ്കപ്പൻ ചേട്ടനെ ക്കുറിച്ച്

[തിരുത്തുക]

തങ്കപ്പൻ ചേട്ടൻ ആരുടെ ചേട്ടനാണെന്നറിയില്ല...അന്യസംസ്ഥാനത്തിലെ കൊടും കാട്ടിലെ മലയാളി സാന്നിദ്ധ്യം കണ്ടപ്പോൾ ഈ ലേഖനത്തിൽ ഉൾപ്പെടുത്തിയാൽ കൊള്ളാം എന്നു തോന്നി.ഒരു മലയാളിയോട് ഉള്ള സ്നേഹം കൊണ്ടു കൂടി ചേർത്തെന്നേ ഉള്ളൂ.....jayeshj

  1. ഇത്
  2. ഇത്

മുകളിലെ രണ്ട് ലിങ്ക് നോക്കൂ.. ഇതിന്റെ പ്രതികാരമായിരിക്കും. :) --Vssun 05:34, 27 ഒക്ടോബർ 2009 (UTC)[മറുപടി]

തെറ്റായ വിവരം വല്ലതും വന്നു ചേർന്നിട്ടുണ്ടെങ്കിൽ അത് ചേർത്ത ലേഖകനെക്കൊണ്ട് തന്നെ തിരുത്തിക്കണം എന്ന ബാലിശമായ ചിന്താഗതിയും പാടില്ല. ഈ ഒരു വിക്കീപീഡിയയുടെ നയത്തിൽ മുറുകെ പിടിച്ചാണ് ഞാൻ love jihad ൽ തിരുത്തൽ നടത്തിയത്. ക്ഷമിക്കുക Samad 10:59, 31 ഒക്ടോബർ 2009 (UTC)[മറുപടി]

ചിത്രം

[തിരുത്തുക]

പ്രമാണം:Birthdaymatch.png ഈ ചിത്രത്തിന്റെ ഉറവിടമടക്കുള്ള അവശ്യവിവരങ്ങൾ ചേർക്കുമല്ലോ..സസ്നേഹം--Vssun 08:38, 3 നവംബർ 2009 (UTC)[മറുപടി]

റീഡയറക്റ്റ്

[തിരുത്തുക]

എ.ഡബ്ല്യൂ.ബി വച്ച് സാധിക്കും എന്നു കരുതുന്നു (വീട്ടിൽ പോയിട്ട് നോക്കാം). സ്പെഷ്യൽ പേജസൊന്നും കാണുന്നില്ല.. പ്രത്യേകം:തിരിച്ചുവിടൽ‌പട്ടിക ആല്ലാതെ ഇതുമായി ബന്ധപ്പെട്ട മറ്റൊന്നും ഇല്ല എന്നും കരുതുന്നു. --Vssun 06:24, 5 നവംബർ 2009 (UTC)[മറുപടി]

പ്രത്യേകം:കണ്ണികളെന്തെല്ലാം എന്നതിൽ തന്നെ അരിപ്പകൾ ചേർക്കാമല്ലോ, അല്ലെങ്കിൽ പ്രസ്തുത യു.ആർ.എല്ലിന്റെ അവസാനം &hidetrans=1&hidelinks=1 എന്ന് ചേർക്കുക --സാദിക്ക്‌ ഖാലിദ്‌ 06:58, 5 നവംബർ 2009 (UTC)[മറുപടി]

പ്രമാണം:കണ്ണികളെന്തെല്ലാം.png കാണുക. &hidetrans=1&hidelinks=1 എന്നത് യു.ആർ.എല്ലിൽ നിന്നും എടുത്തതാണ്. സഹായം താൾ ഉള്ളതായി അറിവില്ല --സാദിക്ക്‌ ഖാലിദ്‌ 08:03, 5 നവംബർ 2009 (UTC)[മറുപടി]

ഇതിനു പുറമേ 86.96.228.xxx, 86.96.226.xxx എന്നീ റേഞ്ചുകളിൽ നിന്നും വന്നിട്ടുണ്ട്. ഡൈനമിക് ഐ.പി. ആകാനാണ് സാധ്യത. --Vssun 11:41, 7 നവംബർ 2009 (UTC)[മറുപടി]

ഇന്ന് അങ്ങനത്തെ രണ്ടെണ്ണം ഞാൻ റിവർട്ടി.. :( --Vssun 11:46, 7 നവംബർ 2009 (UTC)[മറുപടി]

infobox indian jurisdiction

[തിരുത്തുക]

ഡെൽഹി താൾ കാണുക. ഇൻഫോബോക്സിൽ ജുനൈദ് വരുത്തിയ മാറ്റം റിവർട്ട് ചെയ്തപ്പോൾ ഇൻഫോബോക്സിന്റെ വീതി കുറഞ്ഞു ശരിയായി. എങ്കിലും പൂർണ്ണമായും ശരിയായില്ല. ഒന്നു ശ്രദ്ധിക്കാമോ? --Vssun 12:56, 7 നവംബർ 2009 (UTC)[മറുപടി]

ഇൻഫോബോക്സ്

[തിരുത്തുക]

ഇവിടെ ഒന്ന് നോക്കുക. ഇൻഫോബോക്സിൽ സഹായം ആ‍വശ്യമുണ്ട്. --Rameshng:::Buzz me :) 11:46, 17 നവംബർ 2009 (UTC)[മറുപടി]

നീക്കം ചെയ്യൽ

[തിരുത്തുക]

താൾ നീക്കം ചെയ്യുമ്പോൾ സംവാദം നിലനിർത്തുന്നതല്ലേ നല്ലത് (ചെറുതായാൽ പോലും)? പിന്നീട് പുനഃസ്ഥാപിക്കുകയാണെങ്കിൽ അല്ലെങ്കിൽ എന്തിനാണ് നീക്കം ചെയ്തതെന്നതിന്റെ ചിലകാരണങ്ങൾ അവിടെ നിന്ന് കിട്ടുകയില്ലേ? --Rameshng:::Buzz me :) 09:28, 18 നവംബർ 2009 (UTC)[മറുപടി]

വിദ്യുച്ഛക്തിമാത്ര

[തിരുത്തുക]

ജുനൈദ്, വോൾട്ടേജ് ഇംഗ്ലീഷല്ല. അലസാണ്ഡ്രോ വോൾട്ടയുടെ ബഹുമാനാർത്ഥം നൽകപ്പെട്ടതാണ്‌‌. ഇതിലെ -age എന്ന പ്രത്യയം മാത്രമേ ഇംഗ്ലീഷായുള്ളൂ. അതുകൊണ്ട് മലയാളപ്രത്യയം ചേർത്ത് വോൾട്ടത എന്നാണ്‌ പരക്കെ ഉപയോഗിക്കുന്നത്. വിദ്യുച്ഛക്തിമാത്ര എന്നൊരു പദം ഇതുവരെ കണ്ടിട്ടില്ല. വിദ്യുച്ഛക്തി (electric power) എന്നത് വോൾട്ടതയിൽനിന്ന് ഭിന്നമായ കാര്യമാണ്‌. വിദ്യുച്ഛക്തിമാത്ര അപ്പോൾ ഇലൿട്രിൿ പവറിന്റെ യൂണിറ്റായ വാട്ട്(Watt) ആകണം. വാട്ട് ജെയിംസ് വാട്ടിനെ ഉദ്ദേശിച്ചുള്ളതാകയാലും ഇത്തരം ഏകകങ്ങൾക്ക് പരിഭാഷ ഉചിതമല്ലാത്തതിനാലും അതും സ്വീകാര്യമല്ല. പ്രസ്തുതപദം വിവർത്തനഭ്രമത്താലും അജ്ഞതയാലും വന്നതാണ്‌. ഇത്തരം പദനിർമ്മാണങ്ങളെ ഒഴിവാക്കുകകൂടിയാണ്‌ സാങ്കേതികപദാവലിയുടെ ഉദ്ദേശ്യം--തച്ചന്റെ മകൻ 07:52, 23 നവംബർ 2009 (UTC)[മറുപടി]

വിദ്യുച്ഛക്തിമാത്ര എന്നൊരു പദം ഞാനും മുൻപ് കേട്ടിട്ടില്ല. പള്ളിക്കൂടത്തിൽ പഠിച്ചത് വോൾട്ടത എന്നാണെന്നാണ് എന്റെയോർമ. പിന്നെ ഞാൻ മാറ്റം വരുത്തിയത് ആ ലേഖനത്തിലെ കണ്ണി വോൾട്ടത എന്ന ലേഖനത്തിലേക്ക് ശരിയാക്കി കൊടുക്കാൻ വേണ്ടിയാണ്. ---അനീഷ് 14:16, 23 നവംബർ 2009 (UTC)[മറുപടി]

മാടപ്രാവ്

[തിരുത്തുക]

പാകിസ്താൻ മാത്രമേ ചുവന്ന കണ്ണിയുണ്ടാക്കാനിടയുള്ളു. അതു തന്നെ ചില വർഗ്ഗങ്ങൾക്കു മാത്രവുമായിരിക്കും. മറ്റുള്ളവയെല്ലാം ശുദ്ധ അക്ഷരപിശകുകളാണ്‌. നമ്മുടെ വിക്കിയിൽ തെറ്റായ തലക്കെട്ടിൽ ലേഖനങ്ങൾ തീരെ ഇല്ലാത്തതിനാൽ അവ ചുവന്ന കണ്ണിയുണ്ടാക്കാനിടയേയില്ല.--പ്രവീൺ:സംവാദം 14:58, 23 നവംബർ 2009 (UTC)[മറുപടി]

ബോട്ടുപണി

[തിരുത്തുക]

ബോട്ട് പ്രോഗ്രാം എഴുതണമെന്നുണ്ട്. എന്താണ് ചെയ്യണ്ടത്??? ഏതെങ്കിലും പ്രോഗ്രാമിന്റെ മാതൃക കോഡ് കിട്ടാൻ വല്ല വഴിയും ഉണ്ടോ... സഹായിക്കണം....സ്നേഹപൂർവ്വം AneeshJose 14:18, 25 നവംബർ 2009 (UTC)‌ ‌[മറുപടി]

എങ്ങനാ ഇമെയിൽ വേരിഫൈ ചെയ്യുന്നതു.--അനീഷ് 05:30, 30 നവംബർ 2009 (UTC)[മറുപടി]

ഞാൻ gmail ആയിരുന്നില്ല കൊടുത്തിരുന്നതു അതിനാലാകാം ഇമെയിൽ സ്ഥിരീകരണം ആവശ്യപ്പെട്ടുകൊണ്ടിരുന്നതു എന്നു മനസിലായി.gmail ആക്കി സേവുചെയ്തപ്പൊൾ എല്ലാം ഓകെ ആയി.സഹായതിനു നന്ദി.തുടർന്നും സഹായം പ്രതീക്ഷിച്ചുകൊണ്ട്--അനീഷ് 06:30, 30 നവംബർ 2009 (UTC)[മറുപടി]