ഉപയോക്താവിന്റെ സംവാദം:Pratheesh prakash
ഇതെന്താ പ്രതീഷിന് ആരും ഒരു സ്വാഗതം പോലും പറഞ്ഞിട്ടില്ലല്ലോ? --202.164.149.40 12:18, 6 ഓഗസ്റ്റ് 2007 (UTC)
ഞാൻ ഇവിടെ വന്നിട്ട് ഏകദേശം ഒരു വർഷത്തോളമാകുന്നു --പ്രതീഷ് പ്രകാശ് 13:05, 6 ഓഗസ്റ്റ് 2007 (UTC)
നമസ്കാരം Pratheesh prakash !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- മലയാളത്തിലെഴുതാൻ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
-- Simynazareth 13:07, 6 ഓഗസ്റ്റ് 2007 (UTC)
കഷ്ടം. സാരമില്ല. അല്പമേ വൈകിയുള്ളൂ. --202.164.149.40 13:08, 6 ഓഗസ്റ്റ് 2007 (UTC)
നന്ദി Simynazareth, 202.164.149.40 --പ്രതീഷ് പ്രകാശ് 16:50, 6 ഓഗസ്റ്റ് 2007 (UTC)
छण्टा ऊन्चा रहे हमारा!
[തിരുത്തുക]സ്വാതന്ത്ര്യദിനത്തിന്റെ വജ്ര ജൂബിലി ആശംസകൾ - छण्टा ऊन्चा रहे हमारा! വിക്കിപീഡിയ:പിറന്നാൾ സമിതി
മാനേ...
[തിരുത്തുക]ഈ മാനെ കിട്ടിയിരുന്നെങ്കിൽ ഈ താളിൽ ചേർക്കാമായിരുന്നു --സാദിക്ക് ഖാലിദ് 17:05, 10 ഫെബ്രുവരി 2009 (UTC)
- നന്ദി, Some rights reserved, Anyone can see this photo - എന്ന് കണ്ടപ്പോ ലൈസൻസ് നോക്കാൻ നിന്നില്ല. വെറുതെ ചുറ്റിക്കറങ്ങി പ്രശ്നമാക്കേണ്ടല്ലോ എന്ന് കരുതി പടവും കണ്ട് അവിടുന്ന് ഓടി :-) --സാദിക്ക് ഖാലിദ് 06:46, 11 ഫെബ്രുവരി 2009 (UTC)
താളിന്റെ പേരുമാറ്റാൻ
[തിരുത്തുക]https://sites.google.com/site/vssun9/wikisamples/renamepage.PNG ശ്രദ്ധിക്കുക. ലോഗിൻ ചെയ്താലേ പറ്റുകയുള്ളൂ --Vssun 06:25, 5 ജൂൺ 2010 (UTC)
Invite to WikiConference India 2011
[തിരുത്തുക]Hi Pratheesh prakash,
The First WikiConference India is being organized in Mumbai and will take place on 18-20 November 2011. Call for participation is now open, please submit your entries here. (last date for submission is 30 August 2011)
We look forward to see you at Mumbai on 18-20 November 2011 അനുകൂലമായും,പ്രതികൂലമായുമെഴുതിചേർത്തിരിക്കുന്ന മുദ്രാവാക്യങ്ങൾ[തിരുത്തുക] |
---|
ഉദ്ധരണി സത്യമാണല്ലോ?. ലെഖനങ്ങലിൽ അദ്ദേഹത്തിനു് അനുകൂലമായും,പ്രതികൂലമായുമെഴുതിചേർത്തിരിക്കുന്ന മുദ്രാവാക്യങ്ങൾ നീക്കാൻ ഉത്സാഹിക്കുമല്ലോ?ബിനു (സംവാദം) 05:58, 20 ജൂൺ 2012 (UTC)
താങ്കൾക്കൊരു കപ്പ് ചായ!
[തിരുത്തുക]ടി.എം. ജേക്കബ് എന്ന ലേഖനത്തിലെ സംഭാവനക്ക് എന്റെ വക ചായ സൽക്കാരം -- നിയാസ് അബ്ദുൽസലാം 09:26, 31 ഒക്ടോബർ 2011 (UTC)
|
ടി.കെ. ചന്തൻ
[തിരുത്തുക]സംവാദം:ടി.കെ. ചന്തൻ എന്ന താൾ കാണുക --ലച്ചു (സംവാദം) 04:24, 23 ഡിസംബർ 2011 (UTC)
സ്വതേ റോന്തുചുറ്റൽ
[തിരുത്തുക]നമസ്കാരം Pratheesh prakash, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. കിരൺ ഗോപി 05:06, 16 ജനുവരി 2012 (UTC)
മാക്സിയൻ ചരിത്രവീക്ഷണം
[തിരുത്തുക]സമാധാനം (സംവാദം) 11:58, 24 ജനുവരി 2012 (UTC)
റോന്തുചുറ്റാം
[തിരുത്തുക]വിക്കി:റോന്തുചുറ്റുന്നവർ എന്ന സംഘത്തിൽ പ്രതീഷിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. പുതിയ ഉപയോക്താക്കളുടെ തിരുത്തുകൾ വിലയിരുത്താനായും നശീകരണം തടയാനായും ഈ കരു ഫലപ്രദമായി വിനിയോഗിക്കുമെന്ന് ആശിക്കുന്നു. ആശംസകളോടെ --Vssun (സംവാദം) 02:02, 30 ജനുവരി 2012 (UTC)
- കുറച്ച് നേരത്തെ എഴുതണം എന്ന് കരുതിയതായിരുന്നു. ഇപ്പോഴെങ്കിലും പറയട്ടെ. ഇപ്പോഴത്തെ എന്റെ മുൻഗണന ചില ലേഖനങ്ങളിലെ ഗുണനിലവാരം മെച്ചപ്പെടുത്തുക എന്നതാണ്. മറ്റ് ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുവാൻ ബുദ്ധിമുട്ടുണ്ട് എന്നല്ല ഞാൻ പറയുന്നത്. പക്ഷെ ആ തിരക്കിനിടയിൽ ഇത് കൂടി ചെയ്യുക എന്നത് ആ ഒരു ഉദ്ദേശത്തിനെ dilute ചെയ്യുവാനേ ഉപകരിക്കുകയുള്ളൂ. അത് കൊണ്ടു തന്നെ, ഈ പുതിയ ഉത്തരവാദിത്തം കാര്യക്ഷമതയോട് കൂടി ചെയ്യുവാൻ കഴിയും എന്ന കാര്യത്തിൽ എനിക്ക് വലിയ ഉറപ്പില്ല. എന്നാലും ആവുന്നത് ചെയ്യാം. ഓഫ്: സിഗ്നേച്ചറിൽ ലിങ്ക് ഇടുന്നത് എങ്ങനെയാണ്? --പ്രതീഷ് പ്രകാശ് 18:06, 30 ജനുവരി 2012 (UTC)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Pratheesh prakash,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 08:58, 29 മാർച്ച് 2012 (UTC)
ഉടമയുടെ അവകാശം
[തിരുത്തുക]ഉടമയുടെ അവകാശം-ഉടമാവകാശമാണ്,ഉടമസ്ഥൻ എന്ന രൂപം ഭാഷയിൽ ഇടയ്ക്ക് കടന്നുകൂടിയ ഒരു വിലക്ഷണ സൃഷ്ടിയാണ്.അത് ഒഴിവാക്കുന്നതല്ലേ നല്ലത്? വിഷയം ചർച്ചയ്ക്കെടുക്കാനാണ് ഞാൻ സംവാദത്തിൽ തുടക്കമിട്ടത്.ഭാഷയുടെ ഉടമ ഭാഷകനായതിനാൽ എല്ലാവർക്കും സ്വീകാര്യമെങ്കിൽ അതും സ്വീകരിക്കവുന്നതാണ്. ബിനു (സംവാദം) 08:49, 30 ജൂൺ 2012 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Pratheesh prakash
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 18:39, 16 നവംബർ 2013 (UTC)