Jump to content

ഉപയോക്താവിന്റെ സംവാദം:Tgsurendran

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Tgsurendran !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

മലയാളം ടൈപ്പു ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.


ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതുവശത്തെ ബാറിലുള്ള തൽസമയസം‌വാദം ലിങ്കിൽ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗത സംഘത്തിനു വേണ്ടി, ജോട്ടർബോട്ട് 04:12, 1 നവംബർ 2010 (UTC)[മറുപടി]

പകർപ്പവകാശം

[തിരുത്തുക]

കേളകം ഗ്രാമപഞ്ചായത്ത് ഇതിന്റെ തനിപ്പകർപ്പാണ് . മാറ്റി എഴുതണം. അല്ലെങ്കിൽ നീക്കം ചെയ്യപ്പെടും. Rojypala 08:18, 8 നവംബർ 2010 (UTC)[മറുപടി]


മുന്പുണ്ടായിരുന്നത് എഡിറ്റ് ചെയ്തതാണ്.ഞാന് എഴുതിയത് പകര്പ്പല്ല. --Tgsurendran 08:29, 8 നവംബർ 2010 (UTC) കേളകം ഗ്രാമപഞ്ചായത്തിനെക്കുറിച്ച് ഞാന് തിരുത്തിയതിന് അടിസ്ഥാനമാക്കിയ അവലംബങ്ങള് നല്കിയിരിക്കുന്നു.--Tgsurendran 05:05, 9 നവംബർ 2010 (UTC)

check-mark
ഈ സഹായ അഭ്യർത്ഥനക്ക് ഉത്തരം നൽകിയിരിക്കുന്നു. നിങ്ങൾക്ക് കൂടുതൽ സഹായം ആവശ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് മറ്റൊരു ചോദ്യം താങ്കളുടെ സംവാദം താളിൽ ചേർക്കാവുന്നതാണ്, contact the responding user(s) directly on their user talk page, or consider visiting the Teahouse.

എന്ത് സഹായമാണു് വേണ്ടതെന്ന് പറയാമോ?--ഷിജു അലക്സ് 05:16, 9 നവംബർ 2010 (UTC)[മറുപടി]


മുകളില് സൂചിപ്പിച്ച പോസ്ററുകളുടെ അടിസ്ഥാനത്തില് ബാക്കി നടപടിക്രമം എന്താണ് ഗ്രാമപഞ്ചായത്തിന്റെ വിവരപ്പട്ടികയില് വാര്ഡുകളുടെ എണ്ണം ഉള്പ്പെടുത്താന് കഴിയുമോ --Tgsurendran 07:28, 9 നവംബർ 2010 (UTC)


കേളകം ഗ്രാമപഞ്ചായത്ത് ലേഖനത്തിൽ വാർഡുകൾ ചേർത്തിട്ടുണ്ടു്.
മുകളിലെ പൊസ്റ്ററുകൾ വരാൻ കാരണം നമ്മുടെ തദ്ദേശസ്വയംഭരണ സൈറ്റുകളിൽ ഉപയോഗിച്ചിരിക്കുന്ന തലതിരിഞ്ഞ ലൈസൻസ് മൂലം ആണു്. പൊതുജനത്തിന്റെ പണം ഉപയോഗിച്ച് പൊതുജങ്ങളുടെ അറിവിലെക്കായി പ്രസിദ്ധീകരിക്കുന്ന സൈറ്റ് ആണെങ്കിലും നമ്മുടെ പഞ്ചായത്ത് സൈറ്റുകൾ ഒക്കെ പകർപ്പവകാശസംരക്ഷിതം എന്ന തലതിരിഞ്ഞ ലൈസൻസ് ആണു് ഉപയൊഗിക്കുന്നത്. പകർപ്പവകാശസംരക്ഷിതം ആയ സൈറ്റുകളിൽ നിന്നുള്ള പകർപ്പ് വിക്കിപീഡിയയിൽ അനുവദിക്കില്ല. അതിനാലാണു് മെൽ സൂചിപ്പിച്ച പൊസ്റ്ററുകൾ വന്നത്.
കേരളത്തിലെ പഞ്ചായത്ത് സൈറ്റുകളുടെ ലൈസൻസ് സ്വതന്ത്രലൈസൻസ് ആക്കാൻ ശ്രമിക്കുന്നുണ്ട്. സൈറ്റ് സ്വതന്ത്രലൈസൻസിൽ ആയാൽ പിന്നെ പകർപ്പവകാശപ്രശ്നം ഇല്ല. വിക്കിപീഡിയക്ക്ക്ക് യോജിച്ച വിധത്തിൽ മാറ്റിയെഴുതേണ്ട പണി മാത്രമെ ഉള്ളൂ. ഇക്കാര്യത്തിൽ താങ്കൾക്കുള്ള സന്ദേഹം നീങ്ങി എന്ന് കരുതട്ടെ. കേളകം ഗ്രാമപഞ്ചായത്ത് ലേഖനത്തിൽ വാർഡുകൾ ചേർത്തത് ശ്രദ്ധിക്കുമല്ലോ--ഷിജു അലക്സ് 07:56, 9 നവംബർ 2010 (UTC)[മറുപടി]


കേളകം ഗ്രാമപഞ്ചായത്ത് ലേഖനത്തിൽ വാർഡുകളും മറ്റും ചേർത്ത് തിരുത്തിയത് ഞാനാണ്.--Tgsurendran 09:02, 22 നവംബർ 2010 (UTC) ഞാന് ഉദ്ദശിച്ചത് പ്രധാന ആകർഷണങ്ങൾ, ഭരണസ്ഥാപനങ്ങൾ എന്നിവ ഫലകത്തില് നിന്നും മാറ്റി വാര്ഡുകളുടെ എണ്ണം ഉള്പ്പെടുത്താന് കഴിയമോ എന്നാണ്. കാരണം പൊതുവായ വിവരങ്ങള് പോലെതന്നെ ഓരോ പഞ്ചായത്തി്റെയും പ്രത്യേകതയനുസരിച്ച് ചില കാര്യങ്ങള് ഫലകത്തില് ഉള്പ്പെടുത്ത്ാനും ഒഴിവാക്കാനും ഉണ്ടാകുമല്ലോ.

മുമ്പുണ്ടായിരുന്ന ലേഖനമായിരുന്നു തനിപ്പകര്പ്പ് . പലതും ഞാന് മാര്രിയെളുതിയതാണ് ഇനിയും മാറ്റിയെഴുതേണ്ടതുണ്ടോ.


കൂടാതെ സിസ്ററത്തില് ഫോണ്ടെല്ലാം ഇന്സ്ററാള് ചെയ്തെങ്കിലും ചില്ലുകളുടെ കാര്യം ഇപ്പോഴും പ്രശ്നമാണ്. --Tgsurendran 08:20, 9 നവംബർ 2010 (UTC)


വാർഡുകൾ ഫലകത്തിൽ ചേർത്തിട്ടുണ്ട്. വേറെ എന്തൊക്കെ ചേർക്കാൻ പറ്റും എന്ന് നിർദ്ദേശിക്കാമോ?
ഫോണ്ട്, ടൈപ്പിങ്ങ് പ്രശ്നം മാറ്റാൻ ഞാൻ സഹായിക്കാം. ഏത് ഓ.എസ്, ഏത് ബ്രൗസർ ആണു് ഉപയൊഗിക്കുന്നതെന്നും എങ്ങനെയാണു് മലയാളം ടൈപ്പ് ചെയൂന്നതെന്നും പറയാമോ?--ഷിജു അലക്സ് 08:32, 9 നവംബർ 2010 (UTC)[മറുപടി]


പകര്പ്പവകാശപ്രശ്നം ഒഴിവാക്കിത്തന്നതിന് നന്ദി.
പഞ്ചായത്ത് ആസ്ഥാനം , നിലവില് വന്ന വര്ഷം എന്നിവ ചേര്ക്കാമെന്ന് തോന്നുന്നു. ഭരണസ്ഥാപനങ്ങൾ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്. സമയ മേഖല ഇന്ത്യക്ക് ഒന്നല്ലേയുള്ളു.അത് ഒഴിവാക്കത്തില്ലേ.
ഞാന് രണ്ട് സിസിററം ഉപയോഗിക്കുന്നുണ്ട്. ഒന്നില് പ്രശ്നമില്ല. Windows XP SP2 ണ് രണ്ട് സിസ്ററങ്ങളും . ഒന്ന് Core 2 Duo ഉം Pentium Iv ഉം ആണ് . Pentium Iv ല് ആണ് പ്രശ്നം Windows inscript keyboard ഉം Anjali old Lipi ഉം ഉപയോഗിക്കുന്നു.. ISM ഉപയോഗിച്ചാല് യുനീക്കോഡിലേക്ക് മാറ്റത്തില്ലല്ലോ

Firefox,Epic,IE എന്നിവയിലെല്ലാം പ്രശ്നമാണ് --Tgsurendran 09:42, 9 നവംബർ 2010 (UTC)


നിലവിലുള്ള അഞ്ജലി ഓൾഡ് ലിപി ഒഴിവാക്കുക. എന്നിട്ട് അഞ്ജലി ഓൾഡ് ലിപിയുടെ പുതിയ വേർഷൻ ഇവിടെ നിന്ന് ഡൗൺ ലോഡ് ചെയ്ത് ഫോണ്ട് ഫോൾഡറിൽ ഇടുക. അതൊടെ ചില്ലുപ്രശ്നം തീരും.


ഇൻസ്ക്രിപ് ടൈപ്പിങ്ങ് അറിയാമെങ്കിൽ വിക്കിയിലെ ഇൻസ്ക്രിപ്റ്റ് ടൈപ്പിങ്ങ് ടൂൾ ഉപയോഗിക്കുക. ഉപയോക്താവ്:Tgsurendran/vector.js എന്ന ഫയൽ ഉണ്ടാക്കി അതിൽ ഞാൻ ഇനി പറയുന്ന കോഡ് ഇട്ടാൽ മാത്രം മതി.


/* To activate inscript typing instead of transliteration add */ importScript("മീഡിയവിക്കി:Ml rules inscript.js");


ഇത് ഇട്ട് താൾ സേവ് ചെയ്താൽ പിന്നെ വിക്കിയിൽ എല്ലായിടത്തും ഇൻസ്ക്രിപ്റ്റ് മലയാളം ടൈപ്പ് ചെയ്യാം. --ഷിജു അലക്സ് 09:57, 9 നവംബർ 2010 (UTC)[മറുപടി]

ഓങ്ങ്‌ സാൻ സൂ ചി എന്ന തലക്കെട്ട് ഓങ് സാൻ സൂ ചി എന്നേക്കാമോ --Tgsurendran 10:32, 15 നവംബർ 2010 (UTC)

താങ്കൾ വിക്കിപീഡിയയിൽ ചേർത്ത പ്രമാണം:Leelavathi.jpg എന്ന ചിത്രത്തിൽ അനുമതിപത്രം ചേർക്കാൻ വിട്ടുപോയിരിക്കുന്നു. ദയവായി അത് ചേർക്കുക. അനുമതി ചേർക്കാത്ത ചിത്രങ്ങൾ വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്യാൻ സാധ്യതയുണ്ട്. ചിത്രത്തിന്റെ താൾ തിരുത്തിയതിനു ശേഷം താഴെക്കാണുന്ന അനുമതിപത്രങ്ങളിലൊന്ന് ചേർത്ത് സേവ് ചെയ്യുക.

  • ചിത്രം യാതൊരു നിബന്ധനകളുമില്ലാതെ ഉപയോഗിക്കാനനുവദിക്കുന്നുവെങ്കിൽ {{pd-self}} എന്ന ഫലകം ചിത്രത്തിന്റെ താളിൽച്ചേർക്കാം.
  • ചിത്രത്തിന്റെ ഉപയോഗത്തിന്, താങ്കൾക്ക് കടപ്പാട് നൽകണം എന്ന് നിഷ്കർഷിക്കുന്നുവെങ്കിൽ {{self|cc-by-sa-3.0}} എന്ന് ചേർക്കുക..

ഇവിടെ ഞെക്കിയാൽ ചിത്രത്തിന്റെ താൾ തിരുത്താവുന്നതാണ്.

ആശംസകളോടെ -- Vssun (സുനിൽ) 15:24, 16 നവംബർ 2010 (UTC)[മറുപടി]


ചിത്രത്തിന്റെ ഭാഗം ശരിയാക്കാമോ--Tgsurendran 04:59, 18 നവംബർ 2010 (UTC)

സ്കാൻ ചെയ്ത് ചിത്രം

[തിരുത്തുക]

ഈ സംവാദം കാണുക. --Vssun (സുനിൽ) 03:24, 20 നവംബർ 2010 (UTC)[മറുപടി]


ചില സമയങ്ങളില് ചില്ലുകള് ശരിയായി കിട്ടുന്നില്ല . സിസ്റ്റത്തിന്റെ പ്രോബ്ലമാണോ.--Tgsurendran 08:50, 22 നവംബർ 2010 (UTC)

ചില്ല് പ്രശ്നം

[തിരുത്തുക]

താങ്കളുടെ കമ്പ്യൂട്ടറിൽ ചില്ലക്ഷരങ്ങൾ കാണുന്നില്ലെന്ന് കരുതുന്നു. അതിനാലാവണം മാർച്ച് എന്നെഴുതുന്നതിനു പകരം മാര്ച്ച് എന്നു താങ്കൾ എഴുതുന്നത്. കമ്പ്യൂട്ടറിൽ പുതിയ ചില്ലക്ഷരങ്ങൾ വ്യക്തമായി കാണാൻ ഇവിടെ നിന്നും പുതിയ അഞ്ജലി ഓൾഡ്‌ലിപി ഡൗൺലോഡ് ചെയ്തതിനു ശേഷം ആ ഫോണ്ട് ഫയൽ C:\WINDOWS\Fonts എന്ന ഫോൾഡറിലേക്ക് പേസ്റ്റ് ചെയ്യുക. അപ്പോൾ പുതിയ ചില്ലുകൾ വ്യക്തതയോടെ കാണാനാകും. എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കരുതേ.ആശംസകളോടെ --Anoopan| അനൂപൻ 08:53, 22 നവംബർ 2010 (UTC)[മറുപടി]

ഫോണ്ട് പ്രശ്നം

[തിരുത്തുക]

പുതിയ അഞ്ജലി ഓൾഡ്‌ലിപി ഈയിടെ ഇന്സ്റ്റാള് ചെയ്തിരുന്നു . ചിലപ്പോഴൊക്കെയേ പ്രശ്നമുള്ളൂ .എം.ലീലാവതി,കളരിപ്പയറ്റ് എന്നീ ലേഖനങ്ങളുടെ സംവാദതാളുകള് കൂടി ശ്രദ്ധിക്കാമോ .--Tgsurendran 09:26, 22 നവംബർ 2010 (UTC)

അനാഥലേഖനം

[തിരുത്തുക]

നവംബർ 2010 from അനാഥ ലേഖനങ്ങൾ | ശരിയല്ലാത്ത തിയ്യതി ഫലകത്തിൽ നൽകിയ ലേഖനങ്ങൾ എന്നിവ കൊണ്ടർത്ഥമാക്കുന്നതെന്താണ് .

http://commons.wikimedia.org/wiki/Commons:Deletion_requests/File:Onv_2.jpg --പ്രവീൺ:സംവാദം 16:40, 29 നവംബർ 2010 (UTC)[മറുപടി]

സമകാലികം

[തിരുത്തുക]

സമകാലികം വിഭാഗത്തിൽ എങ്ങനെയാണ് വിവരങ്ങൾ ഉൾപ്പെടുത്തുന്നത് ?--Tgsurendran 08:01, 8 ഡിസംബർ 2010 (UTC)

സംവാദം:അമ്ലമഴ

[തിരുത്തുക]

സംവാദം:അമ്ലമഴ കാണുക. --Vssun (സുനിൽ) 11:35, 11 ഡിസംബർ 2010 (UTC)[മറുപടി]

വാർത്തയിൽ നിന്ന്

[തിരുത്തുക]

പ്രധാനതാളിലെ വാർത്തയിൽ നിന്ന് എന്ന പംക്തി പുതുക്കാൻ താങ്കൾ കാണിക്കുന്ന താൽപര്യത്തിന് നന്ദി. പ്രസ്തുത താളിലെ നിർദ്ദേശങ്ങൾ കൂടി ശ്രദ്ധിച്ച് അതിനനുസരിച്ച് പുതുക്കാൻ ശ്രമിക്കുമല്ലോ. കൂടാതെ പ്രധാന താളിൽ ചുവന്ന കണ്ണികൾ ഒഴിവാക്കാനും ശ്രമിക്കുക. ആശംസകളോടെ --Vssun (സുനിൽ) 13:09, 1 ജനുവരി 2011 (UTC)[മറുപടി]

വാർത്തകൾക്കായി ഒരു പോർട്ടൽ തുടങ്ങുന്നത് എളുപ്പമാണ്. അത് പുതുക്കാൻ താല്പര്യമുള്ളവരുടെ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയെടുക്കുക എന്നത് ശ്രമകരമായ കാര്യമായിരിക്കും. മെയിലിങ് ലിസ്റ്റിൽ ഒരു എഴുത്തിടുകയാണെങ്കിൽ താല്പര്യമുള്ളവരെ കണ്ടെത്താനാകും. --Vssun (സുനിൽ) 09:46, 3 ജനുവരി 2011 (UTC)[മറുപടി]

വാർത്തയിൽ നിന്ന് ഫലകം

[തിരുത്തുക]

വാർത്തയിൽ നിന്ന് ഫലകം പുതുക്കുവാൻ കാണിക്കുന്ന താല്പര്യത്തിനു നന്ദി. ഏറെക്കാലം ഞാനൊറ്റക്ക് കൊണ്ടു നടന്ന ഉദ്യമത്തിനു കൂട്ടാളിയായി ഒരാളെക്കൂടെക്കിട്ടുന്നത് ഏറ്റവും നല്ല പുതുവത്സര സമ്മാനമായി ഞാൻ കരുതുന്നു. :) വാർത്തകൾ പുതുക്കുന്നതിനു മുൻപ് താഴെപ്പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നന്നായിരിക്കും.

  • വാർത്തകളുടെ എണ്ണം 7 ആയി പരിമിതപ്പെടുത്തുക.പുതിയ വാർത്തകൾ ചേർക്കുമ്പോൾ പഴയ വാർത്തകൾ

താളിൽ നിന്നും നീക്കം ചെയ്യുക.

  • വാർത്തകൾ ചേർക്കുന്നതോടൊപ്പം അവയെക്കുറിച്ചുള്ള ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിലുണ്ടെങ്കിൽ അവയിലേക്ക് കണ്ണി ചേർക്കുക. പ്രധാനപ്പെട്ട ലേഖനങ്ങൾ ഹൈലൈറ്റ് ചെയ്യുന്നതിനായി ബോൾഡ് ചെയ്യുന്നതും നന്നായിരിക്കും.
  • വാർത്തകളുമായി ബന്ധപ്പെടുന്ന ലേഖനങ്ങളോ ചിത്രങ്ങളോ മലയാളം വിക്കിപീഡിയയിലോ വിക്കിമീഡിയ കോമൺസിലോ‍ ഉണ്ടെങ്കിൽ അവ കണ്ണി ചേർക്കുക. ഫലകത്തിൽ ഒരു ചിത്രം മാത്രം ചേർക്കുവാൻ ശ്രദ്ധിക്കുന്നത് അലൈന്മെന്റ് പ്രശ്നങ്ങൾ ഒഴിവാക്കുന്നതിനു സഹായിക്കും.
  • വാർത്തകൾ ചേർക്കുമ്പോൾ അവ ആതാതുമാസത്തിന്റെ ഫലകത്തിൽ കൂടെ ചേർക്കുക. ഉദാഹരണത്തിനു ഈ മാസത്തെ വാർത്തകൾ ഫലകം:2011/ജനുവരി എന്ന താളിൽ അവലംബങ്ങൾ നൽകി ചേർക്കുക. പഴയ വാർത്തകൾ നഷ്ടപ്പെടാതിരിക്കുന്നതിനും, ഭാവിയിലേക്ക് റഫറൻസിനായും ഇത് ഉപകാരപ്പെടും.

എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ ചോദിക്കാൻ മടിക്കല്ലേ. ആശംസകളോടെ --Anoopan| അനൂപൻ 07:49, 4 ജനുവരി 2011 (UTC)[മറുപടി]

വാർത്തകളുടെ എണ്ണം 7 ആയി നിജപ്പെടുത്താൻ അവ ഡിലീറ്റ് ചെയ്ത് കളഞ്ഞാൽ മതി. അതിനു മുൻപ് അവ മുകളിൽ സൂചിപ്പിച്ചതു പോലെ അതാതു മാസത്തെ താളിലേക്ക് ചേർത്തിട്ടുണ്ടെങ്കിൽ ആർക്കൈവ് ചെയ്യുന്നതിനു തുല്യമാകുകയും ചെയ്യും. --Anoopan| അനൂപൻ 08:19, 4 ജനുവരി 2011 (UTC)[മറുപടി]
എവിടെ? വാർത്തയിൽ നിന്നൂ ഫലകത്തിൽ വേണ്ട 2011/ജനുവരി ഫലകത്തിൽ കൊടുക്കാം. --Anoopan| അനൂപൻ 10:00, 4 ജനുവരി 2011 (UTC)[മറുപടി]
ഒരു വിഷയത്തിലുള്ള ഒരു വാർത്ത മാത്രം നില നിർത്താൻ ശ്രമിക്കുക. ഉദാഹരണത്തിനു ദേശീയ അത്‌ലറ്റിക് മീറ്റിന്റെ 5 വാർത്തകൾ ഇന്നലെ ഫലകം:2011/ജനുവരി എന്ന താളിൽ ഉണ്ടായിരുന്നു. അതിനു പകരം ഇതിന്റെ ഒരു വാർത്ത മാത്രം മതിയല്ലോ. അതുപോലെ മൂന്നാർ കണ്ണൻ ദേവൻ ഹിൽസ് റിസർവ് വനപ്രഖ്യാപനം ഇന്ന്.എന്ന ഒരു വാർത്ത വനപ്രഖ്യാപനം നടന്നതിനു ശേഷം മാത്രം നൽകുന്നതാണു നല്ലത്. വാർത്തകൾ ആർക്കൈവ് ചെയ്യപ്പെടുമ്പോൾ ഇന്ന് എന്ന വാചകം വായിക്കുന്നവരിൽ ആശയക്കുഴപ്പമുണ്ടാക്കും. ഇനി ശ്രദ്ധിക്കുമെന്ന് കരുതുന്നു.. ആശംസകൾ --Anoopan| അനൂപൻ 06:35, 7 ജനുവരി 2011 (UTC)[മറുപടി]
അതിനായി ആ സംഭവത്തിനു ഒരു താളുണ്ടാക്കി അതിൽ കാര്യങ്ങൾ മുഴുവൻ നൽകുകയും, ഫലകത്തിൽ അതിലെ പ്രധാന വാർത്ത നൽകി അതിലേക്കൊരു ലിങ്ക് നൽകുകയുമല്ലേ ഉചിതം. ഉദാഹരണത്തിനു ദേശീയ സ്കൂൾ കായികമേള തന്നെ എടുക്കുക.അതിലെ ഓരോ ദിവസത്തെ മെഡൽ നിലകളും മറ്റും വിക്കിപീഡിയയിലെ വാർത്താ താളിലോ അതാതു മാസത്തെ ഫലകത്തിലോ വരണമെന്ന് ഞാൻ കരുതുന്നില്ല. പകരം അവ വരേണ്ടത് ദേശീയ സ്കൂൾ കായികമേള 2011 എന്ന താളിലായിരിക്കണം. വാർത്തയിലും, മാസത്തിന്റെ ഫലകത്തിലും അതിലെ പ്രധാന മാത്രം സൂചിപ്പിച്ച് ആ താളിലേക്ക് കണ്ണി നൽകുകയും വേണം. ഇതല്ലേ ഉചിതമായ സമീപനം? ഇക്കാര്യം കൂടുതൽ കൂടുതൽ ചർച്ചകൾ ആവശ്യമെങ്കിൽ അതു വിക്കി പഞ്ചായത്തിൽ സൂചിപ്പിക്കൂ.

ഫലകം:2011/ജനുവരി എന്ന താളിലേക്ക് പോകാൻ താളിന്റെ മുകളിലെ സെർച്ച് ബോക്സിൽ ഫലകം:2011/ജനുവരി എന്നെഴുതി എന്റർ ചെയ്താൽ മതി. --Anoopan| അനൂപൻ 09:37, 7 ജനുവരി 2011 (UTC)[മറുപടി]



വാർത്തയിൽ നിന്ന്

[തിരുത്തുക]

വാഗമണ്ണിൽ‍ നടത്തിയ സിമി ക്യാമ്പ് കേസിന്റെ കുറ്റപത്രം എൻ.ഐ.എ കൊച്ചിയിലെ കോടതിയിൽ സമർപ്പിച്ചു. സമർപ്പിച്ചത് 13-നാണ്. ഇത് കാണുക. നാളത്തെ ദിനപത്രത്തിലല്ലെ ഈ വാർത്ത വരൂ? 13-ന് സംഭവിച്ചതിനാൽ 13-ൽ ചേർക്കണ്ടേ? റോജി പാലാ 11:56, 13 ജനുവരി 2011 (UTC)[മറുപടി]

ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ

[തിരുത്തുക]

ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ ഈ താൾ നിലവിലുണ്ടായിരുന്നല്ലോ? --റോജി പാലാ 11:03, 19 ഫെബ്രുവരി 2011 (UTC)[മറുപടി]

നാൾവഴിയുൾപ്പെടെ ലയിപ്പിച്ചിട്ടുണ്ട് --കിരൺ ഗോപി 11:38, 19 ഫെബ്രുവരി 2011 (UTC)[മറുപടി]

--Tgsurendran 10:01, 6 ഏപ്രിൽ 2011 (UTC)== നിയമസഭാ തെരഞ്ഞെടുപ്പ് ==

അത് 2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് എന്ന താളിൽ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.അങ്ങനെ എല്ലാ സ്ഥാനാർത്ഥികളെക്കുറിച്ചുമുള്ള വിവരങ്ങൾ ആ പട്ടികയിൽ ചേർക്കുമ്പോൾ പട്ടികയുടെ നീളം ക്രമാതീതമായി വർദ്ധിക്കും. പകരം അതാതു നിയമസഭാ മണ്ഡലത്തിന്റെ താളിൽ 2011-ലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ എന്നൊരു ഉപവിഭാഗം സൃഷ്ടിച്ച് ആ വിവരങ്ങൾ ചേർത്താൽ മതിയാകും എന്നാണെനിക്ക് തോന്നുന്നത്. --Anoopan| അനൂപൻ 17:20, 31 മാർച്ച് 2011 (UTC)[മറുപടി]


2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ എന്ന ലേഖനം തയ്യാറാക്കിയാലോ. ഓരോ മണ്ഡലത്തിലേയും ഫലങ്ങൾ അതാത് മണ്ഡലങ്ങൾക്കൊപ്പം നൽകിയാൽ മൊത്തത്തിലുള്ള റഫറൻസ് സാധ്യമാകില്ല എന്നതാണ് പ്രശ്നം. 971 സ്ഥാനാർത്ഥികളല്ലേ ഉള്ളൂ. പത്രങ്ങളെല്ലാം ഇത്തരത്തിൽ നൽകുന്നത് അതിൻറെ പ്രാധാന്യം നിമിത്തമാണല്ലോ. വിദ്യാര്ത്ഥികൾക്ക് പ്രോജക്ടുകളുടെ ഭാഗമായി ഇത്തരം വിവരങ്ങൾ ആവശ്യം വരാറുമുൺട്(ഉദാ. മത്സരിച്ച സ്ത്രീകളെത്ര, ഓരോ പാർട്ടികളും നിർത്തിയ വനിതകളുടെ എണ്ണം തുടങ്ങിയവ). ഇത്തരത്തിൽ സമഗ്രത കൈവരുത്തുന്നതല്ലേ വിക്കിപീഡിയയുടെ സ്വീകാര്യത വർധിപ്പിക്കുക. --Tgsurendran 03:52, 1 ഏപ്രിൽ 2011 (UTC)

2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ എന്നൊരു താൾ നിർമ്മിക്കാവുന്നതാണ്. --Anoopan| അനൂപൻ 10:16, 5 ഏപ്രിൽ 2011 (UTC)[മറുപടി]
എന്താണുദ്ദേശിച്ചതെന്ന് മനസിലായില്ല. --Anoopan| അനൂപൻ 05:40, 6 ഏപ്രിൽ 2011 (UTC)[മറുപടി]
ആദ്യ പ്രശ്നത്തിനുള്ള പരിഹാരമായി ഈ ടേബിൾ ഉപയോഗിക്കന്വുന്നതാണ്.
നമ്പ്ര്: ജില്ല മണ്ഡലം സ്ഥാനാർത്ഥികൾ രാഷ്ട്രീയ പാർട്ടി മുന്നണി ആകെ വോട്ട് പോൾ ചെയ്തത് ലഭിച്ച വോട്ട് വിജയി പാർട്ടി/മുന്നണി ഭൂരിപക്ഷം
1 കാസർഗോഡ് മഞ്ചേശ്വരം 1. സി.എച്ച്. കുഞ്ഞമ്പു

2.പി.ബി. അബ്ദുൾ റസാഖ്

3.കെ. സുരേന്ദ്രൻ

4.അബ്ദുൽ മജീദ്

5.ടിമ്പർ അബ്ദുല്ല

6.ഹപ്സ മുനീർ

7.അബാസ്

8.പി.എം.അബ്ദുല്ല

9.കുഞ്ഞമ്പു

10.കെ.അബ്ദുൽ റസാക്ക്

സി.പി.ഐ.(എം.)

മുസ്ലീംലീഗ്

ബി.ജെ.പി.

ബി.എസ്.പി

സ്വത.

സ്വത.

സ്വത.

സ്വത.

സ്വത.

സ്വത.

എൽ.ഡി.എഫ്.

യു.ഡി.എഫ്.

ബി.ജെ.പി.








രണ്ടാമത്തെ പ്രശ്നം എന്താണെന്ന് എനിക്കിനിയും മനസിലായില്ല.  :( --Anoopan| അനൂപൻ 09:18, 6 ഏപ്രിൽ 2011 (UTC)[മറുപടി]


നന്ദി. പ്രശ്നം പരിഹരിക്കപ്പെട്ടു.

തിരുത്തൽ പ്രശ്നം

[തിരുത്തുക]

ക്രമീകരണങ്ങൾ എന്ന താളിൽ പോയി തിരുത്തൽ എന്ന ടാബിലെ സ്വതേ ബാഹ്യ എഡിറ്റർ ഉപയോഗിക്കുക, വ്യത്യാസം അറിയാൻ സ്വതേ ബാഹ്യ ഉപകരണങ്ങൾ ഉപയോഗിക്കുക എന്നീ ഓപ്ഷനുകൾ അൺചെക്ക് ചെയ്തതിനു ശേഷം തിരുത്തി നോക്കു. പ്രശ്നം മാറിയില്ലെങ്കിൽ അറിയിക്കുക. --കിരൺ ഗോപി 09:11, 6 ഏപ്രിൽ 2011 (UTC)[മറുപടി]


നന്ദി. പ്രശ്നം പരിഹരിക്കപ്പെട്ടു. --Tgsurendran 09:59, 6 ഏപ്രിൽ 2011 (UTC)

ഇപ്പോൾ കുറച്ചു തിരക്കിലാണ്. തിങ്കളാഴ്ച നോക്കാം. --Anoopan| അനൂപൻ 06:03, 8 ഏപ്രിൽ 2011 (UTC)[മറുപടി]

2011-ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പ് ഫലങ്ങൾ‎ ശരിയാക്കിയിട്ടുണ്ട്. --Anoopan| അനൂപൻ 07:53, 11 ഏപ്രിൽ 2011 (UTC)[മറുപടി]

Invite to WikiConference India 2011

[തിരുത്തുക]

Hi Tgsurendran,

The First WikiConference India is being organized in Mumbai and will take place on 18-20 November 2011.
You can see our Official website, the Facebook event and our Scholarship form.
But the activities start now with the 100 day long WikiOutreach.

Call for participation is now open, please submit your entries here. (last date for submission is 30 August 2011)

As you are part of Wikimedia India community we invite you to be there for conference and share your experience. Thank you for your contributions.

We look forward to see you at Mumbai on 18-20 November 2011

സ്വതേ റോന്തുചുറ്റുന്നു.

[തിരുത്തുക]

വിക്കി:സ്വതേ റോന്തുചുറ്റുന്നവർ എന്ന സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആശംസകൾ --Vssun (സംവാദം) 12:19, 8 ഡിസംബർ 2011 (UTC)[മറുപടി]

വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Tgsurendran,

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു.
ഇതിന്റെ കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.
വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക

വിക്കിസംഗമോത്സവം - 2012 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെയ്ക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 11:39, 29 മാർച്ച് 2012 (UTC)[മറുപടി]

ഫിബ്രവരി

[തിരുത്തുക]

ഫിബ്രവരി അല്ല, ഫെബ്രുവരി ആണ് വിക്കിപീഡിയയിൽ ശൈലി. വാർത്തകൾ തിരുത്തുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുമല്ലോ. ആശംസകൾ -- റസിമാൻ ടി വി 18:59, 16 ഫെബ്രുവരി 2013 (UTC)[മറുപടി]

വാർത്തയിൽനിന്ന്

[തിരുത്തുക]

വാർത്തകൾ പുതുക്കാൻ പുതിയ സംവിധാനം വന്നിട്ടുണ്ട്. ഫലകത്തിൽ പുതിയ നിർദ്ദേശങ്ങൾ വിവരണമായി നല്കിയിട്ടുണ്ട്. ശ്രദ്ധിക്കുമല്ലോ. --സിദ്ധാർത്ഥൻ (സംവാദം) 18:16, 20 ഏപ്രിൽ 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Tgsurendran. താങ്കൾക്ക് ഫലകത്തിന്റെ സംവാദം:2013/മേയ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .
You have new messages
You have new messages
നമസ്കാരം, Tgsurendran. താങ്കൾക്ക് ഫലകത്തിന്റെ സംവാദം:2013/മേയ് എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

ടെപ്പിങ് ടൂൾ

[തിരുത്തുക]

ടൈപ്പിങ് ടൂൾ ഇപ്പോൾ യു.എൽ.എസ്. മുഖേനയാണ് വരുന്നത്. എല്ലാ എഡിറ്റ്ബോക്സുകൾക്കു വലതുവശത്തും അത് തിരഞ്ഞെടുക്കാനുള്ള സംവിധാനമുണ്ട്. സ്ക്രീൻഷോട്ട് കാണുക --Vssun (സംവാദം) 08:54, 12 ജൂൺ 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Tgsurendran. താങ്കൾക്ക് Vssun എന്ന ഉപയോക്താവിന്റെ സംവാദം താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

റോന്തുചുറ്റാൻ സ്വാഗതം

[തിരുത്തുക]

നമസ്കാരം Tgsurendran, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം. --Adv.tksujith (സംവാദം) 08:28, 1 ജൂലൈ 2013 (UTC)[മറുപടി]

മുൻപ്രാപനം ചെയ്യൽ

[തിരുത്തുക]

നമസ്കാരം Tgsurendran , ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.

മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. --Adv.tksujith (സംവാദം) 08:29, 1 ജൂലൈ 2013 (UTC)[മറുപടി]

You have new messages
You have new messages
നമസ്കാരം, Tgsurendran. താങ്കൾക്ക് ഫലകത്തിന്റെ സംവാദം:2013/ഒക്ടോബർ എന്ന താളിൽ പുതിയ സന്ദേശങ്ങൾ ഉണ്ട്
താങ്കൾക്ക് എപ്പോൾ വേണമെങ്കിലും താങ്കളുടെ സംവാദം താളിൽ നിന്ന് {{Talkback}} അല്ലെങ്കിൽ {{Tb}} എന്ന ഫലകം നീക്കം ചെയ്ത് ഈ കുറിപ്പ് മായ്ച്ചു കളയാവുന്നതാണ് .

വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം

[തിരുത്തുക]

If you are not able to read the below message, please click here for the English version


നമസ്കാരം! Tgsurendran

മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു.
കൂടുതൽ വിവരങ്ങൾക്കായി വിക്കിസംഗമോത്സവത്തിന്റെ ഔദ്യോഗിക താൾ കാണുക. സാമൂഹ്യ മാദ്ധ്യമമായ ഫേസ്‌ബുക്കിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. സംഗമോത്സവത്തിൽ പങ്കെടുക്കുവാൻ താങ്കളുടെ പേര് ഇവിടെ രജിസ്റ്റർ ചെയ്യുക.

പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്.

വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു.

2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ...

--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 00:44, 17 നവംബർ 2013 (UTC)[മറുപടി]

വിക്കിപീഡിയ:വിക്കി ലൗസ് വിമെൻ 2019

[തിരുത്തുക]

പ്രിയ സുഹൃത്തേ,
അന്താരാഷ്ട്ര വനിതാദിനം, വിക്കിലൗസ് ലൗ പദ്ധതി എന്നിവയോട് അനുബന്ധിച്ച് 10 ഫെബ്രുവരി 2019 - 31 മാർച്ച് 2019 വരെ സംഘടിപ്പിക്കുന്ന വിക്കി ലൗസ് വിമെൻ 2019 തിരുത്തൽ യജ്ഞത്തിൽ പങ്കെടുക്കാനായി താങ്കളെ ക്ഷണിക്കുന്നു.

വിക്കിമീഡിയ പദ്ധതികളിലെ ലിംഗഅസമത്വം കുറയ്ക്കാനും സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങൾ എഴുതുവാനും ഉദ്ദേശിച്ചുള്ള പദ്ധതിയാണിത്. സ്ത്രീകളുടെ ജീവചരിത്രത്തെക്കുറിച്ചും ലിംഗസമത്വത്തെക്കുറിച്ചും തുല്യതയ്ക്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. കുറഞ്ഞത് 5 ലേഖനങ്ങളെങ്കിലും എഴുതുന്ന ലേഖകർക്ക് സമ്മാനമായി പോസ്റ്റ്കാർഡുകൾ ലഭിക്കുന്നതാണ്.

കൂടുതൽ വിവരങ്ങളും നിയമാവലിയും അറിയാനായി വിക്കി ലൗസ് വിമെൻ 2019 താൾ സന്ദർശിക്കുക. ഈ പദ്ധതി വിജയകരമാക്കിതീർക്കാൻ താങ്കളുടെ സഹകരണം പ്രതീക്ഷിച്ചുകൊണ്ട്, സ്നേഹമോടെ--Meenakshi nandhini (സംവാദം) 11:33, 7 ഫെബ്രുവരി 2019 (UTC)[മറുപടി]