ഉപയോക്താവിന്റെ സംവാദം:Vadakkedamprasanth
അടികൾ
[തിരുത്തുക]ഗോത്രം - വിശ്വമിത്രം വേദം - യജുർവേദം ചടങ്ങ് - ബൌധായനം
അടികൾ എന്ന പദം പൂജനീയർ ,തൃപ്പാദങ്ങൾ, ഈശ്വരൻ, മഹാൻ, ഗുരു എന്നൊക്കെ അർഥം വരുന്നു. വളരെ ബഹുമാനാർത്ഥം ഉപയോഗിക്കുന്ന സ്ഥാനപ്പേരാണിത്. ദേവി ഉപാസനയിൽ (താന്ത്രികസാധന ) ഒരു ഘട്ടം കഴിഞ്ഞാൽ ദേവതയും താനും ഒരേ അവസ്ഥ (തുരീയവസ്ഥ) യിലെത്തിയവരായിരുന്നു ഇവരുടെ പൂർവ്വികർ എന്നാണ് വിശ്വാസം. ഋഷിതുല്യരായ സാധകൻമാർ മുൻ തലമുറകളിൽ ഉണ്ടായിരുന്നു. പാലക്കാട് ജില്ലയിലെ തൃത്താലയ്ക്കടുത്തുള്ള കൊടിക്കുന്നത്തുകാവാണ് അടികൾമാരുടെ മൂലസ്ഥാനമായി അറിയപ്പെടുന്നത്. അതിപുരാതനമായ കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിലെ പ്രധാന ശാന്തിക്കാർ അടികൾ എന്ന പേരിലാണ് അറിയപെടുന്നത്. യാഗപാരമ്പര്യമുള്ള മേഴത്തോൾ അഗ്നിഹോത്രിയുടെ പിൻതലമുറക്കാരാണ് ഇവർ. ഇവർക്ക് സിദ്ധിച്ചിട്ടുള്ള തന്ത്രിക പൂജാവിധികൾ അതീവ രഹസ്യവും തലമുറകളായി കൈമാറി വരുന്നതുമാണ്.
ഉല്പത്തി
പണ്ട് അഗ്നിഹോത്രിയുടെ കാലത്ത് തമിഴകത്ത് കാവേരിനദിയിൽ ഒരു ചുഴി പ്രത്യക്ഷമായി. അവിടെ വെച്ച് ഒഴുക്ക് തടസ്സപ്പെടുകയും ജലം ചുഴിയിലൂടെ അപ്രത്യക്ഷമാവുകയും തന്മൂലം വരൾച്ച നേരിടുകയും ചെയ്തു .അപ്പോൾ നദിക്കരെയുള്ള ഒരു ബ്രാഹ്മണകുടുംബത്തിലെ യുവതി തുള്ളിപ്പറയുകയുണ്ടായത്രേ മലയാളനാട്ടിലെ ശുകപുരം ഗ്രാമത്തിലെ മേഴത്തോൾ അഗ്നിഹോത്രിക്കേ ഇതിനൊരു പരിഹാരം കാണുവാൻ കഴിയൂ എന്ന് .അങ്ങിനെ മധുര രാജാവിൻറെ പ്രത്യേക ക്ഷണപ്രകാരം അഗ്നിഹോത്രി എത്തുകയും കാവേരി നദിയിലെ ചുഴിയിൽ മുങ്ങുകയും ചെയ്തു. മൂന്നാം ദിവസം പൊങ്ങിവന്നപ്പോൾ വലതുകയ്യിൽ മൂന്ന് ശൂലങ്ങളും ഉണ്ടായിരുന്നത്രെ .സ്വർണ്ണം, വെള്ളി, ചെമ്പ് എന്നിവ കൊണ്ടുള്ള ശൂലങ്ങളായിരുന്നു അവ .ഈ മൂന്നു ദിവസവും നേരെത്തെ പറഞ്ഞ ബ്രാഹ്മണ യുവതി അഗ്നിഹോത്രിയെ കാത്ത് രാപ്പകലില്ലാതെ നമജപത്തോടെ നദിക്കരയിലുണ്ടായിരുന്നു. അഗ്നിഹോത്രി കേരളത്തിലേക്ക് മടങ്ങുമ്പോൾ ആ ബ്രാഹ്മണ യുവതിയെ കൂടെ കൊണ്ടുവന്ന് വേളികഴിച്ച് മൂന്നാമത്തെ ഭാര്യയാക്കി അദ്ദേഹത്തിൻറെ ഇല്ലത്ത് (കടമ്പൂരില്ലം അഥവാ വേമഞ്ചേരി മന) കുടിയിരുത്തി .കൂടെ കൊണ്ടുവന്ന മൂന്ന് ശൂലങ്ങളിൽ സ്വർണ്ണശൂലം തൻറെ ഇല്ലത്തും, വെള്ളിശൂലം യജ്ഞേശ്വരത്തും, ചെമ്പുശൂലം കൊടിക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലും പ്രതിഷ്ഠിച്ചു. അഗ്നിഹോത്രിയുടെ മൂന്നാമത്തെ ഭാര്യയായ തമിഴ് ബ്രാഹ്മണ സ്ത്രീയാകട്ടെ ,മറ്റു ഭാര്യമാരിൽ നിന്നെല്ലാം വത്യസ്തയായി അദ്ദേഹത്തിന്റെ യാഗപൂജാദി കാര്യങ്ങളെല്ലാം ഒരുക്കുന്നതിനായി അതീവശ്രദ്ധ പുലർത്തുക മൂലം പ്രത്യേക പ്രീതിക്ക് പാത്രീഭൂതയായി. അതിനാൽ അഗ്നിഹോത്രിക്ക് അവരുടെ സന്തതികളോട് പ്രത്യേക മമത തോന്നുകയും മറ്റുള്ളവർക്കാർക്കും ഉപദേശിച്ചുകൊടുക്കാത്ത തന്ത്രികവിദ്യകൾ ഉപദേശിച്ചു കൊടുക്കുകയും ചെയ്തു. കുറച്ചുകാലത്തിനുശേഷം അഗ്നിഹോത്രി തമിഴ് ബ്രാഹ്മണസ്ത്രീയിലുണ്ടായ ഉണ്ണിയേയും ഇല്ലത്തെ മറ്റൊരുണ്ണിയെയും കൊടിക്കുന്നത്ത് ഭഗവതി ക്ഷേത്രത്തിലേക്ക് പൂജാദി കാര്യങ്ങൾക്കായി പറഞ്ഞയച്ചു .അവർ ക്ഷേത്രത്തിലെത്തി ശ്രീകോവിലിൽ പൂജാദികർമ്മങ്ങൾ ആരംഭിച്ചപ്പോൾ അഗ്നിഹോത്രി അവിടെ സ്ഥാപിച്ച ചെമ്പുശൂലം വിറച്ചുകൊണ്ട് നിൽക്കുന്നതായി കണ്ടു. അവർ പഠിച്ച താന്ത്രിക വിദ്യകൾ പ്രയോഗിച്ചു നോക്കിയിട്ടും ശൂലം ഉറച്ചുകണ്ടില്ല .ഒടുവിൽ അഗ്നിഹോത്രിയുടെ മൂന്നാമത്തെ ഭാര്യയിലെ ഉണ്ണി തനിക്ക് പിതാവിൽ നിന്നും ഉപദേശം കിട്ടിയ അതീവരഹസ്യ താന്ത്രികവിധികൾ പ്രകാരം ഇളനീർ കൊണ്ട് അഭിഷേകവും മറ്റു പൂജാദികാര്യങ്ങളും അനുഷ്ഠിച്ചപ്പോൾ വിറച്ചുകൊണ്ട് നിന്നിരുന്ന ചെമ്പ് ശൂലം ഉറച്ചുപോയി .ഇല്ലത്ത് തിരിച്ചെത്തിയ ഉണ്ണികൾ ഈ വൃത്താന്തം അഗ്നിഹോത്രിയെ ധരിപ്പിച്ചപ്പോൾ അദ്ദേഹം മകനെ വിളിച്ച് ഇനി മുതൽ കൊടിക്കുന്നത്തു തന്നെ താമസിച്ചുകൊള്ളുവാനും പൂജാദികാര്യങ്ങൾ ചെയ്തുകൊള്ളുവാനും പറഞ്ഞു. മകന്റെ വംശപരമ്പരകൾ ബഹുമാനാർഥം അടികൾ എന്ന പേരിൽ അറിയപ്പെടുമെന്നും പറഞ്ഞു. പിന്നീടുള്ള വംശപരമ്പരകൾ 'അടികൾ' എന്ന പേരിൽ അറിയപെടുകയും മേലേപ്പാട് ,നടുവിലേപ്പാട്, കീഴേപ്പാട് എന്നീ മഠങ്ങൾ ഉരുത്തിരിയുകയും ചെയ്തു .
ഉപനയനസംസ്കാരം അടികൾമാർക്കുണ്ട്. നാലുദിവസം ഉപനയിചിരുന്ന് സമാവർത്തനം കഴിക്കുന്നു. പത്ത് ഗായത്രി മാത്രം. മരുമക്കത്തയക്കാരായ അടികൾമാർ ശുദ്ധബ്രാഹ്മണർ ആണെന്ന് പറയാം. വടക്കേ മലബാറിലെ തിരുമുമ്പുമാർ മരുമക്കത്തായക്കാരാണ്. പക്ഷേ അവരെ തെല്ല് ഇടശ്ശുദ്ധത്തോടെയാണ് കാണുന്നത്. അടികൾക്ക് മലബാറിൽ ഉള്ള ശാക്തേയ മൂസന്മാരുമയും ബന്ധമില്ല. അടികൾ മത്സ്യമാംസാദികൾ ഉപയോഗിക്കാറില്ല .മദ്യം നിവേദിക്കാറുമില്ല.
ഇന്ന് ആകെ ആൺ-പെൺ-കുഞ്ഞുകുട്ടികളടക്കം നൂറ്റിമൂന്നു അംഗങ്ങൾ മാത്രമുള്ള ഒരു സമുദായമാണ് അടികൾ . മുഖ്യമായും മൂന്ന് മഠംങ്ങൾ . മഠത്തിൽ മഠം, നീലത്ത് മഠം, കുന്നത്ത് മഠം .അതിൽ കുന്നത്ത് മഠം രണ്ടായിരിക്കുന്നു. തെക്കും,വടക്കും. മഠത്തിൽ മഠത്തിൽ പന്ത്രണ്ട് പുരുഷപ്രജകളും പതിന്നാല് സ്ത്രീ പ്രജകളും ഉണ്ട്. നീലത്ത് മഠംത്തിൽ ഒരു പുരുഷ പ്രജ മാത്രം അവശേഷിക്കുന്നു. കുന്നത്ത്(തെക്കേകുന്നത്ത് ) ഏഴ് പുരുഷൻമാരും എട്ട് സ്ത്രീകളുമായി ആകെ പതിനഞ്ചു അംഗങ്ങൾ .വടക്കേ കുന്നത്ത് മഠത്തിൽ അറുപത്തിമൂന്ന് അംഗങ്ങൾ ഉണ്ട്. ഈ പറഞ്ഞ നൂറ്റിമൂന്നു അംഗങ്ങൾ മാത്രം. കൊടിക്കുന്നത്തും, കൊടുങ്ങല്ലുരും ക്ഷേത്രവകശമില്ലാത്തവരായി തോട്ടപ്പുള്ളി മഠം എന്ന അടികൾ കുടുംബമുണ്ട്. പക്ഷേ അവരെയും അവരെപോലെയുള്ള അപൂർവ്വം അടികളേയും മഠത്തിൽ മഠം, നീലത്ത് മഠം, കുന്നത്ത് മഠം എന്നിവർ സജ്ജനങ്ങൾ ആയി കണക്കാക്കിയിട്ടില്ല.
അടികൾമാരും കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രവും.........
പണ്ട് കൊടുങ്ങല്ലൂർ ക്ഷേത്രത്തിലെ പൂജാദി കാര്യങ്ങൾക്കായി നാൽപ്പത്തിയൊന്ന് ഇല്ലങ്ങൾ ഉണ്ടൈരുന്നത്രേ .ഒരിക്കൽ ദേവീ ഉപസകനായ ഒരു പരദേശി ബ്രാഹ്മണൻ കൊടുങ്ങല്ലൂരിലെത്തിയപ്പോൾ നേരം ഇരുട്ടി .അദ്ദേഹം സന്ധ്യാവന്ദനാദികൾ കഴിക്കുന്നതിനും, അന്ന് രാത്രി വിശ്രമിക്കുന്നതിനുമായി ആദ്യത്തെ ഇല്ലത്ത് സമീപിച്ചപ്പോൾ അങ്ങേ ഇല്ലത്ത് പോയ്കൊള്ളാൻ പറയുകയും ചെയ്തു. അവിടെ ചെന്നപ്പോൾ ആദ്യത്തെ അനുഭവം തന്നെ ആണ് ഉണ്ടായത് . അങ്ങനെ നാല്പത്തിയൊന്നാമത്തെ ഇല്ലത്ത് ചെന്നപ്പോഴും അങ്ങേ ഇല്ലത്ത് പോയ്കൊള്ളാൻ പറഞ്ഞു. ആ ബ്രാഹ്മണൻ അപ്രകാരം ചെയ്തു. അത് ദേവീക്ഷേത്രമായിരുന്നു. അവിടെ ചെന്നപ്പോഴാകട്ടെ ദേവി കുത്തുവിളക്ക് പിടിച്ച വാരസ്യാരുടെ വേഷത്തിൽ പ്രത്യക്ഷപെട്ട് വിവരങ്ങൾ ആരായുകയും അദ്ദേഹത്തിന് വേണ്ട സൌകര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്തു.
എന്നാൽ തന്റെ ഉപസകനായ ആ സാധ ബ്രാഹ്മണനെ പരിഹസിച്ച നാൽപ്പത്തിയൊന്ന് ഇല്ലങ്ങളും ദേവി തൻറെ കോപാഗ്നിയിൽ ചുട്ടെരിച്ചു. അതുമൂലം ക്ഷേത്രത്തിലെ നിത്യപൂജകൾക്ക് ആളില്ലാതയപ്പോൾ സഹോദരിയായ കൊടിക്കുന്നത്ത് ഭഗവതി തന്റെ ശന്തിക്കാരായ അടികൾമാരെ കൊണ്ടുവന്ന് പൂജാദികാര്യങ്ങൾക്കായി നിയോഗിച്ചു എന്നാണ് ഐതിഹ്യം . ഇവിടുത്തെ തന്ത്രിക പൂജാവിധികൾ അതീ രഹസ്യവും അടികൾമാർക്ക് പാരമ്പര്യമായി മാത്രം സിദ്ധിച്ചിട്ടുള്ളതുമാണ്. ഇപ്പോൾ ക്ഷേത്രത്തിലെ പൂജാദികർമ്മങ്ങൾ നിർവഹിച്ചുവരുന്നത് കുന്നത്ത് മഠം, നീലത്ത് മഠം ,മഠത്തിൽ മഠം എന്നിയിടങ്ങളിലെ അടികളാണ്.ക്ഷേത്രത്തിൽ അടികൾ ആയി അവരോധിക്കുന്നത് അടിശ്യാരിൽ ജനിച്ച ഉണ്ണികൾക്കാണ്. കേരളത്തിൽ അനവധി ക്ഷേത്രങ്ങൾ അടികൾമാരുടെ അധീനതയിലുണ്ടായിരുന്നു. ഗുരുവായൂരിനടുത്ത് 6 കിലോമീറ്റർ വടക്കുമാറി കുരഞ്ഞിയൂർ എന്ന ഗ്രാമവും ദേവീ ക്ഷേത്രവും അന്നത്തെ നാടുവാഴിയായിരുന്ന കുന്നത്ത് മൂസ്സ് അടികൾമാർക്ക് ചാർത്തി കോടുത്തിട്ടുണ്ട് .സമീപകാലത്താണ് എറണാകുളത്തുള്ള പാട്ടുപുരയ്ക്കൽ ഭഗവതി ക്ഷേത്രവും തൃശ്ശൂരിനടുത്തുള്ള മുള്ളൂർ ഭഗവതിക്ഷേത്രവും അടികൾമാരുടെ അധീനതയിൽ നിന്ന് ഒഴിഞ്ഞുകൊടുത്തത്. പൂർവ്വികരിൽ ഋഷ തുല്യനായ ഒരടികളാണ് തൃപ്പൂണിത്തുറയ്ക്കടുത്തുള്ള മുരിയമംഗലം നരസിംഹസ്വാമി ക്ഷേത്രത്തിൽ ഔവ്വാസനാഗ്നിയിൽ നിന്ന് അദ്ദേഹത്തിനുമുന്നിൽ പ്രത്യക്ഷനായ നരസിംഹസ്വമിയെ പ്രതിഷ്ഠിച്ചുള്ളത് .
കൊടുങ്ങല്ലൂർ അമ്പലത്തിലെ ഇപ്പോഴത്തെ അടികൾമാർ
നീലത്ത് മഠം - പ്രദീപ്‌കുമാർ അടികൾ (പ്രധാന അടികൾ )
കുന്നത്ത് മഠം - പരമേശ്വരനുണ്ണി അടികൾ (പ്രധാന അടികൾ )
വിനോദ്കുമാർ അടികൾ പ്രകാശൻ അടികൾ പ്രശാന്ത് അടികൾ
മഠത്തിൽ മഠം - രവീന്ദ്രനാഥൻ അടികൾ (പ്രധാന അടികൾ )
സത്യധർമ്മൻ അടികൾ ത്രിവിക്രമൻ അടികൾ പവിത്രൻ അടികൾ നാരായണൻ അടികൾ ശിവദാസൻ അടികൾ
വിരുട്ടാണത്ത് കുന്നത്ത് മഠം - ഗോപിനാഥൻ അടികൾ
നീലകണ്ഠൻ അടികൾ നന്ദകുമാർ അടികൾ വിശ്വനാഥൻ അടികൾ ബാലചന്ദ്രൻ(ബാബു) അടികൾ 07:23, 14 ഫെബ്രുവരി 2013 (UTC)
വിക്കിസംഗമോത്സവം - 2013 ലേക്ക് സ്വാഗതം
[തിരുത്തുക]If you are not able to read the below message, please click here for the English version
നമസ്കാരം! Vadakkedamprasanth
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കളുടേയും വിക്കിപദ്ധതികളിൽ താല്പര്യമുള്ളവരുടേയും വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2013, ഡിസംബർ 21, 22, 23 തീയ്യതികളിൽ ആലപ്പുഴയിൽ വെച്ച് നടക്കുന്നു. പതിനാലോളം ഇന്ത്യൻ ഭാഷാസമൂഹങ്ങളിൽ നിന്നുമുള്ള വിക്കിമീഡിയ പ്രതിനിധികളുടെ പങ്കാളിത്തം, വിക്കിപീഡിയ ലേഖനങ്ങൾ സമ്പുഷ്ടമാക്കുന്നതിനായുള്ള വിക്കിസംഗമോത്സവ തിരുത്തൽ യജ്ഞം വിക്കിവിദ്യാർത്ഥിസംഗമം, വിക്കിയുവസംഗമം, ഭിന്നശേഷി ഉപയോക്താക്കൾക്കു വേണ്ടിയുള്ള കമ്പ്യൂട്ടർ പരിശീലനം, തണ്ണീർത്തടങ്ങളുടെ വിവരശേഖരണവും ഡിജിറ്റൈസേഷനും, വിക്കി ജലയാത്ര എന്നീ പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വിക്കിസംഗമോത്സവം - 2013 ന്റെ ഭാഗമാകുവാനും, താങ്കളുടെ അനുഭവങ്ങൾ പങ്കുവെക്കുവാനും മലയാളം വിക്കിസമൂഹത്തെ ശക്തിപ്പെടുത്തുവാനും വിക്കിസമൂഹത്തിന്റെ പേരിൽ ഹാർദ്ദമായി സ്വാഗതം ചെയ്യുന്നു. വിക്കിപീഡിയയിലെ താങ്കളുടെ സംഭാവനകൾക്ക് നന്ദി പറഞ്ഞുകൊള്ളുന്നു. 2013 ഡിസംബർ 21 മുതൽ 23 വരെ ആലപ്പുഴയിൽ കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി MkBot (സംവാദം) 02:47, 17 നവംബർ 2013 (UTC)