വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചരിത്രരേഖ
ജനുവരി 28
1547 - ഹെൻറി എട്ടാമൻ മരിച്ചു. ഒൻപത് വയസ്സുള്ള മകൻ, എഡ്വേർഡ് ആറാമൻ രാജാവാകുന്നു.
1624- സർ തോമസ് വാർണർ കരീബിയൻ ദ്വീപുകളിലെ ആദ്യ ബ്രിട്ടീഷ് കോളനി സ്ഥാപിച്ചു.
1813 - ജെയ്ൻ ഓസ്റ്റന്റെ പ്രൈഡ് ആൻഡ് പ്രെജുഡിസ് ബ്രിട്ടനിൽ ആദ്യമായി പ്രസിദ്ധീകരിച്ചു.
1820- ഫേബിയൻ ഗോട്ലെയ്ബ് വോൻ ബെലിങ്ഹൗസനും മിഖായെൽ പെട്റോവിച്ച് ലാസറേവും നയിച്ച റഷ്യൻ പര്യവേഷകസംഘം അന്റാർട്ടിക്കൻ ഭൂഖണ്ഡം കണ്ടെത്തി.
1846 - ഇന്ത്യയിലുണ്ടായ അലിവാൾ യുദ്ധം സർ ഹാരി സ്മിത്തിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സേന ജയിച്ചു.
1878 - യാലെ ഡെയ്ലി ന്യൂസ് അമേരിക്കൻ ഐക്യനാടുകളിലെ ആദ്യത്തെ ദിന കോളേജ് ദിനപത്രം ആയി.
1920 - സ്പാനിഷ് ലീജിയൻ സ്ഥാപനം.
1932 - ജപ്പാൻ ഷാങ്ഹായി ആക്രമിച്ചു.
1986 - യു.എസ്. ബഹിരാകാശ പേടകം ചലഞ്ചർ വിക്ഷേപണത്തിനിടെ തകർന്നു വീണ് ഏഴു ഗവേഷകർ മരിച്ചു.
2006 - പോളണ്ടിലെ കറ്റോവീസ് ഇന്റർനാഷണൽ ഫെയറിലെ കെട്ടിടത്തിൻറെ മേൽക്കൂര ഹിമത്തിന്റെ ഭാരം മൂലം തകർന്നു, 65 പേർ കൊല്ലപ്പെടുകയും 170 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.