ഉപ്പിലിട്ടത്
ദൃശ്യരൂപം
ഭക്ഷണ പദാർത്ഥങ്ങൾ കൂടുതൽ കാലം നിലനിർത്താനുള്ള ഒരു രീതിക്കാണ് ഉപ്പിലിട്ടത് എന്ന് പറയുന്നത്. ഏകദേശം 2400 ബി.സിയിൽ പുരാതന മെസൊപ്പൊട്ടേമിയയിലാണ് ഉപ്പിലിട്ടത് ആദ്യമായി ഉത്ഭവിച്ചത്. ഉപ്പിലിട്ടതിൽ സാദാരണയായി വിനാഗിരി, ഉപ്പ് എന്നവ ചേർക്കുന്നു. ഇവ വായു കടക്കാത്ത പാത്രത്തിൽ ഇടുന്നു. ഉപ്പിലിട്ടത്തിന്റെ pH, 4.6 അല്ലെങ്കിൽ അതിൽ താഴെയായതിനാൽ മോശം ബാക്ടീരിയകൾ നശിക്കുന്നു. സാധാരണ ഉപ്പിലിട്ട ഭക്ഷണങ്ങളിൽ ഇറച്ചി, മീൻ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുന്നു. ഭക്ഷണങ്ങൾ സംരക്ഷിക്കുന്നതിനാണ് ഈ പ്രക്രിയ കണ്ടുപിടിച്ചതെങ്കിലും പ്രത്യേക രുചി അനുഭവപ്പെടുന്നതിനാൽ ആളുകൾ ഇവയെ ആസ്വദിച്ച് കഴിക്കുന്നു. ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ബി വിറ്റാമിനുകൾ ഉപ്പിലിട്ടത്തിന്റെ പോഷകമൂല്യം മെച്ചപ്പെടുത്തുന്നു.