Jump to content

ഉഴുന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഉഴുന്നു പരിപ്പ്
ഉഴുന്നു പരിപ്പ് തൊലി കളഞ്ഞത്‌
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Division:
Class:
Order:
Family:
Subfamily:
Tribe:
Genus:
Species:
V. mungo
Binomial name
Vigna mungo
(L.) Hepper
തൊലി കളയാത്ത ഉഴുന്നുപരിപ്പ്

പയർ വർഗ്ഗത്തിൽ ഉൾപ്പെടുന്ന ഒരു സസ്യമാണ്‌ ഉഴുന്ന്. ഇതിന്റെ സംസ്കൃതനാമം മാഷം എന്നാണ്‌. തമിഴിൽ ഉഴുന്ന്, കന്നടയിൽ ഉർദ്ദ്, ഹിന്ദിയിൽ ഉറദ്, ഗുജറാത്തിയിൽ അറാദ്, ബംഗാളിയിൽ മഷ്‌കലെ എന്നും ദേശ ഭാഷാവ്യത്യാസമനുസരിച്ച് പല പേരുകളിൽ ഉഴുന്ന് അറിയപ്പെടുന്നു[1] ദക്ഷിണേന്ത്യയിൽ പ്രഭാതഭക്ഷണങ്ങളായ ഇഡ്ഡലി, ദോശ തുടങ്ങിയവയുടെ മുഖ്യ ചേരുവയാണ്‌ ഉഴുന്ന്. ഉത്തരേന്ത്യയിൽ ദാൽ മഖനി എന്ന പ്രസിദ്ധമായ പരിപ്പുകറിയിലെ മുഖ്യചേരുവയുമാണിത്.

ഔഷധമൂല്യം

[തിരുത്തുക]

വാതകോപത്തെ ശമിപ്പിക്കുന്നതു കൂടാതെ, ശരീരത്തെ തണുപ്പിക്കുകയും തടിപ്പിക്കുകയും ചെയ്യുന്നു. ധാതുബലം, ശുക്ലവർദ്ധന എന്നിവയെ സഹായിക്കുകയും ചെയ്യുന്നു. [അവലംബം ആവശ്യമാണ്] ആയുർവേദപ്രകാരം പിത്തം, രക്തദോഷം, ക്ഷയം, ജ്വരം, ചുമ എന്നീ അസുഖങ്ങളെ തടയുന്നു. പക്ഷേ, ഉഴുന്ന് കഫത്തെ വർദ്ധിപ്പിക്കുന്നു.[1] ഉഴുന്ന് വാജീകരണ ചികിത്സയിൽ വളരെയധികം ഉപയോഗിക്കുന്ന വസ്തുവാണ്‌.[1]

100ഗ്രാം ഉഴുന്നിൽ‍ അടങ്ങിയിരിക്കുന്ന ശരാശരി പോഷകമൂല്യം[1]
പോഷകം അളവ്
മാംസ്യം (Protein) 24 മില്ലി.ഗ്രാം
വിറ്റാമിൻ എ. 64 ഐ.യു.
കാത്സ്യം 154 മില്ലി. ഗ്രാം
ഇരുമ്പ് 9.1 മില്ലി.ഗ്രാം.
തയാമിൻ 0.45 മില്ലി.ഗ്രാം.
റിബോഫ്ലോറിൻ 0.25 മില്ലി.ഗ്രാം
നിയോസിൻ 2 മില്ലി.ഗ്രാം
ഊർജ്ജം (Energy) 350 കി. കലോറി

വാജീകരണം

[തിരുത്തുക]

ലൈംഗികശേഷി കുറഞ്ഞവർക്കും നശിച്ചവർക്കും ദിവസവും ഉഴുന്ന് പാലിൽപുഴുങ്ങി, ഉണക്കിപ്പൊടിച്ച് ഓരോ കരണ്ടി പശുവിൻ പാലിൽ ചേർത്തുകാച്ചി അത്താഴത്തിനുശേഷം സേവിക്കുകയാണെങ്കിൽ ലൈംഗികശേഷി വർദ്ധിപ്പിക്കും. [അവലംബം ആവശ്യമാണ്] ശുക്ലവർദ്ധനവിനായി ഉഴുന്ന്‌, ശർക്കര, തേങ്ങാപ്പാലിൽ ചേർത്ത് പായസം ഉണ്ടാക്കിക്കഴിച്ചാൽ മതിയാകും. കൂടാതെ പച്ചനെല്ലിക്കയുടെ നീര്‌, അതിനാനുപാതികമായി ഉഴുന്ന് പൊടിച്ചതും, ബദാംപരിപ്പും ശർക്കരയും തേനും ചേർത്ത് രാത്രിയിലെ ആഹാരത്തിനുശേഷം കഴിക്കുകയാണെങ്കിൽ ധാതുബലം വർദ്ധിക്കുന്നതാണ്‌.[1]

ഔഷധങ്ങൾ

[തിരുത്തുക]

ഉഴുന്ന്, ദേവദാരം, കുറുന്തോട്ടിവേര്‌ എന്നിവ മാഷാർവാദികഷായം എന്ന ഔഷധത്തിലെ പ്രധാന ചേരുവകളാണ്‌. ഈ കഷായം ഹൃദ്രോഗത്തിന്‌ മരുന്നായി ഉപയോഗിക്കുന്നു. ഉഴുന്ന്, ചെറുപയർ എന്നിവ വച്ച് ഊറ്റിയെടുത്തതിൽ കുറുന്തോട്ടിവേര്‌ കഷായവും ചേർത്ത് എണ്ണകാച്ചിയരച്ച് തേച്ചാൽ മിക്കവാറുമുള്ള എല്ലാ വേദനകൾക്കും ഔഷധമായി ഉപയോഗിക്കുന്നു.[1]

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 1.3 1.4 1.5 ഡോ.ഗോപാലകൃഷ്ണപിള്ള, വൈദ്യരത്നം വേലായുധൻ നായർ എന്നിവരുടെ "ആരോഗ്യവിജ്ഞാനകോശം" എന്ന പുസ്തകത്തിൽ നിന്നും, ആരാധന പബ്ലിക്കേഷൻസ്, ഷോർണൂർ, താൾ 109-110

കുറിപ്പുകൾ

[തിരുത്തുക]

മണ്ണിലെ നൈട്രജന്റെ അളവ്‌ വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിനാൽ ഇത് ഇടവിളയായി കൃഷി ചെയ്തുവരുന്നു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഉഴുന്ന്&oldid=4024514" എന്ന താളിൽനിന്ന് ശേഖരിച്ചത്