Jump to content

എം.എം. കൽബുർഗി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മല്ലേഷപ്പ മാടിവലപ്പ കൽബുർഗി
എം.എം. കൽബുർഗി
ജനനം(1938-11-28)നവംബർ 28, 1938
മരണം(2015-08-30)ഓഗസ്റ്റ് 30, 2015
ദേശീയതഇന്ത്യൻ
മറ്റ് പേരുകൾകന്നഡ സാഹിത്യം
തൊഴിൽഅദ്ധ്യാപകൻ, സാഹിത്യകാരൻ
കുട്ടികൾരൂപ്ദർശി

കന്നഡ സാഹിത്യകാരനും കന്നട സർവകലാശാലാ മുൻ വി.സിയുമായിരുന്നു ഡോ. എം.എം. കൽബുർഗി എന്ന മല്ലേഷപ്പ മാടിവലപ്പ കൽബുർഗി ( ജ. 28 നവംബർ 1938, മ. 2015 ആഗസ്റ്റ് 30). വിഗ്രഹാരാധനക്കും അന്ധവിശ്വാസത്തിനുമെതിരെ തീവ്ര നിലപാടുകൾ സ്വീകരിച്ചിരുന്നു. 2015 ൽ വെടിയേറ്റു മരിച്ചു. [1]

ജീവിതരേഖ

[തിരുത്തുക]

1938ൽ വിജപുരാ ജില്ലയിലെ യറഗല്ല ഗ്രാമത്തിൽ മഡിവാളൻ-ഗുറമ്മ ദമ്പതികളുടെ മകനായി ജനിച്ചു. സിന്ദഗി, ബിജാപുര, ധർവാഡ് എന്നിവിടങ്ങളിൽ പഠിച്ചു. 1983 വരെ കർണ്ണാട സർവ്വകലാശാലയിൽ പ്രൊഫസറായി. പിന്നീട് അവിടെ തന്നെ വകുപ്പുമേധാവിയായി. വിദ്യാർത്ഥിഭാരതി എന്ന പത്രം തുടങ്ങി. 107 കൃതികൾ പ്രസിദ്ധീകരിച്ചു.[2] കന്നഡ ഹംപി സർവകലാശാല വൈസ് ചാൻസലറായിരുന്ന കൽബുർഗി കന്നഡ ഭാഷാപണ്ഡിതനുമായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരത്തിന് അർഹനായിട്ടുണ്ട്.[3]

വിഗ്രഹാരാധനയെ എതിർത്തതിന് ഇദ്ദേഹത്തിന് ഹിന്ദുത്വ ഭീകരരുടെ വധഭീഷണിയുണ്ടായിരുന്നു. ദൈവകോപമുണ്ടാകുമോ എന്നു പരീക്ഷിക്കാൻ വിഗ്രഹങ്ങളിലും ദൈവത്തിന്റെ ചിത്രങ്ങളിലും ചെറുപ്പകാലത്തു മൂത്രമൊഴിച്ചിട്ടുണ്ടെന്ന എഴുത്തുകാരൻ യു.ആർ. അനന്തമൂർത്തിയുടെ വാക്കുകൾ അടുത്തിടെ ഒരു ചടങ്ങിൽ കൽബുർഗി പരാമർശിച്ചിരുന്നു. തുടർന്ന് കൽബുർഗിക്കെതിരേ വി.എച്ച്.പി.യും ബംജ്രംഗ്ദളും രംഗത്തെത്തിയിരുന്നു. 2015 ആഗസ്റ്റ് 30 ന് ധാർവാഡിലെ വീട്ടിൽ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ രണ്ട് പേരടങ്ങുന്ന കൊലയാളി സംഘത്തിന്റെ വെടിയേറ്റു മരിച്ചു[4].

പ്രതിഷേധം

[തിരുത്തുക]
കൽബുർഗി വധത്തിൽ പ്രതിഷേധിച്ച് കൊല്ലത്തു നടന്ന പ്രതിഷേധ യോഗം

കൽബുർഗിയെ നിഷ്ഠുരമായി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്സാംസ്‌കാരിക കൂട്ടായ്മകൾ റാലിയും യോഗവും സംഘടിപ്പിച്ചു. കൽബുർഗ്ഗിയുടെ കൊലപാതകത്തോടും ദാദ്രി സംഭവത്തോടുമുള്ള കേന്ദ്രത്തിന്റേയും സാഹിത്യ അക്കാദമിയുടെ നിലപാടിൽ പ്രതിഷേധിച്ച് നിരവധി എഴുത്തുകാർ അക്കാമദി പുരസ്‌കാരം തിരിച്ചുനൽകി. ഹിന്ദി എഴുത്തുകാരൻ ഉദയ്‌പ്രകാശ് 2011 ൽ ലഭിച്ച സാഹിത്യ അക്കാദമി പുരസ്‌കാരം തിരികെ നൽകുമെന്ന് പ്രഖ്യാപിച്ചു. കൽബുർഗിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രമുഖ കന്നട എഴുത്തുകാരൻ ചന്ദ്രശേഖർ പാട്ടീൽ (ചമ്പ ) സംസ്ഥാനത്തെ പരമോന്നത സാഹിത്യ പുരസ്കാരമായ പമ്പ അവാർഡ് തിരികെ നൽകി. [5]ബെംഗളൂരു ബി.എം.ടി.സി.യുടെ അരലു മല്ലികെ അവാർഡ് ലഭിച്ച വീരണ്ണ മഡിവാൾ (ബെലഗാവി) സതീഷ് ജാവരെ ഗൗഡ (മാണ്ഡ്യ) സംഗമേഷ്, ഹനുമന്ത ഹലഗേരി, ശ്രീദേവി അലൂർ, ചിദാനന്ദ് സാലി എന്നിവർ പുരസ്‌കാരം തിരിച്ചുനൽകുമെന്ന് പ്രഖ്യാപിച്ചു.

കൽബുർഗി വധത്തിൽ പ്രതിഷേധിച്ച് കൊല്ലത്തു നടന്ന പ്രതിഷേധ യോഗത്തിൽ ഇഞ്ചക്കാട് ബാലചന്ദ്രൻ സംസാരിക്കുന്നു

കന്നട എഴുത്തുകാരനായ അരവിന്ദ് മാലഗട്ടി സാഹിത്യ അക്കാദമി ജനറൽ കൗൺസിലിൽ നിന്ന് രാജി വച്ചു. ഹിന്ദി കവികളായ മംഗളേഷ് ദർബാൽ, രാജേഷ് ജോഷി, ഗണേഷ് ദേവി, കൊങ്കണി എഴുത്തുകാരനായ എൻ. ശിവദാസ്, കന്നട എഴുത്തുകാരനായ കും വീരഭദ്രപ്പ, പഞ്ചാബി എഴുത്തുകാരായ ഗുർഭജൻ സിംഗ് ഭല്ലാർ, അജ്മീർ സിംഗ് ഓലാഖ്, നാടകകൃത്തായ അതംജിത് സിംഗ്, വാര്യം സിംഗ് സന്ധു എന്നിവർ പുരസ്‌കാരം തിരിച്ചേൽപ്പിച്ചു. പഞ്ചാബി എഴുത്തുകാരനായ മേഘ് രാജ് മിത്തർ പഞ്ചാബ് സർക്കാരിന്റെ എഴുത്തുകാർക്കുള്ള പരമോന്നത പുരസ്‌കാരമായ ശിരോമണി ലേഖക് തിരിച്ചേൽപ്പിച്ചു. അമൻ സേത്തി അക്കാദമി യുവ പുരസ്‌കാരവും തിരികെ നൽകി. കശ്മീർ താഴ്‌വരയിലെ 1,100 റോളം വരുന്ന എഴുത്തുകാരുടെ കൂട്ടായ്മയായ അദാബി മർകസ് കമ്രാസ് എഴുത്തുകാർക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തി.[6]

കൃതികൾ

[തിരുത്തുക]
  • മാർഗ്ഗ4
  • ബസവണ്ണവചന
  • കർണ്ണാടക ഗസറ്റ്
  • ഹരിഹരന്റെ കാവ്യം
  • ശരണരുടെ കഥ
  • ചെന്നബസവണ്ണയുടെ വചനം
  • ജനപ്രിയവചനങ്ങൾ
  • ശിവയോഗപ്രദീപിക
  • ഷഡ്‌സ്ഥലശിവായന
  • പരമാനന്ദ്സുധെ
  • കുമാരരാമ
  • സിരുമനസാംഗത്യ
  • നിംബസാമന്ദചരിതെ
  • സിദ്ധമങ്കചരിതെ
  • ഗുണ്ടാബസവേശചരിത്ര

[2]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം[7]
  • കർണാടക സാഹിത്യ അക്കാദമി അവാർഡ്
  • പമ്പാ അവാർഡ്
  • യക്ഷഗാന അവാർഡ്
  • നിരുപതുംഗ അവാർഡ്

അവലംബം

[തിരുത്തുക]
  1. "പ്രമുഖ കന്നട സാഹിത്യകാരൻ കൽബുർഗി വെടിയേറ്റു മരിച്ചു". www.madhyamam.com. Archived from the original on 2015-09-01. Retrieved 30 ഓഗസ്റ്റ് 2015.
  2. 2.0 2.1 ബുദ്ധിശൂന്യതയുടെ വെടിയുണ്ട.-ശങ്കര ഗൽക്കത്തി(ഭാഷാപോഷിണി-2015 ഒക്ടോബർ)
  3. "കന്നഡ സർവകലാശാല മുൻ വൈസ് ചാൻസലർ എം.എം കൽബുർഗി വെടിയേറ്റു മരിച്ചു". www.expresskerala.com. Retrieved 30 ഓഗസ്റ്റ് 2015.
  4. "India's Attack on Free Speech". Retrieved 10 സെപ്റ്റംബർ 2015.
  5. http://www.deshabhimani.com/news-special-all-latest_news-497935.html
  6. "കൽബുർഗ്ഗി പ്രതിഷേധം: ഒമ്പത് എഴുത്തുകാർ കൂടി അക്കാദമി പുരസ്‌കാരം തിരിച്ചേൽപ്പിച്ചു - See more at: http://www.thekeralapost.com/news/literature/9%20writers%20sahitya%20academi%20awards/mm%20kalburgi/govind%20pansare/sanathan%20sanstha#sthash.cSTYJkUK.dpuf". www.thekeralapost.com. Archived from the original on 2016-03-14. Retrieved 27 ഒക്ടോബർ 2015. {{cite web}}: External link in |title= (help)
  7. "കന്നഡ എഴുത്തുകാരൻ കൽബുർഗി വെടിയേറ്റു മരിച്ചു". www.mathrubhumi.com. Archived from the original on 2015-09-01. Retrieved 30 ഓഗസ്റ്റ് 2015.
"https://ml.wikipedia.org/w/index.php?title=എം.എം._കൽബുർഗി&oldid=3988098" എന്ന താളിൽനിന്ന് ശേഖരിച്ചത്