എം.എൻ. നായർ
ദൃശ്യരൂപം
തിരുവിതാംകൂർ നിയമ സഭാംഗമായിരുന്നു എം.എൻ. നായർ എന്നറിിയപ്പെട്ടിരുന്ന എം. നീലകണ്ഠൻ നായർ. കോട്ടയം ജില്ലയിൽ കുമരകത്ത് ജനിച്ച എം.എൻ ബി എ ബിരുദം നേടിയ ശേഷം തിരുവിതാംകൂർ വിദ്യാഭ്യാസവകുപ്പിൽ അധ്യാപകനായി ജോലി നോക്കി. പിന്നീട് നായർ സമുദായ ഉന്നമനത്തിനായി ജോലി രാജിവെച്ചു പ്രവർത്തനങ്ങളിൽ മുഴുകി. നല്ലൊരു വാഗ്മി കൂടി ആയിരുന്നു എം എൻ നായർ. എൻ.എസ്.എസ് ഓർഗനൈസിംഗ് സെക്രട്ടറിയായിരുന്നു. [1]കുമരകത്തെ കർഷകസംഘം രൂപീകരിച്ച സംഘത്തിൽ പ്രധാനിയായിരുന്നു.[2]
ഇദ്ദേഹത്തിന്റെ സ്മരണക്കായി കൈനിക്കര കുമാരപിള്ള പത്രാധിപരായി എം.എൻ. നായർ മാസിക പുറത്തിറക്കിയിരുന്നു.
അവലംബം
[തിരുത്തുക]- ↑ http://nss.org.in/former-officials/
- ↑ നായർ സർവീസ് സൊസൈറ്റി സുവർണ ഗ്രന്ഥം 1964. കോട്ടയം: നായർ സർവീസ് സൊസൈറ്റി. 1964. p. 465.