Jump to content

എം.എൻ. നായർ മാസിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം.എൻ. നായർ മാസിക കവർ

നായർ സമുദായത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനായി ഇറങ്ങിയിട്ടുള്ള അനവധി പ്രസിദ്ധീകരണങ്ങളിൽ ഒന്നാണ് എം.എൻ. നായർ മാസിക. 1935 -ൽ നായർ സമുദായ നേതാവായിരുന്ന എം.എൻ. നായരുടെ ഒർമ്മയ്ക്കായാണ് മാസിക തുടങ്ങിയത്. [1]കൈനിക്കര കുമാരപിള്ള ആയിരുന്നു ആദ്യ എഡിറ്റർ. കവിതകൾ, ലേഖനങ്ങൾ തുടങ്ങി രാജഭക്തി തെളിയിക്കുന്ന ധാരാളം എഴുത്തുകൾ മാസികയിൽ പ്രസിദ്ധീകരിച്ചിരുന്നു. നായർ സമ്മേളനങ്ങളെക്കുറിച്ചുള്ള വിശദമായ വാർത്തകളും മാസികയിൽ കാണാം.[2] വിശേഷാൽ പ്രതികളും മാസിക പുറത്തിറക്കിയിരുന്നു.

പുറം കണ്ണികൾ

[തിരുത്തുക]

ഗ്രന്ഥപ്പുര വെബ്‍സൈറ്റിൽ മാസികയുടെ ലക്കങ്ങൾ

അവലംബം

[തിരുത്തുക]
  1. A, Shaji (3 January 2025). "SITUATING THE ROLE OF PRINT MEDIA IN HASTENING COMMUNALISM IN MODERN TRAVANCORE". www.jstor.org. www.jstor.org. Retrieved 3 January 2025.
  2. https://gpura.org/blog/
"https://ml.wikipedia.org/w/index.php?title=എം.എൻ._നായർ_മാസിക&oldid=4338233" എന്ന താളിൽനിന്ന് ശേഖരിച്ചത്