Jump to content

എം.കെ. കൃഷ്ണൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എം. കെ. കൃഷ്ണൻ
വനം മന്ത്രി
ഓഫീസിൽ
1967 - 1969
മണ്ഡലംപൊന്നാനി
വ്യക്തിഗത വിവരങ്ങൾ
ജനനം(1917-07-20)ജൂലൈ 20, 1917[1]
എറണാകുളം , കേരളം
മരണംനവംബർ 14, 1995(1995-11-14) (പ്രായം 78)
തൃശ്ശൂർ, കേരളം
ദേശീയതഇന്ത്യൻ
രാഷ്ട്രീയ കക്ഷിസി.പി.ഐ.(എം)
പങ്കാളിരുക്മിണി
കുട്ടികൾമൂന്നു ആൺകുട്ടികൾ, രണ്ടു പെൺകുട്ടികൾ

കേരളത്തിലെ മാർക്സിസ്റ്റ് പാർട്ടിയുടെ നേതാവും നിയമസഭാംഗവും സംസ്ഥാന വനം വകുപ്പ്, ഹരിജനക്ഷേമ വകുപ്പ് മന്ത്രിയുമായിരുന്നു എം.കെ. കൃഷ്ണൻ[2]

ആദ്യകാല ജീവിതം

[തിരുത്തുക]

എറണാകുളം വൈപ്പിനിൽ എടവനക്കാട്ട് ഒരു സാധാരണ കുടുംബത്തിൽ 1917 ജൂലൈ 20നാണ് എം. കെ. കൃഷ്ണൻ ജനിച്ചത്. പിതാവ് എം.കെ കണ്ണൻ. സ്കൂൾ വിദ്യാഭ്യാസ കാലത്തു തന്നെ പൊതു പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നു. തന്റെ ജന്മസ്ഥലത്തും പരിസരപ്രദേശങ്ങളിലും കർഷകത്തൊഴിലാളികളെയും തെങ്ങുകയറ്റത്തൊഴിലാളികളെയും ബീഡിതെറുപ്പുതൊഴിലാളികളെയും സംഘടിപ്പിക്കുകയും അവരുടെ അവകാശസമരങ്ങളിലൂടെ സമരനേതാവായി മാറുകയും ചെയ്തു. എടവനക്കാട്ടെ കാർഷികമേഖലയിൽ ഭൂവുടമകളുടെ കൂലിനിഷേധത്തിനെതിരായിട്ടു നടന്ന സമരത്തിനു നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു. 1947-50 കാലഘട്ടത്തിൽ കൊച്ചി നാട്ടുരാജ്യത്തിലെ പുലയ മഹാസഭയുടെ ജനറൽ സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. പിന്നീട് സി.പി.ഐ. (എം) സംസ്ഥാന കമ്മിറ്റി അംഗവും, അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയുമായി.

കർഷകത്തൊഴിലാളി യൂണിയൻ

[തിരുത്തുക]

കർഷകത്തൊഴിലാളി യൂണിയന്റെ 1970-ൽ പാലക്കാട്ട് ചേർന്ന ഒന്നാം സംസ്ഥാന സമ്മേളനം ഇദ്ദേഹത്തെയാണ് പ്രസിഡന്റായി തെരഞ്ഞെടുത്തത്. സി.പി.ഐ. (എം) പാലക്കാട് ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുള്ള കാലയളവ് ഒഴികെയുള്ള വർഷങ്ങളിൽ കർഷകത്തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡന്റായിരുന്നു. അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയന്റെ ജനറൽ സെക്രട്ടറിയായിരുന്ന പി.കെ. കുഞ്ഞച്ചന്റെ മരണത്തെ തുടർന്ന് അഖിലേന്ത്യാ കർഷകത്തൊഴിലാളി യൂണിയന്റെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 1991-ൽ ബിഹാറിലെ സമസ്തിപുരിൽ ചേർന്ന രണ്ടാം ദേശീയ സമ്മേളനത്തിലാണ് അദ്ദേഹത്തെ തിരഞ്ഞെടുത്തത്.

1995 നവംബർ 14-ന് തൃശ്ശൂരിൽ വച്ചാണ് കൃഷ്ണൻ അന്തരിച്ചത്. കർഷകത്തൊഴിലാളി യൂണിയന്റെ പരിപാടിയിൽ പ്രസംഗിച്ചുകൊണ്ടിരിയ്ക്കേ ഹൃദയാഘാതം അനുഭവപ്പെട്ട് കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടനെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല. മൃതദേഹം ജന്മനാട്ടിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. [3]

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ [4] [5]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
1982 ഞാറയ്ക്കൽ നിയമസഭാമണ്ഡലം പി.കെ. വേലായുധൻ കോൺഗ്രസ് (എ.) യു.ഡി.എഫ്. എം.കെ. കൃഷ്ണൻ സി.പി.ഐ.എം., എൽ.ഡി.എഫ്.

അവലംബം

[തിരുത്തുക]
  1. "കേരള നിയമസഭ". കേരള സർക്കാർ.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-12-26.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-04. Retrieved 2015-12-29.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2020-09-28.
  5. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=എം.കെ._കൃഷ്ണൻ&oldid=4071960" എന്ന താളിൽനിന്ന് ശേഖരിച്ചത്