എച്ച്.എ.എൽ. വിമാനത്താവളം
എച്ച്.എ.എൽ. ബാംഗ്ലൂർ വിമാനത്താവളം എച്ച്.എ.എൽ. വിമാനത്താവളം ഹിന്ദുസ്ഥാൻ എയർപ്പോർട്ട് | |||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|
Summary | |||||||||||||||
എയർപോർട്ട് തരം | സൈനിക/സിവിലിയൻ | ||||||||||||||
പ്രവർത്തിപ്പിക്കുന്നവർ | ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് എയർപോർട്ട്സ് അഥോരിറ്റി ഓഫ് ഇന്ത്യ | ||||||||||||||
സ്ഥലം | ബെംഗളൂരു | ||||||||||||||
സമുദ്രോന്നതി | 2,912 ft / 888 m | ||||||||||||||
നിർദ്ദേശാങ്കം | 12°57′0″N 77°40′6″E / 12.95000°N 77.66833°E | ||||||||||||||
വെബ്സൈറ്റ് | http://aai.aero | ||||||||||||||
റൺവേകൾ | |||||||||||||||
|
ബാംഗളൂർ നഗരത്തിലെ ഒരു പ്രധാന വിമാനത്താവളമാണ് എച്ച്.എ.എൽ ബാംഗളൂർ അന്താരാഷ്ട്രവിമാനത്താവളം. എച്ച്.എ.എൽ എയർപോർട്ട്, ഹിന്ദുസ്ഥാൻ എയർപോർട്ട് എന്നീപേരുകളിലും ഇത് അറിയപ്പെടുന്നു. ഇത് സ്ഥിതി ചെയ്യുന്നത് ഹിന്ദുസ്ഥാൻ എയറനോടിക്സ് ലിമിറ്റഡ് എന്ന കമ്പനിയുടെ മേൽനോട്ടത്തിലാണ്. ഈ വിമാനത്താവളം ഇപ്പോൾ ഇന്ത്യൻ സായുധ സേനയുടെ വൈമാനിക ആവശ്യങ്ങളുടെ പരീക്ഷണം, വികസനം എന്നിവക്കായിട്ടാണ് ഉപയോഗിക്കുന്നത്. ഈ വിമാനത്താവളം ആദ്യം ബാംഗളുരിലെ അന്തർദേശീയവും, അന്താരാഷ്ട്ര വൈമാനിക യാത്രാ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്നത്. യാത്രാ വൈമാനിക ആവശ്യങ്ങൾ ഇപ്പോൾ ബെംഗലൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റിയിട്ടുണ്ട്. പുതിയ വിമാനത്താവളത്തിലേക്ക് ഈ മാറ്റം നടന്നത് 24 മേയ് 2008 ലാണ്. എച്ച്.എ.എൽ വിമാനത്താവളത്തിൽ 2006 ൽ 7.5 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്തു എന്ന് കണക്കാക്കുന്നു. 2006 ൽ ഒരു ദിവസം ശരാശരി 550 വിമാനങ്ങൾ ഇറങ്ങുകയും, ഉയരുകയും ചെയ്തുവെന്നും കണക്കാക്കുന്നു.
ഇത് കൂടി കാണുക
[തിരുത്തുക]