Jump to content

എടക്കാട് നിയമസഭാമണ്ഡലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കണ്ണൂർ ജില്ലയിലെ കണ്ണൂർ താലൂക്കിലെ എടക്കാട്‌, അഞ്ചരക്കണ്ടി, ചേലോറ, മുണ്ടേരി, ചെമ്പിലോട്‌, കടമ്പൂർ, മുഴപ്പിലങ്ങാട്, പെരളശ്ശേരി എന്നീ ഗ്രാമപഞ്ചായത്തുകൾ ഉൾപ്പെട്ട എടക്കാട് നിയമസഭാമണ്ഡലം. [1]. രാമചന്ദ്രൻ കടന്നപ്പള്ളി (കോൺഗ്രസ്(എസ്)) ആണ് ഈ മണ്ഡലത്തെ അവസാനമായി പ്രതിനിധീകരിച്ചത്.

2008-ലെ മണ്ഡല പുനർനിർണയത്തോടെ ഈ മണ്ഡലം ഇല്ലാതായി. ഈ പ്രദേശങ്ങൾ കണ്ണൂർ നിയമസഭാമണ്ഡലം, ധർമ്മടം നിയമസഭാമണ്ഡലം തുടങ്ങിയ മണ്ഡലങ്ങളിലേക്ക് വിഭജിക്കപെട്ടു.

പ്രതിനിധികൾ

[തിരുത്തുക]

തിരഞ്ഞെടുപ്പുഫലങ്ങൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുഫലങ്ങൾ
വർഷം വോട്ടർമാരുടെ എണ്ണം പോളിംഗ് വിജയി ലഭിച്ച വോട്ടുകൾ മുഖ്യ എതിരാളി ലഭിച്ച വോട്ടുകൾ മറ്റുമത്സരാർഥികൾ
2006 [11] 160984 125022 രാമചന്ദ്രൻ കടന്നപ്പള്ളി- കോൺഗ്രസ്(എസ്) 72579 കെ. സി. കടമ്പൂരാൻ- ഡീ. ഐ. സി 41907 എൻ. കെ. ഇ. ചന്ദ്രശേഖരൻ BJP

തിരഞ്ഞെടുപ്പുകൾ

[തിരുത്തുക]
തിരഞ്ഞെടുപ്പുകൾ
വർഷം വിജയി പാർട്ടി മുഖ്യ എതിരാളി പാർട്ടി
2006 രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസ് (എസ്.), എൽ.ഡി.എഫ്. യു.ഡി.എഫ്.
2001 എം.വി. ജയരാജൻ സി.പി.ഐ.എം., എൽ.ഡി.എഫ്. യു.ഡി.എഫ്.
1996 എം.വി. ജയരാജൻ സി.പി.ഐ.എം., എൽ.ഡി.എഫ്. യു.ഡി.എഫ്.
1991*(1) ഒ. ഭരതൻ സി.പി.ഐ.എം., എൽ.ഡി.എഫ്. കെ. സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1987 ഒ. ഭരതൻ സി.പി.ഐ.എം., എൽ.ഡി.എഫ്. കെ. സുധാകരൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 എ.കെ. ശശീന്ദ്രൻ സി.പി.ഐ.എം., എൽ.ഡി.എഫ്. കെ. സുധാകരൻ
1980 പി.പി.വി. മൂസ സി.പി.ഐ.എം. കെ. സുധാകരൻ
  • കുറിപ്പ് (1) - 1991-ൽ എടക്കാട് നിയമസഭാമണ്ഡലത്തിൽ 219 വോട്ടിന് കെ സുധാകരൻ തോറ്റിരുന്നു. സി.പി.എം. കള്ളവോട്ട് ചെയ്തുവെന്ന് കേസ് കൊടുക്കുകയും 1992-ന് സുധാകരന് അനുകൂലമായി ഉണ്ടായ കോടതി വിധിയുടെ അടിസ്ഥാനത്തിൽ 1992 മുതൽ എടക്കാട് മണ്ഡലത്തെ പ്രതിനിധാനം ചെയ്തിരുന്നു. സുപ്രീം കോടതിയെ സമീപിച്ച ഒ.ഭരതന് അനുകൂലമായി 1996-ൽ വിധി വരുകയും എം.എൽ.എ സ്ഥാനം ലഭിക്കുകയും ചെയ്തിരുന്നു. [12]

ഇതും കാണുക

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]
  • ^ Election held void by HC on August 14th 1992 and Shri.K. Sudhakaran declared elected. Shri. K. Sudhakaran took oath on August 17th 1992. The SC upheld the election of Shri. O. Bharathan on February 6th 1996, made affirmation on February 22nd 1996


അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2008-11-21. Retrieved 2008-09-09.
  2. http://www.niyamasabha.org/codes/mem_1_11.htm
  3. http://www.niyamasabha.org/codes/mem_1_10.htm
  4. http://www.niyamasabha.org/codes/mem_1_9.htm
  5. http://www.niyamasabha.org/codes/mem_1_8.htm
  6. http://www.niyamasabha.org/codes/mem_1_7.htm
  7. http://www.niyamasabha.org/codes/mem_1_6.htm
  8. http://www.niyamasabha.org/codes/mem_1_5.htm
  9. http://www.niyamasabha.org/codes/mem_1_4.htm
  10. http://www.niyamasabha.org/codes/mem_1_3.htm
  11. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-08-11. Retrieved 2008-09-09.
  12. http://www.mykannur.com/newscontents.php?id=4608[പ്രവർത്തിക്കാത്ത കണ്ണി]