എടവലത്ത് കുഞ്ഞിക്കണ്ണപ്പൊതുവാൾ
ദൃശ്യരൂപം
പ്രമുഖനായ പയ്യന്നൂർ കോൽക്കളി കലാകാരനാണ് എടവലത്ത് കുഞ്ഞിക്കണ്ണപ്പൊതുവാൾ. 1999-ൽ കേരള സംഗീത നാടക അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. പയ്യന്നൂർ കോൽക്കളിയെ ബഹുമാനിച്ച് 1997-ൽ കേരള ഫോക്‌ലോർ അക്കാദമി അംഗീകാരവും ലഭിച്ചു.[1]
ജീവിതരേഖ
[തിരുത്തുക]പയ്യന്നൂർ സുബ്രഹ്‌മണ്യസ്വാമിക്ഷേത്രത്തിനടുത്ത് വണ്ണാടിൽ രാമപ്പൊതുവാളിന്റെയും എടവലത്ത് കുഞ്ഞിച്ചിരിയുടേയും മകനായി 1919 ൽ ജനിച്ചു. 14ാം വയസ്സിൽ, കല്ലാടിക്കല്ലാവളപ്പിൽ കോമൻ കുരിക്കളുടെയും പകത്തിടത്തിൽ ചിണ്ടൻ കുരിക്കളുടെയും ശിക്ഷണത്തിൽ കളി പരിശീലനം ആരംഭിച്ചു. 31ാം വയസ്സിൽ പഠിപ്പിക്കാനും തുടങ്ങി. 1973 മുതൽ കുഞ്ഞിക്കണ്ണപൊതുവാളും സംഘവും കേരളത്തിനകത്തും പുറത്തും കോൽകളി അവതരിപ്പിച്ചു വരുന്നു.