പയ്യന്നൂർ ചരടുകുത്തി കോൽക്കളി
ഒരു നാടൻ കലയാണ് 'ചരടുകുത്തി കോൽക്കളി'. പയ്യന്നൂരിന്റെ തനത് നാടൻ കലയായ പയ്യന്നൂർ കോൽക്കളിയിലെ ആകർഷക ഇനമാണ് ഇത്.[1]കൃഷിയും കന്നുകാലിമേയ്ക്കലുമൊക്കെയായി ബന്ധപ്പെട്ടുളളതാണ് ഈ നാടൻകലാരൂപം. ശ്രീകൃഷ്ണനും ഗോപകുമാരന്മാരും ഗോപികമാരും ഒക്കെ കഥാപാത്രങ്ങളായെത്തുന്നതാണ് വായ്ത്താരി.[2]വട്ടക്കോൽ, ചുറ്റിക്കോൽ, തെറ്റിക്കോൽ, ചാഞ്ഞുകളി, തടുത്തുകളി, ചവിട്ടിച്ചുറ്റൽ, താളക്കളി തുടങ്ങി അനവധി കളിഭേദങ്ങൾ ഇതിന്നുണ്ട്.
കോൽക്കളി ഗാനങ്ങൾ
[തിരുത്തുക]പയ്യന്നൂരിലെ ആനിടിൽ രാമൻ എഴുത്തച്ഛൻ ഭക്തിരസപ്രധാനമായ ഒട്ടേറെ കോൽക്കളി ഗാനങ്ങൾ എഴുതിയിട്ടുണ്ട്. കലാശപ്പാട്ട് എന്ന കൃതി ഇതിൽ ശ്രദ്ധേയമാണ്. കൊല്ലവർഷം 1013-ലെ പയ്യന്നൂരമ്പലത്തിലെ പുനഃപ്രതിഷ്ഠാ ബ്രഹ്മകലശോത്സവത്തിന്റെ കഥ പറയുന്ന പ്രസ്തുത ഗാനകൃതിയാണ് പയ്യന്നൂർ കോൽക്കളിയിൽ കൂടുതലായും ഉപയോഗിക്കുന്നത്. ദേവസ്തുതികളാണ് പാട്ടുകളിലെ മുഖ്യവിഷയം. എതാണ്ടു 150 വർഷം മുൻപ് എഴുതിയ ഈ കൃതിയിലെ പാട്ടുകൾ കോൽക്കളിക്കായി എഴുതിയതാണെന്ന് പാട്ടിൽ തന്നെ വ്യക്തമാക്കുന്നുണ്ട്. [3]
ത്രിപുട, ഏക, രൂപകം തുടങ്ങി സ്‌ഥിരമായി ഉപയോഗിക്കേണ്ട ആറോളം താളങ്ങളും കാമോദരി, ഊശാനി, ഭൈരവി തുടങ്ങിയ രാഗങ്ങളും ഉപയോഗിക്കുന്നു.
കളിരീതി
[തിരുത്തുക]വൃത്താകൃതിയിൽ കോലുമേന്തി നിൽക്കുന്ന കളിക്കാരുടെ കയ്യിൽ ചരടുകെട്ടി അതിന്റെ മറ്റെ അറ്റം മദ്ധ്യത്തിൽ ഉറപ്പിച്ചുവെച്ച തൂണിൽ കെട്ടുകയും കളിക്കാർ കളിക്കുന്നതിനൊപ്പം ചരട് വല പോലെ നെയ്ത് വരികയും മടക്കം കളിക്കുമ്പോൾ ചരട് അഴിഞ്ഞ് വന്ന് പഴയ രീതിയിലാവുകയും ചെയ്യുന്നതാണ് കളിയുടെ പ്രത്യേകത. ചുവടുകൾക്കൊപ്പം വർണച്ചരടുകളാൽ വല നെയ്തുണ്ടാകുന്ന ആകർഷണീയമായ കളിയാണ്ഇത്. പാട്ടിനൊപ്പം കോലടിച്ച് കളത്തിനകത്തേക്കും പുറത്തേക്കും ചുവടുകൾ വെയ്ക്കുന്നതിനൊപ്പം അടുത്ത് നിൽക്കുന്ന കളിക്കാരുടെ മുന്നിലൂടെയും പിന്നിലൂടെയും മറികടന്ന് കളിച്ചുപോകുമ്പോഴാണ് വർണനൂലുകളിൽ വല രൂപപ്പെടുന്നത്.[4] . കോൽക്കളിയിലെ മൂന്ന് കളികളാണ് സാധാരണയായി ചരടുകുത്തിക്കളിയായി കളിക്കാറുള്ളത്. കോൽക്കളിരംഗത്ത് സാധാരണയായി പുരുഷൻമാരാണ് ഉള്ളതെങ്കിൽ, ചരടുകുത്തി കോൽക്കളി വനിതകളാണ് അവതരിപ്പിച്ചുകാണുന്നത്. [5], [6] [7]
വേൾഡ് റിക്കോർഡ്
[തിരുത്തുക]ഏഴ് വയസ്സിനും പതിനെട്ട് വയസ്സിനും ഇടയിലുള്ള ആൺകുട്ടികളും പെൺകുട്ടികളും അടങ്ങുന്ന നൂറ് കുട്ടികളെ ഒന്നിച്ച് ഒരേ താളത്തിൽ ചരടുകുത്തിക്കളി അവതരിപ്പിച്ച്, പയ്യന്നൂർ ഫൈൻ ആർട്സ് സൊസൈറ്റി, ലിംക ബുക്ക്സ് ഓഫ് വേൾഡ് റിക്കോർഡിൽ ഇടം നേടിയിട്ടുണ്ട്.[8]
ഒരു ദേശത്തിന്റെ കല
[തിരുത്തുക]കോൽക്കളിയുടെ ചരിത്രം, സാമൂഹിക പശ്ചാത്തലം തുടങ്ങിയവ പശ്ചാത്തലമാക്കി സുരേഷ് പൊതുവാൾ സംവിധാനം ചെയ്ത ഒരു ദേശത്തിന്റെ കല എന്ന ഡോക്യുമെന്ററിക്ക് ഫോക് ലോർ അക്കാദമി പ്രഥമ ഡോക്യുമെന്ററി പുരസ്‌കാരം ലഭിച്ചു.[9]
പ്രസിദ്ധ കലാകാരന്മാർ
[തിരുത്തുക]- എടവലത്ത് കുഞ്ഞിക്കണ്ണപ്പൊതുവാൾ
- പി.എ.ക്യഷ്ണൻ മാഷ്
- കെ. ശിവകുമാർ
അവലംബം
[തിരുത്തുക]- ↑ http://janayugomonline.com/charadukuthi-kolkali/[പ്രവർത്തിക്കാത്ത കണ്ണി]
- ↑ https://keralakaumudi.com/news/news.php?id=4296&u=kolkali-4296
- ↑ പ്രൊ ഇ. ശ്രീധരൻ. (2019). പയ്യന്നൂർ പേരും പൊരുളും. ചെങ്ങഴി, 1(1), 17 - 27. Retrieved from http://www.mrjc.in/index.php/chengazhi/article/view/20 Archived 2021-05-10 at the Wayback Machine.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-30. Retrieved 2017-01-24.
- ↑ http://suprabhaatham.com/%E0%B4%9A%E0%B4%B0%E0%B4%9F%E0%B5%81%E0%B4%95%E0%B5%81%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%BF-%E0%B4%95%E0%B5%8B%E0%B4%B2%E0%B5%8D%E2%80%8D%E0%B4%95%E0%B5%8D%E0%B4%95%E0%B4%B3%E0%B4%BF%E0%B4%AF%E0%B5%81/
- ↑ http://www.payyanur.com/?p=5376[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.gadhikanews.com/2016/09/blog-post_896.html[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2015-05-30. Retrieved 2017-01-24.
- ↑ https://www.prd.kerala.gov.in/ml/node/89095