Jump to content

നാരങ്ങപ്പാല്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിൽ പ്രചാരത്തിലുള്ള ഒരു നാടൻ കളിയാണ് നാരങ്ങപ്പാല്. മൂന്നിലധികം കുട്ടികൾ ഒത്തുചേർന്നു കളിക്കുന്ന കളിയാണിത്.

കളിയുടെ രീതി

[തിരുത്തുക]

കളി കളിക്കുവാനായിട്ട് ഉപകരണങ്ങൾ ഒന്നും തന്നെ ആവശ്യമില്ല. രണ്ടുകൊട്ടികൾ കൈകൾ ചേർത്ത് ഉയർത്തിപ്പിടിച്ച് നിൽക്കേണ്ടതുണ്ട്. ബാക്കി വരുന്ന കുട്ടികൾ ഈ കൈകൾക്കിടയിലൂടെ ചുറ്റിലുമായി ഓടിക്കോണ്ടിരിക്കണം. കൈകൾ ചേർത്തു പിടിച്ചിരിക്കുന്ന കുട്ടികൾ അപ്പോൾ ഒരു പാട്ടു പാടുന്നു. പാട്ടിന്റെ അവസാനം കള്ളനെ പിടിച്ചു എന്നു പറയുമ്പോൾ അവരുടെ കൈവലയത്തിനുള്ളിൽ പെടുന്ന ഒരാൾ പിടിക്കപ്പെടുന്നു.[1]

പാട്ട്

[തിരുത്തുക]

നാരങ്ങ പാല്,
ചൂണ്ടക്ക് രണ്ട്,
ഇലകൾ പച്ച,
പൂക്കൾ മഞ്ഞ,
ഓടി വരുന്ന ചാടി വരുന്ന കള്ളനെ പിടിച്ചു.

അവലംബങ്ങൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=നാരങ്ങപ്പാല്&oldid=4114920" എന്ന താളിൽനിന്ന് ശേഖരിച്ചത്