Jump to content

എമ്മ വാട്സൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എമ്മ വാട്സൺ
എമ്മ വാട്ട്സൺ
ജനനം
എമ്മ ചാർലട്ട് ഡ്യൂറെ വാട്സൺ[1]

(1990-04-15) 15 ഏപ്രിൽ 1990  (34 വയസ്സ്)
തൊഴിൽനടി, മോഡൽ
സജീവ കാലം2001 – present
വെബ്സൈറ്റ്http://www.emmawatson.com/

ഒരു ഇംഗ്ലീഷ് ചലച്ചിത്ര നടിയും മോഡലുമാണ് എമ്മ വാട്സൺ ‍(ജനനം:1990 ഏപ്രിൽ 15). ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ മൂന്ന് പ്രധാന കഥാപാത്രങ്ങളിലൊന്നായ ഹെർമോയിണി ഗ്രേഞ്ചറിന്റെ വേഷം അഭിനയിച്ച് ഇവർ ലോകശ്രദ്ധ നേടി. കുട്ടിക്കാലത്ത് സ്കൂൾ നാടകങ്ങളിൽ[3] മാത്രം അഭിനയിച്ചിട്ടുള്ള എമ്മ തന്റെ ഒൻപതാം വയസ്സിലാണ് ഹെമോയിണിയായി അഭിനയിച്ച് തുടങ്ങിയത്. 2001 മുതൽ 2010 വരെ ഇവർ ഏഴ് ഹാരിപോട്ടർ ചിത്രങ്ങളിൽ ഡാനിയേൽ റാഡ്ക്ലിഫ്ഫിനും റൂപെർട്ട് ഗ്രിനിനും ഒപ്പം അഭിനയിച്ചു. ഹാരിപോട്ടർ സീരിസിലെ എമ്മയുടെ അവസാന വേഷം ഹാരിപ്പോട്ടർ ആന്റ് ഡെത്ത്ലി ഹാലോസിന്റെ രണ്ടാം ഭാഗത്തിലാണ്[4]. ഹാരിപോട്ടർ ചിത്രങ്ങളിലഭിനയിക്കുക വഴി ധാരാളം പുരസ്കാരങ്ങളും പത്ത് ദശലക്ഷം യൂറൊയും എമ്മ നേടിയിട്ടുണ്ട്[5]. 2009ലാണ് എമ്മ മോഡലിംഗ് രംഗത്തേക്ക് കടന്നു വന്നത്.

ആദ്യകാലം

[തിരുത്തുക]

ഇംഗ്ലീഷ് അഭിഭാഷകരായ ജാക്വെലിൻ ലൂസ്ബിയുടെയും ക്രിസ് വാട്സന്റെയും പുത്രിയായി ഫ്രാൻസിലെ പാരീസിലാണ് വാട്സൺ ജനിച്ചത്. അഞ്ചു വയസ്സുവരെ പാരീസിനടുത്തുള്ള മൈസൺസ്-ലഫിറ്റിലാണ് വാട്സൺ താമസിച്ചിരുന്നത്. വാട്സന്റെ ചെറുപ്പത്തിൽത്തന്നെ മാതാപിതാക്കൾ വിവാഹമോചനം നേടിയതിനാൽ ലണ്ടനിലെ അച്ഛന്റെ വീട്ടിൽ വാരാന്ത്യങ്ങൾ ചെലവഴിക്കുന്നതിനിടയിൽ വാട്സൺ ഓക്സ്ഫോർഡ്ഷയറിൽ അമ്മയോടൊപ്പം താമസിക്കാൻ ഇംഗ്ലണ്ടിലേക്ക് പോയി. താൻ അത്ര നന്നായിട്ടല്ലെങ്കിലും കുറച്ച് ഫ്രഞ്ച് ഭാഷയും സംസാരിക്കുന്നുണ്ടെന്ന് വാട്സൺ പറഞ്ഞു. അമ്മയോടും സഹോദരനോടുമൊപ്പം ഓക്സ്ഫോർഡിലേക്ക് മാറിയശേഷം ഡ്രാഗൺ സ്കൂളിൽ ചേർന്ന വാട്സൺ 2003 വരെ അവിടെ താമസിച്ചു. ആറാം വയസ്സു മുതൽ അഭിനേത്രിയാകാൻ ആഗ്രഹിച്ച വാട്സൺ ഒരു പാർട്ട് ടൈം തിയറ്റർ സ്കൂളായ സ്റ്റേജ് കോച്ച് തിയേറ്റർ ആർട്ടിന്റെ ഓക്സ്ഫോർഡ് ബ്രാഞ്ചിൽ പരിശീലനം നേടുകയും പാട്ട്, നൃത്തം, അഭിനയം എന്നിവ അഭ്യസിക്കുകയും ചെയ്തു.

ചലച്ചിത്രം

[തിരുത്തുക]
വർഷം പേര് വേഷം സംവിധായകൻ കുറിപ്പുകൾ
2001 ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺ ഹെർമോയിണി ഗ്രേഞ്ചർ‍ ക്രിസ കൊളമ്പസ് Also known as Harry Potter and the Sorcerer's Stone
2002 ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്‌സ്
2004 ഹാരി പോട്ടർ ആന്റ് ദ പ്രിസണർ ഓഫ് അസ്കബാൻ Alfonso Cuarón
2005 ഹാരി പോട്ടർ ആന്റ് ദ ഗോബ്ലറ്റ് ഓഫ് ഫയർ Mike Newell
2007 ഹാരി പോട്ടർ ആന്റ് ദ ഓർഡർ ഓഫ് ദ ഫീനിക്സ് David Yates
ബാലെ ഷൂസ് പൗളിൻ ഫോസിൽ Sandra Goldbacher Television film
2008 The Tale of Despereaux പ്രിൻസെസ് പീ Sam Fell
Robert Stevenhagen
Voice
2009 ഹാരി പോട്ടർ ആന്റ് ദ ഹാഫ്-ബ്ലഡ് പ്രിൻസ് ഹെർമോയിണി ഗ്രേഞ്ചർ‍ David Yates
2010 ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 1
2011 ഹാരി പോട്ടർ ആന്റ് ദ ഡെത്‌ലി ഹാലോസ് - പാർട്ട് 2
My Week with Marilyn ലൂസി Simon Curtis
2012 The Perks of Being a Wallflower സാം Stephen Chbosky
2013 The Bling Ring നിക്കി മൂർ Sofia Coppola
ദിസ് ഈസ് ദ എൻഡ് സ്വയം Seth Rogen
Evan Goldberg
2014 നോഹ Ila Darren Aronofsky
2015 The Vicar of Dibley റവറന്റ് ഐറിസ് Andrew Gaynord Sitcom, episode: "The Bishop of Dibley"[6]
കൊളോണിയ ലെന Florian Gallenberger
Regression ഏൻജല ഗ്രേ Alejandro Amenábar
2017 ബ്യൂട്ടി ആൻഡ് ദി ബീസ്റ്റ് ബെൽ Bill Condon
The Circle മേ ഹോളണ്ട് James Ponsoldt

അവലംബം

[തിരുത്തുക]
  1. "Emma Watson". The Late Show with David Letterman. CBS. 8 July 2009. നം. 3145.
  2. "Emma Watson 'Emotional' Over Being A Millionaire". Archived from the original on 2010-11-12. Retrieved 2010-11-26.
  3. Kehr, Dave. "Emma Watson". The New York Times. Retrieved 12 January 2008.
  4. "Daniel Radcliffe, Rupert Grint and Emma Watson to Reprise Roles in the Final Two Installments of Warner Bros. Pictures' Harry Potter Film Franchise" (Press release). Warner Bros. 23 March 2007. Archived from the original on 2012-08-05. Retrieved 23 March 2007.
  5. Stenzhorn, Stefan (27 July 2007). "Potter star Watson "rich enough to retire"". RTÉ.ie Entertainment. Archived from the original on 2010-01-15. Retrieved 27 July 2007.
  6. "The Vicar of Dibley – Comic Relief Special: The Bishop of Dibley". British Comedy Guide. Archived from the original on 9 April 2015. Retrieved 22 April 2015.
"https://ml.wikipedia.org/w/index.php?title=എമ്മ_വാട്സൺ&oldid=3897299" എന്ന താളിൽനിന്ന് ശേഖരിച്ചത്