Jump to content

എയ്ഡൻ ഗില്ലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എയ്ഡൻ ഗില്ലൻ
ജനനം
എയ്ഡൻ മർഫി

(1968-04-24) 24 ഏപ്രിൽ 1968  (56 വയസ്സ്)
ഡ്രംകോണ്ട്ര, ഡബ്ലിൻ, അയർലണ്ട്
തൊഴിൽനടൻ
സജീവ കാലം1985 മുതൽ
കുട്ടികൾ2

എയ്ഡൻ ഗില്ലൻ (ജനനം: എയ്ഡൻ മർഫി, 1972 ഏപ്രിൽ 24 ന്) ഒരു ഐറിഷ് നടനാണ്. എച്ബിഓ പരമ്പര ഗെയിം ഓഫ് ത്രോൺസിലെ, പീറ്റർ "ലിറ്റിൽഫിംഗർ‍ " ബെയ്ലിഷ് , എച്ബിഓ പരമ്പര ദ വയറിലെ, ടോമി കാർസെറ്റി, ചാനൽ 4 പരമ്പര ക്വീർ ആസ് ഫോക്കിലെ സ്റ്റുവർട്ട് അലൻ ജോൻസ് എന്നീ കഥാപാത്രങ്ങളെ അദ്ദേഹം അവിസ്മരണീയമാക്കി. സംഗീത പരിപാടിയായ അദെർ വോയിസിൻ്റെ 10 മുതൽ 13 വരെയുള്ള സീസണുകളിൽ അദ്ദേഹം അവതാരകനായി പ്രവർത്തിച്ചിട്ടുണ്ട്.

മൂന്ന് ഐറിഷ് ഫിലിം ആന്റ് ടെലിവിഷൻ അവാർഡുകളും ഗില്ലൻ നേടിയിട്ടുണ്ട്.[1] ഒരു ബ്രിട്ടീഷ് ഇൻഡിപെൻഡൻറ് ടെലിവിഷൻ അവാർഡ്, ബ്രിട്ടീഷ് ഇൻഡിപെൻഡൻറ് ഫിലിം അവാർഡ്, ടോണി അവാർഡിനുള്ള നാമനിർദ്ദേശം എന്നിവയും ഗില്ലനു ലഭിച്ചിട്ടുണ്ട്.[2]

ചെറുപ്പകാലം

[തിരുത്തുക]

ഡബ്ലിനിലെ ഡ്രംകോണ്ട്രയിലാണ് ഗില്ലൻ ജനിച്ചത്. ഗ്ലാസ്നെവിൽവിലെ സെന്റ് വിൻസന്റ്സ് സി. ബി. യെസിൽ നിന്ന് അദ്ദേഹം വിദ്യാഭ്യാസം നേടി. കൗമാരക്കാരനായിരിക്കെ ഡബ്ലിൻ യൂത്ത് തിയേറ്റർ മുഖേനയാണ് അദ്ദേഹം തന്റെ അഭിനയ ജീവിതം ആരംഭിച്ചത്.

ചാനൽ 4 അവതരിപ്പിച്ച ശ്രദ്ധേയ പരമ്പര ക്വീർ ആസ് ഫോക് ഫോക്കിലും അതിൻറെ രണ്ടാം പതിപ്പിലും ഗില്ലൻ, സ്റ്റുവർട്ട് അലൻ ജോൺസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഈ പ്രകടനത്തിന് അദ്ദേഹത്തിന് മികച്ച നടനുള്ള ബ്രിട്ടീഷ് അക്കാഡമി ടെലിവിഷൻ അവാർഡ് നാമനിർദ്ദേശം ലഭിക്കുകയുണ്ടായി. ഹരോൾഡ് പിന്ററുടെ "ദ കെയർടേക്കർ" എന്ന നാടകത്തിലെ പ്രശസ്തമായ ബ്രോഡ് വേ കഥാപാത്രത്തിന് അദ്ദേഹം ടോണി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.[3] ദ കെയർടേക്കറിലെ പ്രകടനത്തോടെ ശ്രദ്ധയിൽപ്പെട്ട ഗില്ലൻ, 2004 ൽ എച്ബിഓ അവതരിപ്പിച്ച ശ്രദ്ധേയമായ പരമ്പര ദ വയറിലെ ടോമി കാർസെറ്റി എന്ന കഥാപാത്രം കൈകാര്യം ചെയ്യാൻ നിയോഗിക്കപ്പെട്ടു. ഈ പ്രകടനത്തിന് മികച്ച നടനുള്ള ഐറിഷ് ഫിലിം ആൻഡ് ടെലിവിഷൻ അവാർഡ് ലഭിക്കുകയുണ്ടായി. 2008-ൽ, സൺഡേ ട്രൈബ്യൂൺ ഗില്ലനെ "ഐറിഷ് കൾട്ട് ഹീറോ" ആയി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 2009 ൽ പുറത്തിറങ്ങിയ ചലച്ചിത്രം 12 റൗണ്ട്സിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു. 2011 ൽ, എച്ബിഓ പരമ്പര ഗെയിം ഓഫ് ത്രോൺസിൽ പീറ്റർ "ലിറ്റിൽഫിംഗർ‍" ബെയ്ലിഷ് എന്ന വേഷം അവിസ്മരണീയമാക്കിയ ഗില്ലൻ തന്റെ രണ്ടാമത്തെ ഐറിഷ് ഫിലിം ആന്റ് ടെലിവിഷൻ അവാർഡ് നാമനിർദ്ദേശം നേടിയെടുക്കുകയുണ്ടായി.[4] പരമ്പരയിലെ സംപ്രേഷണം ചെയ്ത ഏഴു സീസണുകളിലും അദ്ദേഹം പ്രത്യക്ഷപ്പെട്ടു.[5] ബ്രിട്ടിഷ് ക്രൈം ത്രില്ലർ ചിത്രമായ‌ ബ്ലിറ്റ്സിൽ ബാരി വെയിസ് എന്ന പോലീസുകാരന്റെ വേഷം ഗില്ലൻ അവതരിപ്പിച്ചു. 2012-ൽ ഗില്ലൻ ദ ഡാർക്ക് നൈറ്റ് റൈസസ് എന്ന ചിത്രത്തിൽ സി.ഐ.എ ഏജന്റ് ബിൽ വിൽസൺ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുക വഴി ഒരു പ്രധാന ഹോളിവുഡ് ചിത്രത്തിലും അദ്ദേഹം മുഖം കാണിച്ചു.[6]ദ മേസ് റണ്ണർ ചലച്ചിത്ര പരമ്പരയിലെ രണ്ടാമത്തെ ചിത്രമായ മേസ് റണ്ണർ: ദി സ്കോച്ച് ട്രയൽസിൽ ജാൻസൺ എന്ന വേഷവും അദ്ദേഹം കൈകാര്യം ചെയ്തു.[7] 

സ്വകാര്യ ജീവിതം

[തിരുത്തുക]

2001-ൽ ഒലിവിയ ഒ’ഫ്ലനഗനെ വിവാഹം കഴിച്ചു. ഈ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. അവർ 2014 ൽ വേർപിരിഞ്ഞു.[8] 2009 ൽ, ഗില്ലൻ ദ വയറിലെ പ്രകടനത്തിന് ഒരു ഐറിഷ് ഫിലിം ആന്റ് ടെലിവിഷൻ അവാർഡ് കരസ്ഥമാക്കിയപ്പോൾ, ആ പുരസ്കാരം അദ്ദേഹത്തിനും ഭാര്യയ്ക്കും കുട്ടികൾക്കും വേണ്ടി സമർപ്പിച്ചു. ഗില്ലൻറെ നിലവിലെ പങ്കാളി ഗായിക കാമിൽ ഓ'സള്ളിവൻ ആണ്.[9] 

അഭിനയിച്ച ചലച്ചിത്രങ്ങളുടെയും ടിവി പരിപാടികളുടെയും പട്ടിക

[തിരുത്തുക]

ചലച്ചിത്രം

[തിരുത്തുക]
വർഷം പേര് കഥാപാത്രം കുറിപ്പ്
1985 ദ ഡ്രിപ് യുവാവ് ഷോർട്ട് ഫിലിം
1987 ദി ലോൺലി പാഷൻ ഓഫ് ജൂഡിത്ത് ഹിയീൻ യുവാവ് എയ്ഡൻ മർഫി എന്ന പേരിൽ
1988 ദി കൊറിയർ കുട്ടി എയ്ഡൻ മർഫി എന്ന പേരിൽ
1995 സർക്കിൾ ഓഫ് ഫ്രണ്ട്സ് എയ്ഡൻ ലിഞ്ച്
1996 സെയിം മദേർസ് സൺ ജെറാർഡ് ക്വിഗ്ലി
1997 മോജോ ബേബി
1998 ഗോൾഡ്‌ ഇൻ ദി സ്ട്രീട്സ് പാഡി
1998 അമേസിങ്ങ് ഗ്രേസ് യുവാവ് ഷോർട്ട് ഫിലിം
1999 ബഡ്ഡി ബോയ്‌ ഫ്രാൻസിസ്
2000 ദ സെക്കന്റ്‌ ഡെത്ത് പൂൾ പ്ലെയർ ഷോർട്ട് ഫിലിം
2000 ദ ലോ ഡൌൺ ഫ്രാങ്ക്
2001 മൈ കിംഗ്ഡം ബാരി പുട്ട്ണം
2001 റോബർട്സൺ മേജർ വില്യം റോബർട്ട്സൺ ഷോർട്ട് ഫിലിം
2002 ദ ഫൈനൽ കർട്ടൻ ഡേവ് ടർണർ
2003 ഫോട്ടോ ഫിനിഷ് ജോ വൈൽഡ്
2003 ഷാങ്ഹായ് നൈറ്റ്സ് ലോർഡ്‌ നെൽസൺ രാത്ബോൺ
2003 ബേണിങ്ങ് ദ ബെഡ് സ്റ്റീഫൻ ഷോർട്ട് ഫിലിം
2006 ട്രബിൾ വിത്ത്‌ സെക്സ് കോണർ
2008 ബ്ലാക്ക്‌ഔട്ട്‌ കാൾ
2009 12 റൌണ്ട്സ് മൈൽസ് ജാക്സൺ
2009 സ്പൻക് ബബ്ബിൾ ഡെസ്സി ഷോർട്ട് ഫിലിം
2009 റണ്ണേർസ് ടെറി ഷോർട്ട് ഫിലിം
2010 ട്രെക്ക്ലെ ജൂനിയർ എയ്ഡൻ
2011 വേക്ക് വുഡ് പാട്രിക് ഡാലി
2011 ബ്ലിട്സ് ബാരി വെയ്സ്
2012 ദ ഡാർക്ക്‌ നൈറ്റ്‌ റൈസസ് സി.ഐ.എ ഏജന്റ് ബിൽ വിൽസൺ[10]
2012 ഷാഡോ ഡാൻസർ ജെറി
2012 എക്കി മുക്ക് ലിറ്റിൽ വൺ ഷോർട്ട് ഫിലിം
2012 ദ ഗുഡ് മാൻ മൈക്കൽ
2013 സ്ക്രാപ്പർ റെ
2013 ദ നോട്ട് ലാർസ് ഷോർട്ട് ഫിലിം
2013 മിസ്റ്റർ ജോൺ ജെറി ഡിവൈൻ
2013 ബെനീത് ദ ഹാർവെസ്റ്റ് സ്കൈ ക്ലൈറ്റൺ
2013 സോങ്ങ് ഡാൻ ഷോർട്ട് ഫിലിം
2014 കാൽവരി ഡോ ഫ്രാങ്ക് ഹാർട്ട്
2014 സ്റ്റിൽ കാർവർ
2014 സോങ്ങ് ഡാൻ ഷോർട്ട് ഫിലിം
2014 അംബീഷൻ[11] മാസ്റ്റർ ഷോർട്ട് ഫിലിം
2015 യു ആർ അഗ്ലി ടൂ വിൽ
2015 മേസ് റണ്ണർ: ദി സ്കോച്ച് ട്രയൽസ് ജാൻസൻ
2016 സിംഗ് സ്ട്രീറ്റ് റോബർട്ട്
2017 ദ ലവേർസ് റോബർട്ട്
2017 കിംഗ്‌ ആർതർ :ലെജന്റ് ഓഫ് ദ സ്വോഡ് ഗൂസ് ഫാറ്റ് ബിൽ
2018 മേസ് റണ്ണർ: ദ ഡെത്ത് ക്യുവർ ജാൻസൻ പോസ്റ്റ്-പ്രൊഡക്ഷൻ
2018 ബൊഹീമിയൻ റാപ്സഡി ജോൺ റീഡ് ചിത്രീകരണം പുരോഗമിക്കുന്നു

ടെലിവിഷൻ

[തിരുത്തുക]
വർഷം പേര് കഥാപാത്രം കുറിപ്പ്
1982 വാണ്ടർലി വാഗൺ ഷാഡോ
1990 ദ പ്ലേ ഓൺ വൺ ഹാരി "കില്ലിംഗ് ടൈം" എന്ന എപ്പിസോഡിൽ
1992 ആൻ അൺജെൻൻ്റിമാൻലി ആക്റ്റ് മറീൻ വിൽകോക്സ് ടെലിവിഷൻ ചലച്ചിത്രം
1993 എ ഹാൻഡ്‌ഫുൾ ഓഫ് സ്റ്റാർസ് ടോണി ടെലിവിഷൻ ചലച്ചിത്രം
1993 ബെൽഫ്രൈ ഡൊമിനിക് ടെലിവിഷൻ ചലച്ചിത്രം
1993 ദ ബിൽ ജെഫ് ബാരറ്റ് "പ്ലേ ദ ഗെയിം" എന്ന എപ്പിസോഡിൽ
1993 സ്ക്രീൻ പ്ലേ ഗ്യ്പൊ "സേഫ്" എന്ന എപ്പിസോഡിൽ
1994 ഇൻ സസ്പീഷിയസ് സെർക്കംസ്റ്റാൻസസ് ജെയിംസ് ക്രോസിയർ "ടു എൻകറേജ് ദ അതേർസ്" എന്ന എപ്പിസോഡിൽ
1999–2000 ക്വീർ ആസ് ഫോക് സ്റ്റുവർട്ട് അലൻ ജോൺസ് 10 എപ്പിസോഡുകൾ
2000 ദ ഡാർക്ക്‌ലിംഗ് ജെഫ് ഒബോൾഡ് ടെലിവിഷൻ ചലച്ചിത്രം
2000 ലോർണ ഡൂൺ കാർവർ ഡൂൺ ടെലിവിഷൻ ചലച്ചിത്രം
2001 ഡൈസ് ഗ്ലെൻ ടെയ്ലർ 2 എപ്പിസോഡുകൾ
2002 ഫസ്റ്റ് കമ്യൂണിയൻ ഡേ സീമസ് ടെലിവിഷൻ ചലച്ചിത്രം
2003 അഗത ക്രിസ്റ്റിസ് പൊയ്റോട്ട് അംയാസ് ക്രെയ്ൽ "ഫൈവ് ലിറ്റിൽ പിഗ്സ്" എന്ന എപ്പിസോഡിൽ
2004–08 ദ വയർ ടോമി കാർസെറ്റി 35 എപ്പിസോഡുകൾ
2005 ലോ ആൻഡ്‌ ഓർഡർ: ട്രയൽ ബൈ ജൂറി ജിമ്മി കോൾബി "വിജിലാന്റെ" എന്ന എപ്പിസോഡിൽ
2005 ദ ലാസ്റ്റ് ഡിറ്റക്ടീവ് സ്റ്റീവ് ഫാളോൺ "വില്ലെൻസൻ കോൺഫിഡൻഷ്യൽ" എന്ന എപ്പിസോഡിൽ
2005 വാക്ക് അവെ ആൻഡ്‌ ഐ സ്റ്റംബിൾ പോൾ ടെലിവിഷൻ ചലച്ചിത്രം
2009 ഫ്രീ ഫോൾ ഗസ് ടെലിവിഷൻ ചലച്ചിത്രം
2010 തോൺ ഫിൽ ഹെൻഡിക്ക്സ് 6 എപ്പിസോഡുകൾ
2010 ഐഡന്റിറ്റി ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജോൺ ബ്ലൂം 6 എപ്പിസോഡുകൾ
2010–11 ലവ്/ഹേറ്റ് ജോൺ ബോയ് പവർ 10 എപ്പിസോഡുകൾ
2011–17 ഗെയിം ഓഫ് ത്രോൺസ് പീറ്റർ "ലിറ്റിൽഫിംഗർ‍" ബെയ്ലിഷ്  41 എപ്പിസോഡുകൾ
2011–13 അദർ വോയിസ്‌സ് അവതാരകൻ
2013 മെയ്‌ ഡേ എവർലെറ്റ് ന്യൂകോംബ് 5 എപ്പിസോഡുകൾ
2015 ചാർളി ചാൾസ് ജെ ഹോഗി 3 എപ്പിസോഡുകൾ
2017 പീക്കി ബ്ലൈൻഡേർസ് അബറാമ ഗോൾഡ്
2018 ബ്ലു ബുക്ക്‌ ജെ. അലൻ ഹൈനെക്

അവലംബം

[തിരുത്തുക]
  1. "IFTA winners 2012 announced". RTÉ. Archived from the original on 29 April 2012. Retrieved 15 August 2012.
  2. Harris, David (2 February 2016). "Current (Aidan Gillen) and future (Richard E. Grant) Game of Thrones Actors discuss their careers". Winter is Coming. Retrieved 6 April 2016.
  3. "Aidan Gillen Tony Award". Broadwayworld. Retrieved 15 August 2012.
  4. "Aidan Gillen – Nominated for TWO IFTA awards". Live Journal. Archived from the original on 3 December 2012. Retrieved 15 August 2012.
  5. Dresdale, Andrea (12 April 2015). "'Game of Thrones' Premiere: What to Expect from Season 5". ABC News. Go.com. Retrieved 24 April 2015.
  6. Mottram, James (14 September 2013). "Lost soul: Aidan Gillen is taking on an existential crisis in the spiky Mister John". The Independent. Retrieved 8 February 2017. {{cite web}}: Italic or bold markup not allowed in: |publisher= (help)
  7. Kit, Borys (26 September 2014). "'Game of Thrones' Actor to Play Villain in 'Maze Runner' Sequel (Exclusive)". The Hollywood Reporter (in ഇംഗ്ലീഷ്). Retrieved 31 August 2016.
  8. "Hot off the Wire". Herald. Retrieved 16 August 2012.
  9. Greenstreet, Rosanna (6 May 2017). "Aidan Gillen: 'My best kiss? Up against a caravan in County Sligo as a teenager'". The Guardian.
  10. The Dark Knight Rises novelization
  11. "Game of Thrones star takes lead in hard sci-fi 'Ambition' (Wired UK)". Wired. Archived from the original on 2016-03-05. Retrieved 2017-12-16.
"https://ml.wikipedia.org/w/index.php?title=എയ്ഡൻ_ഗില്ലൻ&oldid=4108383" എന്ന താളിൽനിന്ന് ശേഖരിച്ചത്