എവരികൈ അവതാരമെ
ദൃശ്യരൂപം
ത്യാഗരാജസ്വാമികൾ ദേവമനോഹരിരാഗത്തിലും ആദിതാളത്തിലും ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് എവരികൈ അവതാരമെ. തെലുഗുഭാഷയിലാണ് ഈ കൃതിയുടെ രചന.[1][2]
വരികളും അർത്ഥവും
[തിരുത്തുക]വരികൾ | അർത്ഥം | |
---|---|---|
പല്ലവി | എവരികൈ അവതാരമെത്തിതിവോ ഇപുഡൈന തെലുപവയ്യ രാമയ്യ നീ |
ഇപ്പോഴെങ്കിലും എന്നോടൊന്നു പറയൂ രാമ ആർക്കുവേണ്ടിയാണ് അങ്ങ് ഈ അവതാരം എടുത്തത്? |
അനുപല്ലവി | അവനികി രമ്മനി പിലിചിന മഹരാജെവഡോ വാനികി മ്രൊക്കെദ രാമ |
ഈ അവതാരമെടുത്ത് അങ്ങ് ഇങ്ങോട്ടു വരാൻ കാരണക്കാരനായ ആ മഹാനുഭാവൻ ആരാണെങ്കിലും അയാൾക്ക് എന്റെ വന്ദനം |
ചരണം | വേദ വർണനീയമൌ നാമമുതോ വിധി രുദ്രുലകു മേൽമിയഗു രൂപമുതോ മോദ സദനമഗു പടുചരിതമുതോ മുനിരാജവേഷിയൌ ത്യാഗരാജനുത നീ |
വേദങ്ങളിൽ വർണ്ണിച്ചിരിക്കുന്നവനും ശിവനേക്കാളും ബ്രഹ്മാവിനെക്കാളും സുന്ദരമായ രൂപമുള്ളവനും കളങ്കമില്ലാത്ത സ്വഭാവഗുണങ്ങൾ ഉള്ളവനും അപാരമായ ആനന്ദത്തിന്റെ വാസസ്ഥലവും ത്യാഗരാജനാൽ പ്രകീർത്തിക്ക- പ്പെടുന്നവനും ആയ അങ്ങ് ഈ അവതാരം എടുത്തത് ആർക്കുവേണ്ടിയാണ്? |
അവലംബം
[തിരുത്തുക]- ↑ "Carnatic Songs - evarikai avatAram". Retrieved 2021-07-18.
- ↑ "evarikai avatAram". Archived from the original on 2021-07-18. Retrieved 2021-07-18.