Jump to content

എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
"എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി"-യുടെ പുറംചട്ട

സോക്രട്ടീസിനു മുൻപ് തുടങ്ങി ഇരുപതാം നൂറ്റാണ്ടു വരെയുള്ള പാശ്ചാത്യ തത്ത്വചിന്തയുടെ അവലോകനമായി, പ്രഖ്യാതചിന്തകൻ ബെർട്രാൻഡ് റസ്സൽ രചിച്ച് 1945-ൽ പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ്‌ എ ഹിസ്റ്ററി ഓഫ് വെസ്റ്റേൺ ഫിലോസഫി (പാശ്ചാത്യതത്ത്വചിന്തയുടെ ചരിത്രം).[1]സാമാന്യവൽക്കരണങ്ങളുടേയും ദെക്കാർത്തിനു ശേഷമുള്ള ചിന്തകന്മാരോടു കാട്ടിയ അവഗണനയുടേയും പേരിൽ വിമർശിക്കപ്പെട്ടപ്പോഴും ഏറെ ജനസമ്മതി നേടിയ ഈ കൃതി, ഒരു വൻപ്രസാധന വിജയമായിരുന്നു. ആദ്യപ്രസിദ്ധീകരണത്തിനു ശേഷം അതിന്റെ പുതിയ പതിപ്പുകൾക്കുള്ള ആവശ്യം മുടങ്ങിയിട്ടില്ല. 1950-ൽ റസ്സലിന്‌ നോബൽ സമ്മാനം നൽകിയപ്പോൾ, അതിനുള്ള കാരണങ്ങളിലൊന്നായി ഈ പുസ്തകവും പരാമർശിക്കപ്പെട്ടിരുന്നു. റസ്സലിന്‌ ജീവിതത്തിന്റെ അവസാനഘട്ടത്തിൽ സാമ്പത്തിക സുരക്ഷിതത്ത്വം ഉറപ്പാക്കാൻ ഈ ഗ്രന്ഥം സഹായിച്ചു.

പശ്ചാത്തലം

[തിരുത്തുക]

1941-ലും 1942-ലുമായി ഫിലഡെൽഫിയയിലെ ബാൺസ് സംസ്ഥാപനത്തിൽ നടത്തിയ ഒരു പ്രഭാഷണപരമ്പരയെ ആശ്രയിച്ച് രണ്ടാം ലോകമഹായുദ്ധകാലത്താണ്‌ റസ്സൽ ഈ കൃതി എഴുതിയത്. [2] പുസ്തകത്തിനു വേണ്ടിയുള്ള ചരിത്രഗവേഷണത്തിന്റെ വലിയൊരുഭാഗം നടത്തിയത് റസ്സലിന്റെ മൂന്നാം ഭാര്യ പട്രീഷ്യാ സ്പെൻസ് ആയിരുന്നു. 1943-ൽ പ്രസാധകന്മാരിൽ നിന്ന് മുൻ‌കൂറായി 3000 ഡോളർ വാങ്ങിയ റസ്സൽ, 1943-44 കാലത്ത് പെൻസിൽ‌വാനിയയിലെ ബ്രിൺ മാവ്ര് കോളേജിൽ താമസിച്ചുകൊണ്ടാണ്‌ ഗ്രന്ഥരചന നടത്തിയത്. അമേരിക്കൻ ഐക്യനാടുകളിൽ 1945-ലും അടുത്ത വർഷം ബ്രിട്ടണിലും പുസ്തകം പ്രസിദ്ധീകരിച്ചു.

ഉള്ളടക്കം

[തിരുത്തുക]

മൂന്നു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന ഈ കൃതിയുടെ ഓരോ ഭാഗവും വ്യത്യസ്ത ചിന്തകന്മാർക്കോ, ചിന്താസരണികൾക്കോ, കാലഘട്ടങ്ങൾക്കോ വേണ്ടിയുള്ള അദ്ധ്യായങ്ങളായി തിരിച്ചിരിക്കുന്നു.

പുരാതനതത്ത്വചിന്ത

[തിരുത്തുക]

തുടങ്ങിയവരുടെ ചിന്തകളാണ്‌ ഗ്രന്ഥത്തിന്റെ ഈ ഭാഗത്ത് പരിഗണിക്കപ്പെടുന്നത്.

കത്തോലിക്കാ തത്ത്വചിന്ത

[തിരുത്തുക]

യഹൂദ, ഇസ്ലാമിക ചിന്തകളും ഈ ഭാഗത്ത് ചർച്ച ചെയ്യപ്പെടുന്നുണ്ട്.

ആധുനികചിന്ത

[തിരുത്തുക]
  • "ലോജിക്കൽ വിശകലനത്തിന്റെ ദർശനം" (Philosophy of Logical Analysis) എന്ന അവസാന അദ്ധ്യായം അക്കാലത്തെ റസ്സലിന്റെ തന്നെ ദാർശനിക നിലപാടുകളുടെ സംഗ്രഹമാണ്‌.

അവലംബം

[തിരുത്തുക]
  1. A History of Western Philosophy And Its Connection with Political and Social Circumstances from the Earliest Times to the Present Day(1945), ബെർട്രാൻഡ് റസ്സൽ
  2. Russell, B: "A History of Western Philosophy", page xi. Simon & Schuster, Inc., 1972