Jump to content

ഥേൽസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Thales of Miletos (Θαλής ο Μιλήσιος)
ചിന്താധാരIonian Philosophy, Milesian school, Naturalism
പ്രധാന താത്പര്യങ്ങൾEthics, Metaphysics, Mathematics, Astronomy
ശ്രദ്ധേയമായ ആശയങ്ങൾWater is the physis, Thales' theorem
സ്വാധീനിക്കപ്പെട്ടവർ

ഗ്രീക്ക് ചരിത്രഗ്രന്ഥങ്ങളിൽ പരാമർശിക്കപ്പെടുന്ന 7 മഹർഷിമാരിൽ പ്രഥമഗണനീയനാണ്‌ ഥേൽസ്.

ജീവിതകാലം

[തിരുത്തുക]

ജനനം ഏഷ്യാമൈനറിലുള്ള മിലേത്തൂസിൽ ബി.സി.640നോടടുത്താണെന്ന്‌ കരുതപ്പെടുന്നു. വ്യാപാരിയായ പിതാവ് വാണിജ്യകാര്യങ്ങൾക്കായി ചെയ്തിരുന്ന യാത്രകളാണത്രേ ഗ്രീക്ക് ജനത അമാനുഷികനായി കരുതി ആരാധിച്ചുപോരുന്ന ഇദ്ദേഹത്തെ സ്വാധീനിച്ചത്. ബി.സി.548നും 545നും ഇടയിൽ നടന്ന 58ാം ഒളിമ്പിക് മത്സരം കാണാനായി യാത്ര തിരിച്ച ഇദ്ദേഹം പിന്നീട് തിരിച്ച് വന്നില്ലെന്നാണ് ചരിത്രം

വഴിത്തിരിവ്

[തിരുത്തുക]

ജ്യോതിശ്ശാസ്ത്രത്തിൽ അതീവതല്പരനായിരുന്ന ഇദ്ദെഹം മറ്റെല്ലാം മറന്ന് ദീർഘദൂരം സഞ്ചരിയ്ക്കുക പതിവായിരുന്നു. ഒരു ദിവസം രാത്രി ഇപ്രകാരം സഞ്ചരിയ്ക്കുന്ന സമയത്ത് വഴിയരികിലെ ഒരു പൊട്ടക്കിണറ്റിൽ ഇദ്ദേഹം വീഴുകയുണ്ടായി. ഈ അപകടം കണ്ട് രക്ഷിയ്ക്കാൻ വന്ന വൃദ്ധയായ ഒരു സ്ത്രീ 'സ്വന്തം കാല്ക്കീഴിൽ എന്താണെന്ന് ആദ്യം നോക്കണം,എന്നിട്ട് വേണം ആകാശത്തില് എന്തുണ്ടെന്നു പരിശോധിയ്ക്കാൻ' എന്നൊരു ഉപദേശവും നല്കി. അന്നോളം സ്വപ്നജീവിയായിരുന്ന ഇദ്ദേഹം ശേഷം തികഞ്ഞ പ്രായോഗികബുദ്ധിയുള്ള ആളായി മാറി.

രസകരങ്ങളായ കഥകൾ

[തിരുത്തുക]

കോവർകഴുതകളുടെ ചുമലിൽ ഉപ്പുംചാക്കുമേറ്റി നീങ്ങുന്ന ഒരു വർത്തകസംഘത്തോടൊപ്പം യാത്ര ചെയ്തിരുന്ന സമയം ഒരു പുഴ കടക്കേണ്ടി വന്നു. യാദൃച്ഛികമായി ഏതാനും കഴുതകൾ പുഴയുടെ അല്പം ആഴമേറിയ ഒരു കുഴിയിലേയ്ക്ക് വീണു. ഉപ്പ് കുറെ അലിഞ്ഞുപോയി ഭാരക്കുറവ് അനുഭവപ്പെട്ട കഴുതകളാകട്ടെ പിന്നീട് പുഴ കടക്കേണ്ടി വരുന്ന സന്ദർഭങ്ങളിലെല്ലം ചാക്ക് വെള്ളത്തിൽ മുക്കുക പതിവാക്കി. കാര്യം മനസ്സിലായ ഥേൽസ് ഉപ്പിനു പകരം പഞ്ഞിക്കെട്ട് വെച്ചെന്നും ആണ് കഥ.

ബി.സി.585 മെയ് മാസം 28നു പൂർണ്ണചന്ദ്രഗ്രഹണമുണ്ടാകുമെന്ന് ഇദ്ദേഹം പ്രവചിച്ചു. ഇത് സത്യമായിത്തീർന്നപ്പോൾ ജനങ്ങൾ ഇദ്ദേഹത്തെ അമാനുഷികനായി കരുതാൻ തുടങ്ങി, ഋഷിവര്യനു തുല്യം കരുതി പൂജിച്ചു.

കാലാവസ്ഥയിൽ വരുന്ന മാറ്റങ്ങൾ വളരെ ശ്രദ്ധയോടെ നിരീക്ഷിച്ചിരുന്ന ഇദ്ദേഹം ഒലിവുകൃഷിയ്ക്കു പറ്റിയ കാലാവസ്ഥയാണു അടുത്ത ഏതാനും വർഷങ്ങളിൽ എന്ന് മുൻ‌കൂട്ടിക്കണ്ട്, കൃഷിയിൽ നഷ്ടം അനുഭവിയ്ക്കുന്ന കർഷകരിൽ നിന്നും യന്ത്രങ്ങൾ തുച്ഛവിലയ്ക്കു വാങ്ങി അവസരം പരമാവധിചൂഷണം ചെയ്തുവത്രേ.

സംഭാവനകൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]

ഗണിതശാസ്ത്രത്തിലെ അതികായന്മാർ

"https://ml.wikipedia.org/w/index.php?title=ഥേൽസ്&oldid=3175586" എന്ന താളിൽനിന്ന് ശേഖരിച്ചത്