ഏക്കർ
ദൃശ്യരൂപം
വിസ്തീർണ്ണം അളക്കുന്നതിനുള്ള ഒരു ഏകകമാണ് ഏക്കർ. സ്ഥലങ്ങളുടെ വിസ്തീർണ്ണം അളക്കാനാണ് ഏക്കർ വ്യാപകമായി ഉപയോഗിക്കുന്നത്. ഏക്കർ തന്നെ ഇംഗ്ലീഷ്, അമേരിക്കൻ, ഇന്റർനാഷണൽ തുടങ്ങി ഒരു പാട് സ്റ്റാന്റേർഡുകളിൽ വ്യത്യസ്തമാണ്. ഇന്ത്യയിൽ ഏക്കറിന്റെ നൂറിലൊരംശം സെന്റ് എന്നറിയപ്പെടുന്നു.
ഇന്റർനാഷണൽ ഏക്കർ
[തിരുത്തുക]അമേരിക്കയും കോമൺവെൽത്ത് രാജ്യങ്ങളും ഏകോപിച്ച് തീരുമാനിച്ചതനുസരിച്ച് രൂപം കൊണ്ടതാണ് ഇന്റർനാഷണൽ ഏക്കർ. 4,046.8564224 ചതുരശ്ര മീറ്റർ ആണ് ഒരു ഇന്റർനാഷണൽ ഏക്കർ[1]. ഇന്റർനാഷണൽ ഏക്കറും അമേരിക്കൻ സർവേ ഏക്കറും തമ്മിൽ 0.016 ചതുരശ്ര മീറ്റർ മാത്രമേ വ്യത്യാസമുള്ളൂ.
മറ്റു യൂണിറ്റുകളുമായുള്ള താരതമ്യം
[തിരുത്തുക]യൂണിറ്റ് | പ്രതീകം | ഒരു ഏക്കർ എന്നാൽ |
ചതുരശ്ര മീറ്റർ | m² | 4,046.8564224 m² |
സെന്റ് | cent | 100 cent |
ഹെക്ടർ | ha | 0.40468564224 ha |
ആർ | a | 40.468564224 a |
ചതുരശ്ര അടി | sq.ft. | 43560 sq.ft. |
ചതുരശ്ര മൈൽ | sq.mi. | 0.0015625 sq.mi. |
അവലംബം
[തിരുത്തുക]- ↑ National Bureau of Standards. (1959). Refinement of Values for the Yard and the Pound.