സെന്റ്
ദൃശ്യരൂപം
അളവിന്റെ ഒരു ഏകകമാണ് സെന്റ്. ഇത് ഒരു പ്രധാന ഏകകത്തിന്റെ നൂറിലൊരംശമായി കണക്കാക്കുന്നു.
വിസ്തീർണ്ണം
[തിരുത്തുക]ഇന്ത്യയിൽ പ്രത്യേകിച്ച് ദക്ഷിണേന്ത്യയിൽ വിസ്തീർണ്ണം അളക്കുന്നതിനുള്ള ഒരു ഏകകമാണ് സെന്റ്.ഏക്കറിന്റെ നൂറിലൊരംശമാണ് സെന്റ്. [1]
കണക്കുകൂട്ടൽ
[തിരുത്തുക]- 100 സെന്റ് = 1 ഏക്കർ.
- 1 സെന്റ് = 1⁄100 ഏക്കർ.
- 1 സെന്റ് = 40.468 ചതുരശ്ര മീറ്റർ.
- 1 സെന്റ് = 435.60 ചതുരശ്ര അടി.
സംഗീതം
[തിരുത്തുക]സംഗീതത്തിൽ ഒരു സെന്റ് സെമിടോണിന്റെ നൂറിലൊരംശമാണ്. അതായത്, ഒക്ടേവിന്റെ 1200ൽ ഒരംശം.
മറ്റുള്ളവ
[തിരുത്തുക]വജ്രത്തിന്റെ കാര്യത്തിൽ ഒരു കാരറ്റിന്റെ നൂറിൽ ഒരംശമാണ് ഒരു സെന്റ്. ഇത് പോയിന്റ് എന്നും അറിയപ്പെടുന്നു.