Jump to content

ഏഷ്യ കൊഓപ്പറേഷൻ ഡയലോഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Asia Cooperation Dialogue

Member states in yellow
Member states in yellow
തരംRegional cooperation organizations
Members
നേതാക്കൾ
• Secretary-General
ഡോ. പോർണ്ചായ് ദൻവിവദന[1]
സ്ഥാപിതം2002
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
46,872,864[2] കി.m2 (18,097,714 ച മൈ)
ജനസംഖ്യ
• Estimate
4,317,290,284
•  ജനസാന്ദ്രത
92/കിമീ2 (238.3/ച മൈ)

ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ലക്ഷ്യമിട്ട്, ആസിയാൻ, ഗൾഫ് സഹകരണ കൗൺസിൽ, യുറേഷ്യൻ എക്കണോമിക് യൂണിയൻ, ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷൻ, സാർക്ക് പോലുള്ള വ്യത്യസ്ഥ പ്രാദേശിക സംഘടനകൾ തമ്മിൽ കോണ്ടിനെന്റൽ തലത്തിൽ സഹകരണം സമന്വയിപ്പിക്കുന്നതിന് 18 ജൂൺ 2002 ന് തായ്ലന്റിലെ ചാ-ആമിൽ വെച്ച് ഉദ്ഘാടനം ചെയ്ത് ഇന്റർ ഗവൺമെന്റൽ ഓർഗനൈസേഷനാണ് ഏഷ്യ കൊഓപ്പറേഷൻ ഡയലോഗ് (ACD) . പരസ്പരം സഹകരിക്കുന്ന 19 മേഖലകളിൽ ഊർജ്ജം, വിവരസാങ്കേതികവിദ്യ, ഗതാഗതം എന്നിവയെല്ലാം ഉൾപ്പെടുത്തിയിട്ടുണ്ട്.[3] ഏഷ്യയെ മുഴുവൻ ഉൾക്കൊള്ളുന്ന ആദ്യത്തെ അന്താരാഷ്ട്ര സംഘടനയാണിത്.[4] ഇതിന്റെ പ്രൊവിഷണൽ സെക്രട്ടേറിയറ്റ് കുവൈത്തിലാണ്.[5] ഭാവിയിൽ, സെക്രട്ടേറിയറ്റ് സ്ഥാപനവൽക്കരണത്തിന് വിധേയമാക്കുകയും അതിന്റെ ഓഫീസ് സ്ഥിരം സെക്രട്ടേറിയറ്റാക്കി മാറ്റി, ആശയവിനിമയ കേന്ദ്രമായി പ്രവർത്തിക്കുകയും സംഘടനയുടെ കൂടുതൽ വിപുലമായ സഹകരണത്തിനായി വിപുലീകൃത ജോലികൾക്ക് പിന്തുണ നൽകുകയും ചെയ്യും.[5] തായ്‍ലന്റിൽ നിന്നുള്ള ഡോ. പോർണ്ചായ് ദൻവിവദന ആണ് നിലവിലെ എസിഡി സെക്രട്ടറി ജനറൽ.[1]

ചരിത്രം

[തിരുത്തുക]

2000 സെപ്റ്റംബർ 17 മുതൽ 20 വരെ മനിലയിൽ നടന്ന ആദ്യ ഇന്റർ നാഷണൽ കോൺഫറൻസ് ഓഫ് ഏഷ്യൻ പൊളിറ്റിക്കൽ പാർട്ടീസിൽ ആണ് ഏഷ്യ കൊഓപ്പറേഷൻ ഡയലോഗ് എന്ന ആശയം വരുന്നത്. ഏഷ്യയിലുടനീളമുള്ള സഹകരണം ചർച്ച ചെയ്യുന്നതിന് ഒരു ഭൂഖണ്ഡമെന്ന നിലയിൽ ഏഷ്യയ്ക്ക് സ്വന്തമായി ഒരു ഫോറം ഉണ്ടായിരിക്കണമെന്ന് അഭിപ്രായപ്പെട്ടു. പിന്നെ, 2001 ജൂലൈ 23-24 തീയതികളിൽ ഹാനോയിൽ വെച്ച് നടന്ന 34 മത് ആസിയാൻ വിദേശ മന്ത്രിമാരുടെ യോഗ സമയത്ത് ACD എന്ന ആശയം ഔദ്യോഗികമായി മുന്നോട്ടുവച്ചു.

ഡയമൻഷൻസ്

[തിരുത്തുക]

ഏഷ്യാ കോഓപ്പറേഷൻ ഡയലോഗിന്റെ ആദ്യ ചാ-ആം യോഗത്തിൽ തന്നെ പതിനെട്ട് രാജ്യങ്ങളിൽ നിന്നുള്ള വിദേശകാര്യ മന്ത്രിമാർ എസിഡിയുടെ, ഡയലോഗ്, പ്രൊജക്റ്റ് എന്നിങ്ങനെ രണ്ട് ഡയമെൻഷനുകൾ വികസിപ്പിക്കാൻ സമ്മതിച്ചു.

ഡയലോഗ് ഡയമെൻഷൻ

[തിരുത്തുക]

എസിഡി മന്ത്രിമാരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും പങ്കാളിത്തവും ആശയവിനിമയവും പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിടുന്നതാണ് ഡയമെൻഷൻ. എസിഡി നയ നിർമാതാക്കൾക്കിടയിൽ നിരന്തരമായ ബന്ധം നിലനിർത്തുന്നതിന്, ഡയലോഗ് ഡയമെൻഷൻ അനിവാര്യമായ ഒന്നാണ്. ഡയലോഗ് ഡയമെൻഷന്റെ ഭാഗമായി എസിഡി മന്ത്രിതല യോഗങ്ങളിൽ അംഗരാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ വർഷം തോറും യോഗം ചേരുന്നുണ്ട്.[6] ഇതിനിടയിൽ, വിദേശകാര്യ മന്ത്രിമാർ സെപ്റ്റംബറിൽ യുഎൻ പൊതുസഭ സമയത്ത് എസിഡി പദ്ധതി സഹകരണത്തിന്റെ പുരോഗതിയെക്കുറിച്ച് പരസ്പരം അവലോകനം ചെയ്യുന്നതിനും അന്താരാഷ്ട്ര പ്രശ്നങ്ങളെക്കുറിച്ച് ക്രിയാത്മക ചർച്ചകൾ നടത്തുന്നതിനും അന്താരാഷ്ട്ര തലത്തിൽ ഏഷ്യയുടെ ശബ്ദം ശക്തിപ്പെടുത്തുന്നതിനും വേണ്ടി ഒത്തുചേരാറുണ്ട്.[6]

പ്രൊജക്റ്റ് ഡയമെൻഷൻ

[തിരുത്തുക]

പ്രൊജക്റ്റ് ഡയമെൻഷൻ, തങ്ങൾക്ക് താൽപ്പര്യമുള്ള സഹകരണ മേഖലകളിൽ 'പ്രൈം മൂവേഴ്‌സ്' ആകാനും ഏഷ്യൻ രാജ്യങ്ങളുടെ നേട്ടത്തിനായി ഓരോ പദ്ധതിയും വികസിപ്പിക്കാനും രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നു.[6] നിലവിൽ, ഊർജ്ജം, കൃഷി, ബയോടെക്നോളജി, ടൂറിസം, ദാരിദ്ര്യ നിർമ്മാർജ്ജനം, ഐടി വികസനം, ഇ-വിദ്യാഭ്യാസം, സാമ്പത്തിക സഹകരണം എന്നിങ്ങനെ 20 മേഖലകളിൽ പ്രധാന രാജ്യങ്ങളാകാൻ പല രാജ്യങ്ങളും മുന്നോട്ട് വന്നിട്ടുണ്ട്.[6]

യോഗങ്ങൾ

[തിരുത്തുക]

മന്ത്രിതല യോഗങ്ങൾ

[തിരുത്തുക]
യോഗം സ്ഥാനം തീയതി
ഒന്നാമത് ചാ-ആം ജില്ല 18–19 ജൂൺ 2002
രണ്ടാമത്തേത് ചിയാങ് മൈ 21–22 ജൂൺ 2003
3 മത് ക്വിങ്‌ദാവോ 21–22 ജൂൺ 2004
നാലാമത് ഇസ്ലാമബാദ് 4-6 ഏപ്രിൽ 2005
അഞ്ചാമത് ദോഹ 23-24 മെയ് 2006
ആറാമത് സോൾ 5–6 ജൂൺ 2007
7 മത് അസ്താന 16-17 ഒക്ടോബർ 2008
എട്ടാമത് കൊളംബോ 15-16 ഒക്ടോബർ 2009
ഒൻപതാമത് ടെഹ്റാൻ 8–9 നവംബർ 2010
പത്താമത് കുവൈറ്റ് സിറ്റി 10–11 ഒക്ടോബർ 2012
പതിനൊന്നാമത്[7] ദുഷാൻബെ 29 മാർച്ച് 2013
പന്ത്രണ്ടാമത്[8] മനാമ 26 നവംബർ 2013
13 മത്[9] റിയാദ് 25 നവംബർ 2014
14 മത്[10] ബാങ്കോക്ക് 9–10 മാർച്ച് 2016
15 മത്[11] അബുദാബി 16–17 ജനുവരി 2017
16 മത്[12] ദോഹ 30 ഏപ്രിൽ 2019

ഉച്ചകോടികൾ

[തിരുത്തുക]
ഉച്ചകോടി സ്ഥാനം തീയതികൾ
I കുവൈറ്റ് സിറ്റി 15–17 ഒക്ടോബർ 2012
II ബാങ്കോക്ക് 8–10 ഒക്ടോബർ 2016
III ടെഹ്‌റാൻ 2018 [13]

ലക്ഷ്യങ്ങൾ

[തിരുത്തുക]

എസിഡിയുടെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണ്:

  1. ഏഷ്യയിലെ പൊതുവായ അറിവുകളും അവസരങ്ങളും തിരിച്ചറിയുന്നതിലൂടെ ഏഷ്യൻ രാജ്യങ്ങൾക്കിടയിൽ പരസ്പരാശ്രിതത്വം പ്രോത്സാഹിപ്പിക്കുക, ഇത് ദാരിദ്ര്യം കുറയ്ക്കുന്നതിനും ഏഷ്യൻ ജനതയുടെ ജീവിതനിലവാരം ഉയർത്തുന്നതിനും സഹായിക്കും, അതോടൊപ്പം ഏഷ്യയിൽ ഒരു വിജ്ഞാനാധിഷ്ഠിത സമൂഹം വികസിപ്പിക്കുകയും ജന-സാമൂഹിക ശാസ്തീകരണം വർദ്ധിപ്പിക്കുകയും ചെയ്യും;
  2. ഏഷ്യയിലെ വ്യാപാര, സാമ്പത്തിക വിപണി വിപുലീകരിക്കുക, മത്സരത്തിനുപകരം ഏഷ്യൻ രാജ്യങ്ങളുടെ വിലപേശൽ ശക്തി വർദ്ധിപ്പിക്കുക, ആഗോള വിപണിയിൽ ഏഷ്യയുടെ സാമ്പത്തിക മത്സരശേഷി വർദ്ധിപ്പിക്കുക;
  3. മറ്റ് പ്രദേശങ്ങൾക്ക് പ്രായോഗിക പങ്കാളിയാകുന്നതിന് നിലവിലുള്ള സഹകരണ ചട്ടക്കൂടുകൾക്ക് അനുബന്ധവും പരിപൂർണ്ണതയും നൽകിക്കൊണ്ട് ഏഷ്യയുടെ കഴിവുകളും ശക്തിയും വളർത്തിയെടുക്കുന്നതിലൂടെ ഏഷ്യൻ സഹകരണത്തിലെ നഷ്‌ടമായ കണ്ണിയായി വർത്തിക്കുക;
  4. ആത്യന്തികമായി ഏഷ്യൻ ഭൂഖണ്ഡത്തെ ഒരു ഏഷ്യൻ കമ്മ്യൂണിറ്റിയാക്കി മാറ്റി, ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി കൂടുതൽ തുല്യനിലയിൽ ഇടപഴകാനും പരസ്പര സമാധാനത്തിനും അഭിവൃദ്ധിക്കും വേണ്ടി കൂടുതൽ ക്രിയാത്മകമായി സംഭാവന ചെയ്യാനും കഴിയും.

എസിഡി തിങ്ക് താങ്ക് നെറ്റ്‌വർക്ക്

[തിരുത്തുക]

2004 ഡിസംബറിൽ തായ്‌ലൻഡ് ആദ്യത്തെ എസിഡി തിങ്ക് താങ്ക് സിമ്പോസിയത്തിന് ആതിഥേയത്വം വഹിച്ചു. എസിഡിയുടെ അക്കാദമിക് വിഭാഗമായി പ്രവർത്തിക്കാൻ എസിഡി രാജ്യങ്ങൾ നാമനിർദ്ദേശം ചെയ്ത അക്കാദമിക് സ്ഥാപനങ്ങൾ, വികസന ശൃംഖലകൾ, ഗവേഷണ ഗ്രൂപ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന ഒരു എസിഡി തിങ്ക് ടാങ്ക് നെറ്റ്‌വർക്ക് ഉണ്ടാക്കിയിട്ടുണ്ട്. എസിഡിയുമായി ബന്ധപ്പെട്ട് ആഴത്തിലുള്ള പഠനം നടത്തുകയും, എസിഡിയുടെ വികസനത്തിന് പിന്തുണ നൽകുകയും, പ്രൈം മൂവർ പ്രോജക്ടുകൾ സുഗമമാക്കുകയും ചെയ്യുക എന്നതാണ് ഇതിന്റെ ലക്ഷ്യങ്ങൾ.[6]

അംഗരാജ്യങ്ങൾ

[തിരുത്തുക]
MaldivesBangladeshBhutanNepalSri LankaIndiaMyanmarThailandCambodiaLaosVietnamBruneiIndonesiaMalaysiaPhilippinesSingaporeAfghanistanPakistanTurkmenistanIranAzerbaijanKazakhstanKyrgyzstanTajikistanUzbekistanChinaRussiaTurkeyJapanMongoliaSouth KoreaBahrainKuwaitOmanQatarSaudi ArabiaUnited Arab EmiratesSouth Asian Association for Regional CooperationBay of Bengal Initiative for Multi-Sectoral Technical and Economic CooperationMekong–Ganga CooperationAssociation of Southeast Asian NationsShanghai Cooperation OrganisationTurkic CouncilEconomic Cooperation OrganizationGulf Cooperation CouncilAsia Cooperation Dialogue
A clickable Euler diagram showing the relationships between various Asian regional organisations vde
ഏഷ്യ കൊഓപ്പറേഷൻ ഡയലോഗിന്റെ അംഗത്വവും വിപുലീകരണവും

18 അംഗങ്ങളുമായാണ് എസിഡി സ്ഥാപിച്ചത്. മാർച്ച് 2016 ലെ കണക്കനുസരിച്ച്, സംഘടനയിൽ അംഗങ്ങളായ 34 രാജ്യങ്ങൾ [14] ചുവടെ പട്ടികപ്പെടുത്തിയിരിക്കുന്നു (ആസിയാൻ, ജിസിസി എന്നിവയിലെ നിലവിലുള്ള എല്ലാ അംഗങ്ങളും ഉൾപ്പെടെ).

Name Accession date Regional organization
 അഫ്ഗാനിസ്താൻ 17 ഒക്ടോബർ 2012 സാർക്ക്, ഇസിഒ
 ബഹ്റൈൻ 18 ജൂൺ 2002 ജിസിസി, അറബ് ലീഗ്
 ബംഗ്ലാദേശ് 18 ജൂൺ 2002 സാർക്ക്, ബിംസ്റ്റെക്
 ഭൂട്ടാൻ 27 സെപ്റ്റംബർ 2004 സാർക്ക്, ബിംസ്റ്റെക്
 ബ്രൂണൈ 18 ജൂൺ 2002 ആസിയാൻ
 കംബോഡിയ 18 ജൂൺ 2002 ആസിയാൻ, എംജിസി
 China 18 ജൂൺ 2002 എസ്‍സിഒ
 ഇന്ത്യ 18 ജൂൺ 2002 സാർക്ക്, ബിംസ്റ്റെക്, എംജിസി, എസ്‍സിഒ
 ഇന്തോനേഷ്യ 18 ജൂൺ 2002 ആസിയാൻ
 ഇറാൻ 21 ജൂൺ 2004 ഇസിഒ
 ജപ്പാൻ 18 ജൂൺ 2002
 ഖസാഖ്‌സ്ഥാൻ 21 ജൂൺ 2003 സിഐഎസ്, ഇസിഒ, എസ്‍സിഒ
 ദക്ഷിണ കൊറിയ 18 ജൂൺ 2002
 കുവൈറ്റ്‌ 21 ജൂൺ 2003 ജിസിസി, അറബ് ലീഗ്
 കിർഗ്ഗിസ്ഥാൻ[15] 16 ഒക്ടോബർ 2008 സിഐഎസ്, ഇസിഒ, എസ്‍സിഒ
 ലാവോസ് 18 ജൂൺ 2002 ആസിയാൻ, എംജിസി
 മലേഷ്യ 18 ജൂൺ 2002 ആസിയാൻ
 മംഗോളിയ 21 ജൂൺ 2004
 മ്യാൻമാർ 18 ജൂൺ 2002 ആസിയാൻ, ബിംസ്റ്റെക്, എംജിസി
 നേപ്പാൾ 10 മാർച്ച് 2016 സാർക്ക്, ബിംസ്റ്റെക്
 ഒമാൻ 21 ജൂൺ 2003 ജിസിസി, അറബ് ലീഗ്
 പാകിസ്താൻ 18 ജൂൺ 2002 സാർക്ക്, എസ്‍സിഒ, ഇസിഒ
 ഫിലിപ്പീൻസ് 18 ജൂൺ 2002 ആസിയാൻ,
 ഖത്തർ 18 ജൂൺ 2002 ജിസിസി, അറബ് ലീഗ്
 റഷ്യ 4 ഏപ്രിൽ 2005 സിഐഎസ്, സിഒഇ, എസ്‍സിഒ
 സൗദി അറേബ്യ 4 ഏപ്രിൽ 2005 ജിസിസി, അറബ് ലീഗ്
 സിംഗപ്പൂർ 18 ജൂൺ 2002 ആസിയാൻ
 ശ്രീലങ്ക 21 ജൂൺ 2003 സാർക്ക്, ബിംസ്റ്റെക്
 താജിക്കിസ്ഥാൻ 5 ജൂൺ 2006 സിഐഎസ്, ഇസിഒ, എസ്‍സിഒ
 തായ്‌ലാന്റ് 18 ജൂൺ 2002 ആസിയാൻ, ബിംസ്റ്റെക്, എംജിസി
 തുർക്കി[14] 26 സെപ്റ്റംബർ 2013 സിഒഇ, ഇസിഒ
 ഐക്യ അറബ് എമിറേറ്റുകൾ 21 ജൂൺ 2004 ജിസിസി, അറബ് ലീഗ്
 ഉസ്ബെക്കിസ്ഥാൻ 5 ജൂൺ 2006 സിഐഎസ്, ഇസിഒ, എസ്‍സിഒ
 വിയറ്റ്നാം 18 ജൂൺ 2002 ആസിയാൻ, എംജിസി


  • ↑ Turkey is a European Union candidate since 1999.

പരാമർശങ്ങൾ

[തിരുത്തുക]
  1. 1.0 1.1 "Asia Cooperation Dialogue". www.acd-dialogue.org.
  2. Corresponds to the terrestrial surface. Including the Exclusive Economic Zones of each member state, the total area is 73 936 667 km².
  3. "Asia Cooperation Dialogue (ACD) Initiative". Retrieved 2020-11-21.
  4. "From Rep. of Turkey Ministry of Foreign Affairs". Retrieved 2020-11-21.
  5. 5.0 5.1 "Asia Cooperation Dialogue". www.acd-dialogue.org.
  6. 6.0 6.1 6.2 6.3 6.4 "Asia Cooperation Dialogue". www.acd-dialogue.org.
  7. "Thaksin's Statement at the 11th Asia Cooperation Dialogue Ministerial Meeting". wordpress.com. 3 April 2013. Retrieved 10 April 2018.
  8. "12th Asia Cooperation Dialogue Ministerial Meeting held in Bahrain". xinhuanet.com. Retrieved 10 April 2018.
  9. "32 ministers to attend Riyadh conference". Arab News.com. 2 November 2009. Retrieved 30 May 2015.
  10. "Chairman's Statement 14th Asia Cooperation Dialogue (ACD) Ministerial Meeting" (PDF).
  11. "15th ACD Ministerial Meeting, 16–17 January 2017, Abu Dhabi, United Arab Emirates". 17 January 2017.
  12. "16th ACD Ministerial Meeting, 30 April 2019, Doha, Qatar". 17 January 2017.
  13. "Asia Cooperation Dialogue". www.acd-dialogue.org. Retrieved 10 April 2018.
  14. 14.0 14.1 "No: 253, 26 September 2013, Press Release on Turkey's Membership to the Asia Cooperation Dialogue". Ministry of Foreign Affairs of Turkey. 26 September 2013. Retrieved 26 October 2013.
  15. "Assistant Foreign Minister Zhai Jun Attends the 7th Asia Cooperation Dialogue Foreign Ministers'Meeting in Kazakhstan". Retrieved 28 June 2010.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഏഷ്യ_കൊഓപ്പറേഷൻ_ഡയലോഗ്&oldid=3986800" എന്ന താളിൽനിന്ന് ശേഖരിച്ചത്