Jump to content

ഐസ് ബക്കറ്റ് ചലഞ്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Doing the ALS Ice Bucket Challenge

അമിട്രോഫിക് ലാറ്ററൽ സ്ക്ലീറോസിസ് (എഎൽഎസ്) എന്ന രോഗത്തെക്കുറിച്ച് പൊതുസമൂഹത്തിൽ അവബോധമുണ്ടാക്കുന്നതിനും ഇതിനെതിരെ പോരാടാൻ ഫണ്ട് ശേഖരിക്കുന്നതിനുമായാണ് എഎൽഎസ് അസോസിയേഷൻ ഐസ് ബക്കറ്റ് ചലഞ്ചിന് രൂപം കൊടുത്തത്.

ഐസ് കട്ട നിറച്ച ഒരു ബക്കറ്റ് വെള്ളം തലയിലൂടെ ഒഴിക്കുക എന്ന പ്രോഗ്രാം അതിനിടയിൽ വൻ തരംഗം സൃഷ്ടിക്കുകയാണ്. ഒന്നുകിൽ വെല്ലുവിളി സ്വീകരിക്കുക, അല്ലെങ്കിൽ മോട്ടോർ ന്യൂറോൺ ഡിസീസ് ഫണ്ടിലേക്ക് 100 ഡോളർ സംഭാവന ചെയ്യുക.അല്ലെങ്കിൽ രണ്ടും കൂടി ചെയ്യുക-ഇതാണ് ഐസ് ബക്കറ്റ് ചലഞ്ച്.എഎൽഎസ് അസോസിയേഷന്റെ ഐസ് ബക്കറ്റ് ചലഞ്ചിന്റെ ഭാഗമായാണ് പ്രമുഖർ തലയിൽ ഐസ് വെള്ളമൊഴിക്കുകയും വീഡിയോ പോസ്റ്റ് ചെയ്യുകയും ചെയ്യുന്നത്.വെല്ലുവിളി ഏറ്റെടുക്കുന്നവർ മൂന്ന് പേരെ കൂടി വെല്ലുവിളിക്കണം.എഎൽഎസ് എന്നറിയപ്പെടുന്ന ഈ അസുഖം തലച്ചോറിനെയും ഞരമ്പിനെയും സ്പൈനൽകോഡിനെയും ബാധിക്കുകയും വ്യക്തിയെ തളർവാതത്തിലേക്ക് നയിക്കുകയും ചെയ്യുന്ന രോഗമാണ്. [1]

Atlanta Falcons players, coaches, and staff take the Ice Bucket Challenge

ആർക്കും ഈ ചലഞ്ചിൽ പങ്കെടുക്കാം. ഇതിനായി ഒരു ബക്കറ്റ് ഐസ് വെള്ളമെടുത്ത് തലയിലൂടെ ഒഴിക്കുകയാണ് ചെയ്യേണ്ടത്. അതിന്റെ ഫോട്ടോയെടുത്ത് സോഷ്യൽ മീഡിയകളിൽ പോസ്റ്റ് ചെയ്യുകയും വേണം. കൂടാതെ മൂന്ന് സുഹൃത്തുക്കളെ ഇതിൽ പങ്കെടുക്കാൻ വെല്ലുവിളിക്കുകയും വേണം.ഇതുവരെ ഫലപ്രദമായ ചികിത്സ കണ്ടുപിടിക്കാത്ത മഹാരോഗമായ മോട്ടോർ ന്യൂറോൺ ഡിസീസ് മൂലം ലോകമാകമാനമായി നിരവധി രോഗികൾ നരകയാതന അനുഭവിക്കുന്നുണ്ട്.നിരവധി സെലിബ്രിറ്റികളാണ് ചലഞ്ചിൽ പങ്കാളികളായിക്കൊണ്ടിരിക്കുന്നത്. ഫേസ്‌ബുക്ക് സ്ഥാപകനായ മാർക്ക് സുക്കർബർഗ് ഐസ് ബക്കറ്റ് ചലഞ്ചിൽ പങ്കെടുത്ത് തലവഴി വെള്ളമൊഴിക്കുകയും ബിൽഗേറ്റ്‌സിനെ ഇതിൽ പങ്കെടുക്കാൻ വെല്ലുവിളിക്കുകയും ചെയ്തത് വാർത്തകളിൽ നിറയുകയും ഇതിന്റെ ദൃശ്യങ്ങൾ വൈറലായി പടരുകയും ചെയ്തിരുന്നു.[2]ഇക്കാലം വരെയും അധികമാരും കേട്ടിട്ടു പോലും ഇല്ലാതിരുന്ന ഒരു അസുഖം.പൊതുജനങ്ങൾക്കിടയിൽ അതേക്കുറിച്ചു ബോധവത്കരണം നടത്തുന്നതിനായി അമേരിക്കയിലെ എഎൽഎസ് അസോസിയേഷൻ തുടങ്ങിവച്ച ഐസ് ബക്കറ്റ് ചലഞ്ച് ഇപ്പോൾ ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്നു.കോറി ഗ്രിഫിൻ എന്നയാളാണ് ആദ്യമായി സ്വന്തം തലയിൽ വെള്ളമൊഴിച്ചു പ്രചരണത്തിനു തുടക്കം കുറിച്ചത്.സോഷ്യൽമീഡിയകളിൽ പടർന്നു പിടിക്കുകയാണിപ്പോൾ ഈ ഐസ് ബക്കറ്റ് ചാലഞ്ച്. ഓരോ ദിവസവും സിനിമാരംഗത്തും കായികരംഗത്തും നയതന്ത്രരംഗത്തു നിന്നുമെല്ലാമുള്ള പ്രമുഖർ തലയിലൂടെ ഒരു ബക്കറ്റ് വെള്ളം ഒഴിക്കുന്ന വാർത്തകളാണ് ഫെയ്സ്ബുക്ക് അടക്കമുള്ള സോഷ്യൽമീഡിയകളിൽ നിറയുന്നത്.[3].

വെല്ലുവിളി ഏറ്റെടുത്ത പ്രമുഖർ

[തിരുത്തുക]

മാർക്ക് സുക്കർബർഗ്, ബിൽ ഗേറ്റ്സ്, ആപ്പിൾ സിഇ ടിം കുക്ക്, അമെരിക്കൻ മുൻ പ്രസിഡൻറ് ജോർജ് ബുഷ്, ജസ്റ്റിൻ ബീബർ, ലേഡി ഗാഗ, ഗായികയും മോഡലുമായ ഇഗി അസാലിയ, നടൻ ക്രിസ് പാറ്റ്, ഓപ്ര വിൻഫാറ്റ്, ജെന്നിഫർ ലോപ്പസ് എന്നിവരാണ് വെല്ലുവിളി ഏറ്റെടുത്തവരിൽ പ്രമുഖർ. ടെന്നിസ് താരം രോഹൻ ബൊപ്പണ്ണയാണ് ഇന്ത്യയിൽ ആദ്യമായി ഐസ് ബക്കറ്റ് ചാലഞ്ച് തുടങ്ങിവച്ചത്.അതിനു പുറകേ സാനിയ മിർസ, റിതേഷ് ദേശ്മുഖ്, മഹേഷ് ഭൂപതി,യുവരാജ് സിങ് തുടങ്ങിയവരും ഒരു ബക്കറ്റ് വെള്ളത്തിൻറെ വെല്ലുവിളി ഏറ്റെടുത്തു. അക്ഷയ് കുമാർ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിൽ വച്ചാണ് ഐസ് ബക്കറ്റ് വെല്ലുവിളി ഏറ്റെടുത്തത്. ഭാര്യയും ബോളിവുഡ് താരവുമായ ട്വിങ്കിൾ ഖന്ന, സൽമാൻ ഖാൻ, ബിസിനസ് പാട്ണർ അശ്വിനി യാർഡി എന്നിവരെ വെല്ലുവിളിക്കുകയും ചെയ്തു അക്ഷയ് കുമാർ. ലോകം മുഴുവൻ പടർന്നു പിടിക്കുന്നുണ്ടെങ്കിലും ഇതിനെതിരേയുള്ള വിമർശനങ്ങളും ശക്തമാണ്.

അവലംബങ്ങൾ

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-22. Retrieved 2014-09-08.
  2. http://www.marunadanmalayali.com/channel/video/ice-bucket-challenge-on-horse-goes-wrong-for-woman-1959#sthash.uaYOvism.dpuf
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-08-28. Retrieved 2014-09-08.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഐസ്_ബക്കറ്റ്_ചലഞ്ച്&oldid=3802389" എന്ന താളിൽനിന്ന് ശേഖരിച്ചത്