ഐ.എൻ.എസ്. അസ്ത്രധാരിണി
ഇന്ത്യൻ നേവൽ ഷിപ്പ് അസ്ത്രധാരിണി.
| |
Class overview | |
---|---|
Name: | ഐ.എൻ.എസ്. അസ്ത്രധാരിണി |
Builders: | ഷോഫ്റ്റ് ഷിപ്പ്‍യാർഡ് പ്രൈവറ്റ് ലിമിറ്റഡ് |
Operators: | Indian Navy |
Preceded by: | ഐ.എൻ.എസ്. അസ്ത്രവാഹിനി |
In commission: | 2015 ഒക്ടോബർ 6 മുതൽ |
General characteristics | |
Class and type: | [[ vessel class എന്ന ഗുണഗണം പ്രദർശനസജ്ജമാക്കൽ പരാജയപ്പെട്ടു: vessel class എന്ന ഗുണം കണ്ടെത്താനായില്ല. ]] (?) |
Length: | 50 മീ (160 അടി)[1] |
Speed: | 15 knot (28 km/h)[1] |
Complement: | 2 ഉദ്യോഗസ്ഥർ, 27 നാവികർ, മറ്റു 13 അംഗങ്ങൾ എന്നിവർക്കു യാത്ര ചെയ്യുന്നതിനുള്ള സംവിധാനങ്ങൾ. [1] |
Notes: | ടോർപിഡൊ ലോഞ്ച് ആൻഡ് റിക്കവറി വെസൽ (TLRV) യുദ്ധക്കപ്പൽ. നാവികസേനയുടെ ഈസ്റ്റേൺ ഫ്ലീറ്റിൽ (കിഴക്കൻ കപ്പൽ സൈന്യത്തിൽ) ഉൾപ്പെടുത്തിയിരിക്കുന്നു. |
ഇന്ത്യൻ നാവികസേനയ്ക്കുവേണ്ടി പൂർണ്ണമായും ഇന്ത്യയിൽ വച്ച് നിർമ്മിക്കപ്പെട്ട ആദ്യത്തെ ടോർപിഡോ ലോഞ്ചർ യുദ്ധക്കപ്പലാണ് ഐ.എൻ.എസ്. അസ്ത്രധാരിണി (ഇംഗ്ലീഷിൽ: Astradharini).[2] പ്രധാനമായും ടോർപിഡൊകൾ വിക്ഷേപിക്കുന്നതിനായി തയ്യാറാക്കിയിട്ടുള്ള ഈ യുദ്ധക്കപ്പലിനെ ജലാന്തര ആയുധ പരീക്ഷണങ്ങൾക്കും തിരച്ചിലുകൾക്കും ഉപയോഗിച്ചുവരുന്നു. ഇതിനുവേണ്ടി അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളാണ് സജ്ജമാക്കിയിട്ടുള്ളത്.[3]
2015 ജൂലൈ 17-ന് സേവനരംഗത്തു നിന്നും പുറത്താക്കപ്പെട്ട ഐ.എൻ.എസ്. അസ്ത്രവാഹിനിയ്ക്കു പകരമായാണ് ഈ യുദ്ധക്കപ്പൽ തയ്യാറാക്കിയിട്ടുള്ളത്.[2] 2015 ഒക്ടോബർ 6-ന് വിശാഖപട്ടണത്തെ നേവൽ ബേസിൽ വച്ച് കിഴക്കൻ നാവിക മേഖല വൈസ് അഡ്മിറലായ സതീഷ് സോണിയാണ് കപ്പലിന്റെ കമ്മീഷനിങ് നടത്തിയത്.[2] ഡി.ആർ.ഡി.ഓ.യ്ക്കു കീഴിലുള്ള നേവൽ സയൻസ് ആൻഡ് ടെക്നോളജിക്കൽ ലബോറട്ടറി (NSTL), ഖരക്പൂരിലെ ഐ.ഐ.ടി., ഷോഫ്റ്റ് ഷിപ്പ്‍യാർഡ് എന്നീ സ്ഥാപനങ്ങളാണ് കപ്പൽ നിർമ്മിച്ചത്.[2] ജലാന്തര-ആയുധ നിർമ്മാണശേഷിയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായാണ് ഐ.എൻ.എസ്. അസ്ത്രധാരിണി തയ്യാറാക്കിയിട്ടുള്ളത്.[3]
സവിശേഷതകൾ
[തിരുത്തുക]പൂർണ്ണമായും ഇന്ത്യയിൽ വച്ച് നിർമ്മിക്കപ്പെട്ടിട്ടുള്ള ആദ്യത്തെ ടോർപിഡൊ ലോഞ്ച് ആൻഡ് റിക്കവറി വെസൽ (TLRV) യുദ്ധക്കപ്പലാണ് ഐ എൻ എസ് അസ്ത്രധാരിണി.(ഐ.എൻ.എസ്=ഇന്ത്യൻ നേവൽ ഷിപ്പ്)[2] ടോർപിഡോകൾ വിക്ഷേപിക്കുകയെന്നതാണ് കപ്പലിന്റെ പ്രധാന ലക്ഷ്യം. കപ്പലിന്റെ വിശാലമായ ഡെക്കിൽ ഇതിനുവേണ്ടിയുള്ള ടോർപിഡൊ ലോഞ്ചറുകൾ സജ്ജമാക്കിയിട്ടുണ്ട്.[4] ഇവയുടെ ലോഞ്ച് വെസലിന് 50 മീറ്റർ നീളമുണ്ട്. പൂർണ്ണമായും ഇന്ത്യയിൽ നിർമ്മിച്ച സ്റ്റീൽ ഉപയോഗിച്ചാണ് വെസൽ തയ്യാറാക്കിയിട്ടുള്ളത്.[3]
ജലാന്തര ആയുധ പരീക്ഷണങ്ങൾക്കും തിരച്ചിലുകൾക്കും സഹായകമായ ആധുനിക ആശയവിനിമയ സംവിധാനങ്ങളാണ് ഐ എൻ എസ് അസ്ത്രധാരിണിയിൽ ഉപയോഗിച്ചിരിക്കുന്നത്.[3] പവർ ഉല്പാദനത്തിനും ആധുനിക മാർഗ്ഗങ്ങൾ സ്വീകരിച്ചിരിക്കുന്നു.[4] കുറഞ്ഞ പവർ ഉപയോഗിച്ച് മണിക്കൂറിൽ 15 നോട്ടിക്കൽ മൈൽ (28 കിലോമീറ്റർ) വേഗതയിൽ സഞ്ചരിക്കുവാൻ കഴിയും.[2]
ഡി.ആർ.ഡി.ഓ.യിൽ നിന്നുള്ള പതിമൂന്ന് ശാസ്ത്രജ്ഞരോടൊപ്പം രണ്ട് ഉദ്യോഗസ്ഥർക്കും 27 നാവികർക്കും ഒരേ സമയം സഞ്ചരിക്കുവാനുള്ള സൗകര്യങ്ങളാണ് കപ്പലിലുള്ളത്.[2]
അസ്ത്രവാഹിനിയും അസ്ത്രധാരിണിയും
[തിരുത്തുക]2015 ജൂലൈ 17-നു സേവനരംഗത്തു നിന്നും പിൻവലിച്ച (ഡീ കമ്മീഷൻ ചെയ്ത) യുദ്ധക്കപ്പലാണ് ഐ.എൻ.എസ്. അസ്ത്രവാഹിനി. 28.5 മീറ്റർ നീളവും 112 ടൺ ഭാരവുമുണ്ടായിരുന്ന അസ്ത്രവാഹിനിയുടെ പോരായ്മകൾ പരിഹരിച്ച് നിർമ്മിച്ച യുദ്ധക്കപ്പലാണ് അസ്ത്രധാരിണി.[2]
നിർമ്മാണം
[തിരുത്തുക]നേവൽ സയൻസ് & ടെക്നോളജിക്കൽ ലബോറട്ടറി(NSTL), ഖരക്പൂർ ഐ.ഐ.ടി., ഷോഫ്റ്റ് ഷിപ്പ്യാഡ് (Shoft Shipyard) എന്നീ സ്ഥാപനങ്ങളിൽ നിന്നുള്ളവരാണ് ഐ.എൻ.എസ്. അസ്ത്രധാരിണിയുടെ നിർമ്മാണത്തിനു പിന്നിൽ പ്രവർത്തിച്ചത്. NSTL നിർമ്മിക്കുന്ന ജലാന്തര(Under water)യുദ്ധ സാമഗ്രികൾ പരീക്ഷിക്കുന്നതിനായി ഈ കപ്പലിനെ ഉപയോഗിക്കുന്നുണ്ട്.[2] കമ്മീഷൻ ചെയ്തതിനു ശേഷം നാവികസേനയുടെ കിഴക്കൻ കപ്പൽ സൈന്യത്തിലേക്കാണ് (The Eastern Fleet) ഐ.എൻ.എസ്. അസ്ത്രധാരിണിയെ ഉൾപ്പെടുത്തിയിരിക്കുന്നത്.[2]
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 'INS Astradharini commissioned at Vizag' The Hindu, 2015 October 7, Retrieved 2015 October 8.
- ↑ 2.00 2.01 2.02 2.03 2.04 2.05 2.06 2.07 2.08 2.09 'INS Astradharini commisioned', The Hindu, 2015 October 7, Trivandrum edition, Page-8.
- ↑ 3.0 3.1 3.2 3.3 'ഐ.എൻ.എസ്. അസ്ത്രധാരിണി നാവികസേനയുടെ ഭാഗമായി', കേരള കൗമുദി, 2015 ഒക്ടോബർ 6, ശേഖരിച്ചത്-2015 ഒക്ടോബർ-7.
- ↑ 4.0 4.1 ' Indian Navy commissions indigenous torpedo recovery vessel - INS Astradharini', Zee News, 2015 October 6, ശേഖരിച്ചത്-2015 ഒക്ടോബർ 7.