Jump to content

ഒറ്റാൽ (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ottaal
Theatrical poster
സംവിധാനംജയരാജ്
കഥജോഷി മംഗലത്ത്
തിരക്കഥജോഷി മംഗലത്ത്
ആസ്പദമാക്കിയത്വാങ്ക
by ആന്റൺ ചെഖോവ്
അഭിനേതാക്കൾ
സംഗീതംകാവാലം നാരായണപ്പണിക്കർ
ഛായാഗ്രഹണംഎം.ജെ. രാധാകൃഷ്ണൻ
ചിത്രസംയോജനംബി. അജിത്കുമാർ
സ്റ്റുഡിയോDirector Cutz Film Company Ltd]]
വിതരണംQube India
Reelmonk
റിലീസിങ് തീയതി
  • 6 നവംബർ 2015 (2015-11-06) (India)
രാജ്യംഇന്ത്യ
ഭാഷമലയാളം
ഇംഗ്ലീഷ്
സമയദൈർഘ്യം81 മിനിട്ട്

ജയരാജ് സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഒറ്റാൽ.[൧] 2014-ലെ ദേശീയ ചലച്ചിത്രപുരസ്കാരങ്ങളിൽ മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള പുരസ്കാരവും, മികച്ച അവലംബിത തിരക്കഥക്കുള്ള പുരസ്കാരവും ഈ ചിത്രത്തിനു ലഭിച്ചു. വിനോദ് വിജയൻ, സെവൻ ആർട്സ് മോഹൻ എന്നിവർ ചേർന്നാണു ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.[1] ആന്റൺ ചെക്കോവിന്റെ വാങ്ക എന്ന ചെറുകഥയുടെ ചലച്ചിത്രാവിഷ്കാരമാണു ഈ ചിത്രം[2].

കഥാതന്തു

[തിരുത്തുക]

കുട്ടനാട്ടിലെ താറാവു കർഷകരുടെ പശ്ചാത്തലത്തിൽ ഒരു താറാവു കർഷകന്റെയും കൊച്ചു കുട്ടിയുടെയും ജീവിതമാണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. ഗ്രാമീണ ജീവിതവും ബാലവേലയുമാണ് ചിത്രത്തിലെ പ്രതിപാദ്യവിഷയങ്ങൾ. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രമായ താറാവു കർഷകനെ അവതരിപ്പിക്കുന്നത് പുതുമുഖമായ കുമരകം വാസുദേവൻ എന്ന മത്സ്യത്തൊഴിലാളിയാണ്.[2].

അഭിനയിച്ചവർ

[തിരുത്തുക]
  • മാസ്റ്റർ ആശാന്ത് കെ. ഷാ - കുട്ടപ്പായി
  • കുമരകം വാസുദേവൻ - വല്ല്യപ്പച്ചായി
  • ഷൈൻ ടോം ചാക്കോ - മേസ്തിരി
  • തോമസ് ജെ. കണ്ണമ്പുഴ - ബെറ്റി
  • സബിത ജയരാജ് - മോളി
  • മാസ്റ്റർ ഹഫീസ് മുഹമ്മദ് - ടിങ്കു
  • വാവച്ചൻ -ഔദ

ഗാനങ്ങൾ

[തിരുത്തുക]

ഈ ചിത്രത്തിലെ ആ മാനത്തിലിരുന്ന് എന്നു തുടങ്ങുന്ന ഗാനം രചിച്ചത് കാവാലം നാരായണപ്പണിക്കരായിരുന്നു.[3][4]

സ്വീകരണം

[തിരുത്തുക]

2015 നവംബർ 6-ന് കേരളത്തിലെ തീയറ്ററുകളിൽ ചിത്രം പ്രദർശനത്തിനെത്തി. ഒരേ സമയം തീയറ്ററുകളിലും ഇന്റർനെറ്റിലും പ്രദർശനത്തിനെത്തിയ ആദ്യത്തെ ഇന്ത്യൻ ചലച്ചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.[5][6][7][8]

പുരസ്കാരങ്ങൾ

[തിരുത്തുക]
  • ദേശീയ ചലച്ചിത്രപുരസ്കാരം 2014
    • മികച്ച പരിസ്ഥിതി ചിത്രം
    • മികച്ച അവലംബിത തിരക്കഥ - ജോഷി മംഗലത്ത് [2]
  • സംസ്ഥാന ചലച്ചിത്രപുരസ്കാരം 2014
    • മികച്ച ചിത്രം [9]
  • കേരളത്തിന്റെ അന്തർദേശീയ ചലച്ചിത്രോത്സവം 2015
    • സുവർണ്ണചകോരം
    • മലയാളചിത്രത്തിനുള്ള നെറ്റ്പാക് ഫിപ്രസ്‌കി പുരസ്‌കാരം
    • ജനപ്രിയചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം[10]

കുറിപ്പുകൾ

[തിരുത്തുക]

^ മത്സ്യബന്ധനത്തിനായി ഉപയോഗിക്കുന്ന ഒരു തരം കെണിയാണ് ഒറ്റാൽ.

അവലംബം

[തിരുത്തുക]
  1. "പുരസ്കാരപ്രഭയിൽ ഒറ്റാൽ". Retrieved 2015 മാർച്ച് 25. {{cite news}}: Check date values in: |accessdate= (help)
  2. 2.0 2.1 2.2 "ഐനും ഒറ്റാലിനും രണ്ട് അവാർഡുകൾ". Archived from the original on 2015-03-25. Retrieved 2015-03-25.
  3. "Ottaal Multiple Award Winning Movie Review". Youtube. 8 November 2015. Retrieved 10 November 2015.
  4. "Ottaal Multiple Award Winning Movie Review". Saj Media. 8 November 2015. Archived from the original on 2016-03-04. Retrieved 10 November 2015.
  5. "Exploring online market for movie release". The Hindu. 4 November 2015. Retrieved 4 November 2015.
  6. "Ottaal releasing this Friday". JanmaBhumi Daily. 5 November 2015. Archived from the original on 2019-12-20. Retrieved 5 November 2015.
  7. "Malayalam film Ottaal to release in theatres, online on same day". 5 November 2015. Retrieved 5 November 2015.
  8. "'Ottaal' First Indian Film to be Released Online in Real-time". 6 November 2015. Archived from the original on 2015-11-06. Retrieved 8 November 2015.
  9. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-08-10. Retrieved 2015-08-10.
  10. ഒറ്റാലിന് സുവർണ ചകോരം
Wiktionary
Wiktionary
ഒറ്റാൽ എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=ഒറ്റാൽ_(ചലച്ചിത്രം)&oldid=4022387" എന്ന താളിൽനിന്ന് ശേഖരിച്ചത്