ഷൈൻ ടോം ചാക്കോ
ദൃശ്യരൂപം
ഷൈൻ ടോം ചാക്കോ | |
---|---|
ജനനം | |
തൊഴിൽ | അഭിനേതാവ്, സഹ സംവിധായകൻ |
സജീവ കാലം | 2011– |
മലയാള ചലച്ചിത്ര മേഖലയിലെ ഒരു നടനും, സഹസംവിധായകനുമാണ് ഷൈൻ ടോം ചാക്കോ. 1983 സെപ്റ്റംബർ 15ന് കൊച്ചിയിലാണ് അദ്ദേഹം ജനിച്ചത്. ദീർഘകാലം കമലിനൊപ്പം സഹസംവിധായകനായി പ്രവർത്തിച്ച അദ്ദേഹം പിന്നീട് 2011ൽ ഗദ്ദാമയിലൂടെ അഭിനയരംഗത്തേക്ക് തിരിഞ്ഞു.
ചലച്ചിത്രങ്ങൾ
[തിരുത്തുക]- 2011 ഗദ്ദാമ-ബഷീർ
- 2012 ഈ അടുത്ത കാലത്ത്- കൊലയാളി
- 2012 ചാപ്റ്റേഴ്സ്- വിനോദ്
- 2013 അന്നയും റസൂലും- അബു
- 2013 5 സുന്ദരികൾ- വേലക്കാരൻ
- 2013 അരികിൽ ഒരാൾ- ആൽഫ്രഡ്
- 2013 കാഞ്ചി- വിജയൻ
- 2014 പകിട- സണ്ണി
- 2014 ഹാങ്ങോവർ- നൂർ
- 2014 കൊന്തയും പൂണൂലും- മാർട്ടിൻ
- 2014 മസാല റിപ്പബ്ലിക്ക്- ശിവൻകുട്ടി
- 2014 ഇതിഹാസ- ആൽവി
- 2020 ലൗ- അനൂപ്
- 2021 ഓപ്പറേഷൻ ജാവ- ജേക്കബ് മാണി
- 2021 അനുഗ്രഹീതൻ ആന്റണി- സൻജ്ഞയ് മാധവൻ
വിവാദം
[തിരുത്തുക]2015 ജനുവരിയിൽ നിരോധിത ലഹരിമരുന്നായ കൊക്കെയ്നുമായി ഷൈനിനെയും മറ്റു 4 പേരെയും കൊച്ചിയിലെ ഒരു ഫ്ലാറ്റിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു[1].