Jump to content

ഒല അൽ ഫാരിസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഒല അൽ ഫാരിസ്
علا الفارس
ജനനം
Ola Tahsin Abdul Raouf Al-Fares

(1985-11-06) നവംബർ 6, 1985  (39 വയസ്സ്)[1]
തൊഴിൽJournalist, Television presenter, Model
സജീവ കാലം2004-
വെബ്സൈറ്റ്Ola ALfares's twitter account

ജോർദാനിയൻ അഭിഭാഷകയും പത്രപ്രവർത്തകയും എംബിസി ടെലിവിഷൻ അവതാരകയുമാണ് ഒല അൽ ഫാരിസ് (English:Ola Al-Fares(അറബി: علا الفارس, ജനനം - നവംബർ 6, 1985). റാനിയ രാജ്ഞിക്ക് ശേഷം ജോർദാനി വനിതകളിൽ ഏറ്റവും അധികം ട്വിറ്റർ ഫോളോവേഴ്‌സ് ഉള്ളത് ഒല അൽ ഫാരിസിനാണ്. ബുർജ് ഖലീഫയുടെ മുകളിൽ കയറിയ ആദ്യ അറബ്‌ വനിതയാണ് ഇവർ. 2015 ഡിസംബർ മൂന്നിന് യുവ ടിവി അവതാരകയ്ക്കുള്ള അറബ് വിമൻ ഓഫ് ദ ഇയർ അവാർഡ് നേടി.

ജീവചരിത്രം

[തിരുത്തുക]

1985 നവംബർ ആറിന് ജോർദാനിലെ അമ്മാനിൽ ജനിച്ചു. ഒല തഹ്‌സിൻ അബ്ദുൽ റഹൂഫ് അൽ ഫാരിസ് എന്നാണ് പൂർണ നാമം. ജോർദാനിലെ അറിയപ്പെടുന്ന രാഷ്ട്രീയ കുടുംബത്തിലാണ് ജനനം. ഒലയുടെ മുത്തച്ഛൻ അബ്ദുൽ റഹൂഫ് അൽ ഫാരിസ് 1954 മുതൽ 1984ൽ മരിക്കുന്നതു വരെ ജോർദാൻ പാർലമെന്റ് അംഗമായിരുന്നു. ഒല തന്റെ 17ാം വയസ്സുമുതൽ ഒകെ എന്ന ബ്രിട്ടീഷ് മാഗസിനു വേണ്ടി റിപ്പോർട്ടിങ് ജോലി ആരംഭിച്ചു.

അംഗീകാരങ്ങൾ

[തിരുത്തുക]

2016 മുതൽ ഫ്രഞ്ച് കോസ്‌മെറ്റിക് (സൗന്ദര്യവർദ്ധക വസ്തുക്കൾ)കമ്പനിയായ എൽ ഒറീലിന്റെ മിഡിലീസ്റ്റ് ബ്രാൻഡ് അംബാസറായിരുന്നു. ജോർദാൻ മൊബൈൽ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ സൈൻ ജോർദാന്റെ ബ്രാൻഡ് അംബാസഡറായി ജോലി ചെയ്യുന്നു.

പുരസ്‌കാരങ്ങൾ

[തിരുത്തുക]
  • യംഗ് അറബ് മീഡിയ പ്രഫഷണൽസ് അവാർഡ് (2009)
  • ബെസ്റ്റ് ജോർദാനിയൻ മീഡിയ അവാർഡ് (2009)[2]
  • ക്രിയേറ്റീവ് യൂത്ത് ഷീൽഡ് (2010)
  • ജോർദാനിയൻ മോഡൽ ഫോർ സക്‌സസ്ഫുൾ യൂത്ത് (2011)[3]
  • അറബ് വിമൺ ഓഫ് ദ ഇയർ (2015)

വിവാദം

[തിരുത്തുക]

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഒല_അൽ_ഫാരിസ്&oldid=3938916" എന്ന താളിൽനിന്ന് ശേഖരിച്ചത്