ഓട്സ്
ഓട്ട്സ് | |
---|---|
![]() | |
Oat plants with inflorescences | |
Scientific classification | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. sativa
|
Binomial name | |
Avena sativa L. (1753)
| |
Synonyms | |
|
തണുപ്പുള്ള കാലാവസ്ഥയിൽ വളരുന്ന ധാന്യമാണ് ഓട്ട്സ് ശാസ്ത്രീയനാമം: അവിന സറ്റൈവ (Avena sativa). ഇത് അതീവ പോഷക സമൃദ്ധവും ആരോഗ്യകരവുമായ ഒരു ധാന്യമാണ്. കാനഡ, റഷ്യ, അമേരിക്കൻ ഐക്യനാടുകൾ, യൂറോപ്യൻ രാജ്യങ്ങൾ തുടങ്ങിയ പ്രദേശങ്ങളിൽ സർവ്വ സാധാരണമായ ഒരു വിളയാണ് ഓട്സ്. ഇന്ത്യയിൽ ഉത്തർപ്രദേശിലും പഞ്ചാബിലുമാണ് ഇത് ധാരാളമായി കൃഷി ചെയ്യപ്പെടുന്നത്. വിദേശ രാജ്യങ്ങളിൽ ഓട്സ് കൊണ്ടുള്ള കഞ്ഞി, പലഹാരങ്ങൾ തുടങ്ങിയവ സാധാരണമാണ്. കുഞ്ഞുങ്ങൾക്കും രോഗികൾക്കും അധ്വാനിക്കുന്നവർക്കും മറ്റും കൊടുക്കാൻ പറ്റിയ ഒരു നല്ല ആഹാരം കൂടിയാണ് ഓട്സ്.
പ്രധാനമായും കാലിത്തീറ്റയ്ക്കാണ് കൃഷി ചെയ്യുന്നതെങ്കിലും ധാന്യത്തിനുവേണ്ടിയും ഉപയോഗിക്കപ്പെടുന്നു. കുതിരകൾക്കും കന്നുകാലികൾക്കും നല്ല ആഹാരമാണിത്. വളക്കൂറും നീർവാർച്ചയുമുള്ള കളിമൺപ്രദേശങ്ങളാണ് ഇതിന്റെ വളർച്ചയ്ക്ക് അനുയോജ്യം. ഓട്ട്സ് സാധാരണയായി തനിവിളയായി ആണ് കൃഷിചെയ്യുന്നത്. വടക്കൻ ഗുജറാത്തിൽ ഓട്സിനോടൊപ്പം ചെറുകടുകും കൃഷി ചെയ്യാറുണ്ട്. മൂന്നുമാസം കഴിയുമ്പോഴേക്കും വിളവെടുക്കാം. കാലിത്തീറ്റയ്ക്കാണെങ്കിൽ ജനുവരി മുതൽ മാർച്ച് വരെ മൂന്നുപ്രാവശ്യം വിളവെടുക്കാം. ധാന്യത്തിനായി വിളവെടുക്കുമ്പോൾ ചെടികൾക്ക് പച്ചനിറമുള്ളപ്പോൾത്തന്നെ നിലംപറ്റെ കൊയ്തെടുക്കുന്നു. നന്നായി വിളഞ്ഞാൽ കൊയ്തെടുക്കുമ്പോൾ ധാന്യം കൊഴിഞ്ഞുപോകാനിടയുണ്ട്. വടക്കെ ഇന്ത്യയിലും മറ്റും കൃഷിചെയ്യപ്പെടുന്ന നല്ലയിനം ഓട്സ് 'കെന്റ്' എന്നറിയപ്പെടുന്നു. കടുപ്പമുള്ള വയ്ക്കോലും വലിപ്പം കൂടിയ ധാന്യവുമുള്ള ഈ ഓസ്ട്രേലിയൻ ഇനം 112 ദിവസംകൊണ്ട് കതിരിടുന്നു. ധാന്യം മില്ലിൽ കുത്തിയെടുത്ത് പ്രഭാതഭക്ഷണത്തിനുപയോഗിക്കുന്നു. കാലിത്തീറ്റയ്ക്ക് നല്ലൊരിനമാണിത്.
പ്രോട്ടീൻ സമ്പുഷ്ടമായ ഓട്സിൽ ഗോതമ്പിൽ ഉള്ളതിനെക്കാൾ കൂടുതൽ ബി1, ബി2 എന്നീ ജീവകങ്ങൾ തുടങ്ങിയ പോഷകങ്ങളുണ്ട്. അതിനാൽ ആരോഗ്യത്തിന് ഇത് ഉത്തമമാണ്. ഇൻസ്റ്റന്റ് ഓട്സ് പൊതുവേ ഗുണകരമല്ല. ഓട്സിന്റെ ഗുണം ലഭിക്കണമെങ്കിൽ ‘സ്റ്റീൽ കട്ട് ഓട്സ്‘ ഉപയോഗിക്കണം. ’റോൾഡ് ഓട്സ്’ താരതമ്യേനെ മെച്ചമാണ്.
ലോകത്തിലെ ഉല്പാദനം
[തിരുത്തുക]
2005-ൽ ലോകത്തിൽ ഏറ്റവും അധികം ഓട്സ് ഉല്പാദിപ്പിച്ച രാഷ്ട്രങ്ങൾ. (million metric ton) | |
---|---|
![]() |
8.7* |
![]() |
5.1 |
![]() |
3.3 |
![]() |
1.7 |
![]() |
1.3 |
![]() |
1.2 |
![]() |
1.1 |
![]() |
1.0 |
![]() |
0.8 |
![]() |
0.8 |
![]() |
0.8 |
World Total | 24.6 |
Source: FAO | |
EU figures from 2007 include Poland, Finland and Germany. |
പോഷകങ്ങൾ
[തിരുത്തുക]ഓട്സ് അതീവ പോഷക സമൃദ്ധമായ ഒരു ധന്യമാണ്. ഇത് ആരോഗ്യത്തിന് ഗുണകരമാണ്. ഇൻസ്റ്റന്റ് ഓട്സിൽ ഗുണം കുറവാണ്. ഓട്സിന്റെ ഗുണം ലഭിക്കണമെങ്കിൽ ‘സ്റ്റീൽ കട്ട് ഓട്സ്‘ ഉപയോഗിക്കണം. ’റോൾഡ് ഓട്സ്’ താരതമ്യേനെ മെച്ചമാണ്.
100 ഗ്രാം ഓട്സിൽ അടങ്ങിയിരിക്കുന്ന പോഷക ഘടകങ്ങൾ താഴെ കൊടുക്കുന്നു. നിത്യേന ആവശ്യമുള്ള പോഷകങ്ങളുടെ ശതമാനക്കണക്ക്കൂടി ഒപ്പം കൊടുത്തിട്ടുണ്ട്.
പ്രോടീൻ/ മാംസ്യം - 16.9g (34%)
മൊത്തം കൊഴുപ്പ് - 6.9g (11%)
പൂരിത കൊഴുപ്പ് - 1.2g (6%)
അന്നജം - 66.3g (22%)
ഫൈബർ/നാരുകൾ - 10.6g (42%)
വിറ്റാമിൻ B1 - 0.8mg (51%)
വിറ്റാമിൻ B2 - 0.1mg (8%)
വിറ്റാമിൻ B9 - 56μg (14%)
വിറ്റാമിൻ B5 - 1.3μg (13%)
കാൽസ്യം - 54mg (5%)
അയൺ - 4.7mg (26%)
മഗ്‌നിഷ്യം - 177mg (44%)
പൊട്ടാസ്യം - 429mg (12%)
സിങ്ക് - 4.0mg (26%)
കോപ്പർ - 0.6mg (31%)
മംഗനീസ് - 4.9mg (246%)
ആരോഗ്യ ഗുണങ്ങൾ
[തിരുത്തുക]ആരോഗ്യകരമായ ഭക്ഷണം ഇഷ്ടപ്പെടുന്നവർ ഏറ്റവും കൂടുതൽ തെരെഞ്ഞെടുക്കുന്ന ഒരാഹാരമാണ് ഓട്സ്. പ്രോട്ടീൻ, നാരുകൾ (ബീറ്റാ ഗ്ളൂക്കൻ), വിറ്റാമിനുകൾ, ധാതുക്കൾ തുടങ്ങിയ ധാരാളം അമൂല്യമായ പോഷകങ്ങൾ ഓട്സിൽ അടങ്ങിയിട്ടുണ്ട്. ശാരീരിക ക്ഷമത, ശരീര സൗന്ദര്യം, ആരോഗ്യം തുടങ്ങിയവ നിലനിർത്താനും, ശരീരഭാരം കുറക്കാനും ഓട്‌സ് ഉപയോഗിക്കുന്നവരുണ്ട്. പല രീതിയിൽ ഓട്സ് നമുക്ക് ഉപയോഗപ്പെടുത്താം. പോഷകങ്ങൾ നിറഞ്ഞ ഓട്‌സ് രാവിലെ കഴിക്കുന്നത് ഏറെ ആരോഗ്യകരമാണ്. ദിവസം മുഴുവൻ ഊർജ്ജം നിലനിർത്താൻ ഇത് സഹായിക്കുന്നു.
ഓട്‌സിന്റെ ഗുണങ്ങൾ താഴെ കൊടുക്കുന്നു.
1. ഓട്സ് ശരീരത്തിന് ഊർജം നൽകുന്നു.
2. നാരുകൾ നിറഞ്ഞ ഓട്സ് ദഹനപ്രക്രിയ സുഗമമാക്കാൻ സഹായിക്കും. ബീറ്റാ ഗ്ളൂക്കന്റെ പ്രാധാന്യം ഇവിടെ എടുത്തു പറയേണ്ടതുണ്ട്.
3. കൊളസ്ട്രോൾ ആഗിരണം കുറയ്ക്കുന്നു.
4. ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നു.
5. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു.
6. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു.
7. പ്രമേഹം ചെറുക്കാൻ സഹായിക്കുന്നു.
8. ഓട്സിൽ കൊഴുപ്പ് കുറവാണ്. മിതമായ അളവിൽ ഓട്‌സ് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
9. ഓട്സിൽ പ്രോട്ടീൻ അഥവാ മാംസ്യം അടങ്ങിയിട്ടുള്ളതിനാൽ പേശികളുടെ ബലം നിലനിർത്താൻ സഹായിക്കുന്നു.
10. രോഗ പ്രതിരോധശേഷി വർധിപ്പിക്കുന്നു.
11. ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിട്ടുള്ള ധാന്യമാണ് ഓട്‌സ്. ഇത് ഫ്രീ റാഡിക്കലുകൾ മൂലമുണ്ടാകുന്ന കേടുപാടുകൾ, ഓക്‌സിഡേറ്റീവ് സ്ട്രെസ് എന്നിവ കുറയ്ക്കുന്നു.
ഓട്സ് കൊണ്ടുള്ള വിഭവങ്ങൾ
[തിരുത്തുക]ഓട്സ് കഞ്ഞി, ഓട്സ് പാൽ കഞ്ഞി (പഴം ചേർത്തത്), ഓട്‌സ് ഉപ്പുമാവ്, ഇഡ്ഢലി, ദോശ, സ്മൂത്തി, ഓട്സ് പായസം തുടങ്ങിയവ.
അവലംബം
[തിരുത്തുക]![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ധാന്യവിളകൾ എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |