Jump to content

ഓസൈറ്റ് ക്രയോപ്രിസർവേഷൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ICSI sperm injection into oocyte

ഒരു സ്ത്രീയുടെ അണ്ഡം(OOCYTS) ശീതീകരിച്ചോ മറ്റോ സൂക്ഷിക്കുന്നതിനെ ഓസൈറ്റ് ക്രയോപ്രിസർവേഷൻ എന്ന് പറയുന്നു. പിന്നീട് ഗർഭധാരണം കൃത്രിമമായി നടത്താനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇങ്ങനെ ചെയ്യുന്നത്. അണ്ഡത്തിന്റെ ഗുണമേന്മ പ്രായം കൂടുന്നതനുസരിച്ച് കുറഞ്ഞുവരാനുള്ള[1] സാധ്യത കൊണ്ടാണ് പലപ്പോഴും ഇങ്ങനെ സൂക്ഷിച്ചുവെക്കുന്നത്. ചില ചികിത്സകളുടെ (ഉദാ: അർബുദചികിത്സ) ഫലമായി അണ്ഡങ്ങളുടെ ഉത്പാദനത്തിൽ സംഭവിക്കാനിടയുള്ള പ്രശ്നങ്ങളെ മറികടക്കാനും ഇതുവഴി കഴിയുന്നു. ആവശ്യമായി വരുന്ന സന്ദർഭങ്ങളിൽ ഈ അണ്ഡങ്ങളെ ബീജസങ്കലനം നടത്തി ഭ്രൂണമായി ഗർഭാശയത്തിലേക്ക് നിക്ഷേപിക്കുകയുമാണ് ചെയ്യാറുള്ളത്. സാധ്യതയനുസരിച്ച് അതേ സ്ത്രീയുടെ ഗർഭത്തിലേക്കോ വാടക ഗർഭത്തിലേക്കോ ആണ് ഈ ഭ്രൂണങ്ങളെ നിക്ഷേപിക്കുന്നത്. ഇതിന്റെ വിജയസാധ്യത സ്ത്രീകളുടെ പ്രായത്തിനനുസരിച്ച് വ്യത്യാസപ്പെട്ടുനിൽക്കുന്നു. യുവതികളിൽ വിജയശതമാനം കൂടുതലായി കാണപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. ESHRE Capri Workshop Group (2005-05-01). "Fertility and ageing". Human Reproduction Update. 11 (3): 261–276. doi:10.1093/humupd/dmi006. ISSN 1355-4786. PMID 15831503.