Jump to content

ഓർക്ക്നി

Coordinates: 59°0′N 3°2′W / 59.000°N 3.033°W / 59.000; -3.033
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഓർക്ക്നി
Gaelic nameArcaibh
Norse nameOrkneyjar
Meaning of name"Ork" possibly originally from a Pictish tribal name meaning ‘young pig’.
Location
ഓർക്ക്നി is located in Scotland
ഓർക്ക്നി
ഓർക്ക്നി
ഓർക്ക്നി shown within Scotland
Coordinates59°0′N 3°2′W / 59.000°N 3.033°W / 59.000; -3.033
Physical geography
Island groupNorthern Isles
Area990 കി.m2 (380 ച മൈ)
Administration
Sovereign stateUnited Kingdom
CountryScotland
Council areaOrkney Islands Council
Demographics
Population22,100 (2017)
Population density52 ചതുരശ്ര മൈലിന് (20/കിമീ2)
Largest settlementKirkwall

ഓർക്ക്നി ദ്വീപുകൾ എന്നും അറിയപ്പെടുന്ന ഓർക്ക്നി, ഗ്രേറ്റ് ബ്രിട്ടൺ ദ്വീപിന്റെ വടക്കൻ തീരത്തുനിന്നകലെ, സ്കോട്ട്ലൻഡിലെ വടക്കൻ ദ്വീപുകളിലുൾപ്പെട്ട ഒരു ദ്വീപസമൂഹമാണ്. ഏകദേശം 70 ദ്വീപുകൾ ഉൾക്കൊള്ളുന്ന ഓർക്ക്നി കെയ്ത്നാസ് തീരത്തിന് ഏകദേശം 16 കിലോമീറ്റർ (10 മൈൽ) വടക്കായി സ്ഥിതിചെയ്യുന്നു. ഇതിൽ 20 ദ്വീപുകളിൽമാത്രമേ ജനവാസമുള്ളൂ.[1][2][3] ഇവയിലെ ഏറ്റവും വലിയ ദ്വീപ് "മെയിൻലാൻഡ്" എന്ന് അറിയപ്പെടുന്നു. ഇതിന് 523 ചതുരശ്ര കിലോമീറ്ററോളം (202 ചതുരശ്ര മൈൽ) വിസ്തൃതിയുണ്ട്. ഇത് ആറാമത്തെ വലിയ സ്കോട്ട് ദ്വീപും ബ്രിട്ടീഷ് ദ്വീപുകളിലെ പത്താമത്തെ ഏറ്റവും വലിയ ദ്വീപും കൂടിയാണ്.[4] ഇവിടുത്തെ ഏറ്റവും വലിയ ജനവാസകേന്ദ്രവും ഭരണകേന്ദ്രവും കിർക്ക്വാൾ ആണ്.[5]

റോമൻ യുഗത്തിനു മുൻപുള്ള കാലഘട്ടത്തിലെ മാതൃകയിൽ നാമകരണം ചെയ്യപ്പെട്ട ഈ ദ്വീപുകൾക്ക് ഏകദേശം 8,500 വർഷത്തെ കുടിയേറ്റ പാരമ്പര്യമുണ്ട്.  ഇവിടുത്തെ യഥാർത്ഥ നിവാസികൾ മെസോലിത്തിക്ക്-നിയോലിത്തിക്ക് ഗോത്രവർഗ്ഗങ്ങളും പിന്നീട് പിക്റ്റ്സുകളുമായിരുന്നു. 875-ൽ നോർവെ ഓർക്ക്നിയെ ബലമായി പിടിച്ചടക്കുകയും നോർസുകളുടെ താവളമാക്കുകയും ചെയ്തു. സ്കോട്ട്ലന്റിലെ രാജാവ് ജെയിംസ് III ന്റെ വധുവായിരുന്ന ഡന്മാർക്കിലെ മാർഗരറ്റിനു സ്ത്രീധനം കൊടുക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഈ പ്രഭുത്വപദവിയിലുള്ള ദേശം സ്കോട്ടിഷ് പാർലമെന്റ് 1472 ൽ സ്കോട്ടിഷ് രാജാധികാരത്തിലേയ്ക്കു വീണ്ടും കൂട്ടിച്ചേർത്തു.

സ്കോട്ട്ലൻഡിലെ 32 കൗൺസിൽ മേഖലകളിലൊന്ന്, സ്കോട്ടിഷ് പാർലമെന്റിന്റെ ഒരു നിയോജകമണ്ഡലം, ഒരു ലഫ്റ്റനൻസി പ്രദേശം, ഒരു ചരിത്രപരമായ കൗണ്ടി എന്നീ വിശേഷണങ്ങൾ കൂടിയുള്ള പ്രദേശമാണ് ഓർക്ക്നി. പ്രാദേശിക കൌൺസിലായ ‘ഓർക്ക്നി ഐലന്റ്സ് കൌൺസിൽ’, സ്കോട്ട്ലന്റിലെ മൂന്ന് കൌൺസിലുകളിലൊന്നും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിലെ ഭൂരിപക്ഷവും സ്വതന്ത്രരായിട്ടുള്ളവരുമാണ്.

മെയിൻലാൻഡ് കൂടാതെ, ഭൂരിഭാഗം ദ്വീപുകളും വടക്കൻ ദ്വീപുകൾ,  തെക്കൻ ദ്വീപുകൾ എന്നിങ്ങനെ രണ്ടു ഗ്രൂപ്പുകളായി വിഭജിച്ചിരിക്കുന്നു. ഇവയുടെയെല്ലാം ഭൌമശാസ്ത്രപരമായ അടിസ്ഥാനം പ്രാചീനമായ ചുവന്ന മണൽക്കല്ലുകളാണ്. മിതമായ കാലാവസ്ഥയും ഫലഭൂയിഷ്ഠമായ മണ്ണുമുള്ള ഇവിടുത്തെ, ഭൂരിഭാഗം പ്രദേശങ്ങളും കൃഷിയിടങ്ങളാണ്.  സമ്പദ്വ്യവസ്ഥയിലെ ഏറ്റവും പ്രധാനപ്പെട്ട മേഖല കാർഷികവ്യവസ്ഥയാണ്. പ്രബലമായ കാറ്റും സമുദ്ര ഊർജ വിഭവങ്ങൾക്കും ഇവിടെ പ്രാധാന്യം വർധിച്ചുവരുന്നതിനാൽ, ഈ ദ്വീപുകൾ അവയുടെ പ്രതിവർഷ ഊർജ്ജ ആവശ്യകതയെ സംതൃപ്തിപ്പെടുത്തുന്നത് പുനരാവർത്തന പ്രക്രിയയിലൂടെയാണ്. തദ്ദേശീയരെ ഓർക്കേഡിയൻസ് എന്ന് വിളിക്കാറുണ്ട്. സ്കോട്ട് ഭാഷയുടെ ഒരു തനതായ ഒരു വകഭേദം സംസാരിക്കുന്ന ഇവർക്ക് സമ്പന്നമായ ഒരു ഐതിഹ്യ പാരമ്പര്യവുമുണ്ട്. "ഹാർട്ട് ഓഫ് നിയോലിത്തിക്ക് ഓർക്ക്‌നി" എന്നറിയപ്പെടുന്ന യുനെസ്കോയുടെ ലോക പൈതൃക സ്ഥലമായ ഇവിടെ യൂറോപ്പിലെ ഏറ്റവും പഴക്കമേറിയതും നന്നായി പരിരക്ഷിക്കപ്പെട്ടതുമായ നിയോലിത്തിക്ക് സൈറ്റുകൾ അടങ്ങിയിരിക്കുന്നു. കടൽപ്പക്ഷികൾ, മറ്റു പക്ഷിമൃഗാദികൾ എന്നിവയും ഓർക്ക്‌നിയിൽ ധാരാളമായി കാണപ്പെടുന്നു.

ചരിത്രം

[തിരുത്തുക]

ചരിത്രാതീതകാലം

[തിരുത്തുക]

2007-ൽ മെയിൻലാൻഡിലെ ടാങ്കർനെസ് ജില്ലയിൽ നടത്തിയ ഉത്ഖനനത്തിനിടെ കണ്ടെടുത്ത ബിസി 6820-6660 കാലഘട്ടത്തിലേതെന്ന് കരുതപ്പെടുന്ന ഒരു കരിഞ്ഞ ഹാസൽനട്ട് പുറന്തോട്, ഈ പ്രദേശത്തെ മെസോലിത്തിക് നാടോടി ഗോത്രങ്ങളുടെ സാന്നിധ്യം സൂചിപ്പിക്കുന്നു. പാപ്പാ വെസ്‌ട്രേ ദ്വീപിലെ നിയോലിത്തിക്ക് കാലഘട്ടത്തിലെ ഒരു കൃഷിക്കളമായ നാപ് ഓഫ് ഹോവാറിലാണ് 3500 ബിസി മുതലുള്ള അറിയപ്പെടുന്ന ഏറ്റവും പഴയ സ്ഥിരവാസ കേന്ദ്രമുണ്ടായിരുന്നത്. യൂറോപ്പിലെ ഏറ്റവും മികച്ച സംരക്ഷിത നിയോലിത്തിക്ക് സെറ്റിൽമെന്റായ സ്കാര ബ്രേ ഗ്രാമത്തിൽ ബിസി 3100 മുതൽ ജനവാസമുണ്ടായിരുന്നതായി കരുതപ്പെടുന്നു. ആ കാലഘട്ടത്തിലെ മറ്റ് അവശിഷ്ടങ്ങളിൽ സ്റ്റാൻഡിംഗ് സ്റ്റോൺസ് ഓഫ് സ്റ്റെൻനെസ്, മായെഷോ പാസേജ് ഗ്രേവ്, റിംഗ് ഓഫ് ബ്രോഡ്ഗാർ, മറ്റ് നിയോലിത്തിക്ക് കാലഘട്ടത്തിലെ ലംബമായി ഉറപ്പിച്ച കല്ലുകൾ എന്നിവ ഉൾപ്പെടുന്നു. ഒരുപക്ഷേ കാലാവസ്ഥാ വ്യതിയാനം ബിസി 2500-നടുത്ത് നിയോലിത്തിക്ക് വാസസ്ഥലങ്ങൾ പലതും ഉപേക്ഷിക്കപ്പെടുന്നതിന് കാരണമായി.

2021 സെപ്റ്റംബറിൽ, പുരാവസ്തു ഗവേഷകർ സാൻഡേയിലെ 5500 വർഷം പഴക്കമുള്ള നിയോലിത്തിക്ക് ശവകുടീരത്തിൽ രണ്ട് മിനുക്കിയ കൽപ്പന്തുകൾ കണ്ടെത്തിയതായി പ്രഖ്യാപിച്ചു. ഡോ ഹ്യൂഗോ ആൻഡേഴ്സന്റെ അഭിപ്രായത്തിൽ, രണ്ടാമത്തെ വസ്തു "ഒരു ക്രിക്കറ്റ് പന്തിന്റെ വലിപ്പത്തിൽ, തികച്ചും ഗോളാകൃതിയിലുള്ളതും മനോഹരമായി പൂർത്തിയാക്കിയതും" ആയിരുന്നു.

അവലംബം

[തിരുത്തുക]
  1. Haskell-Smith (2004) pp. 336–403.
  2. Wickham-Jones (2007) p. 1 states there are 67 islands.
  3. National Records of Scotland (15 August 2013) (pdf) Statistical Bulletin: 2011 Census: First Results on Population and Household Estimates for Scotland - Release 1C (Part Two). "Appendix 2: Population and households on Scotland’s inhabited islands". Retrieved 17 August 2013.
  4. Haswell-Smith (2004) pp. 334, 502.
  5. Lamb, Raymond "Kirkwall" in Omand (2003) p. 184.
"https://ml.wikipedia.org/w/index.php?title=ഓർക്ക്നി&oldid=3939716" എന്ന താളിൽനിന്ന് ശേഖരിച്ചത്