ഔറംഗബാദ് ജില്ല
ദൃശ്യരൂപം
ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിലെ 36 ജില്ലകളിൽ ഒന്നാണ് ഔറംഗബാദ് ജില്ല (മറാഠി ഉച്ചാരണം: [əu̯ɾəŋɡaːbaːd̪]). ഔദ്യോഗികമായി ഛത്രപതി സംഭാജി നഗർ ജില്ല എന്നറിയപ്പെടുന്നു.[1] പടിഞ്ഞാറ് നാസിക്, വടക്ക് ജൽഗാവ്, കിഴക്ക് ജൽന, തെക്ക് അഹമ്മദ്നഗർ എന്നീ ജില്ലകളുടെ അതിർത്തിയാണ് ഇത്. ഔറംഗബാദ് നഗരമാണ് ഈ ജില്ലയുടെ ഭരണ ആസ്ഥാനം. ജില്ലയുടെ വിസ്തീർണ്ണം 10,100 ച.കി.മീ. ആണ്. ഇതിൽ 37.55% നഗരപ്രദേശങ്ങളും ബാക്കി ഗ്രാമപ്രദേശങ്ങളുമാണ്. മറാഠ്‌വാഡ പ്രദേശത്തെ ഒരു പ്രധാന വിനോദസഞ്ചാരമേഖലയാണ് ഔറംഗബാദ് ജില്ല.
ഭൂമിശാസ്ത്രം
[തിരുത്തുക]ഔറംഗബാദ് ജില്ല പ്രധാനമായും ഗോദാവരി നദീതടത്തിലും ഭാഗികമായി താപ്തി നദീതടത്തിലുമായാണ് സ്ഥിതി ചെയ്യുന്നത്. 19 മുതൽ 20 ഡിഗ്രി വരെ വടക്കൻ രേഖാംശത്തിനും 74 മുതൽ 76 ഡിഗ്രി വരെ കിഴക്കൻ അക്ഷാംശത്തിനും ഇടയിലാണ് ഈ ജില്ല സ്ഥിതിചെയ്യുന്നത്.[2]
അവലംബം
[തിരുത്തുക]- ↑ "Aurangabad formally renamed Chhatrapati Sambhajinagar, Osmanabad as Dharashiv". Hindustan Times (in ഇംഗ്ലീഷ്). 16 September 2023.
- ↑ "About District". District Aurangabad. Government of Maharashtra. 28 April 2020. Retrieved 17 May 2020.