Jump to content

ഔഷധക്കഞ്ഞി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ഔഷധകഞ്ഞി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമാണം:കർക്കടക കഞ്ഞി - ഔഷധ കഞ്ഞി 01.JPG
കർക്കടക_കഞ്ഞി

കേരളത്തിൽ പരമ്പരാഗത ചികിത്സാവിധി പ്രകാരം, ആരോഗ്യപരിപാലനത്തിനായി കർക്കടകമാസത്തിൽ ജനങ്ങൾ തയ്യാറാക്കി കഴിക്കുന്ന ഒരു പ്രത്യേക ഔഷധക്കൂട്ടാണ് ഔഷധക്കഞ്ഞി. കർക്കടകക്കഞ്ഞി എന്നും ഇത് അറിയപ്പെടുന്നു. [1]

ഔഷധക്കഞ്ഞി

[തിരുത്തുക]

നവരയരി അല്ലെങ്കിൽ പൊടിയരി - ആവശ്യത്തിന്. ജീരകം~ 5 ഗ്രാം. ഉലുവ~ 5 ഗ്രാം. കുരുമുളക്~ 2 ഗ്രാം. ചുക്ക്~ 3 ഗ്രാം. (എല്ലാം ചേർന്ന് 15 ഗ്രാം) ഇവ ചേർത്ത് കഞ്ഞി ഉണ്ടാക്കി കഴിയ്ക്കുക

കർക്കിടക ഔഷധക്കഞ്ഞി

[തിരുത്തുക]

ചെറൂള പൂവാംകുറുന്നില കീഴാർനെല്ലി ആനയടിയൻ തഴുതാമ മുയൽച്ചെവിയൻ തുളസിയില തകര നിലംപരണ്ട മുക്കുറ്റി വള്ളി ഉഴിഞ്ഞ നിക്തകം കൊല്ലി തൊട്ടാവാടി കുറുന്തോട്ടി ചെറുകടലാടി ഇവയെല്ലാം പിഴിഞ്ഞെടുത്ത നീരിൽ കഞ്ഞിവെച്ച് കുടിക്കുക. പ്രമേഹം, വാതം, ഹൃദ്രോഗം, ഉദരരോഗം എന്നിവ ബാധിച്ചവർക്ക് ഈ കഞ്ഞി വളരെ നല്ലതാണ്. ഇത്രയും ചേരുവകൾ ഇല്ലെങ്കിലും ഉള്ളതുവെച്ച് കഞ്ഞി തയ്യാറാക്കാവുന്നതാണ്.

കർക്കിടക മരുന്ന് കഞ്ഞി

[തിരുത്തുക]

ഞെരിഞ്ഞിൽ, രാമച്ചം, വെളുത്ത ചന്ദനം, ഓരിലവേര് ,മൂവിലവേര് ,ചെറുവഴുതിന വേര് , ചെറു തിപ്പലി, കാട്ടുതിപ്പലി വേര്, ചുക്ക്, മുത്തങ്ങ ,ഇരുവേലി, ചവർക്കാരം, ഇന്തുപ്പ്, വിഴാലരി, ചെറുപുന്നയരി, കാർകോകിലരി, കുരുമുളക്, തിപ്പലി, കുടകപ്പാലയരി, കൊത്തമ്പാലയരി,ഏലക്കായ, ജീരകം, കരിംജീരകം, പെരുംജീരകം. ഇവ ഓരോന്നും 10 ഗ്രാം വീതം എടുത്തു ചേർത്ത് പൊടിക്കുക . പർപ്പടകപ്പുല്ല് ,തഴുതാമയില, കാട്ടുപടവലത്തിൻ ഇല, മുക്കുറ്റി ,വെറ്റില, പനികൂർക്കയില,കൃഷ്ണതുളസിയില, 5 എണ്ണം ഇവ പൊടിക്കുക. 10 ഗ്രാം പൊടി , ഇലകൾ പൊടിച്ചതും ചേർത്ത് , 1 ലിറ്റർ വെള്ളത്തിൽ വേവിച്ചു ,250 (മില്ലി) ആക്കി, ഞവരയരി, കാരെള്ള് (5ഗ്രാം) ഇവയും ചേർത്ത് വേവിച്ചു , പനംകൽക്കണ്ടും ചേർത്ത് , നെയ്യിൽ ഉഴുന്നുപരിപ്പ് കറുത്ത മുന്തിരിങ്ങ ഇവ വറുത്തു ,അര മുറി തേങ്ങാപ്പാൽ ചേർത്ത് രാവിലെ പ്രഭാതഭക്ഷണത്തിനു പകരമോ വൈകുന്നേരമോ സേവിക്കുക.

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-29. Retrieved 2015-03-09.
"https://ml.wikipedia.org/w/index.php?title=ഔഷധക്കഞ്ഞി&oldid=3802584" എന്ന താളിൽനിന്ന് ശേഖരിച്ചത്