കടമ്പേരി
കടമ്പേരി | |
---|---|
ഗ്രാമം | |
കടമ്പേരി കവല | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കണ്ണൂർ |
• ഔദ്യോഗികം | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
പിൻകോഡ് | 670562 |
വാഹന റെജിസ്ട്രേഷൻ | KL-13, KL-59 |
അടുത്തുള്ള പട്ടണം | തളിപ്പറമ്പ് |
കാലാവസ്ഥ | ഉഷ്ണമേഖല മൺസൂൺ (Köppen) |
കടമ്പേരി, ആന്തൂർ മുനിസിപ്പാലിറ്റിയുടെ ഒരു മുനിസിപ്പൽ വാർഡും, ഗ്രാമ പ്രദേശവും ആണ്. കടമ്പേരി കേരളത്തിലെ കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്നു.[1]
സ്ഥാനവും പ്രാദേശിക ഭരണവും[തിരുത്തുക]
വടക്കൻ മലബാറിലെ ഒരു ഗ്രാമമാണ് കടമ്പേരി. കണ്ണൂർ ജില്ലയിലെ ആന്തൂർ മുനിസിപ്പാലിറ്റിയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. കടമ്പേരി മൊറാഴ വില്ലേജിൻറെ കീഴിൽ വരുന്നു.
കടമ്പേരി ബക്കളം, ധർമ്മശാല, പീലേരി എന്നി സ്ഥലങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുന്നു
രാഷ്ട്രീയം[തിരുത്തുക]
ആന്തൂർ മുനിസിപ്പാലിറ്റിയുടെ ഒമ്പതാം വാർഡാണ് കടമ്പേരി.
- കൗൺസിലർ - എം കണ്ണൻ [2]
- എംഎൽഎ - എം വി ഗോവിന്ദൻ മാസ്റ്റർ
- എംപി - കെ സുധാകരൻ
വിദ്യാഭ്യാസം[തിരുത്തുക]
കടമ്പേരി എ.എൽ.പി. സ്കൂൾ ഗ്രാമത്തിലെ മുതിരക്കാൽ ഭാഗത്ത് സ്ഥിതിചെയ്യുന്നു. കടമ്പേരി കവലയിൽ നിന്നും 1 km മാറി അയ്യങ്കോലിൽ കടമ്പേരി ഗവ. യു.പി. സ്കൂൾ പ്രവർത്തിക്കുന്നു[3]
കടമ്പേരിയോട് ചേർന്നുകിടക്കുന്ന ധർമ്മശാലയിലാണ് കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജ്[4], നാഷനൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി[5] എന്നീ പ്രൊഫഷണൽ വിദ്യാഭ്യസ സ്ഥാപനങ്ങൾ സ്ഥിതിചെയ്യുന്നത്.
സി.ആർ.സി പൊതുജനവായനശാലഗ്രന്ഥാലയം[തിരുത്തുക]
കടമ്പേരിയിൽ 1950കളിൽ സ്ഥാപിതമായ സി.ആർ.സി പൊതുജനവായനശാലഗ്രന്ഥാലയം ഗ്രാമത്തിലെ സാമൂഹിക രംഗത്ത് പ്രവർത്തിച്ചു വരുന്നു. യുവജന കലാസമിതി, ബാലവേദി തുടങ്ങിയ കൂട്ടായ്മകൾ നടത്തുകയും ഗ്രാമത്തിലെ കലാ, കായിക, സാമൂഹിക പ്രവർത്തനങൾക്ക് നേതൃത്വം കൊടുക്കുകയും ചെയ്യുന്നു.
ചരിത്രം[തിരുത്തുക]
മൊറാഴ സംഭവം[തിരുത്തുക]
1940 സപ്തംബർ 15-ലെ മോറാഴ സംഭവം നടന്ന മോറാഴ വില്ലേജിലെ ഒരു പ്രദേശമാണ് കടമ്പേരി. ഈ സംഭവത്തിൽ പിടികിട്ടാപ്പുള്ളിയായ സി.കെ പണിക്കർ, ജീവപര്യന്ത തടവുകാരായ പി. ഗോവിന്ദൻ നായർ, പി. ബാലകൃഷ്ണൻ നായർ എന്നീ മൂന്നു കടമ്പേരിക്കാർ പ്രധാന പങ്ക് വഹിച്ചു.[6]
പേരിന്റെ ഉത്ഭവം[തിരുത്തുക]
കടമ്പേരി എന്ന പേരിനുപിന്നിലെ കഥ/ഐതിഹ്യം കടമ്പേരി ചുഴലി ഭഗവതി ക്ഷേത്രവുമായി[7] ബന്ധപ്പെട്ടതാണ്. പരദേശത്തുകാരിയായ ഒരു കന്യക ചെറുകുന്നു കടപ്പുറത്ത് എത്തി, ഒരു സായാഹ്നത്തിൽ ഈ നാട്ടിലെ വനപ്രദേശത്തിൽ എത്തിപ്പെട്ട അവർ രാത്രി കഴിച്ചുകൂട്ടാൻ വനത്തിലെ ഒരു കടമ്പുവൃക്ഷത്തിൽ കയറി. കന്യക കടമ്പുവൃക്ഷത്തിൽ കയറിയെന്നതിനാൽ സ്ഥലത്തിനു കടമ്പേറി എന്ന പേരു വന്നു, പിന്നീടത് കടമ്പേരിയായി[6]
കന്യക-ഭഗവതി- ഇവിടെ കുടിയിരുത്തപ്പെട്ടു, പിന്നീട് അത് ഒരു പ്രതിഷ്ഠയും അമ്പലവും ആയി.
അവലംബം[തിരുത്തുക]
- ↑ "local self government department".
- ↑ "local self government department".
- ↑ വിദ്യാലയങ്ങൾ, എഇഒ തളിപ്പറമ്പ സൗത്ത്. "കണ്ണൂർ/എഇഒ തളിപ്പറമ്പ സൗത്ത്". schoolwiki.in.
- ↑ "Kannur GOVT. COLLEGE OF ENGINEERING". Kannur University. Archived from the original on 2017-07-04.
- ↑ "National Institute of Fashion Technology, Kannur". nift.ac.in.
- ↑ 6.0 6.1 സി.ആർ.സി പൊതുജനവായനശാലഗ്രന്ഥാലയം കടമ്പേരി - ഇ.എം.എസ്.സ്മാരകമന്ദിരം ഉൽഘാടന സ്മരണിക. കടമ്പേരി: സി.ആർ.സി പൊതുജനവായനശാലഗ്രന്ഥാലയം. 2001. p. 58.
- ↑ "Chuzhali Bhagavathi Temple".