Jump to content

കണ്ടിയൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ആലപ്പുഴ ജില്ലയിൽ മാവേലിക്കരയ്ക്കടുത്താണ് കണ്ടിയൂർ. ഇവിടുത്തെ അതിപുരാതന ക്ഷേത്രമാണ് കണ്ടിയൂർ മഹാദേവക്ഷേത്രം. ഓടനാട് രാജാവിന്റെ തലസ്ഥാനം കണ്ടിയൂരായിരുന്നു.

സ്ഥല നാമത്തിനു പിന്നിൽ

[തിരുത്തുക]

കണ്ടിയൂർ മഹാദേവക്ഷേത്രവുമായി ബന്ധപ്പെട്ടാണ് പല സ്ഥല നാമ കഥകളും. അതിൽ ഒന്ന് മൃഗണ്ഡു മുനിയെ ബന്ധപ്പെടുത്തിയുള്ളതാണ്. മാർക്കണ്ഡേയ മഹർഷിയുടെ പിതാവായ മൃഗണ്ഡു മുനിയ്ക്ക് കിരാതമൂർത്തിയുടെ ഒരു തേവാര ബിംബം ഒരിക്കൽ കിട്ടുകയുണ്ടായി. അദ്ദേഹം അത് ഭൂമിയിലെ ഉത്തമ സ്ഥലത്തുവെച്ച് നിത്യ പൂജനടത്താൻ ആഗ്രഹിക്കുകയും, ഒടുവിൽ അച്ചൻകോവിലാറിന്റെ തീരത്തെ സുന്ദരദേശം കണ്ട് അദ്ദേഹം ശിവലിംഗം അവിടെ പ്രതിഷ്ഠിച്ചുവെന്നും ഐതിഹ്യം. അദ്ദേഹം കണ്ടതിൽ-നല്ല-ഊർ ആയതിനാൽ സ്ഥലനാമം ലോപിച്ച് കണ്ടിയൂർ ആയി എന്നു വിശ്വസിക്കുന്നു.[1]

രണ്ടാമത്തെ ഐതിഹ്യം ബ്രഹ്മദേവനെ സംബന്ധിച്ചുള്ളതാണ്. കള്ളം പറഞ്ഞ് മഹാവിഷ്ണുവിനോട് മത്സരത്തിൽ ജയിക്കാൻ ശ്രമിച്ച ബ്രഹ്മദേവന്റെ ഒരു തല ശിവപെരുമാൾ തന്റെ ചെറുവിരലിനാൽ മുറിച്ച് ശ്രീകണ്ഠനായി. ഇതു നടന്നത് ഇവിടെ അച്ചൻകോവിലാറിന്റെ തീരത്ത് വെച്ചാണത്രേ. അങ്ങനെ ശ്രീകണ്ഠനെ ബന്ധപ്പെടുത്തി സ്ഥലനാമം ശ്രീകണ്ഠിയൂരും പിന്നീട് കണ്ടിയൂർ എന്നും രൂപാന്തരപ്പെട്ടുവെന്ന് മറ്റൊരു ഐതിഹ്യം.[2] പിന്നീട് അവിടെ വിഷ്ണുവിന്റെ ആറാം അവതാരമായ പരശുരാമനാണ് ഇവിടെ ലിംഗ പ്രതിഷ്ഠ നടത്തിയെന്നാണ് ഐതിഹ്യം.[3].

അവലംബം

[തിരുത്തുക]
  1. കണ്ടിയൂർ മഹാക്ഷേത്ര വെബ് സൈറ്റ്
  2. കണ്ടിയൂർ മഹാക്ഷേത്ര വെബ് സൈറ്റ്
  3. നൂറ്റെട്ട് ശിവാലയങ്ങൾ - കുഞ്ഞിക്കുട്ടൻ ഇളയത്

ഇതും കാണുക

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കണ്ടിയൂർ&oldid=3330780" എന്ന താളിൽനിന്ന് ശേഖരിച്ചത്