Jump to content

കണ്ണാടിപ്പായ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ ആദിവാസി ഗോത്ര ജനവിഭാഗങ്ങളായ ഊരാളി, മന്നാൻ, മുതുവ, കാടർ എന്നിവർ നെയ്തുണ്ടാക്കുന്ന ഒരിനം പായയാണ് കണ്ണാടിപ്പായ.[1]കണ്ണാടി പോലെ തിളങ്ങുന്നതും മിനുസമുള്ളതുമാണ് കണ്ണാടിപ്പായ. ഈറ്റ കൊണ്ട് വന്ന് പ്രത്യേക രീതിയിൽ തഴയാക്കിയെടുത്താണ് നെയ്യുന്നത്. നല്ല തണുപ്പ് കിട്ടും, പത്ത് വർഷംവരെ നിലനിൽക്കും;4000 രൂപയോളം വില വരും. ഈറ്റ എന്ന് പേരിലുണ്ടെങ്കിലും മുളവർഗത്തിലാണ് ഞൂഞ്ഞിൽ ഈറ്റ ഉൾപ്പെടുന്നത്.

നിർമ്മാണം

[തിരുത്തുക]

ഒരു കരിമ്പുളി (ഈറ്റ)യുടെ ആദ്യത്തെ അളി മാത്രമേ പായ നെയ്യുന്നതിനായി ഉപയോഗിക്കൂ. ട്രീറ്റ് ചെയ്യാതെ ഇവ പാകമായ രീതിയിൽ ചീകിയെടുത്തശേഷം നെയ്‌തെടുക്കും. മിച്ചം വരുന്ന ഈറ്റയുടെ അളി ഉപയോഗിച്ച് ബാഗ്, പഴ്‌സ്, ഫ്ലവർവൈസുകൾ തുടങ്ങിയവയും നിർമ്മിക്കും. ഒന്നരവർഷമായ ഈറ്റയും പഴുത്ത ഈറ്റയുമാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നത്.[2]

കണ്ണാടിപ്പായ പരമ്പരാഗതമായി ഈറ്റയിലാണ് നിർമിക്കുന്നത്. ഒരു മാസത്തോളം സമയം ഇവ നെയ്യാൻ എടുക്കും. സാധാരണ പുൽപ്പായ, തഴപ്പായ എന്നിവയിൽ നിന്ന് വ്യത്യസ്തമായാണ് ഇവയുടെ നെയ്ത്ത്. പൂർണമായും കൈകൊണ്ടാണ് നിർമാണം. അപൂർവമായ ഞൂഞ്ഞിൽ ഈറ്റ പ്രത്യേക പ്രായത്തിലുള്ളതെടുത്താണ് പായ നിർമിക്കുന്നത്. വിവിധ ഡിസൈനിലുണ്ടെങ്കിലും ചതുരക്കള്ളികളാണ് അടിസ്ഥാനം. കണ്ണാടിപോലുള്ള ഈ ചതുര ഡിസൈൻ കാരണമാണ് പായക്ക് ആ പേരുവന്നത്. അത്രയേറെ മിനുസമുള്ളതിനാൽ വെളിച്ചംതട്ടി കണ്ണാടിപോലെ തിളങ്ങുന്നതാണ് കാരണമെന്നും പറയുന്നു. മുളയുടെ ഇത്രയേറെ നേർത്ത പാളികൊണ്ട് നിർമിക്കുന്ന പായ ഇന്ത്യയിൽത്തന്നെ വേറെയില്ല. മടക്കുകയോ ഒടിക്കുകയോ ചെയ്യാം.

ഇതിൽ പതിക്കുന്ന പ്രകാശം പ്രതിബിംബം പോലെ പടർന്ന് പ്രതിഫലിക്കുന്നതായി തോന്നുമെന്നതാണ് മുഖ്യ ആകർഷണം. ആറടി നീളവും നാലടി വീതിയുമുള്ള കണ്ണാടിപ്പായ ഒരു കൈവണ്ണത്തിലുള്ള ഈറ്റക്കുഴലിൽ ചുരുട്ടി സൂക്ഷിക്കാനുമാകും.

വ്യത്യസ്ത ഇനങ്ങൾ

[തിരുത്തുക]

ആനച്ചെവിടൻ, രണ്ട് വരി, മൂന്ന് വരി, നാല് വരി, നടുപ്പായ എന്നിങ്ങനെ ഡിസൈൻ അനുസരിച്ച് പേരുകളും വ്യത്യാസപ്പെട്ടിരിക്കും.

ഭൗമസൂചിക പദവി

[തിരുത്തുക]

കണ്ണാടിപ്പായക്ക്​ ഭൗമസൂചിക പദവി നേടുന്നതിൻറെ ഭാഗമായി സമർപ്പിക്കുന്ന അപേക്ഷ മുൻനിർത്തി ആലോചന യോഗം സംഘടിപ്പിച്ചിരുന്നു.

ബാംബൂ മേളയിൽ

[തിരുത്തുക]

2024ൽ എറണാകുളത്തു നടന്ന ബാംബൂ മേളയിൽ ഇടുക്കി കഞ്ഞിക്കുഴിയിലെ വെൺമണിയിൽ നിന്നുള്ള ഊരാളി ആദിവാസി സമുദായത്തിൽ പെട്ട നീലി, തങ്കമ്മ എന്നിവരെത്തിയിരുന്നു. ആദിവാസി വിഭാഗങ്ങളുടെ തത്സമയമായി മേളയിൽ കണ്ണാടിപ്പായ നെയ്തെടുത്തിരുന്നു.[3]

അവലംബം

[തിരുത്തുക]
  1. https://www.madhyamam.com/kerala/local-news/thrissur/--1006538
  2. https://keralakaumudi.com/news/news.php?id=982248&u=local-news-kottayam-982248
  3. https://prd.kerala.gov.in/ml/node/277846

പുറം കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=കണ്ണാടിപ്പായ&oldid=4144724" എന്ന താളിൽനിന്ന് ശേഖരിച്ചത്