കനവുമലയിലേക്ക്(ഡോക്യുമെന്ററി)
കനവുമലയിലേക്ക് | |
---|---|
സംവിധാനം | എം.ജി. ശശി |
നിർമ്മാണം | ടോമി മാത്യു (സഹായം- ആക്ഷൻ എയ്ഡ് ഇന്ത്യ) |
തിരക്കഥ | എം.ജി. ശശി, ഗിരീഷ് കുമാർ |
അഭിനേതാക്കൾ | കനവിലെ കുട്ടികളോടൊപ്പം സാറാ ജോസഫ്, കുഞ്ഞുണ്ണി, വൈശാഖൻ, സിവിക് ചന്ദ്രൻ |
ഛായാഗ്രഹണം | റഷീദ് മൂപ്പൻ |
ചിത്രസംയോജനം | ടി. കൃഷ്ണനുണ്ണി |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 45 മിനിറ്റ് |
ഒരു മലയാള ഡോക്യുമെന്ററിയാണ് കനവുമലയിലേക്ക്. മികച്ച വിദ്യാഭ്യാസ ചിത്രത്തിനുള്ള ദേശീയ അവാർഡും മികച്ച ഡോക്യുമെൻ്ററിക്കുള്ള കേരള സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരവും ജോൺ എബ്രഹാം പുരസ്‌കാരവും ഈ ഡോക്യുമെന്ററിക്ക് ലഭിച്ചു[1]
ഉള്ളടക്കം
[തിരുത്തുക]കെ.ജെ. ബേബിയുടെ നേതൃത്വത്തിൽ വയനാട് നടവയലിൽ ആരംഭിച്ച ബദൽ വിദ്യാകേന്ദ്രമാണ് കനവ്. കനവിനെക്കുറിച്ചുള്ള ഡോക്യുമെന്ററിയാണിത്. എഴുത്തുകാരിയായ സാറാ ജോസഫ് ഈ ഡോക്യുമെന്ററിയിൽ അഭിമുഖകാരിയായി എത്തുന്നു. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും രൂപഭാവത്തെക്കുറിച്ചും ആദിവാസിജീവിതത്തിന്റെ സ്വയം നിർണയാധിഷ്ഠിതമായ പരിണാമത്തെക്കുറിച്ച് ഡോക്യുമെന്ററി സിനിമയുടെ ചലനാത്മകമായ അവതരണത്തെക്കുറിച്ച് - ഇങ്ങനെ മൂന്നു തരത്തിൽ വളരുന്ന സ്വപ്ന പ്രേരിതമായ സങ്കൽപ്പങ്ങളും യാഥാർത്ഥ്യങ്ങളുമാണ് കനവുമലയിലേക്ക് എന്നഹ്രസ്വ സിനിമയുടെ പ്രചോദനമെന്ന് കനവുമലയിലേക്ക് ഡോക്യുമെന്ററിയുടെ തിരക്കഥ പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ ജി.പി. രാമചന്ദ്രൻ എഴുതുന്നു.[2]
സാങ്കേതിക വിദഗ്ധർ
[തിരുത്തുക]- നിർമ്മാണം - ടോമി മാത്യു
- നിർമ്മാണ സഹായം- ആക്ഷൻ എയ്ഡ് ഇന്ത്യ
- തിരക്കഥ - എംജി. ശശി, ഗിരീഷ് കുമാർ
- അഭിമുഖം - സാറാ ജോസഫ്
- നിർമ്മാണ നിർവഹണം - വൈശാഖൻ, കെ. ശശിധരൻ
- ഗവേഷണം - ഗീത ജോസഫ്. കെ
- സൗണ്ട് മിക്സിംഗ്- ടി. കൃഷ്ണനുണ്ണി
- എഡിറ്റിംഗ് - വേണുഗോപാൽ
- ക്യാമറ – റഷീദ് മൂപ്പൻ
- സംവിധാനം - എംജി. ശശി
പുരസ്കാരങ്ങൾ
[തിരുത്തുക]- മികച്ച വിദ്യാഭ്യാസ ചിത്രത്തിനുള്ള ദേശീയ അവാർഡ്
- മികച്ച ഡോക്യുമെൻ്ററിക്കുള്ള കേരള സർക്കാർ ഏർപ്പെടുത്തിയ പുരസ്‌കാരം
- ജോൺ എബ്രഹാം പുരസ്‌കാരം
അവലംബം
[തിരുത്തുക]- ↑ https://www-viennale-at.translate.goog/en/films/guda?_x_tr_sl=en&_x_tr_tl=ml&_x_tr_hl=ml&_x_tr_pto=tc
- ↑ എം.ജി. ശശി (2009). കനവു മലയിലേക്ക്. തിരുവനന്തപുരം: കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്. p. 15. ISBN 9788176386203.