Jump to content

സാറാ ജോസഫ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാറാ ജോസഫ്
സാറാ ജോസഫ്
സാറാ ജോസഫ്
ജനനം (1946-02-10) ഫെബ്രുവരി 10, 1946  (78 വയസ്സ്)
കുരിയച്ചിറ, തൃശൂർ ജില്ല
തൊഴിൽനോവലിസ്റ്റ്, ചെറുകഥാകൃത്ത്
ദേശീയത ഇന്ത്യ
Genreനോവൽ, ചെറുകഥ
സാഹിത്യ പ്രസ്ഥാനംപെണ്ണെഴുത്ത്
ശ്രദ്ധേയമായ രചന(കൾ)ആലാഹയുടെ പെൺമക്കൾ,
പുതുരാമായണം, ഒടുവിലത്തെ സൂര്യകാന്തി

മലയാള സാഹിത്യത്തിലെ ഒരു പ്രമുഖ നോവലിസ്റ്റും,ചെറുകഥാകൃത്തും അറിയപ്പെടുന്ന എഴുത്തുകാരിയുമാണ് സാറാ ജോസഫ്(1946-). കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ പ്രധാന സംഘാടകയും പ്രവർത്തകയുമായ സാറാ ജോസഫിന്റെ രചനകളിൽ ആട്ടിയകറ്റപ്പെട്ടവരും സമത്വവും സ്വാതന്ത്ര്യവും നഷ്ടപ്പെട്ടവരുമായ കീഴ്‌ജാതിക്കാരോടും സ്ത്രീകളോടും ഉള്ള കാരുണ്യവും അതിന് കാരണക്കാരായ അധീശശക്തികളോടുള്ള ചെറുത്തുനിൽപ്പും ദർശിക്കുവാൻ സാധിക്കും. അൻപത്തിഒന്നാമത് ഓടക്കുഴൽ പുരസ്‌ക്കാരം സാറാജോസഫിനായിരുന്നു[1]

ജീവിതരേഖ

[തിരുത്തുക]

1946 ഫെബ്രുവരി 10-ന് തൃശൂർ ജില്ലയിലെ കുരിയച്ചിറയിൽ ലൂയിസിന്റെയും കൊച്ചുമറിയത്തിന്റെയും മകളായി ജനിച്ചു. സ്കൂൾ അദ്ധ്യാപികയായി ഔദ്യോഗിക ജീവിതം ആരംഭിച്ച സാറാ ജോസഫ്, മലയാളത്തിൽ ബി.എയും എം.എയും പൂർത്തിയാക്കിയ ശേഷം കൊളീജിയറ്റ് സർവീസിൽ പ്രവേശിച്ചു. പട്ടാമ്പി സംസ്കൃത കോളജിൽ മലയാളം പ്രഫസറായിരുന്നു. കേരള സാഹിത്യ അക്കാദമി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്റെ മുൻനിരയിൽ സ്ഥാനമുറപ്പിച്ച സാറാ ജോസഫ്, സ്ത്രീകൾക്കായുള്ള 'മാനുഷി' എന്ന സംഘടനയുടെ സ്ഥാപകയാണ്. മലയാളത്തിലെ സ്ത്രീ എഴുത്തുകാരിൽ പ്രഥമഗണനീയരാണ് മാധവിക്കുട്ടിയും സാറാ ജോസഫും. ഭർത്താവ് ജോസഫ് നിര്യാതനായി. ഗീത, വിനയൻ, സംഗീത എന്നിവരാണ് മക്കൾ. ഇപ്പോൾ തൃശൂർ ജില്ലയിലെ മുളങ്കുന്നത്തുകാവിൽ താമസിക്കുന്നു.

രാഷ്ട്രീയം

[തിരുത്തുക]

2014-ൽ ആം ആദ്മി പാർട്ടി അംഗമായി. 2014 ലെ ലോകസഭ തിരഞ്ഞെടുപ്പിൽ തൃശ്ശൂർ മണ്ഡലത്തിൽ നിന്ന് ആം ആദ്മി പാർട്ടിയുടെ സ്ഥാനാർത്ഥിയായി മൽസരിച്ചു. ഇപ്പോൾ ആം ആദ്മി പാർട്ടി സംസ്ഥാന കൺവീനറും ദേശീയ കൗൺസിൽ അംഗവുമാണ്.

കൃതികൾ

[തിരുത്തുക]

ചെറുകഥകൾ

[തിരുത്തുക]
  • മനസ്സിലെ തീ മാത്രം(1973)[2]
  • കാടിന്റെ സംഗീതം(1975)[2]
  • നന്മതിന്മകളുടെ വൃക്ഷം
  • പാപത്തറ[2]
  • ഒടുവിലത്തെ സൂര്യകാന്തി
  • നിലാവ് അറിയുന്നു
  • കാടിതു കണ്ടായോ കാന്താ
  • പുതുരാമായണം

പ്രബന്ധങ്ങൾ

[തിരുത്തുക]
  • ഭഗവദ്ഗീതയുടെ അടുക്കളയിൽ
  • അടുക്കള തിരിച്ചുപിടിക്കുക

പുരസ്കാരങ്ങൾ

[തിരുത്തുക]
സാറാ ജോസഫ് 2009-ലെ സി ജെ സ്മാരക പ്രസംഗം നടത്തുന്നു. വലത്തുനിന്നു് മൂന്നാമതിരിയ്ക്കുന്നതു് പ്രഫ. എം കെ സാനു

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. https://www.madhyamam.com/culture/literature/odakuzhal-award-to-sarah-joseph-903367
  2. 2.0 2.1 2.2 2.3 2.4 2.5 2.6 2.7 "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 710. 2011 ഒക്ടോബർ 03. Retrieved 2013 മാർച്ച് 25. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  3. "വായന" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 745. 2012 ജൂൺ 06. Retrieved 2013 മെയ് 07. {{cite news}}: Check date values in: |accessdate= and |date= (help)CS1 maint: unrecognized language (link)
  4. "മുട്ടത്തുവർക്കി പുരസ്‌കാരം സാറാജോസഫിന്". മാതൃഭൂമി. Archived from the original on 2011-05-02. Retrieved 28 April 2011.
  5. "പത്മപ്രഭാ പുരസ്‌കാരം സാറാ ജോസഫിന്‌". മാതൃഭൂമി. 31 ഒക്ടോബർ 2012. Archived from the original on 2012-10-31. Retrieved 31 ഒക്ടോബർ 2012.
  6. https://www.madhyamam.com/culture/literature/odakuzhal-award-to-sarah-joseph-903367

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=സാറാ_ജോസഫ്&oldid=4081402" എന്ന താളിൽനിന്ന് ശേഖരിച്ചത്