കപിലവസ്തു
Pilgrimage to |
Buddha's Holy Sites |
---|
The Four Main Sites |
Four Additional Sites |
Other Sites |
Later Sites |
ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെലെ ഒരു പുരാതന നഗരവും ശാക്യവംശത്തിന്റെ രാജ്യതലസ്ഥാനവുമായിരുന്നു കപിലവസ്തു. ഇപ്പോൾ നേപ്പാളിലാണിത് സ്ഥിതി ചെയ്യുന്നത്. ശുദ്ധോദന രാജാവും മായാദേവിയും, വീടുവിട്ടിറങ്ങുന്നതുവരെ അവരുടെ മകനായ സിദ്ധാർത്ഥ രാജകുമരനും ഇവിടെയാണ് ജീവിച്ചിരുന്നത് എന്നു കരുതുന്നു. ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനിക്കടുത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥലം ബുദ്ധമത തീർത്ഥാടനകേന്ദ്രമാണ്. കപിലവസ്തു രാജ്യത്തിന്റെ വലിയ ഒരു ഭാഗം ഇന്ന് നേപ്പാളിലും ബാക്കി ഇന്ത്യയിലും സ്ഥിതി ചെയ്യുന്നു.[2]
ശാക്യരുടെ തലസ്ഥാനവും ഗൗതമ ബുദ്ധന്റെ പിതാവ് രാജഭരണം നടത്തിയിരുന്ന സ്ഥലവും ആയതിനാൽ, കപിലവസ്തു ഗൗതമ ബുദ്ധന്റെ ബാല്യകാല വസതിയായിരുന്നുവെന്ന് തിപിടകം പോലുള്ള ബുദ്ധമത പ്രാമാണിക ഗ്രന്ഥങ്ങൾ അവകാശപ്പെടുന്നു. സിദ്ധാർത്ഥ ഗൗതമൻ തന്റെ ജീവിതത്തിന്റെ 29 വർഷം ചെലവഴിച്ച സ്ഥലമാണ് കപിലവസ്തു.[2] [3][4] ബുദ്ധമത ഗ്രന്ഥങ്ങൾ പ്രകാരം വേദമുനി കപിലന്റെ പേരിലാണ് ഈ നഗരം അറിയപ്പെടുന്നത്.
യുനെസ്കോ ലുംബിനിക്കൊപ്പം കപിലവസ്തുവിനേയും ലോക പൈതൃകകേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ട്.
കപിലവസ്തുവിനായി നടത്തിയ പര്യവേഷണങ്ങൾ
[തിരുത്തുക]ഇവിടെ തീർത്ഥാടനം നടത്തിയ ചൈനീസ് ബുദ്ധ സന്യാസിമാരായ ഫാഹിയനും പിന്നീട് ഷ്വാൻ ത്സാങ്ങും എഴുതിയ വിവരണങ്ങളെ ആശ്രയിച്ചാണ് പത്തൊൻപതാം നൂറ്റാണ്ടിൽ കപിലവാസ്തു എന്ന ചരിത്രപ്രധാനമായ സ്ഥലത്തിനായുള്ള തിരച്ചിൽ നടത്തിയത്. [5][6][7][8]
ഒരു വിഭാഗം പുരാവസ്തുശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഈ സ്ഥാനം നേപ്പാളിലെ ഇന്നത്തെ തിലൗറകോട്ടിലും മറ്റുചില പുരാവസ്തുശാസ്ത്രജ്ഞരുടെ അഭിപ്രായത്തിൽ ഈ സ്ഥാനം ഇന്നത്തെ ഇന്ത്യയിലെ പിപ്രാവയിലുമാണ്: ഈ രണ്ടു സ്ഥലങ്ങളും പുരാതന കപിലവസ്തു രാജ്യത്തിന്റെ ഭാഗമായിരുന്നു.[9][10][11] ഇവിടെ രണ്ടു സ്ഥലത്തുനിന്നും പുരാവസ്തു അവശിഷ്ടങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.[12][13][14][15]
അവലംബം
[തിരുത്തുക]- ↑ Marshall, John (1918). Guide To Sanchi, Calcutta: ASI; p.64]
- ↑ 2.0 2.1 Trainor, K (2010). "Kapilavastu". In Keown, D; Prebish, CS (eds.). Encyclopedia of Buddhism. Milton Park, UK: Routledge. pp. 436–7. ISBN 978-0-415-55624-8.
- ↑ Kapila, VEDIC SAGE, Encyclopedia Britannica . Link: https://www.britannica.com/biography/Kapila
- ↑ UP’s Piprahwa is Buddha’s Kapilvastu? ,Shailvee Sharda May 4, 2015, Times of India
- ↑ Beal, Samuel (1884). Si-Yu-Ki: Buddhist Records of the Western World, by Hiuen Tsiang. 2 vols. Translated by Samuel Beal. London. 1884. Reprint: Delhi. Oriental Books Reprint Corporation. 1969. Volume 1
- ↑ Beal, Samuel (1911). The Life of Hiuen-Tsiang. Translated from the Chinese of Shaman (monk) Hwui Li by Samuel Beal. London. 1911. Reprint Munshiram Manoharlal, New Delhi. 1973. Internet Archive
- ↑ Li, Rongxi (translator) (1995). The Great Tang Dynasty Record of the Western Regions Archived 2018-07-13 at the Wayback Machine. Numata Center for Buddhist Translation and Research. Berkeley, California. ISBN 1-886439-02-8
- ↑ Watters, Thomas (1904). On Yuan Chwang's Travels in India, 629-645 A.D. Volume1. Royal Asiatic Society, London.
- ↑ Tuladhar, Swoyambhu D. (November 2002), "The Ancient City of Kapilvastu - Revisited" (PDF), Ancient Nepal (151): 1–7
- ↑ Chris Hellier (March 2001). "Competing Claims on Buddha's Hometown". Archaeology.org. Retrieved 21 March 2011.
- ↑ Srivastava, KM (1979), "Kapilavastu and Its Precise Location", East and West, 29 (1/4): 61–74, JSTOR 29756506 – via JSTOR (subscription required)
- ↑ Srivastava, KM (1980). "Archaeological Excavations at Piprāhwā and Ganwaria and the Identification of Kapilavastu". The Journal of the International Association of Buddhist Studies. 13 (1): 103–10.
- ↑ Sharda, Shailvee (May 4, 2015), "UP's Piprahwa is Buddha's Kapilvastu?", Times of India
- ↑ "Kapilavastu". Archived from the original on 2011-01-08. Retrieved 1 March 2011.
- ↑ Huntington, John C (1986), "Sowing the Seeds of the Lotus" (PDF), Orientations, September 1986: 54–56, archived from the original (PDF) on November 28, 2014