കഭീ കഭീ മേരേ ദിൽ മേ
ദൃശ്യരൂപം
"കഭീ കഭീ മേരേ ദിൽ മേ" | |
---|---|
ഗാനം പാടിയത് മുകേഷ് (ഗായകൻ) | |
from the album കഭീ കഭീ മേരേ ദിൽ മേ | |
പുറത്തിറങ്ങിയത് | 1976 |
റെക്കോർഡ് ചെയ്തത് | Mehboob Studio, Bandra(W), മുംബൈ, ഇന്ത്യ |
Genre | Film score |
ധൈർഘ്യം | 4:45 |
ലേബൽ | EMI |
ഗാനരചയിതാവ്(ക്കൾ) | സാഹിർ ലുധിയാൻവി |
സംവിധായകൻ(ന്മാർ) | ഖയ്യാം |
യാഷ് ചോപ്ര സംവിധാനം ചെയ്ത ‘കഭീ കഭീ’ എന്ന ഹിന്ദി ചിത്രത്തിലെ ഗാനമാണ് കഭീ കഭീ മേരേ ദിൽ മേ. സാഹിർ ലുധിയാൻവിയുടെ രചനയ്ക്ക് സംഗീത സംവിധായകനായ മുഹമ്മദ് സഹുർ ഖയ്യാം ഹഷ്മി ആണ് ഈണം പകർന്നത്. മുകേഷ് ആലപിച്ച ഈ ഗാനത്തിന് 1976ലെ മികച്ച രചന, സംഗീതം, ആലാപനം എന്നീ മൂന്ന് ഫിലിം ഫെയർ പുരസ്കാരങ്ങൾ ലഭിച്ചു.[1][2] ലതാ മങ്കേഷ്കറും മുകേഷും ചേർന്നു പാടുന്ന യുഗ്മഗാനത്തിന്റെ മറ്റൊരു ട്രാക്കും ചിത്രത്തിലുണ്ട്. ഇന്ത്യൻ സിനിമാ ഗാനങ്ങളിലെ ഏറ്റവും മികച്ച പ്രണയരചനകളിലൊന്നായി ഈ ഗാനം വിലയിരുത്തപ്പെട്ടിട്ടുണ്ട്.
സിനിമയിൽ
[തിരുത്തുക]ഈ യുഗ്മഗാനത്തിൽ രാഖിയും ശശി കപൂറുമാണ് അഭിനയിച്ചിരിക്കുന്നത്. വിവാഹ രാത്രിയിൽ മണിയറയുടെ പശ്ചാത്തലത്തിലാണ് ഈ ഗാനം.
അവലംബം
[തിരുത്തുക]- ↑ Sahir: A poet par excellence Indian Express, 2006 മാർച്ച് 8.
- ↑ "PM meets musician Khayyam". The Times of India. New Delhi. PTI. 2006 ജൂലൈ 7. Archived from the original on 2012-10-25. Retrieved 2013 ജൂലൈ 3.
{{cite news}}
: Check date values in:|accessdate=
and|date=
(help)