കരിയാത്തൻ
ദൃശ്യരൂപം
അർജുനന്റെ അഹങ്കാരമടക്കി ഗാണ്ഡീവം നല്കാൻ കിരാതരൂപമെടുത്ത ശിവനാണ് കരിയാത്തൻ. തിറയാട്ടക്കോലമായി കെട്ടിയാടിക്കുന്ന ഈ ദേവൻ നായർ,കരിമ്പാല സമുദായക്കാരുടെ പ്രധാന ആരാധനാമൂർത്തിയാണ് .വെള്ളാട്ടം അവതരിപ്പിക്കുമ്പോൾ ആയുധാഭ്യാസ പ്രകടനം സാധാരണയായി കാണാറുണ്ട്.തെക്കൻ കരിയാത്തൻ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് മറ്റൊരു സങ്കല്പത്തെയാണ്.
കറുപ്പോ ചുവപ്പോ ആയ ഉടയാടയാണ് തിറയും വെള്ളാട്ടവും ധരിക്കുക.പ്രത്യേകതരത്തിലുള്ള വാളുകൾ,പരിച ,ചുരിക, അമ്പും വില്ലും ,തുടങ്ങിയവയാണ് പ്രധാന ആയുധങ്ങൾ.കരിമ്പാല സമുദായക്കാരുടെ കാവുകളിൽ വെളിച്ചപ്പാട് ആയുധങ്ങളുടെയോ വെളിച്ചത്തിന്റെയോ സഹായമില്ലാതെ രാത്രിയിൽ പോലും മലകയറി ഈങ്ങ എന്ന ഒരിനം മുള്ളോടുകൂടിയ വലിയ വള്ളി പറിച്ചെടുത്ത് കൊണ്ടുവരുന്ന സമ്പ്രദായമുണ്ട്.യുദ്ധം,നായാട്ട് തുടങ്ങിയ കർമങ്ങളുമായി ഈ ദേവന് ബന്ധമുണ്ട്.