കലയപുരം
കലയപുരം | |
9°03′23″N 76°46′09″E / 9.056511°N 76.769235°E | |
ഭൂമിശാസ്ത്ര പ്രാധാന്യം | ഗ്രാമം |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | കൊല്ലം |
ഭരണസ്ഥാപനം(ങ്ങൾ) | കലയപുരം വില്ലേജു ആപ്പിസും, റെജിസ്റ്റെർ ആപ്പിസും |
{{{ഭരണസ്ഥാനങ്ങൾ}}} | {{{ഭരണനേതൃത്വം}}} |
' | |
' | |
വിസ്തീർണ്ണം | {{{വിസ്തീർണ്ണം}}}ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | {{{ജനസംഖ്യ}}} |
ജനസാന്ദ്രത | {{{ജനസാന്ദ്രത}}}/ച.കി.മീ |
കോഡുകൾ • തപാൽ • ടെലിഫോൺ |
691560 +{{{TelephoneCode}}} |
സമയമേഖല | UTC +5:30 |
പ്രധാന ആകർഷണങ്ങൾ | ബുധൻ, ശനി ദിവസങളിലെ പൊതു ചന്ത., ആംഗലേയ മിഷനറിമാർ സ്താപിച്ച എൽ എം എസ്സ് പള്ളിയും പള്ളിക്കൂടവും, ആസ്പ്പത്രിയും. |
കേരളത്തിൽ കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കിലെ ഒരു ഗ്രാമമാണ് കലയപുരം. ചരിത്രമുറങ്ങിക്കിടക്കുന്ന പ്രദേശമായ കലയപുരം കുളക്കട, മൈലം എന്നീ പഞ്ചായത്തുകളിലായി എം.സി റോഡിനു വശങ്ങളിലായി സ്ഥിതി ചെയ്യുന്നു ,( കൊട്ടരക്കരയ്ക്ക് 5 കിലോമീറ്റർ വടക്ക്)
നിരുക്തം
[തിരുത്തുക]പണ്ട് 'കലയൻ' എന്ന ഒരു രാജാവ് ഈ രാജ്യം ഭരിച്ചിരുന്നു. രാജാവിന്റേയും രാജവംശത്തിന്റെയും തലസ്ഥാനം അതുകൊണ്ടുതന്ന ഇവിടെയായിരുന്നു. കലയന്റെ പുരം (പട്ടണം) ആയതിനാലാവാം ഈ സ്ഥലത്തിനു കലയപുരം എന്ന പേരുണ്ടായത്.
ചരിത്രം
[തിരുത്തുക]കലയൻ എന്ന ഒരു രാജാവും രാജവംശവും വേണാടിന്റെ വടക്കുകിഴക്ക് ഭരിച്ചിരുന്നതായ തെളിവുകൾ ഗവേഷണ ഫലമായി കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഈ രാജാവിന്റെ ഭരണസീമ എവിടെവരെ ആയിരുന്നുവെന്ന് അറിയില്ല. കലയൻ എന്നത് പരമശിവന്റെ പര്യായപദം കൂടി ആയതിനാൽ ശൈവാരാധനക്കാരായ ഒരു രാജവംശമായിരിക്കണം അന്നുണ്ടായിരുന്നതെന്ന് അനുമാനിക്കാം. 8-ം നൂറ്റാണ്ടിൽ വേണാട് തെക്കൻ കേരളത്തിലെ ഏറ്റവും പ്രബലമായ ശക്തിയായിരുന്നു. 4-ം നൂറ്റാണ്ടോടുകൂടി ഒന്നാം ചേരസാമ്രാജ്യം കേരളത്തിലെ ഏകീകൃത ശക്തിയായിത്തീർന്നിരുന്നു. ഏ.ഡി 4-ം നൂറ്റാണ്ടിനു മുമ്പായിരുന്നിരിക്കാം കലയ രാജാവ് ഭരിച്ചിരുന്നത്. കലയ രാജാവിന്റെ ഭരണകാലം 1500-വർഷം മുമ്പായിരുന്നു.[1]
അവലംബം
[തിരുത്തുക]- ↑ "തദ്ദേശസ്വയംഭരണ വകുപ്പ് കേരളാ സർക്കാർ". Archived from the original on 2016-03-04. Retrieved 2010-05-04.
കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗം ഉളള തളിക്കല് ശിവക്ഷേത്രം സ്ഥിതിചെയ്യുന്നത് കലയപുരത്താണ്.