കലാവതി
ദൃശ്യരൂപം
Thaat | Khamaj |
---|---|
Arohana | S G P D n S' |
Avarohana | S' n D P G S |
Vadi | Pa |
Samavadi | Sa |
കലാവതി ഒരു ആധുനിക പെന്ററ്റോണിക് ഹിന്ദുസ്ഥാനി രാഗമാണ്. ഇതിലെ ഥാട്ട് ഖാമജ് ആണ്. രി (രണ്ടാമത്തെ സ്വരം), മ (നാലാമത്തെ സ്വരം) എന്നിവ ഒഴിവാക്കിയിരിക്കുന്നു. തീവ്ര 'ഗ', തീവ്ര 'ധ,' കോമള 'നി' എന്നീ സ്വരങ്ങൾ ഉൾപ്പെടുന്ന രാഗത്തിൽ ഋഷഭം, മധ്യമം എന്നിവ വർജ്ജ്യസ്വരങ്ങളാണ്.
ഥാട്ട് : ഖാമജ്
ആരോഹണം : സഗപധനിസ
അവരോഹണം : സനിധപഗസ
വാദി : പഞ്ചമം
സംവാദി : ഷഡ്ജം
പക്കഡ് : ഗപ ധാനി, സഗപധ, പഗാസ
രാഗകാലം : രാത്രി രണ്ടാം യാമം
ഹിന്ദുസ്ഥാനി സംഗീതത്തിലെ കലാവതി രാഗത്തിലെ സ്വരങ്ങൾ ഉൾക്കൊള്ളുന്ന വലചി (സഗപധനിസ-സനിധപഗസ)യിൽ മുത്തയ്യാഭാഗവതരുടെ 'ജാലന്തറ' എന്നകൃതി പ്രസിദ്ധമാണ്. വലചിയെ 'വലജി' എന്നും വിളിക്കാറുണ്ട്.
വാദിയും സംവാദിയും
[തിരുത്തുക]വാദി സ്വരം 'പ' ആണ് എന്നാൽ സംവാദി സ്വരം 'സ' യും[1]
കലാവതി കർണ്ണാടക സംഗീതത്തിൽ
[തിരുത്തുക]കർണ്ണാടക സംഗീതത്തിൽ കലാവതി എന്ന പേരിൽ രണ്ടുവിധം രാഗം പ്രചാരത്തിലുണ്ട്.
- 1. ചക്രവാക മേളകർത്താരാഗത്തിന്റെ ജന്യരാഗമായ കലാവതി ഔഡവ-വക്രഷാഡവരാഗമാണ് (സരിഗമപധസ, സധപമഗസരിസ). ഈ രാഗത്തിൽ ത്യാഗരാജസ്വാമികളുടെ 'ഒകപാരിജ്ജുഡ', 'എന്നാഡുജ്ജുതുനോ' എന്നീ രണ്ടുകൃതികൾ പ്രസിദ്ധമാണ്.
- 2. അസമ്പൂർണ്ണപദ്ധതിയിലെ യാഗപ്രിയയുടെ ജന്യരാഗമായ കലാവതിയിൽ മുത്തുസ്വാമി ദീക്ഷിതരുടെ 'കലാവതി കമലാസനായുവതി' എന്നുതുടങ്ങുന്ന കൃതി പ്രസിദ്ധമാണ്.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Moutal p.461
പുറം കണ്ണികൾ
[തിരുത്തുക]- Film Songs in Rag Kalavati Archived 2019-07-09 at the Wayback Machine
Literature
[തിരുത്തുക]- Moutal, Patrick (1991), A Comparative Studie of Selected Hindustānī Rāga-s, New Delhi: Munshiram Manoharlal, ISBN 81-215-0526-7
- Patki, J.D. (1971–1975), Aprakāśita Rāga (3 Vols.), Hathras: Sangeet Karyalaya
- Patwardhan, Narayan Rao (1961–1974), Rāga Vijñāna (7 Vols.), Poona: Sangeet Gaurav Granthmala
- Rao, B. Subba (1964–1966), Rāganidhi (vols 2,3,4), Madras: Music Academy