കലാസിൻ പ്രവിശ്യ
കലാസിൻ പ്രവിശ്യ กาฬสินธุ์ | |||
---|---|---|---|
ഇടത്തുനിന്ന് വലത്തോട്ട്, മുകളിൽ നിന്ന് താഴേക്ക്: ഫ്ര ദാറ്റ് യാഖു, ലാം പാവോ ഡാം, സിരിന്ദോൺ മ്യൂസിയം, വാറ്റ് ബുദ്ധാനിമിറ്റ്. | |||
| |||
Motto(s): "หลวงพ่อองค์ดำลือเลือง เมืองฟ้าแดดสงยาง โปงลางเลิศล้ำ วัฒนธรรมภูไท ผ้าไหมแพรวา ผาเสวยภูพาน มหาธารลำปาว ไดโนเสาร์สัตว์โลกล้านปี" ("Renowned Luang Pho Ong Dam. Mueang Fa Daet Song Yang, Exceptional Ponglang. Phu Thai culture. Praewa silk, Phu Phan's Savoey cliff. The great Lam Pao reservoir. Dinosaurs, the million-year-old creatures.") | |||
Map of Thailand highlighting Kalasin province | |||
Coordinates: 16°25′57″N 103°30′25″E / 16.43250°N 103.50694°E | |||
Country | Thailand | ||
Capital | Kalasin town | ||
• Governor | Songpol Jai-krim (since October 2020)[1] | ||
• ആകെ | 6,936 ച.കി.മീ.(2,678 ച മൈ) | ||
•റാങ്ക് | Ranked 27th | ||
(2019)[3] | |||
• ആകെ | 983,418 | ||
• റാങ്ക് | Ranked 23rd | ||
• ജനസാന്ദ്രത | 142/ച.കി.മീ.(370/ച മൈ) | ||
• സാന്ദ്രതാ റാങ്ക് | Ranked 29th | ||
• HAI (2022) | 0.6315 "somewhat low" Ranked 51st | ||
• Total | baht 56 billion (US$1.9 billion) (2019) | ||
സമയമേഖല | UTC+7 (ICT) | ||
Postal code | 46xxx | ||
Calling code | 043 | ||
ISO കോഡ് | TH-46 | ||
വാഹന റെജിസ്ട്രേഷൻ | กาฬสินธุ์ | ||
വെബ്സൈറ്റ് | www |
കലാസിൻ പ്രവിശ്യ തായ്‌ലൻഡിലെ എഴുപത്തിയാറ് പ്രവിശ്യകളിൽ (ചാങ്‌വാട്ട്) ഒന്നാണ്. ഇസാൻ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വടക്കുകിഴക്കൻ തായ്‌ലൻഡിൻറെ ഉപരിഭാഗത്തായാണ് ഇത് സ്ഥിതിചെയ്യുന്നത്. 1947 ഒക്ടോബർ 1-നാണ് ഇത് ഔദ്യോഗികമായി നിലവിൽ വന്നു. ഇതിൻറെ അയൽ പ്രവിശ്യകൾ (വടക്കുനിന്ന് ഘടികാരദിശയിൽ) സക്കോൺ നഖോൺ, മുക്ദഹാൻ, റോയി എറ്റ്, മഹാ സാരഖം, ഖോൺ കായെൻ, ഉഡോൺ താനി എന്നിവയാണ്.
ഭൂമിശാസ്ത്രം
[തിരുത്തുക]കലാസിൻ പ്രവിശ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളും മലയോര ഭൂപ്രകൃതിയുള്ളതാണ്. ഈ പ്രവിശ്യയിലെ കലാസിൻ നഗരം സമുദ്രനിരപ്പിൽനിന്ന് ഏകദേശം 152 മീറ്റർ (499 അടി) ഉയരത്തിൽ സിഥിതിചെയ്യുന്നു. പ്രവിശ്യയുടെ വടക്ക് ഭാഗത്ത് 1963 മുതൽ 1968 വരെയുള്ള കലായളവിൽ നിർമ്മിക്കപ്പെട്ട ലാം പോ അണക്കെട്ട് സ്ഥിതിചെയ്യുന്നു.[6] വെള്ളപ്പൊക്കത്തെ പ്രതിരോധത്തിനും കാർഷികാവശ്യങ്ങൾക്കുമായി ഏകദേശം 1,430 ദശലക്ഷം ക്യുബിക് മീറ്റർ ജലം ഇവിടെ സംഭരിക്കുന്നു. ലാം പാവോ ജലസംഭരണി ഈ പ്രവിശ്യയുടെ വടക്കു ഭാഗത്തെ രണ്ടായി വെട്ടിമുറിക്കുന്നുവെങ്കിലും കിഴക്കുവശത്തെ സഹത്സഖാൻ ജില്ലയെ പടിഞ്ഞാറ് നോങ് കുങ് സി ജില്ലയുമായി ബന്ധിപ്പിക്കുന്നതിന് കാർ ഫെറികൾ നിലവിലുള്ളതിനാൽ സന്ദർശകർക്ക് റോഡ് വഴിയുള്ള യാത്രയിൽ നിന്ന് ഏകദേശം ഒരു മണിക്കൂർ വരെ ലാഭിക്കാവുന്നതാണ്. അണക്കെട്ടിലേയ്ക്ക് ഒഴുകുന്ന വടക്കുപടിഞ്ഞാറൻ അരുവിയിലെ ഒരു റോഡ് പാലം പടിഞ്ഞാറ് വശത്ത് ബാൻ ഡോങ് ബാങ് ഗ്രാമത്തെ കിഴക്കുള്ള വാങ് സാം മോ എന്ന നഗരവുമായ ബന്ധിപ്പിക്കുന്നു. പാലം നിരവധി വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതാണെങ്കിലും (2000-ന് മുമ്പ്), വാണിജ്യപരമായി ലഭ്യമായ ഒരു റോഡ് മാപ്പിലും (2006) ഇത് ഉൾപ്പെടുത്തിയിട്ടില്ല. തായ്‌ലൻഡിലെ ഏറ്റവും വലിയ ദിനോസർ സൈറ്റായ ഫു കും ഖാവോയിൽ (സഹത്‌സഖാൻ ജില്ല) എന്ന സ്ഥലത്തെ ദിനോസർ ഫോസിലുകളുടെ പേരിലും കലാസിൻ പ്രവിശ്യ അറിയപ്പെടുന്നു. ഇവിടെയുള്ള ഭൂരിഭാഗം ഫോസിലുകളും 120 ദശലക്ഷം വർഷങ്ങൾക്ക് മുമ്പുള്ള സോറോപോഡുകളാണ്.
സഖോൺ നഖോൺ പ്രവിശ്യയുടെ അതിർത്തി അടയാളപ്പെടുത്തുന്ന ഫു ഫാൻ പർവതനിരകളുടെ ഒരു ഭാഗം ദേശീയോദ്യാനമായി പരിരക്ഷിക്കപ്പെടുന്നു. പ്രവിശ്യയിലെ മൊത്തം വനമേഖല 759 ചതുരശ്ര കിലോമീറ്റർ (293 ചതുരശ്ര മൈൽ) അല്ലെങ്കിൽ പ്രവിശ്യാ പ്രദേശത്തിൻ്റെ 10.9 ശതമാനം ആണ്.
ദേശീയോദ്യാനങ്ങൾ
[തിരുത്തുക]പ്രവിശ്യയിലെ രണ്ട് ദേശീയോദ്യാനങ്ങളും മറ്റ് അഞ്ച് ദേശീയോദ്യാനങ്ങളും ചേർത്ത് തായ്‌ലൻഡിൻ്റെ സംരക്ഷിത മേഖലകയുടെ മേഖല 10 (ഉഡോൺ താനി) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
- ഫു ഫാൻ ദേശീയോദ്യാനം, 665 ചതുരശ്ര കിലോമീറ്റർ (257 ചതുരശ്ര മൈൽ)[7]:7
- ഫു ഫാ ലെക് ദേശീയോദ്യാനം, 404 ചതുരശ്ര കിലോമീറ്റർ (156 ചതുരശ്ര മൈൽ)[8]:118
വന്യജീവി സങ്കേതം
[തിരുത്തുക]പ്രവിശ്യയിലെ ഒരു വന്യജീവി സങ്കേതവും മറ്റ് അഞ്ച് വന്യജീവി സങ്കേതങ്ങളും ചേർത്ത് തായ്‌ലൻഡിൻ്റെ സംരക്ഷിത പ്രദേശങ്ങളുടെ മേഖല 9 (ഉബോൺ റാച്ചത്താനി) സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.
- ഫു സി തൻ വന്യജീവി സങ്കേതം, 303 km2 (117 ചതുരശ്ര മൈൽ)[9]:4
ചരിത്രം
[തിരുത്തുക]ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ, ഫുവിയാംഗോസോറസ്, സിറ്റാകോസോറസ്, സിയാമോസോറസ് തുടങ്ങിയ ദിനോസറുകൾ പ്രവിശ്യയ്ക്ക് ചുറ്റുപാടുമുള്ള പ്രദേശങ്ങളിൽ വിഹരിച്ചിരുന്നു. ഫു ഫേക്ക് വനോദ്യാനത്തിൽ ഇത്തരം ദിനോസാറുകളുടെ നിരവധി കാൽപ്പാടുകളുടെ അവശിഷ്ടങ്ങൾ അടങ്ങിയിരിക്കുന്നത് 1996 ൽ കണ്ടെത്തി.[10]
പ്രവിശ്യയ്ക്കുള്ളിൽത്തന്നെ സ്ഥിതി ചെയ്യുന്ന മ്യൂയാങ് ഫാ ദായെറ്റ സോങ് യാങ് എന്ന സ്ഥലത്തെ ഒരു പുരാവസ്തു ഖനനത്തിൽ, പ്രാചീന മോൺ ഭാഷയിൽ കുറിയ്ക്കപ്പെട്ട ഒരു ലിഖിതം കണ്ടെത്തിയത് 8-ാം നൂറ്റാണ്ടിലെ ദ്വാരാവതി കാലഘട്ടത്തിലെ മോൺ ജനതയുടെ ഭാഷയെയും സംസ്കാരത്തെയും കുറിച്ചുള്ള ഉൾക്കാഴ്ച നൽകുന്നു. പ്രാചീന മോൺ ഭാഷയുടെ ചരിത്രത്തിലേക്കും വികാസത്തിലേക്കും വെളിച്ചം വീശുന്നതിനും ഒപ്പം വടക്കുകിഴക്കൻ തായ്‌ലൻഡിലെ ദ്വാരാവതി കാലഘട്ടത്തിലെ പ്രദേശത്തിൻ്റെ ചരിത്രത്തിലും സംസ്‌കാരത്തിലും ഈ ഭാഷയുടെ പങ്കിനെ കുറിച്ചും അറിവു നൽകുന്നതിൻറെ പേരിൽ ഈ ലിഖിതം പ്രാധാന്യമർഹിക്കുന്നു.
ആദ്യത്തെ ഔദ്യോഗിക പട്ടണം 1793-ൽ സ്ഥാപിതമായി. ഇരുപതാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ രാമ അഞ്ചാമൻ രാജാവിൻ്റെ ഭരണകാലത്തെ തെസാഫിബൻ പരിഷ്‌കാരങ്ങളുടെ സമയത്ത്, പട്ടണം (മുവാങ്) ഒരു പ്രവിശ്യയായി നവീകരിക്കപ്പെട്ടു. 1932-ൽ, രാജ്യം വലിയ സാമ്പത്തിക മാന്ദ്യം അനുഭവിച്ചപ്പോൾ, രാജ്യത്തിൻ്റെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനായി[11] പ്രവിശ്യയെ തരംതാഴ്ത്തി മഹാ സരാഖം പ്രവിശ്യയിലെ ഒരു ജില്ലയായി മാറ്റിയപ്പോൾ കലാസിൻ 16 വർഷക്കാലം മഹാ സരാഖം പ്രവിശ്യയെ ആശ്രയിച്ച് നിലനിന്നു. വലിയ മാന്ദ്യത്തിനും രണ്ടാം ലോകമഹായുദ്ധത്തിനും ശേഷം, 1947 ൽ ഇത് വീണ്ടും ഒരു പ്രവിശ്യയായി മാറി.[12] 2023-ൽ, കാലസിൻ ആശുപത്രി, കാലസിൻ ജയിലുമായി സഹകരിച്ച് രോഗികളായ തടവുകാരെ ചികിത്സിക്കുന്നതിനായി ഒരു പുതിയ മെഡിക്കൽ റൂം തുറന്നു.[13]
ഭാഷ
[തിരുത്തുക]തായ്, ഇസാൻ, ഫു തായ് തുടങ്ങിയ ഭാഷകൾ പ്രവിശ്യയ്ക്ക് ചുറ്റുമുള്ള ആളുകൾ സംസാരിക്കുന്നു.
ചിഹ്നം
[തിരുത്തുക]പ്രവിശ്യയുടെ അതിർത്തിയായ ഫു ഫാൻ പർവതനിരകൾക്ക് മുന്നിലുള്ള ഒരു കുളം പ്രവിശ്യാ മുദ്രയിൽ കാണിക്കുന്നു. ഈ കുളത്തിലെ ജലം കറുത്തതാണ്, കാരണം കലാസിൻ എന്ന പേരിൻ്റെ അർത്ഥം "കറുത്ത വെള്ളം" എന്നാണ്. പ്രവിശ്യയുടെ ഫലഭൂയിഷ്ഠതയെ പ്രതീകപ്പെടുത്തുന്ന വലിയ മേഘങ്ങളും ജലവും മുദ്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പ്രവിശ്യാ ലോഗോയും ലാൻഡ്‌മാർക്കും ഇഷ്ടികകൊണ്ട് നിർമ്മിച്ച അഷ്ടഭുജാകൃതിയിലുള്ള ചേഡിയായ ഫ്ര ദറ്റ് യാഖുവാണ്.
സാമ്പത്തികം
[തിരുത്തുക]ഗ്ലൂട്ടിനസ് അരിയും മറ്റ് നാണ്യവിളകളായ മരച്ചീനി, കരിമ്പ് എന്നിവയും ഉത്പാദിപ്പിക്കുന്ന ഒരു കാർഷിക പ്രവിശ്യയാണ് കലാസിൻ. സാധാരണയായി സമ്മർദരഹിതമായ ഒരു അന്തരീക്ഷത്തിൽ ജീവിക്കുന്ന ഇവിടുത്തെ കുടുംബങ്ങൾ അടിസ്ഥാനപരമായി ഈ ഗ്രാമപ്രദേശത്ത് ജീവിക്കാനാവശ്യമായ പഴങ്ങളും പച്ചക്കറികളും വളർത്തുന്നതോടൊപ്പം പ്രദേശത്തെ പ്രശസ്തമായ കൊട്ടകളും പട്ടും ഉത്പാദിപ്പിച്ച് ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "ประกาศสำนักนายกรัฐมนตรี เรื่อง แต่งตั้งข้าราชการพลเรือนสามัญ" [Announcement of the Prime Minister's Office regarding the appointment of civil servants] (PDF). Royal Thai Government Gazette. 137 (Special 194 Ngor). 8. 24 August 2020. Archived from the original (PDF) on August 25, 2020. Retrieved 13 April 2021.
- ↑ "ตารางที่ 2 พี้นที่ป่าไม้ แยกรายจังหวัด พ.ศ.2562" [Table 2 Forest area Separate province year 2019]. Royal Forest Department (in Thai). 2019. Retrieved 6 April 2021, information, Forest statistics Year 2019, Thailand boundary from Department of Provincial Administration in 2013
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ รายงานสถิติจำนวนประชากรและบ้านประจำปี พ.ส.2562 [Statistics, population and house statistics for the year 2019]. Registration Office Department of the Interior, Ministry of the Interior. stat.bora.dopa.go.th (in തായ്). 31 December 2019. Archived from the original on 2019-06-14. Retrieved 26 February 2020.
- ↑ "ข้อมูลสถิติดัชนีความก้าวหน้าของคน ปี 2565 (PDF)" [Human Achievement Index Databook year 2022 (PDF)]. Office of the National Economic and Social Development Council (NESDC) (in thai). Retrieved 12 March 2024, page 17
{{cite web}}
: CS1 maint: postscript (link) CS1 maint: unrecognized language (link) - ↑ "Gross Regional and Provincial Product, 2019 Edition". <> (in ഇംഗ്ലീഷ്). Office of the National Economic and Social Development Council (NESDC). July 2019. ISSN 1686-0799. Retrieved 22 January 2020.
- ↑ "Elevation of Kalasin,Thailand Elevation Map, Topo, Contour". FloodMap. Retrieved 26 December 2017.
- ↑ "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ข้อมูลพื้นที่อุทยานแห่งชาติ ที่ประกาศในราชกิจจานุบกษา 133 แห่ง" [National Park Area Information published in the 133 Government Gazettes]. Department of National Parks, Wildlife and Plant Conservation (in Thai). December 2020. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link)[പ്രവർത്തിക്കാത്ത കണ്ണി] - ↑ "ตาราง 5 พื้นที่เขตรักษาพันธุ์สัตว์ป่า พ.ศ. 2562" [Table 5 Wildlife Sanctuary Areas in 2019] (PDF). Department of National Parks, Wildlife Sanctuaries and Plant Conservation (in Thai). 2019. Retrieved 1 November 2022.
{{cite web}}
: CS1 maint: unrecognized language (link) - ↑ Newsroom, T. A. T. (2020-02-16). "Kalasin – The land of dinosaurs and natural and cultural treasures". TAT Newsroom (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2023-04-10.
{{cite web}}
:|last=
has generic name (help) - ↑ พระบรมราชโองการ ประกาศ ยุบรวมท้องที่บางมณฑลและบางจังหวัด (PDF). Royal Gazette (in തായ്). 48 (ก): 576–578. 1932-02-21. Archived from the original (PDF) on April 9, 2008.
- ↑ พระราชบัญญัติจัดตั้งจังหวัดกาฬสินธุ์ พ.ศ. ๒๔๙๐ (PDF). Royal Gazette (in തായ്). 64 (36 ก): 516–517. 1947-08-12. Archived from the original (PDF) on June 7, 2012.
- ↑ Patchsuti, Warapol. "รพ.กาฬสินธุ์เปิดห้องพะยอม-ปันสุขรักษาผู้ต้องขังป่วย". เดลินิวส์ (in തായ്). Retrieved 2023-04-10.
Udon Thani province | Sakon Nakhon province | |||
Khon Kaen province | Mukdahan province | |||
Kalasin province | ||||
Maha Sarakham province | Roi Et province |
- Pages using gadget WikiMiniAtlas
- Pages using the JsonConfig extension
- CS1 maint: postscript
- CS1 uses തായ്-language script (th)
- CS1 തായ്-language sources (th)
- Articles with dead external links from നവംബർ 2024
- CS1 errors: generic name
- CS1 അമേരിക്കൻ ഇംഗ്ലീഷ്-language sources (en-us)
- Articles with MusicBrainz area identifiers
- തായ്ലാൻറിലെ പ്രവിശ്യകൾ